ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ ഇന്ത്യ സഖ്യം നവംബർ ഒന്നിനു പ്രഖ്യാപിച്ചിട്ടുള്ള ബഹുജന റാലിക്ക് കോക്രോച്ച് ജനത പാർട്ടി (സിജെപി) പിന്തുണ പ്രഖ്യാപിച്ചു.
എസ്ഐആറിലൂടെ അർഹരായ നിരവധി വോട്ടർമാർക്ക് വോട്ടവകാശം നിഷേധിക്കുന്നതിൽ ആശങ്കയുണ്ടെന്നും സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പുകൾ സംരക്ഷിക്കുന്നതിന് പ്രവർത്തിക്കുന്ന സംഘടനകളെ പിന്തുണയ്ക്കുമെന്നും സിജെപി വ്യക്തമാക്കി.