x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​സ്റ്റ​ർ ഓ​ഫ് ഒ​പ്‌​റ്റോ​മെ​ട്രി കോ​ഴ്‌​സ് പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷി​ക്കാം


Published: January 8, 2026 01:37 AM IST | Updated: January 8, 2026 01:37 AM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള സ​​​ർ​​​ക്കാ​​​ർ അം​​​ഗീ​​​ക​​​രി​​​ച്ച പ്രോ​​​സ്‌​​​പെ​​​ക്ട്‌​​​സ് പ്ര​​​കാ​​​രം 2025-26 വ​​​ർ​​​ഷ​​​ത്തെ ര​​​ണ്ടു​​​വ​​​ർ​​​ഷ ദൈ​​​ർ​​​ഘ്യ​​​മു​​​ള്ള മാ​​​സ്റ്റ​​​ർ ഓ​​​ഫ് ഒ​​​പ്‌​​​റ്റോ​​​മെ​​​ട്രി കോ​​​ഴ്‌​​​സി​​​ലേ​​​ക്കു​​​ള്ള പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് എ​​​ൽ​​​ബി​​​എ​​​സ് സെ​​​ന്‍റ​​​ർ മു​​​ഖാ​​​ന്തി​​​രം അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

അ​​​പേ​​​ക്ഷാ​​​ഫീ​​​സ് പൊ​​​തു​​​വി​​​ഭാ​​​ഗ​​​ത്തി​​​ന് 1200 രൂ​​​പ​​​യും പ​​​ട്ടി​​​ക​​​ജാ​​​തി/​​​പ​​​ട്ടി​​​ക​​​വ​​​ർ​​​ഗ വി​​​ഭാ​​​ഗ​​​ത്തി​​​ന് 600 രൂ​​​പ​​​യു​​​മാ​​​ണ്. ജ​​​നു​​​വ​​​രി ഏ​​​ഴു മു​​​ത​​​ൽ ജ​​​നു​​​വ​​​രി 24 വ​​​രെ ഓ​​​ൺ​​​ലൈ​​​ൻ വ​​​ഴി​​​യോ വെ​​​ബ്‌​​​സൈ​​​റ്റ് വ​​​ഴി ഡൗ​​​ൺ​​​ലോ​​​ഡ് ചെ​​​യ്ത ചെ​​​ല്ലാ​​​ൻ ഉ​​​പ​​​യോ​​​ഗി​​​ച്ച് ഫെ​​​ഡ​​​റ​​​ൽ ബാ​​​ങ്കി​​​ന്‍റെ ഏ​​​തെ​​​ങ്കി​​​ലും ശാ​​​ഖ വ​​​ഴി​​​യോ അ​​​പേ​​​ക്ഷാ​​​ഫീ​​​സ് ഒ​​​ടു​​​ക്കാം.

വ്യ​​​ക്തി​​​ഗ​​​ത അ​​​ക്കാ​​​ദ​​​മി​​​ക വി​​​വ​​​ര​​​ങ്ങ​​​ൾ ഓ​​​ൺ​​​ലൈ​​​നാ​​​യി www.lbscentre.kerala.gov.in ൽ ​​​ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യ​​​ണം. യോ​​​ഗ്യ​​​താ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പ​​​ണ​​​സ​​​മ​​​യ​​​ത്ത് അ​​​പ്‌​​​ലോ​​​ഡ്‌ ചെ​​​യ്യ​​​ണം.

അ​​​പേ​​​ക്ഷ​​​ക​​​ർ കേ​​​ര​​​ള​​​ത്തി​​​ലെ ആ​​​രോ​​​ഗ്യ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല അം​​​ഗീ​​​ക​​​രി​​​ച്ച ബി​​​എ​​​സ്‌​​​സി ഒ​​​പ്‌​​​റ്റോ​​​മെ​​​ട്രി കോ​​​ഴ്‌​​​സ് അ​​​ല്ലെ​​​ങ്കി​​​ൽ അം​​​ഗീ​​​കൃ​​​ത സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ൽ നി​​​ന്നു​​​ള്ള ത​​​ത്തു​​​ല്യ​​​മാ​​​യ ബി​​​രു​​​ദ​​​മു​​​ള്ള​​​വ​​​രാ​​​യി​​​രി​​​ക്ക​​​ണം. പൊ​​​തു​​​വി​​​ഭാ​​​ഗ​​​ത്തി​​​ന് 50 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കും പ​​​ട്ടി​​​ക​​​ജാ​​​തി/​​​പ​​​ട്ടി​​​ക​​​വ​​​ർ​​​ഗ/​​​എ​​​സ്ഇ​​​ബി​​​സി വി​​​ഭാ​​​ഗ​​​ത്തി​​​ന് 45 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കും ഉ​​​ണ്ടാ​​​യി​​​രി​​​ക്ക​​​ണം. ഇ​​​ന്‍റേ​​​ൺ​​​ഷി​​​പ്പ് ചെ​​​യ്തു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കും അ​​​പേ​​​ക്ഷി​​​ക്കാം. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: 0471-2560361, 362, 363.

Tags : Optometry course admission

Recent News

Corehub Up