Tue, 7 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Operation Face

Pathanamthitta

ലാ​ത്തി മാ​ത്രം പോ​രാ, വൃ​ത്തി​യാ​ക്കാ​ൻ ചൂ​ലും വേ​ണം; പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ ഓ​പ്പ​റേ​ഷ​ൻ ഫെ​യ്സ് ലി​പ്സ് 

കോ​ഴ​ഞ്ചേ​രി: ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​നു പി​ന്നാ​ലെ ഓ​പ്പ​റേ​ഷ​ന്‍ ഫെ​യ്‌​സ് ലി​പ്‌​സി​ലൂ​ടെ പോ​ലീ​സ് സ്‌​റ്റേ​ഷ​നു​ക​ളി​ലെ മു​ഖ​ച്ഛാ​യ​യ്ക്കും മാ​റ്റം വ​രു​ത്താ​ൻ ആ​ഭ്യ​ന്ത​ര​വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശം. ലാ​ത്തി​ക്കൊ​പ്പം ചൂ​ലും നി​ർ​ബ​ന്ധ​മാ​ണെ​ന്നും സ്റ്റേ​ഷ​നും പ​രി​സ​ര​വും വൃ​ത്തി​യാ​യി സൂ​ക്ഷി​ക്കേ​ണ്ട​ത് പോ​ലീ​സു​കാ​രു​ടെ ക​ട​മ​യാ​ണെ​ന്ന് ഓ​ർ​മി​പ്പി​ച്ചു​മാ​ണ് ഓ​പ്പ​റേ​ഷ​ൻ ഫെ​യ്സ് ലി​പ്സ് പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ച​ത്.

പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ ശു​ചി​മു​റി​ക​ൾ, സ്‌​റ്റേ​ഷ​ന്‍ പ​രി​സ​ര​ങ്ങ​ള്‍, ഇവ വൃത്തിയാക്കണം. സ്റ്റേ​ഷ​നി​ല്‍ കു​ന്നു​കൂ​ടി കി​ട​ക്കു​ന്ന​തും കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ച​തു​മാ​യ പ​ഴ​യ സാ​ധ​ന​ങ്ങ​ൾ, കേ​സു​ക​ളി​ല്‍​പെ​ട്ട് സ്റ്റേ​ഷ​ന്‍ പ​രി​സ​ര​ത്ത് കി​ട​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​ക​ള്‍ വേ​ഗ​ത്തി​ല്‍ പൂ​ര്‍​ത്തീ​ക​രി​ച്ച് ലേ​ലം ചെ​യ്യു​ക​യോ അ​ത​ല്ലെ​ങ്കി​ല്‍ ആ​ക്രി​വി​ല​യ്ക്ക് വി​ല്‍​ക്കു​ക​യോ ചെ​യ്യ​ണം.

സ്‌​റ്റേ​ഷ​നു​ക​ള്‍ പെ​യി​ന്റ​ടി​ച്ച് വൃ​ത്തി​യാ​യി സൂ​ക്ഷി​ക്ക​ണം. സ്റ്റേ​ഷ​ന്‍ പ​രി​സ​ര​ത്ത് ചെ​ടി​ക​ളും ത​ണ​ല്‍​മ​ര​ങ്ങ​ളും ന​ട്ടു പി​ടി​പ്പി​ക്ക​ണം തു​ട​ങ്ങി​യ​വ​യാ​ണ് നി​ർ​ദേ​ശ​ങ്ങ​ൾ.

പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ കോ​ര്‍​പ​റേ​റ്റ് ഓ​ഫീ​സു​ക​ളെ​പ്പോ​ലെ വൃ​ത്തി​യു​ള്ള​താ​യി​രി​ക്ക​ണം. പോ​ലീ​സ് ഓ​ഫീ​സ​ര്‍​മാ​ര്‍ പ്ര​ഫ​ഷ​ണ​ല്‍ ആ​യി​രി​ക്ക​ണ​മെ​ന്നും ലോ ​ആ​ൻ​ഡ് ഓ​ര്‍​ഡ​ര്‍ എ​ഡി​ജി​പി പി. ​വി​ജ​യ​ന്‍റെ ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു.

പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​നം ന​ട​ത്തു​ന്ന​തി​ന് പാ​ര്‍​ട് ടൈം ​ജീ​വ​ന​ക്കാ​രു​ണ്ടെ​ങ്കി​ലും ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ചാ​യ​യും വ​ട​യും വാ​ങ്ങി ന​ൽ​കു​ക​യെ​ന്ന​താ​ണ് അ​വ​രു​ടെ ജോ​ലി​യെ​ന്നും ഇ​ത് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്.

പാ​ര്‍​ട്ട് ടൈം ​ജോ​ലി​ക്കാ​രാ​യ​തി​നാ​ല്‍ ഉ​ച്ച​യ്ക്ക് മു​മ്പേ ജോ​ലി ക​ഴി​ഞ്ഞ് പോ​കു​ന്ന രീ​തി​യും അ​വ​സാ​നി​പ്പി​ക്ക​ണം.പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ ശു​ചി​മു​റി​ക​ള്‍ വെ​ട്ടി​ത്തി​ള​ങ്ങു​ന്ന രീ​തി​യി​ല്‍ വൃ​ത്തി​യാ​യി​രി​ക്ക​ണം. സ്‌​റ്റേ​ഷ​നു​ക​ളി​ല്‍ പ​ഴ​യ​തും ആ​വ​ശ്യ​മി​ല്ലാ​ത്ത​തു​മാ​യ ഫ​യ​ലു​ക​ള്‍ ത​രം തി​രി​ച്ച് മാ​റ്റു​ക​യും പ്ര​ധാ​ന​പ്പെ​ട്ട രേ​ഖ​ക​ള്‍ പെ​ട്ടെ​ന്ന് ക​ണ്ടെ​ത്താ​ന്‍ പാ​ക​ത്തി​ല്‍ റെ​ക്കാ​ര്‍​ഡ് റൂ​മു​ക​ള്‍ ക്ര​മീ​ക​രി​ക്കു​ക​യും ചെ​യ്യ​ണം.

സ്റ്റേ​ഷ​നി​ലെ​ത്തു​ന്ന പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് ഇ​ര​ക്കാ​നു​ള്ള സൗ​ക​ര്യം, കു​ടി​വെ​ള്ളം ഇ​വ ഉ​റ​പ്പാ​ക്ക​ണം. ഓ​രോ സ്‌​റ്റേ​ഷ​നും ഒ​രു ല​ക്ഷ​ത്തി​ല്‍ കു​റ​യാ​ത്ത തു​ക​യാ​ണ് അ​ഭ്യ​ന്ത​ര വ​കു​പ്പ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.


എ​ന്നാ​ല്‍ സ​മീ​പ​കാ​ല​ത്ത് പു​തി​യ കെ​ട്ടി​ട​ങ്ങ​ൾ പ​ണി​ത പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ ആ​റ​ന്മു​ള പോ​ലെ​യു​ള്ള പു​തി​യ സ്റ്റേ​ഷ​നു​ക​ള്‍​ക്ക് പ​ണം അ​നു​വ​ദി​ച്ചി​ട്ടി​ല്ല. ഓ​രോ സ്‌​റ്റേ​ഷ​നിലും ഓ​രോ എ​സ്ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വ​നി​ത സി​പി​ഒ ഉ​ള്‍​പ്പെ​ടെ മൂ​ന്നു പേ​ര​ട​ങ്ങി​യ സം​ഘ​ത്തി​നാ​ണ് ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ചു​മ​ത​ല.

ഓ​രോ ശ​നി​യാ​ഴ്ച​യും സ്‌​റ്റേ​ഷ​നു​ക​ള്‍ വൃ​ത്തി​യാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​വ​ലോ​ക​നം ന​ട​ത്ത​ണം. മ​ഴ​ക്കാ​ലം ക​ണ​ക്കി​ലെ​ടു​ത്ത് സ്റ്റേ​ഷ​ന്‍ പ​രി​സ​ര​ത്ത് വെ​ള്ളം കെ​ട്ടി​ക്കിട​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കാ​നാ​യി ഡ്രെ​യി​നേ​ജ് സം​വി​ധാ​ന​ങ്ങ​ളും ന​ട​പ്പി​ലാ​ക്ക​ണം. സ്റ്റേ​ഷ​ന്‍ വ​ള​പ്പി​ല്‍ കെ​ട്ടി​ക്കി​ട​ക്കു​ന്ന പ്ലാ​സ്റ്റി​ക് ഉ​ത്പ​ന്ന​ങ്ങ​ൾ നീ​ക്കം ചെ​യ്യു​ക​യും കാ​ടു​ക​ളും മ​റ്റും വ​ള​രാ​ത്ത രീ​തി​യി​ല്‍ എ​ക്കോ ഫ്ര​ണ്ട്‌​ലി രീ​തി​യി​ല്‍ പ്ര​കൃ​തി ര​മ​ണീ​യ​മാ​യി സൂ​ക​ഷിക്കു​ക​യും വേ​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്. ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന് പൊ​തു​സ​മൂ​ഹം ന​ല്‍​കി​യ പി​ന്തു​ണ​ അ​ഭ്യ​ന്ത​ര വ​കു​പ്പി​ന് പൊ​ന്‍​തൂ​വ​ലാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പു​തി​യ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്.


ഭീ​തി​യും ഭ​യ​വു​മി​ല്ലാ​തെ ജ​ന​ങ്ങ​ള്‍​ക്ക് സ്റ്റേ​ഷ​നി​ലെ​ത്തു​ക​യും നി​യ​മ​പ​ര​മാ​യ സം​ര​ക്ഷ​ണം ല​ഭി​ക്കു​ന്ന ത​ര​ത്തി​ല്‍ ലോ​ക നി​ല​വാ​ര​ത്തി​ല്‍ മ​റ്റു രാ​ജ്യ​ങ്ങ​ളി​ലെ പോ​ലീ​സ് ജ​ന​ങ്ങ​ളോ​ട് ഇ​ട​പെ​ടു​ന്ന രീ​തി​യി​ല്‍ പ്ര​ഫ​ഷ​ണ​ലി​സം ഉ​ണ്ടാ​യി​രി​ക്ക​ണ​മെ​ന്നും ക​ര്‍​ശ​ന നി​ര്‍​ദ്ദേ​ശ​മു​ണ്ട്. ഇ​തി​നു​വേ​ണ്ടി പ്ര​ത്യേ​ക പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ളും ന​ട​പ്പി​ലാ​ക്കു​ന്നു​ണ്ട്.

Latest News

Corehub Up