Sun, 9 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Organ Donation Laws

Thrissur

അവയവദാന നിയമങ്ങൾ ഉദാരമാക്കും: മന്ത്രി മുരളീധരൻ

കു​റു​മാ​ൽ: കേ​ര​ള​ത്തി​ന്‍റെ ആ​രോ​ഗ്യ​രം​ഗം കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ടു​ത്താ​ൻ ഉ​ദാ​ര​മ​തി​ക​ളു​ടെ​യും സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും സ​ഹ​ക​ര​ണം അ​നി​വാ​ര്യ​മാ​ണെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പു​മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ. കി​ഡ്നി ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ കു​റു​മാ​ലി​ൽ ആ​രം​ഭി​ച്ച ര​ണ്ടാ​മ​ത് സൗ​ജ​ന്യ ഡ​യാ​ലി​സി​സ് സെ​ന്‍റ​റി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

അ​വ​യ​വ​ദാ​നം ക​ച്ച​വ​ട​മാ​കു​ന്ന​താ​ണ് പ്ര​ധാ​ന വെ​ല്ലു​വി​ളി. നി​യ​മ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കി​യ​തോ​ടെ അ​വ​യ​വ​ങ്ങ​ൾ ല​ഭി​ക്കു​ന്ന​തി​നു വ​ലി​യ ബു​ദ്ധി​മു​ട്ടു​ണ്ട്. രോ​ഗി​യു​ടെ അ​വ​സ്ഥ​യ​നു​സ​രി​ച്ച് അ​വ​യ​വ​ദാ​ന​നി​യ​മ​ങ്ങ​ൾ ഉ​ദാ​ര​മാ​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. മ​ര​ണാ​ന​ന്ത​ര അ​വ​യ​വ​ദാ​ന​ത്തെ സ​ർ​ക്കാ​ർ കൂ​ടു​ത​ൽ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു​. എ​ന്നാ​ൽ ചി​ല​ർ മ​ത​ങ്ങ​ളെ കൂ​ട്ടു​പി​ടി​ച്ചു ന​ട​ത്തി​യ തെ​റ്റാ​യ പ്ര​ചാ​ര​ണം അ​വ​യ​വ​ദാ​ന​ത്തി​നു വി​ഘാ​ത​മാ​യി​മാ​റു​ന്നെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ഫാ. ​ഡേ​വി​സ് ചി​റ​മേ​ലി​ന്‍റെ കി​ഡ്നി​ദാ​ന​ത്തി​ൽ​നി​ന്നു തു​ട​ക്ക​മി​ട്ട ചാ​രി​റ്റ​ബി​ൾ പ്ര​സ്ഥാ​ന​ത്തി​ന്‍റെ ഒ​ന്നാം​നി​ല​യി​ലാ​ണു പു​തി​യ പ​ദ്ധ​തി​ക​ൾ സ​ജ്ജീ​ക​രി​ച്ച​ത്. ഫെ​ഡ​റ​ൽ ബാ​ങ്ക് ഹോ​ർ​മി​സ് മെ​മ്മോ​റി​യ​ൽ ഫൗ​ണ്ടേ​ഷ​ന്‍റെ സി​എ​സ്ആ​ർ സ​ഹാ​യ​ത്തോ​ടെ സ്ഥാ​പി​ച്ച പ​ത്തു മെ​ഷീ​നു​ക​ൾ അ​ട​ങ്ങു​ന്ന ഡ​യാ​ലി​സി​സ് യൂ​ണി​റ്റ്, ഫി​സി​യോ ടു​ഡേ യു​കെ സ​ജ്ജ​മാ​ക്കി​യ സൗ​ജ​ന്യ ഫി​സി​യോ​തെ​റാ​പ്പി​കേ​ന്ദ്രം, മ​ണ​പ്പു​റം ഫൗ​ണ്ടേ​ഷ​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ പൂ​ർ​ത്തി​യാ​ക്കി​യ ഓ​പ്പ​ണ്‍ ജിം, ​വി​ശാ​ല​മാ​യ കി​ഡ്നി ഗ്രീ​ൻ​പാ​ർ​ക്ക് എ​ന്നി​വ​യാ​ണ് മ​ന്ത്രി ഉ​ദ് ഘാ​ ട​നം ചെ​യ്ത​ത്.

എ.​സി. മൊ​യ്തീ​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കി​ഡ്നി ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ ചെ​യ​ർ​മാ​ൻ ഫാ. ​ഡേ​വി​സ് ചി​റ​മേ​ൽ, വേ​ലൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ്വ​പ്ന രാ​മ​ച​ന്ദ്ര​ൻ, കൈ​പ്പ​റ​ന്പ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​മീ​ള സു​ബ്ര​ഹ്മ​ണ്യ​ൻ, ചൂ​ണ്ട​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി​നി പ്ര​സാ​ദ്, അ​മ​ല ഹോ​സ്പി​റ്റ​ൽ അ​സി. ഡ​യ​റ​ക്ട​ർ ഫാ. ​ജെ​യ്സ​ണ്‍ മു​ണ്ടം​മാ​ണി, ഫാ. ​ജോ​ണ്‍ പ​ടി​ഞ്ഞാ​ക്ക​ര, ഫാ. ​ഡോ. സേ​വ്യാ​ർ ക്രി​സ്റ്റി, ജി. ​മോ​ഹ​ന​ച​ന്ദ്ര​ൻ, ബി.​എം. ജെ​യിം​സ്, സാ​ൻ​ജോ ന​ന്പാ​ട​ൻ, പ്രി​ൻ​സ് തോ​മ​സ്, പി.​പി. യേ​ശു​ദാ​സ്, വ​ർ​ഗീ​സ് ത​ര​ക​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ ലീ​ലാ രാ​മ​കൃ​ഷ്ണ​ൻ, വി​വി​ധ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ, കി​ഡ്നി ഫെ​ഡ​റേ​ഷ​ൻ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up