കാഞ്ഞിരപ്പള്ളി: സെന്റ് ഡൊമിനിക്സ് ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ചങ്ങനാശേരി സെന്റ് തോമസ് ആശുപത്രിയുമായി ചേർന്ന് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. പാലാ ബ്ലഡ് ഫോറം, ഫെഡറൽ ബാങ്ക്, കൊഴുവനാൽ ലയൺസ് ക്ലബ് എന്നിവയുടെ സഹകരണത്തോടെ നടന്ന ക്യാമ്പ് റോണി കെ. ബേബി എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സുനി പത്യാല അധ്യക്ഷത വഹിച്ചു.
സ്കൂൾ അസിസ്റ്റന്റ് മാനേജർ ഫാ. ടോണി മുളങ്ങാശേരി അനുഗ്രഹപ്രഭാഷണം നടത്തി. ഷിബു തെക്കേമറ്റം, ലയൺസ് ഇന്റർനാഷണൽ ജില്ലാ ചീഫ് പ്രോജക്ട് കോ-ഓർഡിനേറ്റർ സിബി പ്ലാത്തോട്ടം, സാബു മുകുളേൽ, പ്രിൻസിപ്പൽ ഡോ. ബിനോയ് എം. ജേക്കബ്, എൻഎസ്എസ് കാഞ്ഞിരപ്പള്ളി ക്ലസ്റ്റർ കൺവീനർ ബിനോ കെ. തോമസ്, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ കെ.എ. നിക്ലാവോസ്, ജോബി സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.