കോതമംഗലം: ശിശുദിനത്തിൽ മാതാപിതാക്കൾ മരണപ്പെട്ട ആറും മൂന്നും വയസുള്ള രണ്ട് കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള സാമ്പത്തിക സഹായഹസ്തവുമായായി ഊന്നുകൽ ടൈനി ടോട്സ് കിന്റർ ഗാർട്ടൻ. കിൻഡർ ഗാർഡൻ ബിൽഡിംഗിൽ കുട്ടികളും രക്ഷാകർത്താക്കളും അധ്യാപകരും ചേർന്നൊരുക്കിയ ഷോപ്പിംഗ് ഫെസ്റ്റിവൽ വേറിട്ട അനുഭവമായി. വിവിധതരം ഉത്പന്നങ്ങളുടെ ജനകീയ ലേലം കൂടാതെ കുട്ടികൾ ഒരുക്കിയ പപ്പറ്റ് ഷോയും ഉണ്ടായിരുന്നു.
ഷോപ്പിംഗ് ഫെസ്റ്റിവലിൽ ലഭിക്കുന്ന തുക കുട്ടികളുടെ വിദ്യാഭ്യാസത്തിനായി നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഫെസ്റ്റിവൽ സംഘടിപ്പിച്ചത്. ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു. സിസ്റ്റർ മരിയറ്റ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഷിബു പടപ്പറമ്പത്ത്, ഫാ. മാത്യു വടക്കുമ്പാടം, ഫാ. ജിപ്സൺ ഗ്രിഗറി, ബോസ് വർഗീസ്, ഊന്നുകൾ എസ്ഐ എം.വി. ബിജു, സിസ്റ്റർ ഫില്സി, ഷിജ മാത്യു, നോബിൾ വർഗീസ്, കിൻഡർ ഗാർഡൻ പ്രിൻസിപ്പൽ സിസ്റ്റർ ശാലീന, പിടിഎ പ്രസിഡന്റ് സിജു മാത്യു എന്നിവർ പ്രസംഗിച്ചു.