x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​തൃ​ക​യാ​യി ഊ​ന്നു​ക​ൽ ടൈ​നി ടോ​ട്ട്സ് കി​ന്‍റ​ർ ഗാ​ർ​ട്ട​ൻ


Published: November 15, 2025 04:03 AM IST | Updated: November 15, 2025 04:03 AM IST

ശി​ശു​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഊ​ന്നു​ക​ൽ ടൈ​നി ടോ​ട്ട്സ് കി​ന്‍റ​ർ ഗാ​ർ​ട്ട​ൻ സം​ഘ​ടി​പ്പി​ച്ച ടൈ​നി ഷോ​പ്പിം​ഗ് ഫെ​സ്റ്റി​വ​ൽ ആ​ന്‍റ​ണി ജോ​ൺ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

കോ​ത​മം​ഗ​ലം: ശി​ശു​ദി​ന​ത്തി​ൽ മാ​താ​പി​താ​ക്ക​ൾ മ​ര​ണ​പ്പെ​ട്ട ആ​റും മൂ​ന്നും വ​യ​സുള്ള ര​ണ്ട് കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​ത്തി​നു​ള്ള സാ​മ്പ​ത്തി​ക സ​ഹാ​യ​ഹ​സ്ത​വു​മാ​യാ​യി ഊ​ന്നു​ക​ൽ ടൈ​നി ടോ​ട്സ് കി​ന്‍റ​ർ ഗാ​ർ​ട്ട​ൻ. കി​ൻ​ഡ​ർ ഗാ​ർ​ഡ​ൻ ബി​ൽ​ഡിം​ഗി​ൽ കു​ട്ടി​ക​ളും ര​ക്ഷാ​ക​ർ​ത്താ​ക്ക​ളും അ​ധ്യാ​പ​ക​രും ചേ​ർ​ന്നൊ​രു​ക്കി​യ ഷോ​പ്പിം​ഗ് ഫെ​സ്റ്റി​വ​ൽ വേ​റി​ട്ട അ​നു​ഭ​വ​മാ​യി. വി​വി​ധ​ത​രം ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ജ​ന​കീ​യ ലേ​ലം കൂ​ടാ​തെ കു​ട്ടി​ക​ൾ ഒ​രു​ക്കി​യ പ​പ്പ​റ്റ് ഷോ​യും ഉ​ണ്ടാ​യി​രു​ന്നു.

ഷോ​പ്പിം​ഗ് ഫെ​സ്റ്റി​വ​ലി​ൽ ല​ഭി​ക്കു​ന്ന തു​ക കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​ത്തി​നാ​യി ന​ൽ​കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഫെ​സ്റ്റി​വ​ൽ സം​ഘ​ടി​പ്പി​ച്ച​ത്. ഷോ​പ്പിം​ഗ് ഫെ​സ്റ്റി​വ​ലി​ന്‍റെ ഉ​ദ്ഘാ​ട​നം ആ​ന്‍റ​ണി ജോ​ൺ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. സി​സ്റ്റ​ർ മ​രി​യ​റ്റ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷി​ബു പ​ട​പ്പ​റ​മ്പ​ത്ത്, ഫാ. ​മാ​ത്യു വ​ട​ക്കു​മ്പാ​ടം, ഫാ. ​ജി​പ്സ​ൺ ഗ്രി​ഗ​റി, ബോ​സ് വ​ർ​ഗീ​സ്, ഊ​ന്നു​ക​ൾ എ​സ്ഐ എം.​വി. ബി​ജു, സി​സ്റ്റ​ർ ഫി​ല്‍​സി, ഷി​ജ മാ​ത്യു, നോ​ബി​ൾ വ​ർ​ഗീ​സ്, കി​ൻ​ഡ​ർ ഗാ​ർ​ഡ​ൻ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ശാ​ലീ​ന, പി​ടി​എ പ്ര​സി​ഡ​ന്‍റ് സി​ജു മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Oonnukal Local News Ernakulam Nattuvishesham

Recent News

Corehub Up