തിരുവനന്തപുരം: കേരള സർക്കാർ അംഗീകരിച്ച പ്രോസ്പെക്ട്സ് പ്രകാരം 2025-26 വർഷത്തെ രണ്ടുവർഷ ദൈർഘ്യമുള്ള മാസ്റ്റർ ഓഫ് ഒപ്റ്റോമെട്രി കോഴ്സിലേക്കുള്ള പ്രവേശനത്തിന് എൽബിഎസ് സെന്റർ മുഖാന്തിരം അപേക്ഷ ക്ഷണിച്ചു.
അപേക്ഷാഫീസ് പൊതുവിഭാഗത്തിന് 1200 രൂപയും പട്ടികജാതി/പട്ടികവർഗ വിഭാഗത്തിന് 600 രൂപയുമാണ്. ജനുവരി ഏഴു മുതൽ ജനുവരി 24 വരെ ഓൺലൈൻ വഴിയോ വെബ്സൈറ്റ് വഴി ഡൗൺലോഡ് ചെയ്ത ചെല്ലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖ വഴിയോ അപേക്ഷാഫീസ് ഒടുക്കാം.
വ്യക്തിഗത അക്കാദമിക വിവരങ്ങൾ ഓൺലൈനായി www.lbscentre.kerala.gov.in ൽ രജിസ്റ്റർ ചെയ്യണം. യോഗ്യതാ സർട്ടിഫിക്കറ്റുകൾ തുടങ്ങിയവ അപേക്ഷ സമർപ്പണസമയത്ത് അപ്ലോഡ് ചെയ്യണം.
അപേക്ഷകർ കേരളത്തിലെ ആരോഗ്യ സർവകലാശാല അംഗീകരിച്ച ബിഎസ്സി ഒപ്റ്റോമെട്രി കോഴ്സ് അല്ലെങ്കിൽ അംഗീകൃത സർവകലാശാലയിൽ നിന്നുള്ള തത്തുല്യമായ ബിരുദമുള്ളവരായിരിക്കണം. പൊതുവിഭാഗത്തിന് 50 ശതമാനം മാർക്കും പട്ടികജാതി/പട്ടികവർഗ/എസ്ഇബിസി വിഭാഗത്തിന് 45 ശതമാനം മാർക്കും ഉണ്ടായിരിക്കണം. ഇന്റേൺഷിപ്പ് ചെയ്തുകൊണ്ടിരിക്കുന്നവർക്കും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 0471-2560361, 362, 363.