Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : OnlineVideo

എ​ഐ​യു​ടെ സ​ഹാ​യ​ത്തോ​ടെ അ​വ​യ​വ​മോ​ഷ​ണം: നാ​ല് വ​യ​സു​കാ​ര​നെ കൊ​ല​പ്പെ​ടു​ത്തി​യ ബ​ന്ധു അ​റ​സ്റ്റി​ൽ

റ​യ്പൂ​ർ: ഛത്തീ​സ്‌​ഗ​ഡി​ലെ ജാ​ഷ്‌​പൂ​രി​ൽ അ​വ​യ​വ മോ​ഷ​ണ​ത്തി​നാ​യി നാ​ല് വ​യ​സു​കാ​ര​നെ ക​ഴു​ത്ത​റു​ത്ത് കൊ​ല​പ്പെ​ടു​ത്തി​യ ബ​ന്ധു അ​റ​സ്റ്റി​ൽ. കാ​ർ​ഷി​ക തൊ​ഴി​ലാ​ളി ബ​സു​ദേ​വ് കോ​ർ​വ​യാ​ണ് (27) അ​വ​യ​വ​ക്ക​ട​ത്തി​ലൂ​ടെ പെ​ട്ടെ​ന്നു പ​ണ​മു​ണ്ടാ​ക്കാ​നാ​യി കു​ട്ടി​യെ കൊ​ല​പ്പെ​ടു​ത്തി​യ​ത്.

പ്ര​തി​യാ​യ ബ​സു​ദേ​വി​ന്‍റെ ബ​ന്ധു​വാ​യ രാം​ജീ​ത് റാ​മും കു​ടും​ബ​വും സ​ന്ന ഗ്രാ​മ​ത്തി​ലാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്. ന​വം​ബ​ർ അ​ഞ്ചി​നു രാം​ജീ​ത്തി​ന് മ​ദ്യം ന​ൽ​കി ബോ​ധം കെ​ടു​ത്തി​യ ശേ​ഷം, ബ​സു​ദേ​വ് ഇ​യാ​ളു​ടെ നാ​ലു വ​യ​സു​കാ​ര​നാ​യ മ​ക​നെ കോ​ഴി​ക്ക​റി കാ​ണി​ച്ചും മ​ദ്യം കു​ടി​പ്പി​ച്ചും ത​ന്‍റെ വീ​ട്ടി​ലേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി. തു​ട​ർ​ന്ന് കു​ട്ടി​യെ ക​ഴു​ത്ത​റു​ത്ത് കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. കൊ​ല​പാ​ത​ക​ത്തി​നു ശേ​ഷം വൃ​ക്ക​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​ന്ത​രാ​വ​യ​വ​ങ്ങ​ൾ പു​റ​ത്തെ​ടു​ത്ത് പ്ലാ​സ്റ്റി​ക് ബാ​ഗി​ലാ​ക്കി​യ പ്ര​തി, മൃ​ത​ദേ​ഹം ഗ്രാ​മ​ത്തി​ന് 500 മീ​റ്റ​ർ അ​ക​ലെ ബ്ലാ​ങ്ക​റ്റി​ൽ പൊ​തി​ഞ്ഞ് മ​റ​വു ചെ​യ്യു​ക​യും ചെ​യ്തു.

കു​ട്ടി​യെ കാ​ണാ​താ​യ​തി​നെ തു​ട​ർ​ന്ന് പി​താ​വ് പൊ​ലി​സി​ൽ പ​രാ​തി ന​ൽ​കു​ക​യും നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ തെ​ര​ച്ചി​ൽ ന​ട​ത്തു​ക​യു​മാ​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ബ​സു​ദേ​വി​നൊ​പ്പം കു​ട്ടി​യെ ക​ണ്ട​താ​യി ഒ​രു ദൃ​ക്സാ​ക്ഷി​യും പൊ​ലി​സി​ന് മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്.

തു​ച്ഛ​മാ​യ വ​രു​മാ​ന​ത്തി​ൽ നി​ന്ന് പെ​ട്ടെ​ന്നു പ​ണം സ​മ്പാ​ദി​ക്കാ​നു​ള്ള വ​ഴി​ക​ൾ തേ​ടി​യാ​ണ് ബ​സു​ദേ​വ് ചി​ല ഓ​ൺ​ലൈ​ൻ ഗ്രൂ​പ്പു​ക​ളി​ൽ അം​ഗ​മാ​യ​ത്. എ​ന്നാ​ൽ ഇം​ഗ്ലീ​ഷി​ലു​ള്ള ച​ർ​ച്ച​ക​ൾ വാ​യി​ച്ചു മ​ന​സി​ലാ​ക്കാ​ൻ പ്രാ​ഥ​മി​ക വി​ദ്യാ​ഭ്യാ​സം മാ​ത്ര​മു​ള്ള പ്ര​തി​ക്ക് ക​ഴി​ഞ്ഞി​രു​ന്നി​ല്ല. ഇ​തി​നാ​യി ഫോ​ണി​ലെ ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സി​ന്‍റെ സ​ഹാ​യം തേ​ടു​ക​യാ​യി​രു​ന്നു. ഹി​ന്ദി​യി​ൽ ചോ​ദ്യ​ങ്ങ​ൾ ചോ​ദി​ക്കാ​നും മ​റു​പ​ടി മ​ന​സി​ലാ​ക്കാ​നും എ​ഐ ടൂ​ൾ ഇ​യാ​ളെ സ​ഹാ​യി​ച്ചു.

എ​ഐ​യു​മാ​യു​ള്ള ആ​ശ​യ​വി​നി​മ​യ​ത്തി​നി​ട​യി​ലാ​ണ് വി​വി​ധ സൈ​റ്റു​ക​ളി​ലേ​ക്കും ലി​ങ്കു​ക​ളി​ലേ​ക്കും ഇ​യാ​ൾ എ​ത്തി​പ്പെ​ട്ട​ത്. അ​വ​യ​വ​ങ്ങ​ൾ വി​റ്റാ​ൽ വ​ലി​യ തു​ക സ​മ്പാ​ദി​ക്കാ​മെ​ന്ന വീ​ഡി​യോ ക​ണ്ട് ഇ​യാ​ൾ, പ്ലാ​സ്റ്റി​ക് ക​വ​റി​ൽ സൂ​ക്ഷി​ക്കു​ന്ന ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ൾ വാ​ങ്ങാ​ൻ ഡ​ൽ​ഹി​യി​ൽ​നി​ന്ന് ആ​ളു​ക​ൾ എ​ത്തു​മെ​ന്ന് വി​ശ്വ​സി​ച്ചി​രു​ന്നു. എ​ന്നാ​ൽ പ്ര​തി​ക്ക് ഇ​ത്ത​രം സൈ​റ്റു​ക​ളി​ൽ അ​ക്കൗ​ണ്ടു​ക​ളോ ബ്രൗ​സിം​ഗ് ഹി​സ്റ്റ​റി​യോ ഇ​ല്ലാ​ത്ത​തി​നാ​ൽ കൃ​ത്യ​മാ​യി ഏ​തു വീ​ഡി​യോ​യാ​ണ് ഇ​യാ​ൾ ക​ണ്ട​തെ​ന്നു ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണ സം​ഘം.

Latest News

Corehub Up