x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​വ​സ​രം ക​ള​ഞ്ഞു​കു​ളി​ച്ചെ​ന്ന് എ​ന്‍​സി​പി; തി​രി​ച്ച​ടി​യാ​യ​ത് ശ​ശീ​ന്ദ്ര​ന്‍റെ സ്ഥാ​നാ​ര്‍​ഥി​ത്വ​മെ​ന്നു വി​ല​യി​രു​ത്ത​ല്‍


Published: May 7, 2026 03:00 AM IST | Updated: May 7, 2026 03:00 AM IST

കോ​​​ഴി​​​ക്കോ​​​ട്: എ​​​ന്‍​സി​​​പി​​​യു​​​ടെ എ​​​ല​​​ത്തൂ​​​ര്‍ സീ​​​റ്റി​​​ലെ തോ​​​ല്‍​വി​​​യി​​​ല്‍ പാ​​​ര്‍​ട്ടി​​​യി​​​ല്‍ ക​​​ലാ​​​പം. ദേ​​​ശീ​​​യ നേ​​​തൃ​​​ത്വ​​​ത്തെ​​​യും പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നെ​​​യും ഉ​​​ള്‍​പ്പെ​​​ടെ പ്ര​​​തി​​​ക്കൂ​​​ട്ടി​​​ല്‍ നി​​​ര്‍​ത്തി​​​യാ​​​ണ് മ​​​ന്ത്രി എ.​​​കെ.​ ശ​​​ശീ​​​ന്ദ്ര​​​ന്‍റെ തോ​​​ല്‍​വി വ​​​ലി​​​യൊ​​​രു വി​​​ഭാ​​​ഗം ച​​​ര്‍​ച്ച​​​യാ​​​ക്കു​​​ന്ന​​​ത്.​

തോ​​​ല്‍​വി​​​യോ​​​ടെ ശ​​​ശീ​​​ന്ദ്ര​​​ന്‍റെ പാ​​​ര്‍​ല​​​മെ​​​ന്‍റ് രാ​​ഷ്‌​​ട്രീ​​​യം അ​​​വ​​​സാ​​​നി​​​ച്ചു​​​വെ​​​ന്നും ഇ​​​നി​​​യൊ​​​രു തി​​​രി​​​ച്ചു​​​വ​​​ര​​​വ് ഇ​​​ല്ലെ​​​ന്നു​​​മാ​​​ണ് അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ അ​​​നു​​​യാ​​​യി​​​ക​​​ള്‍ വ​​​രെ പ​​​റ​​​യു​​​ന്ന​​​ത്. മ​​​റ്റി​​​ട​​​ങ്ങ​​​ളി​​​ല്‍ രാ​​ഷ്‌​​ട്രീ​​​യ കാ​​​റ്റ് പ്ര​​​തി​​​കൂ​​​ല​​​മാ​​​യ​​​പ്പോ​​​ള്‍ എ​​​ല​​​ത്തൂ​​​രി​​​ല്‍ സ്ഥാ​​​നാ​​​ര്‍​ഥി​​നി​​​ര്‍​ണ​​​യ​​​മാ​​​ണ് പാ​​​ളി​​​യ​​​തെ​​​ന്നാ​​​ണു നേ​​​താ​​​ക്ക​​​ളി​​​ല്‍ ഭൂ​​​രി​​​ഭാ​​​ഗ​​​വും പ​​​റ​​​യു​​​ന്ന​​​ത്.

തോ​​​ല്‍​വി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് പ​​​ര​​​സ്യ പ്ര​​​തി​​​ക​​​ര​​​ണ​​​ത്തി​​​ന് ശ​​​ശീ​​​ന്ദ്ര​​​ന്‍ ഇ​​​തു​​​വ​​​രെ ത​​​യാ​​​റാ​​​യി​​​ട്ടി​​​ല്ല.​ എ​​​ല​​​ത്തൂ​​​ർ കൈ​​​വി​​​ട്ട​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് എ​​​ൻ​​​സി​​​പി​​​യി​​​ൽ പൊ​​​ട്ടി​​​ത്തെ​​​റി​​​യി​​​ലേ​​​ക്കാ​​​ണു കാ​​​ര്യ​​​ങ്ങ​​​ൾ പോ​​​കു​​​ന്ന​​​ത്. അ​​​ര​​​നൂ​​​റ്റാ​​​ണ്ടാ​​​യി എം​​​എ​​​ൽ​​​എ​​​യും കാ​​​ൽ​​​നൂ​​​റ്റാ​​​ണ്ടാ​​​യി മ​​​ന്ത്രി​​​യും ഉ​​​ണ്ടാ​​​യി​​​രു​​​ന്ന എ​​​ൻ​​​സി​​​പി, എ​​​ല​​​ത്തൂ​​​രി​​​ലെ തോ​​​ൽ​​​വി​​​യോ​​​ടെ സം​​​പൂ​​​ജ്യ​​​രാ​​​യി.

മ​​​ന്ത്രി എ.​​​കെ.​​​ശ​​​ശീ​​​ന്ദ്ര​​​ൻ സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​കാ​​​ൻ കാ​​​ണി​​​ച്ച അ​​​മി​​​ത താ​​​ത്പ​​​ര്യം വി​​​ന​​​യാ​​​യെ​​​ന്നാ​​​ണു പാ​​​ർ​​​ട്ടി​​​യി​​​ലെ പ്രാ​​​ഥ​​​മി​​​ക വി​​​ല​​​യി​​​രു​​​ത്ത​​​ൽ. ശ​​​ശീ​​​ന്ദ്ര​​​ന​​​ല്ലാ​​​യി​​​രു​​​ന്നെ​​​ങ്കി​​​ൽ ബേ​​​പ്പൂ​​​ർ പോ​​​ലെ എ​​​ല​​​ത്തൂ​​​രും എ​​​ൽ​​​ഡി​​​എ​​​ഫി​​​നു നി​​​ല​​​നി​​​ർ​​​ത്താ​​​ൻ ക​​​ഴി​​​യു​​​മാ​​​യി​​​രു​​​ന്നു എ​​​ന്നാ​​​ണ് എ​​​ൻ​​​സി​​​പി വി​​​ല​​​യി​​​രു​​​ത്തു​​​ന്ന​​​ത്. ജി​​​ല്ലാ നേ​​​തൃ​​​ത്വം ഉ​​​യ​​​ര്‍​ത്തി​​​യ ക​​​ലാ​​​പ​​​ങ്ങ​​​ള്‍ മ​​​റി​​​ക​​​ട​​​ന്ന് ദേ​​​ശീ​​​യ നേ​​​താ​​​ക്ക​​​ളു​​​ടെ പി​​​ന്തു​​​ണ​​​യോ​​​ടെ​​​യാ​​​ണ് ശ​​​ശീ​​​ന്ദ്ര​​​ന്‍ എ​​​ല​​​ത്തൂ​​​രി​​​ല്‍ നാ​​​ലാം ത​​​വ​​​ണ​​​യും സ്ഥാ​​​നാ​​​ര്‍​ഥി​​​യാ​​​യ​​​ത്. എ​​​ല്‍​ഡി​​​എ​​​ഫി​​​ന്‍റെ ജി​​​ല്ല​​​യി​​​ലെ ഏ​​​റ്റ​​​വും സു​​​ര​​​ക്ഷി​​​ത സീ​​​റ്റി​​​ല്‍ അ​​​ത് വ​​​ലി​​​യ തി​​​രി​​​ച്ച​​​ടി​​​യാ​​​യി മാ​​​റി​​​യെ​​​ന്നു​​​മാ​​​ത്ര​​​മ​​​ല്ല എ​​​ന്‍​സി​​​പി​​​ക്ക് ആ​​​ദ്യ​​​മാ​​​യി ജി​​​ല്ല​​​യി​​​ല്‍ ഒ​​​രു എം​​​എ​​​ല്‍​എ ഇ​​​ല്ലാ​​​താ​​​വു​​​ക​​​യും ചെ​​​യ്തു.

എ​​​ന്‍​സി​​​പി​​​ക്കും അ​​​തി​​​ന്‍റെ പ​​​ഴ​​​യ രൂ​​​പ​​​മാ​​​യ കോ​​​ണ്‍​ഗ്ര​​​സ്-​​എ​​​സി​​നും ​ജി​​​ല്ല​​​യി​​​ല്‍ വ​​​ലി​​​യ രാ​​ഷ്‌​​ട്രീ​​​യ സ്വാ​​​ധീ​​​ന​​​മി​​​ല്ലെ​​​ങ്കി​​​ലും സി​​​പി​​​എം ക​​​രു​​​ത്തി​​​ല്‍ വി​​​ജ​​​യി​​​ച്ചു​​​പോ​​​രു​​​ക​​​യാ​​​യി​​​രു​​​ന്നു. എ​​​ന്‍​സി​​​പി ജി​​​ല്ലാ അ​​​ധ്യ​​​ക്ഷ​​​ന്‍ മു​​​ക്കം മു​​​ഹ​​​മ്മ​​​ദി​​​നെ സ്ഥാ​​​നാ​​​ര്‍​ഥി​​​യാ​​​ക്ക​​​ണ​​​മെ​​​ന്നാ​​​യി​​​രു​​​ന്നു ജി​​​ല്ലാ നേ​​​തൃ​​​ത്വം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​ത്.​​​ എ​​​ന്നാ​​​ല്‍, മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നു​​​മാ​​​യു​​​ള്ള അ​​​ടു​​​പ്പം എ​​​ല്ലാ​​​കാ​​​ല​​​ത്തും ശ​​​ശീ​​​ന്ദ്ര​​​ന് തു​​​ണ​​​യാ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു.

Tags : NCP Saseendran candidacy opportunity

Recent News

Corehub Up