Mon, 19 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Oregon

America

ഒ​റി​ഗ​ണി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ചു​പേ​ർ കൊ​ല്ല​പ്പെ​ട്ടു; പ്ര​തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന യു​വ​തി​യു​ടെ കാ​മു​ക​നും മ​രി​ച്ച നി​ല​യി​ൽ

 ഫോ​റ​സ്റ്റ് ഗ്രോ​വ്, ഒ​റി​ഗ​ൺ: അ​മേ​രി​ക്ക​യി​ലെ ഒ​റി​ഗ​ൺ സം​സ്ഥാ​ന​ത്ത് ഫോ​റ​സ്റ്റ് ഗ്രോ​വി​ന് സ​മീ​പ​മു​ള്ള ഗ്രാ​മ​പ്ര​ദേ​ശത്ത്​ അ​ഞ്ചു​പേ​രെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ വി​വ​ര​ങ്ങ​ൾ അ​ധി​കൃ​ത​ർ പു​റ​ത്തു​വി​ട്ടു. കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ ഒ​രാ​ളു​ടെ കാ​മു​ക​നാ​യ 36കാ​ര​ൻ ബെ​ഞ്ച​മി​ൻ പാ​ർ​ക്ക​റാ​ണ് കൂ​ട്ട​ക്കൊ​ല ന​ട​ത്തി​യ​തെ​ന്നാ​ണ് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സം​ശ​യം.

വ​സ്തു​വി​ന്‍റെ ഉ​ട​മ​യാ​യ റോ​വ​ൻ കാ​ർ​ല കിം​സി (60), ഇ​വ​രു​ടെ മാ​താ​വ് പോ​ർ​ട്ട്ല​ൻ​ഡ് സ്വ​ദേ​ശി​നി​യാ​യ മേ​രി എ​ലി​സ​ബ​ത്ത് കിം​സി (85), പോ​ർ​ട്ട്ല​ൻ​ഡി​ൽ നി​ന്നു​ള്ള ദ​മ്പ​തി​ക​ളാ​യ ലി​ൻ​സി മേ ​ഹ​രാ​ൾ​ഡ്സ​ൻ (26), ആ​ൽ​വി​ൻ റെ​യ്മ​ണ്ട് ചു (27), ​സ്റ്റെ​ല്ല ജേ​ഡ് കിം​സി (26) എ​ന്നി​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

മേ​രി എ​ലി​സ​ബ​ത്ത് കിം​സി​യു​ടെ കൊ​ച്ചു​മ​ക​ളാ​ണ് സ്റ്റെ​ല്ല. കൊ​ല്ല​പ്പെ​ട്ട ലി​ൻ​സി​യു​ടെ അ​ടു​ത്ത സു​ഹൃ​ത്തു​കൂ​ടി​യാ​യി​രു​ന്ന സ്റ്റെ​ല്ല, കാ​മു​ക​ൻ ബെ​ഞ്ച​മി​ൻ പാ​ർ​ക്ക​റി​നൊ​പ്പം സം​ഭ​വ​സ്ഥ​ല​ത്തെ വ​സ്തു​വി​ലാ​ണ് താ​മ​സി​ച്ചി​രു​ന്ന​തെ​ന്ന് വാ​ഷിംഗിട​ൺ കൗ​ണ്ടി ഷെ​രീ​ഫ് ഓ​ഫീ​സ് അ​റി​യി​ച്ചു.

സം​ഭ​വ​ത്തി​നു പി​ന്നാ​ലെ ഞാ​യ​റാ​ഴ്ച, സി​യാ​റ്റി​ലി​ന് സ​മീ​പ​മു​ള്ള എ​നം​ക്ലോ ന​ഗ​ര​ത്തി​ൽ ബെ​ഞ്ച​മി​ൻ പാ​ർ​ക്ക​റെ​യും മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ഇ​യാ​ളാ​ണ് അ​ഞ്ചു​പേ​രെ​യും കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തിന്‍റെ നി​ഗ​മ​നം. എ​ന്നാ​ൽ കൂ​ട്ട​ക്കൊ​ല​യി​ലേ​ക്ക് ന​യി​ച്ച കാ​ര​ണം എ​ന്താ​ണെ​ന്ന് അ​ധി​കൃ​ത​ർ ഇ​തു​വ​രെ വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല.

സം​ഭ​വ​സ്ഥ​ല​ത്ത് ര​ണ്ട് പൂ​ച്ച​ക​ളെ​യും ര​ണ്ട് നാ​യ​ക​ളെ​യും ച​ത്ത നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​താ​യും ഷെ​രീ​ഫ് ഓ​ഫീ​സ് അ​റി​യി​ച്ചു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മ​റ്റൊ​രു പൂ​ച്ച​യെ ചി​കി​ത്സ​യ്ക്കാ​യി വെ​റ്റ​റി​ന​റി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും പ​രി​ക്കു​ക​ളു​ടെ ഗു​രു​ത​രാ​വ​സ്ഥ കാ​ര​ണം പി​ന്നീ​ട് ദ​യാ​വ​ധ​ത്തി​ന് വി​ധേ​യ​മാ​ക്കി. വ​സ്തു​വി​ലു​ണ്ടാ​യി​രു​ന്ന മ​റ്റ് വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ​യും ക​ന്നു​കാ​ലി​ക​ളെ​യും സു​ര​ക്ഷി​ത സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്.

ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ 5.27ഓ​ടെ​യാ​ണ് സം​ഭ​വ​ത്തി​ന്‍റെ തു​ട​ക്കം. ഫോ​റ​സ്റ്റ് ഗ്രോ​വി​ന് പു​റ​ത്തു​ള്ള പ്ര​ദേ​ശ​ത്ത് ഒ​രു വാ​ഹ​നം ക​ത്തു​ന്ന​താ​യി വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് Forest Grove Fire & Rescue സം​ഘം സ്ഥ​ല​ത്തെ​ത്തി. തീ ​അ​ണ​യ്ക്കു​ന്ന​തി​നി​ടെ മ​നു​ഷ്യാ​വ​ശി​ഷ്ട​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​തോ​ടെ പോലീ​സി​നെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് അ​ഞ്ചു​പേ​രു​ടെ​യും നി​ര​വ​ധി വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളു​ടെ​യും മ​ര​ണം സ്ഥി​രീ​ക​രി​ച്ച​ത്.

 

Latest News

Corehub Up