Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ontario

America

ക​വി​ത കെ. ​മേ​നോ​ൻ കെ​എ​ച്ച്എ​ൻ​എ കാ​ന​ഡ - ഒ​ന്‍റാ​റി​യോ റീ​ജി​യ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ്

ഫ്ലോ​റി​ഡ: നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി ഹി​ന്ദു​ക്ക​ളു​ടെ ദേ​ശീ​യ സം​ഘ​ട​ന​യാ​യ കേ​ര​ള ഹി​ന്ദൂ​സ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ (കെ​എ​ച്ച്എ​ൻ​എ) കാ​ന​ഡ - ഒ​ന്‍റാ​റി​യോ റീ​ജി​യ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി (ആ​ർ​വി​പി) ക​വി​ത കെ. ​മേ​നോ​നെ നി​യ​മി​ച്ചു.

ഒ​ന്‍റാ​റി​യോ മേ​ഖ​ല​യി​ലെ സം​ഘ​ട​ന​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ക​യും സാ​മൂ​ഹി​ക - സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ക​യും ചെ​യ്യു​ന്ന​താ​ണ് ആ​ർ​വി​പി​യു​ടെ പ്ര​ധാ​ന ചു​മ​ത​ല.

15 വ​ർ​ഷ​ത്തി​ലേ​റെ പ്ര​വ​ർ​ത്ത​ന പ​രി​ച​യ​മു​ള്ള ക​വി​ത കെ. ​മേ​നോ​ൻ മീ​ഡി​യ, നി​യ​മം, സാ​മൂ​ഹി​ക സേ​വ​നം എ​ന്നീ മേ​ഖ​ല​ക​ളി​ൽ ശ്ര​ദ്ധേ​യ സാ​ന്നി​ധ്യ​മാ​ണ്. എംഎസ്ഡബ്ല്യു, ​എ​ൽ​എ​ൽ​എം ബി​രു​ദ​ങ്ങ​ളു​ള്ള ര​ജി​സ്റ്റേ​ർ​ഡ് സോ​ഷ്യ​ൽ വ​ർ​ക്ക​റാ​യ ക​വി​ത, മാ​ന​സി​കാ​രോ​ഗ്യ രം​ഗ​ത്തും സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു.

പ്ര​വാ​സി ജീ​വി​ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട മാ​ന​സി​ക സ​മ്മ​ർ​ദ​ങ്ങ​ൾ, കു​ടും​ബ​ബ​ന്ധ​ങ്ങ​ൾ, ദാ​മ്പ​ത്യ പ്ര​ശ്ന​ങ്ങ​ൾ എ​ന്നി​വ​യി​ൽ പ്ര​ത്യേ​ക ശ്ര​ദ്ധ ന​ൽ​കി കൗ​ൺ​സി​ലിം​ഗും തെ​റാ​പ്പി സേ​വ​ന​ങ്ങ​ളും ന​ൽ​കു​ന്നു. സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കൊ​പ്പം മീ​ഡി​യ​യും ഇ​വ​ന്‍റ് മാ​നേ​ജ്മെ​ന്‍റും ഉ​ൾ​പ്പെ​ടെ​യു​ള്ള മേ​ഖ​ല​ക​ളി​ലും ക​വി​ത സ​ജീ​വ​മാ​ണ്.

ട്ര​യോ​റ ഇ​വ​ന്‍റു​ക​ൾ എ​ന്ന സ്ഥാ​പ​ന​ത്തി​ന്‍റെ സി​ഇ​ഒ​യാ​യ അ​വ​ർ, വി​വി​ധ സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ​ക്കും കോ​ർ​പ്പ​റേ​റ്റ് ഇ​വ​ന്‍റു​ക​ൾ​ക്കും നേ​തൃ​ത്വം ന​ൽ​കു​ന്നു. കൂ​ടാ​തെ റൗ​സിം​ഗ് റി​ഥം എ​ന്‍റ​ർ​ടൈ​ൻ​മെ​ന്‍റ്സി​ന്‍റെ എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്‌‌​ട​ർ ആ​ൻ​ഡ് പി​ആ​റാ​യും ആ​ർ​ആ​ർ റെ​സോ​ൺ​സ് ആ​ർ‌​ട്ട്സ് ഫൗ​ണ്ടേ​ഷ​ന്‍റെ പ്ര​സി​ഡ​ന്‍റ​യും പ്ര​വ​ർ​ത്തി​ക്കു​ന്നു.

കനേഡിയൻ ഹിന്ദു ചേബർ ഓഫ് കോമേഴ്സിന്‍റെ ​സ്ഥാ​പ​ക ഡ​യ​റ​ക്‌ടറാ​യും ഇന്ത്യൻ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുട‌െ ജോയിന്‍റ് ട്രെഷററായും പ്ര​വ​ർ​ത്തി​ക്കു​ന്ന ക​വി​ത, കാ​ന​ഡ​യി​ലെ ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​നി​ട​യി​ൽ സ​ജീ​വ​മാ​യ സാ​മൂ​ഹി​ക സാ​ന്നി​ധ്യ​മാ​ണ്. സ​മൂ​ഹ ശാ​ക്തീ​ക​ര​ണ​ത്തി​ലും സ്ത്രീ ​നേ​തൃ​ത്വ വ​ള​ർ​ച്ച​യി​ലും അ​വ​ർ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ചു​വ​രു​ന്നു.

സ​മൂ​ഹ​സേ​വ​ന​വും നേ​തൃ​ത്വ​വും ഒ​രു​പോ​ലെ മ​നോ​ഹ​ര​മാ​യി സ​മ​ന്വ​യി​പ്പി​ക്കു​ന്ന വ്യ​ക്തി​ത്വ​മാ​ണ് ക​വി​ത. മാ​ന​സി​കാ​രോ​ഗ്യ രം​ഗ​ത്തും മീ​ഡി​യ - ​സാ​മൂ​ഹി​ക മേ​ഖ​ല​ക​ളി​ലുമുള്ള ക​വി​ത​യു​ടെ അ​നു​ഭ​വ​വും ദ​ർ​ശ​ന​വും കാ​ന​ഡ​യി​ലെ കെ​എ​ച്ച്എ​ൻ​എ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പു​തി​യ ഊ​ർ​ജ​വും ദി​ശാ​ബോ​ധ​വും ന​ൽ​കുമെന്ന് ക​വി​ത കെ. ​മേ​നോ​ന്‍റെ നി​യ​മ​ന​ത്തെ സ്വാ​ഗ​തം ചെ​യ്തു​കൊ​ണ്ട് കെഎച്ച്എൻഎ പ്ര​സി​ഡ​ന്‍റ് ടി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി​നു നാ​യ​ർ, ട്ര​ഷ​റ​ർ അ​ശോ​ക് മേ​നോ​ൻ, വൈ​സ് പ്ര​സി​ഡന്‍റ് കെ.​വി. സ​ഞ്ജീ​വ് കു​മാ​ർ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ശ്രീ​കു​മാ​ർ ഹ​രി​ലാ​ൽ, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ അ​പ്പു​ക്കു​ട്ട​ൻ പി​ള്ള എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടു​ന്ന എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യും ഡ​യ​റ​ക്‌ടർ ബോ​ർ​ഡും ട്ര​സ്റ്റി ബോ​ർ​ഡ് അം​ഗ​ങ്ങ​ളും ക​വി​ത കെ. ​മേ​നോ​ന് ആ​ശം​സ​ക​ൾ നേ​ർ​ന്നു.

Latest News

Corehub Up