മങ്കട: യുണൈറ്റഡ് എഫ്സി മങ്കട സംഘടിപ്പിക്കുന്ന രണ്ടാമത് അഖിലേന്ത്യാ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ്് നടത്തിപ്പിനായി ഇ.ടി. മുഹമ്മദ് ബഷീര്‍ എംപി മുഖ്യരക്ഷാധികാരിയായും മഞ്ഞളാംകുഴി അലി എംഎല്‍എ ചെയര്‍മാനും പി.ടി. അബ്ദുസലാം ജനറല്‍ കണ്‍വീനറുമായി 501 അംഗ സ്വാഗതസംഘം രൂപീകരിച്ചു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റും മുന്‍കാല ഫുട്ബോള്‍ താരവുമായ ഹനീഫ പെരിഞ്ചീരി ഉദ്ഘാടനം ചെയ്തു. ക്ലബ് ചെയര്മാന് പി.ടി. അബ്ദുസലാം അധ്യക്ഷനായി. മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരവും യുഎഫ്സി ബ്രാൻഡ് അംബാസിഡറുമായ ആസിഫ് സഹീര്‍ വിശിഷ്ടാതിഥിയായി.
സീസണ് രണ്ട് ടൈറ്റില്‍ സ്പോണ്‍സറെ ആസിഫ് സഹീര്‍ ആദരിച്ചു. വിഐപി ടിക്കറ്റ് ആസിഫ് സഹീര്‍ വ്യാപാരി വ്യവസായി പ്രസിഡന്റ്് യു.പി. മുനീര്‍ ബാബുവിന് നല്കി പുറത്തിറക്കി. യുഎഫ്സി പ്രസിഡന്റ്് സമദ് പറച്ചിക്കോട്ടില്‍, ജനറല്‍ സെക്രട്ടറി ഹഫീദ് ടൂര്‍ണ്ണമെന്റിലെ സീസണ് ടിക്കറ്റ് പ്രമുഖ വ്യവസായ പ്രമുഖനും യുഎഫ്സി. എലൈറ്റ് അംഗവുമായ ഇബ്രഹിം പുത്തന്‍വീട്ടില്‍ കൂരിപാറ അബ്ദുല്‍ ഖാദര്‍ ഹാജിക്ക് നല്‍കിയും ടൂര്‍ണമെന്റിലെ ക്ലബുകള്‍ക്കുള്ള കോംപ്ലിമെന്ററി പാസ് യുഎഫ്സി വൈസ് ചെയര്മാന് ഷാജി ആലങ്ങാടന്‍, കെവൈസി കൂട്ടിലിന്റെ പ്രസിഡന്റ് കെ.ടി.ഫൈസലിന് നല്‍കിയും പ്രകാശനം ചെയ്തു.
സുരേന്ദ്രന് മങ്കട, ജിവിഎച്ച്എസ്എസ് പ്രിന്‍സിപ്പല്‍ ലക്ഷമണന്, അഡ്വ. ടി.കെ. റഷീദലി, ഡോ. അബൂബക്കര്‍ തയ്യില്‍, കെവിവിഇഎസ് പ്രസിഡന്റ് മുനീര്‍ ബാബു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് നഫ്സല്‍ റമീസ്, സ്ഥിരംസമിതി അധ്യക്ഷന്‍ വി.കെ. മന്‍സൂര്‍, വാര്‍ഡ് അംഗം അനീസ് വെള്ളില, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷബീര്‍ മാഞ്ഞമ്പ്ര, ഫൈസല്‍ പുത്തനങ്ങാടി, മുംതാസ്, വേലായുധന്, രമേഷന്, കുട്ടാനു കരിമ്പനകുണ്ട്, ഷാഹിന കെ., രേണുക, സല്‍മത്ത് ശഫീഖ് തുടങ്ങിയവര്‍ പ്രസംഗിച്ചു.