Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Operation Chakkakkomban: A 100-member Team For The Mission

Idukki

ഓ​പ്പ​റേ​ഷ​ന്‍ ച​ക്ക​ക്കൊ​മ്പ​ന്‍: ദൗ​ത്യ​ത്തി​ന് 100 പേ​രു​ടെ സം​ഘം


തൊ​ടു​പു​ഴ: ചി​ന്ന​ക്ക​നാ​ലി​ല്‍ ഭീ​തി വി​ത​യ്ക്കു​ന്ന കാ​ട്ടാ​ന​യാ​യ ച​ക്ക​ക്കൊ​മ്പ​നെ പി​ടി​കൂ​ടി മ​യ​ക്കു​വെ​ടി വ​യ്ക്കാ​നു​ള്ള ദൗ​ത്യ​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തു നൂ​റു പേ​ര​ട​ങ്ങു​ന്ന വ​നം വ​കു​പ്പു​ദ്യോ​ഗ​സ്ഥ​രു​ടെ വ​ന്‍ സം​ഘം. നേ​ര​ത്തേ ചി​ന്ന​ക്ക​നാ​ലി​ല്‍​നി​ന്നു പി​ടി​കൂ​ടി നാ​ടു ക​ട​ത്തി​യ അ​രി​ക്കൊ​മ്പ​നേ​ക്കാ​ള്‍ ക​രു​ത്തും ഗാം​ഭീ​ര്യ​വും ഏ​റി​യ കാ​ട്ടാ​ന​യാ​യ ച​ക്ക​ക്കൊ​മ്പ​നെ പി​ടി​കൂ​ടു​ന്ന​തു ശ്ര​മ​ക​ര​മാ​കു​മെ​ന്നാ​ണ് വ​നം​വ​കു​പ്പി​ന്‍റെ വി​ല​യി​രു​ത്ത​ല്‍. കാ​ട്ടു​കൊ​മ്പ​നെ പി​ടി​കൂ​ടാ​നു​ള്ള ദൗ​ത്യ​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന വി​ക്രം, ഭ​ര​ത് എ​ന്ന കു​ങ്കി​യാ​ന​ക​ളെ ഇ​ന്ന് ആ​നി​മ​ല്‍ ആം​ബു​ല​ന്‍​സി​ല്‍ ചി​ന്ന​ക്ക​നാ​ലി​ല്‍ എ​ത്തി​ക്കു​മെ​ന്നു ചീ​ഫ് ഫോ​റ​സ്റ്റ് ക​ണ്‍​സ​ര്‍​വേ​റ്റ​ര്‍ ഡി.​കെ. വി​നോ​ദ്കു​മാ​ര്‍ പ​റ​ഞ്ഞു. ച​ക്ക​ക്കൊ​മ്പ​ന്‍ ഇ​പ്പോ​ഴും ആ​ര്‍​ആ​ര്‍​ടി സം​ഘ​ത്തി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​ണെ​ന്നും അ​നു​യോ​ജ്യ​മാ​യ സ്ഥ​ല​ത്തെ​ത്തി​ച്ച് മ​യ​ക്കു​വെ​ടി വ​യ്ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ച​ക്ക​ക്കൊ​മ്പ​നെ മ​യ​ക്കു​വെ​ടി​വ​യ്ക്കാ​നു​ള്ള ദൗ​ത്യ​ത്തി​നു വെ​റ്റ​റി​ന​റി സ​ര്‍​ജ​ന്‍​മാ​ര്‍ ഉ​ള്‍​പ്പെ​ടെ അ​ഞ്ചു പേ​ര​ട​ങ്ങു​ന്ന മൂ​ന്നു ടീ​മി​നെ​യാ​കും സ​ജ്ജ​മാ​ക്കു​ക. അ​രി​ക്കൊ​മ്പ​നെ പി​ടി​കൂ​ടി​യ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന ഡോ. ​അ​രു​ണ്‍ സ​ക്ക​റി​യ ഇ​ത്ത​വ​ണ ഉ​ണ്ടാ​കി​ല്ല. ഇ​ന്ന് കു​ങ്കി​യാ​ന​ക​ളെ എ​ത്തി​ച്ച ശേ​ഷം അ​ടു​ത്ത ദി​വ​സം ദൗ​ത്യ​ത്തി​നു മു​ന്നോ​ടി​യാ​യി വ​നം ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മോ​ക്‌​ഡ്രി​ല്‍ ന​ട​ത്തും. മൂ​ന്നു ദി​വ​സ​ത്തി​ന​കം ദൗ​ത്യം പൂ​ര്‍​ത്തി​യാ​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. ച​ക്ക​ക്കൊ​മ്പ​നെ പി​ടി​കൂ​ടു​ന്ന ദി​വ​സം പ്ര​ദേ​ശ​ത്ത് ജാ​ഗ്ര​താ നി​ര്‍​ദേ​ശ​വും ന​ല്‍​കും. ആ​ര്‍​ആ​ര്‍​ടി നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള ച​ക്ക​ക്കൊ​മ്പ​നെ വി​ല​ക്ക് ഭാ​ഗ​ത്ത് എ​ത്തി​ച്ച് മ​യ​ക്കു​വെ​ടി​വ​യ്ക്കാ​നാ​ണ് ദൗ​ത്യ​സം​ഘം ല​ക്ഷ്യ​മി​ടു​ന്ന​ത്. എ​ന്നാ​ല്‍ അ​നു​യോ​ജ്യ​മാ​യ സ്ഥ​ല​ത്ത് കാ​ട്ടാ​ന എ​ത്തി​യാ​ല്‍ മ​യ​ക്കു​വെ​ടി​വ​യ്ക്കാ​ണ് തീ​രു​മാ​നം.

ചി​ന്ന​ക്ക​നാ​ല്‍ മേ​ഖ​ല​യി​ല്‍ നി​ര​ന്ത​രം പ്ര​ശ്‌​ന​ങ്ങ​ള്‍ സൃ​ഷ്‌​ടി​ക്കു​ക​യും ജ​ന​ങ്ങ​ള്‍​ക്കു ഭീ​ഷ​ണി​യാ​കു​ക​യും ചെ​യ്യു​ന്ന ച​ക്ക​ക്കൊ​മ്പ​നെ മ​യ​ക്കു​വെ​ടി​വ​ച്ച് പി​ടി​കൂ​ടി റേ​ഡി​യോ കോ​ള​ര്‍ ഘ​ടി​പ്പി​ച്ച ശേ​ഷം അ​തേ മേ​ഖ​ല​യി​ല്‍​ത്ത​ന്നെ തു​റ​ന്നു​വി​ടാ​നാ​ണ് തീ​രു​മാ​നം.

എ​ന്നാ​ല്‍ ഇ​തി​നെ​തി​രേ ജ​ന​പ്ര​തി​നി​ധി​ക​ളും പ്ര​ദേ​ശ​വാ​സി​ക​ളും രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. അ​രി​ക്കൊ​മ്പ​നെ നാ​ടു​ക​ട​ത്തി​യ​പോ​ലെ ച​ക്ക​ക്കൊ​മ്പ​നെ​യും പ്ര​ദേ​ശ​ത്തു​നി​ന്നു നീ​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം. എ​ന്നാ​ല്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ത്തി​ട്ടി​ല്ല. നി​ല​വി​ല്‍ റേ​ഡി​യോ കോ​ള​ര്‍ ഘ​ടി​പ്പി​ച്ച് ഇ​തേ മേ​ഖ​ല​യി​ല്‍​ത്ത​ന്നെ വി​ടാ​നാ​ണ് വ​നം​വ​കു​പ്പ് തീ​രു​മാ​നം. അ​തി​നാ​ല്‍ വ​രും ദി​വ​സ​ങ്ങ​ളി​ല്‍ ഇ​തേ​ച്ചൊ​ല്ലി പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കാ​നും സാ​ധ്യ​ത​യു​ണ്ട്. ഇ​തു ക​ണ​ക്കി​ലെ​ടു​ത്ത് പൊ​ലി​സും ആ​വ​ശ്യ​മാ​യ മു​ന്‍​ക​രു​ത​ല്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും.

2023 ഏ​പ്രി​ലി​ലാ​ണ് അ​രി​ക്കൊ​മ്പ​നെ പി​ടി​കൂ​ടാ​നു​ള്ള വ​നം​വ​കു​പ്പി​ന്‍റെ ശ്ര​മ​ക​ര​മാ​യ ദൗ​ത്യം ചി​ന്ന​ക്ക​നാ​ലി​ല്‍ ന​ട​ന്ന​ത്. ചി​ന്ന​ക്ക​നാ​ലി​ന്‍റെ ഉ​റ​ക്കം​കെ​ടു​ത്തി​യി​രു​ന്ന അ​രി​ക്കൊ​മ്പ​നെ പി​ടി​കൂ​ടാ​നു​ള്ള ദൗ​ത്യ​ത്തി​ല്‍ മ​യ​ക്കു​വെ​ടി വി​ദ​ഗ്ധ​നാ​യ ഡോ. ​അ​രു​ണ്‍ സ​ക്ക​റി​യ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ​ങ്കെ​ടു​ത്ത​ത്.

കു​ങ്കി​യാ​ന​ക​ളാ​യ വി​ക്ര​മും ഭ​ര​ത്തും അ​ന്നും ദൗ​ത്യ​ത്തി​ല്‍ പ​ങ്കാ​ളി​ക​ളാ​യി​രു​ന്നു. അ​രി​ക്കൊ​മ്പ​നെ പി​ടി​കൂ​ടി റേ​ഡി​യോ കോ​ള​ര്‍ ഘ​ടി​പ്പി​ച്ച് ആ​ദ്യം പെ​രി​യാ​ര്‍ ക​ടു​വ സ​ങ്കേ​ത​ത്തി​ലാ​ണ് തു​റ​ന്നു​വി​ട്ട​ത്. എ​ന്നാ​ല്‍ പി​ന്നീ​ട് ത​മി​ഴ്‌​നാ​ട് ക​മ്പം ഭാ​ഗ​ത്തേ​ക്കു നീ​ങ്ങി​യ ആ​ന അ​ക്ര​മാ​സ​ക്ത​നാ​യി.
ഇ​തോ​ടെ ത​മി​ഴ്‌​നാ​ട് വ​നം​വ​കു​പ്പ് ആ​ന​യെ പി​ടി​കൂ​ടി ക​ള​ക്കാ​ട് വ​ന​മേ​ഖ​ല​യി​ലേ​ക്കു മാ​റ്റി. അ​രി​ക്കൊ​മ്പ​നെ പി​ടി​കൂ​ടാ​നു​ള്ള ദൗ​ത്യ​ത്തി​നി​ട​യി​ല്‍ പ്ര​ദേ​ശ​ത്ത് ച​ക്ക​ക്കൊ​മ്പ​ന്‍റെ​യും സാ​ന്നി​ധ്യ​മു​ണ്ടാ​യി​രു​ന്നു. അ​രി​ക്കൊ​മ്പ​ന്‍ മാ​റി​യ ശേ​ഷ​മാ​ണ് ച​ക്ക​ക്കൊ​മ്പ​ന്‍ പ്ര​ദേ​ശ​ത്ത് കൂ​ടു​ത​ല്‍ ഭീ​തി വി​ത​ച്ചു​തു​ട​ങ്ങി​യ​ത്.

Latest News

Corehub Up