Education
തിരുവനന്തപുരം: 2025 സിഎം റിസർച്ചർ സ്കോളർഷിപ്പിന് അർഹരായ 2025 ജൂലൈ ബാച്ചിലെ 119 ഗവേഷണ വിദ്യാർഥികളുടെ താത്കാലിക ലിസ്റ്റ് (Provisional list) collegiateedu.kerala.gov.in, www.dcescholarship.kerala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
നിശ്ചിത സമയപരിധിക്കുള്ളിൽ കോളജ് മുഖേന അപേക്ഷ സമർപ്പിച്ച വിദ്യാർഥികൾ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്നും ബാങ്ക് അക്കൗണ്ട് നമ്പർ, ഐഎഫ്എസ് കോഡ്, സെന്റർ പേര്, പിജി മാർക്ക്, ആധാർ നമ്പർ എന്നിവ കൃത്യമാണെന്നും പരിശോധിക്കണം.
പരാതി, തെറ്റ് തിരുത്തൽ എന്നിവയ്ക്ക് cmresearchersc [email protected], 9447096580, 9188900228 എന്നിവ മുഖേന 13ന് വൈകുന്നേരം അഞ്ചിന് മുൻപായി ബന്ധപ്പെടുക.
Sports
കൊച്ചി: കായികവകുപ്പിന്റെയും സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിന്റെയും കീഴില്‍ വിവിധ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന സ്പോര്‍ട്സ് സ്കൂളുകള്‍, അക്കാഡമികള്‍ എന്നിവിടങ്ങളില്‍ 2026-27 വര്‍ഷത്തെ പ്രവേശനത്തിന് കേന്ദ്ര സിലബസ് സ്കൂളുകള്‍ക്കും അവസരം.
ഈ മാസം എട്ടുവരെ നടക്കുന്ന പ്രാഥമിക സെലക്ഷനുകള്‍ വഴിയാണു പ്രവേശനം . ആറ്, ഏഴ്, എട്ട്, 11 ക്ലാസുകളിലേക്ക് പൊതുസെലക്ഷനാണ്. ഒന്‍പത്, 10 ക്ലാസുകളില്‍ ഒഴിവുള്ള സീറ്റുകളിലും പ്രവേശനം ലഭിക്കും.
സംസ്ഥാനതല മത്സരങ്ങളില്‍ മെഡല്‍ നേടിയവര്‍ക്കാണ് പ്രവേശനം ലഭിക്കുക. ആര്‍ച്ചറി, അത്ലറ്റിക്സ്, ബാസ്കറ്റ്ബോള്‍, ബോക്സിംഗ്, ക്രിക്കറ്റ്, സൈക്ലിംഗ്, ഫെന്‍സിംഗ്, ഫുട്ബോള്‍, ഹാന്‍ഡ്ബോള്‍, ഹോക്കി, ജൂഡോ, കബഡി, ഖോ ഖോ, നെറ്റ്ബോള്‍, സ്വമ്മിംഗ്, തായ്ക്കോണ്ട, വോളിബോള്‍, റെസ്ലിംഗ്, കാനോയിംഗ്, കയാക്കിംഗ് എന്നീ ഇനങ്ങളിലാണ് സെലക്ഷന്. www.sports council.kerala.gov.in, www.dvsa.kerala.gov.in.