Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ooty

Wayanad

ഊ​ട്ടി​യി​ലേ​ക്ക് സ​ഞ്ചാ​രി​ക​ളു​ടെ പ്ര​വാ​ഹം

ഊ​ട്ടി: ദ​ക്ഷി​ണേ​ന്ത്യ​യി​ലെ പ്ര​ശ​സ്ത വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ ഊ​ട്ടി​യി​ലേ​ക്ക് സ​ഞ്ചാ​രി​ക​ളു​ടെ പ്ര​വാ​ഹം.വേ​ന​ല​വ​ധി ആ​ഘോ​ഷി​ക്കാ​ൻ കേ​ര​ളം, ത​മി​ഴ്നാ​ട്, ക​ർ​ണാ​ട​ക, ആ​ന്ധ്ര, തെ​ലു​ങ്കാ​ന സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള നൂ​റു​ക​ണ​ക്കി​ന് സ​ഞ്ചാ​രി​ക​ളാ​ണ് ഊ​ട്ടി​യി​ലെ​ത്തു​ന്ന​ത്.

ബോ​ട്ടാ​ണി​ക്ക​ൽ ഗാ​ർ​ഡ​ൻ, റോ​സ് ഗാ​ർ​ഡ​ൻ, ബോ​ട്ട് ഹൗ​സ്, ദൊ​ഡ​പേ​ട്ട, പൈ​ക്കാ​ര, ഷൂ​ട്ടിം​ഗ് മ​ട്ടം തു​ട​ങ്ങി​യ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലെ​ല്ലാം വ​ലി​യ തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. സ​ഞ്ചാ​രി​ക​ളെ വ​ര​വേ​ൽ​ക്കാ​ൻ വ​ൻ ഒ​രു​ക്ക​ങ്ങ​ളാ​ണ് ഇ​വി​ടെ ന​ട​ത്തി​യി​രു​ന്ന​ത്. സ​മ്മ​ർ സീ​സ​ണ്‍ ആ​രം​ഭി​ച്ച​തോ​ടെ ഊ​ട്ടി മേ​ഖ​ല​യി​ലെ വ്യാ​പാ​രി​ക​ളും വ​ലി​യ സ​ന്തോ​ഷ​ത്തി​ലാ​ണ്.

സ​ഞ്ചാ​രി​ക​ളു​ടെ വാ​ഹ​ന​ങ്ങ​ളു​ടെ ആ​ധി​ക്യം കാ​ര​ണം ഊ​ട്ടി ന​ഗ​ര​ത്തി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്കും പ​തി​വാ​യി. മേ​യ് ഒ​ന്ന് മു​ത​ൽ ഊ​ട്ടി​യി​ൽ പോ​ലീ​സ് ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും ഗ​താ​ഗ​ത കു​രു​ക്കി​ന് പ​രി​ഹാ​രം കാ​ണാ​ൻ സാ​ധി​ച്ചി​ട്ടി​ല്ല. സ​ഞ്ചാ​രി​ക​ൾ അ​ധി​ക​വും കാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ചെ​റു​കി​ട വാ​ഹ​ന​ങ്ങ​ളി​ലാ​ണ് ഊ​ട്ടി​യി​ലെ​ത്തു​ന്ന​ത്. കി​ലോ​മീ​റ്റ​റു​ക​ളോ​ളം ദൂ​ര​ത്തി​ൽ വാ​ഹ​ന​ങ്ങ​ളു​ടെ നീ​ണ്ട​നി​ര കാ​ണ​പ്പെ​ടു​ന്നു​ണ്ട്.

Latest News

Corehub Up