x
ad
Mon, 19 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഒ​റി​ഗ​ണി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ന​വ​ദ​മ്പ​തി​ക​ൾ മ​രി​ച്ച സം​ഭ​വം: ഇ​ന്ത്യ​ൻ ഡ്രൈ​വ​ർ പി​ടി​യി​ൽ

പി.​പി. ചെ​റി​യാ​ൻ
Published: December 4, 2025 04:12 PM IST | Updated: December 4, 2025 04:12 PM IST

ഒ​റി​ഗ​ൺ: ഒ​റി​ഗ​ണി​ൽ സെ​മി-​ട്ര​ക്ക് മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ന​വ​ദ​മ്പ​തി​ക​ൾ മ​രി​ച്ച സം​ഭ​വ​ത്തി​ൽ ഇ​ന്ത്യ​ൻ പൗ​ര​നാ​യ ട്രെ​യി​ല​ർ ഡ്രൈ​വ​ർ രാ​ജി​ന്ദ​ർ കു​മാ​ർ (32) അ​റ​സ്റ്റി​ൽ. ന​വം​ബ​ർ 24ന് ​രാ​ത്രി ട്ര​ക്ക് നി​യ​ന്ത്ര​ണം വി​ട്ട് റോ​ഡി​ൽ കു​റു​കെ കി​ട​ന്ന​തി​നെ തു​ട​ർ​ന്ന് എ​തി​രേ വ​ന്ന കാ​ർ ട്രെ​യി​ല​റു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.

കാ​റി​ലു​ണ്ടാ​യി​രു​ന്ന വി​ല്യം മൈ​ക്ക കാ​ർ​ട്ട​ർ (25), ജെ​നി​ഫ​ർ ലി​ൻ ലോ​വ​ർ (24) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. കു​മാ​റി​നെ​തി​രേ ക്രി​മി​ന​ൽ നെ​ഗ്ലി​ജ​ന്‍റ് ഹോ​മി​സൈ​ഡ് ഉ​ൾ​പ്പെ​ടെ​യു​ള്ള കു​റ്റ​ങ്ങ​ൾ ചു​മ​ത്തി.

രാ​ജി​ന്ദ​ർ കു​മാ​ർ 2022ൽ ​അ​ന​ധി​കൃ​ത​മാ​യി യു​എ​സി​ൽ പ്ര​വേ​ശി​ച്ച​യാ​ളാ​ണെ​ന്ന് ഹോം​ലാ​ൻ​ഡ് സെ​ക്യൂ​രി​റ്റി അ​റി​യി​ച്ചു. ഇ​യാ​ളെ വി​ട്ട​യ​ച്ചാ​ൽ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കാ​നാ​യി ഇ​മി​ഗ്രേ​ഷ​ൻ ആ​ൻ​ഡ് ക​സ്റ്റം​സ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡി​റ്റൈ​ന​ർ ന​ൽ​കി​യി​ട്ടു​ണ്ട്.

Tags : oregon accident case indian driver arrested usa

Recent News

Corehub Up