Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Online Site Glitch

Kozhikode

ഓൺലൈൻ സൈറ്റ് തകരാർ; ഫിറ്റ്നസ് പുതുക്കാനാകാതെ ടാക്സി ഡ്രൈവർമാർ

മു​ക്കം: മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ ഓ​ൺ​ലൈ​ൻ സൈ​റ്റി​ലെ സാ​ങ്കേ​തി​ക ത​ക​രാ​ർ മൂ​ലം വാ​ഹ​ന​ങ്ങ​ളു​ടെ ഫി​റ്റ്ന​സ് പു​തു​ക്കാ​നാ​കാ​തെ സം​സ്ഥാ​ന​ത്തെ നൂ​റു​ക​ണ​ക്കി​ന് ടാ​ക്സി ഡ്രൈ​വ​ർ​മാ​ർ ദു​രി​ത​ത്തി​ൽ.

2012 മോ​ഡ​ൽ ടൊ​യോ​ട്ട എ​ത്തി​യോ​സ് സെ​ഡാ​ൻ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട വാ​ഹ​ന​ങ്ങ​ളു​ടെ ഫി​റ്റ്ന​സ് പു​തു​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ച​ലാ​ൻ അ​ട​യ്ക്കാ​നാ​കാ​ത്ത​താ​ണ് പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണം. ഓ​ൺ​ലൈ​ൻ സൈ​റ്റി​ൽ പ്ര​സ്തു​ത മോ​ഡ​ൽ വാ​ഹ​ന​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​കാ​ത്ത​തി​നാ​ൽ ച​ലാ​ൻ അ​ട​യ്ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​യു​ന്നി​ല്ല. ഇ​തോ​ടെ ആ​വ​ശ്യ​മാ​യ എ​ല്ലാ രേ​ഖ​ക​ളും ത​യാ​റാ​ക്കി​യി​ട്ടും ഫി​റ്റ്ന​സ് പു​തു​ക്കാ​നാ​കാ​ത്ത സ്ഥി​തി​യാ​ണ്.

മു​ക്ക​ത്തെ ടാ​ക്സി ഡ്രൈ​വ​റാ​യ രാ​ജീ​വ് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ഒ​രാ​ഴ്ച​യി​ലേ​റെ​യാ​യി വാ​ഹ​നം നി​ര​ത്തി​ലി​റ​ക്കാ​നാ​കാ​തെ പ്ര​തി​സ​ന്ധി​യി​ലാ​ണ്. ഇ​ൻ​ഷ്വ​റ​ൻ​സ്, ക്ഷേ​മ​നി​ധി, ജി​പി​എ​സ് തു​ട​ങ്ങി​യ ഫി​റ്റ്ന​സ് പ​രി​ശോ​ധ​ന​യ്ക്ക് ആ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ​ക്കും അ​നു​ബ​ന്ധ ന​ട​പ​ടി​ക​ൾ​ക്കു​മാ​യി പ​ണം ചെ​ല​വ​ഴി​ച്ച് ത​യാ​റെ​ടു​ത്തെ​ങ്കി​ലും ച​ലാ​ൻ അ​ട​യ്ക്കാ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ ഫി​റ്റ്ന​സ് പു​തു​ക്ക​ൽ മു​ട​ങ്ങി​യി​രി​ക്കു​ക​യാ​ണ്. ആ​ർ​ടി​ഒ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് പ​രാ​തി ന​ൽ​കി​യി​ട്ടും പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​ര​മാ​യി​ട്ടി​ല്ലെ​ന്നാ​ണ് ഡ്രൈ​വ​ർ​മാ​രു​ടെ പ​രാ​തി.

ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന സീ​സ​ണി​ൽ ടാ​ക്സി വാ​ഹ​ന​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ ഓ​ട്ടം ല​ഭി​ക്കേ​ണ്ട സ​മ​യ​ത്താ​ണ് ഈ ​പ്ര​തി​സ​ന്ധി. ഫി​റ്റ്ന​സ് കാ​ലാ​വ​ധി പു​തു​ക്കാ​ത്ത വാ​ഹ​ന​ങ്ങ​ൾ നി​ര​ത്തി​ലി​റ​ക്കി​യാ​ൽ പി​ഴ ഉ​ൾ​പ്പെ​ടെ​യു​ള്ള നി​യ​മ​ന​ട​പ​ടി​ക​ൾ നേ​രി​ടേ​ണ്ടി​വ​രും. ഇ​തോ​ടെ ല​ഭി​ക്കു​ന്ന ഓ​ട്ട​ങ്ങ​ൾ പോ​ലും ഏ​റ്റെ​ടു​ക്കാ​നാ​കാ​തെ വ​രു​മാ​നം നി​ല​ച്ച അ​വ​സ്ഥ​യി​ലാ​ണ് തൊ​ഴി​ലാ​ളി​ക​ൾ. അ​ന്ന​ന്ന​ത്തെ വ​രു​മാ​നം കൊ​ണ്ട് കു​ടും​ബം പു​ല​ർ​ത്തു​ന്ന സാ​ധാ​ര​ണ​ക്കാ​രാ​യ ടാ​ക്സി തൊ​ഴി​ലാ​ളി​ക​ളു​ടെ ഉ​പ​ജീ​വ​ന​ത്തെ ബാ​ധി​ക്കു​ന്ന പ്ര​ശ്ന​ത്തി​ൽ ഗ​താ​ഗ​ത വ​കു​പ്പ് അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. ഓ​ൺ​ലൈ​ൻ സൈ​റ്റി​ലെ സാ​ങ്കേ​തി​ക ത​ക​രാ​ർ പ​രി​ഹ​രി​ച്ച് ഫി​റ്റ്ന​സ് പു​തു​ക്കു​ന്ന​തി​നും ച​ലാ​ൻ അ​ട​യ്ക്കു​ന്ന​തി​നും ത​ട​സ​മി​ല്ലാ​ത്ത സം​വി​ധാ​നം ഒ​രു​ക്ക​ണ​മെ​ന്നാ​ണ് ഡ്രൈ​വ​ർ​മാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്

Latest News

Corehub Up