Sat, 28 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : OregonCoast

Kouthukam

വേലിയേറ്റം കാണാൻ ഇറങ്ങിയ യുവാവിനെയും നായയെയും വിഴുങ്ങി തിരമാലകൾ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്

അ​മേ​രി​ക്ക​യി​ലെ ഒ​റി​ഗോ​ണി​ൽ ശ​ക്ത​മാ​യ വേ​ലി​യേ​റ്റ​ത്തി​നി​ടെ​യു​ണ്ടാ​യ ഭീ​മ​ൻ തി​ര​മാ​ല​ക​ളി​ൽ​പ്പെ​ട്ട് യു​വാ​വും വ​ള​ർ​ത്തു​നാ​യ​യും ക​ട​ലി​ലേ​ക്ക് ഒ​ലി​ച്ചു​പോ​യി. കാ​ന​ൺ ബീ​ച്ചി​ലെ ഇ​ക്കോ​ള ക്രീ​ക്കി​ന് സ​മീ​പ​മു​ണ്ടാ​യ ഈ ​അ​പ​ക​ട​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പൊ​ലി​സ് പു​റ​ത്തു​വി​ട്ട​തോ​ടെ തീ​ര​ദേ​ശ സു​ര​ക്ഷ​യെ​ക്കു​റി​ച്ച് വ​ലി​യ ആ​ശ​ങ്ക​ക​ളാ​ണ് ഉ​യ​രു​ന്ന​ത്. തി​ര​മാ​ല​ക​ളു​ടെ ശ​ക്തി​യി​ൽ ക​ട​ലി​ലേ​ക്ക് വ​ലി​ച്ചെ​റി​യ​പ്പെ​ട്ടെ​ങ്കി​ലും, ഇ​രു​വ​രും പ​രി​ക്കു​ക​ളൊ​ന്നും കൂ​ടാ​തെ അ​ത്ഭു​ത​ക​ര​മാ​യി നീ​ന്തി ക​ര​യ്ക്ക് ക​യ​റി.

അ​പ​ക​ടം ന​ട​ക്കു​ന്ന​തി​ന് മ​ണി​ക്കൂ​റു​ക​ൾ​ക്ക് മു​മ്പ്, രാ​വി​ലെ 8:50-ഓ​ടെ ടൊ​ളോ​വാ​ന വേ​സൈ​ഡി​ന് തെ​ക്ക് ഭാ​ഗ​ത്തു​ള്ള ബീ​ച്ചി​ലൂ​ടെ ഇ​യാ​ൾ വാ​ഹ​ന​മോ​ടി​ക്കു​ന്ന​ത് പൊ​ലി​സി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​രു​ന്നു. വേ​ലി​യേ​റ്റം അ​ടു​ത്തു​നി​ന്ന് കാ​ണാ​നാ​ണ് എ​ത്തി​യ​തെ​ന്നാ​ണ് ചോ​ദ്യം ചെ​യ്ത​പ്പോ​ൾ ഇ​യാ​ൾ ഉ​ദ്യോ​ഗ​സ്ഥ​രോ​ട് പ​റ​ഞ്ഞ​ത്. ക​ട​ൽ പ്ര​ക്ഷു​ബ്ധ​മാ​ണെ​ന്നും അ​പ​ക​ട​സാ​ധ്യ​ത​യു​ണ്ടെ​ന്നും പൊ​ലി​സ് മു​ന്ന​റി​യി​പ്പ് ന​ൽ​കു​ക​യും, അ​ന​ധി​കൃ​ത​മാ​യി തീ​ര​ത്തി​ലൂ​ടെ വാ​ഹ​ന​മോ​ടി​ച്ച​തി​ന് പി​ഴ ചു​മ​ത്തു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ ഈ ​മു​ന്ന​റി​യി​പ്പു​ക​ളെ​ല്ലാം അ​വ​ഗ​ണി​ച്ച് ഇ​യാ​ൾ വീ​ണ്ടും ബീ​ച്ചി​ൽ തു​ട​ർ​ന്ന​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യ​ത്. മ​ണി​ക്കൂ​റു​ക​ൾ​ക്ക് ശേ​ഷം യു​വാ​വും നാ​യ​യും തി​ര​മാ​ല​യി​ൽ​പ്പെ​ട്ടെ​ന്ന വി​വ​ര​ത്തെ​ത്തു​ട​ർ​ന്ന് പൊ​ലി​സും അ​ഗ്നി​ര​ക്ഷാ​സേ​ന​യും സ്ഥ​ല​ത്തേ​ക്ക് കു​തി​ച്ചെ​ത്തു​ക​യാ​യി​രു​ന്നു.

യാ​ത്ര​ക്കാ​രി​ലൊ​രാ​ൾ പ​ക​ർ​ത്തി​യ വീ​ഡി​യോ​യി​ൽ, നാ​യ​യു​ടെ തു​ട​ലി​ൽ പി​ടി​ച്ച് തീ​ര​ത്ത് നി​ൽ​ക്കു​ന്ന യു​വാ​വി​നെ​യാ​ണ് കാ​ണു​ന്ന​ത്. പെ​ട്ടെ​ന്ന് ആ​ഞ്ഞ​ടി​ച്ച ശ​ക്ത​മാ​യ തി​ര​മാ​ല​യി​ൽ നാ​യ ക​ട​ലി​ലേ​ക്ക് വ​ലി​ച്ചി​ഴ​യ്ക്ക​പ്പെ​ട്ടു. തി​ര​മാ​ല ത​നി​ക്ക് നേ​രെ വ​രു​ന്ന​ത് ക​ണ്ട് യു​വാ​വ് തു​ട​ൽ വി​ടു​ക​യും അ​ടു​ത്തു​ള്ള പ​ടി​ക്കെ​ട്ടി​ൽ പി​ടി​ച്ചു​നി​ൽ​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ തി​ര​യു​ടെ ശ​ക്തി​യി​ൽ ഇ​യാ​ളും ക​ട​ലി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. ഭാ​ഗ്യ​വ​ശാ​ൽ, ഇ​രു​വ​ർ​ക്കും മ​റ്റൊ​രു പ​ടി​ക്കെ​ട്ടി​ന് സ​മീ​പ​ത്തേ​ക്ക് നീ​ന്തി​യെ​ത്താ​നും ക​ര​യി​ലേ​ക്ക് ക​യ​റാ​നും സാ​ധി​ച്ച​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി.

സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ, വേ​ലി​യേ​റ്റ സ​മ​യ​ങ്ങ​ളി​ൽ സ​ന്ദ​ർ​ശ​ക​ർ അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും സു​ര​ക്ഷി​ത​മാ​യ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്ന് മാ​ത്ര​മേ ക​ട​ൽ കാ​ണാ​വൂ എ​ന്നും കാ​ന​ൺ ബീ​ച്ച് പൊ​ലി​സ് ക​ർ​ശ​ന നി​ർ​ദ്ദേ​ശം ന​ൽ​കി. ബീ​ച്ചി​ലേ​ക്കു​ള്ള പ​ടി​ക്കെ​ട്ടു​ക​ളി​ൽ നി​ൽ​ക്കു​ന്ന​ത് പോ​ലും സു​ര​ക്ഷി​ത​മ​ല്ലെ​ന്നും, ഒ​രി​ക്ക​ലും ക​ട​ലി​ന് പു​റം​തി​രി​ഞ്ഞു നി​ൽ​ക്ക​രു​തെ​ന്നും പൊ​ലി​സ് ഓ​ർ​മ്മി​പ്പി​ക്കു​ന്നു. വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ വെ​ള്ള​ത്തി​ന് അ​ടു​ത്തേ​ക്ക് വി​ട​രു​തെ​ന്നും, ശ​ക്ത​മാ​യ തി​ര​യി​ൽ ഒ​ഴു​കി വ​ന്ന് അ​പ​ക​ട​മു​ണ്ടാ​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ തീ​ര​ത്ത​ടി​ഞ്ഞു​കൂ​ടി​യ മ​ര​ത്ത​ടി​ക​ൾ​ക്ക് സ​മീ​പം നി​ൽ​ക്കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. വേ​ലി​യേ​റ്റം പ്ര​കൃ​തി​യു​ടെ മ​നോ​ഹ​ര​മാ​യ പ്ര​തി​ഭാ​സ​മാ​ണെ​ങ്കി​ലും ഒ​രു ഫോ​ട്ടോ​യ്‌​ക്കോ വീ​ഡി​യോ​യ്‌​ക്കോ വേ​ണ്ടി സ്വ​ന്തം ജീ​വ​നോ, വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളു​ടെ ജീ​വ​നോ, ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് എ​ത്തു​ന്ന​വ​രു​ടെ ജീ​വ​നോ അ​പ​ക​ട​ത്തി​ലാ​ക്ക​രു​തെ​ന്ന് പൊ​ലി​സ് പ്ര​സ്താ​വ​ന​യി​ലൂ​ടെ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

Latest News

Corehub Up