Thu, 25 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Orphan

'അ​നാ​ഥ​യെ​പ്പോ​ലെ​യാ​ണ് ജീ​വി​ച്ച​ത്'; മാ​താ​പി​താ​ക്ക​ളെ​യും സ​ഹോ​ദ​രി​യെ​യും കൊ​ല​പ്പെ​ടു​ത്തി​യ​തി​ന് കാ​ര​ണം വെ​ളി​പ്പെ​ടു​ത്തി യു​വ​തി

ബം​ഗ​ളൂ​രു: മാ​താ​പി​താ​ക്ക​ളെ​യും സ​ഹോ​ദ​രി​യെ​യും കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ സോ​ഫ്റ്റ്‌​വെ​യ​ർ എ​ൻ​ജി​നീ​യ​റാ​യ എം. ​ശ്വേ​ത​യെ ബു​ധ​നാ​ഴ്ച പു​തു​ച്ചേ​രി​യി​ലെ ഒ​രു ഹോ​ട്ട​ൽ മു​റി​യി​ൽ നി​ന്നു പോ​ലീ​സ് പി​ടി​കൂ​ടി. കൊ​ല​പാ​ത​ക​ത്തി​ന് ശേ​ഷം ഒ​ളി​വി​ൽ പോ​യ ശ്വേ​ത​യു​ടെ പ​ങ്കാ​ളി കൊ​ന്ന​ത്തി​നു വേ​ണ്ടി​യു​ള്ള തി​ര​ച്ചി​ൽ പോ​ലീ​സ് തു​ട​രു​ക​യാ​ണ്. സോ​മ​സു​ന്ദ​ർ (55), ഭാ​ര്യ മു​ത്തു​ല​ക്ഷ്മി (48), ഇ​ള​യ മ​ക​ൾ സു​പ്രി​യ (20) എ​ന്നി​വ​രെ​യാ​ണ് ഇ​രു​വ​രും ചേ​ർ​ന്ന് കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ത്.

കെ​ന്ന​ത്തു​മാ​യു​ള്ള ബ​ന്ധ​ത്തെ മു​ത്തു​ല​ക്ഷ്മി എ​തി​ർ​ത്ത​താ​യും ബാ​ങ്കു​ക​ളി​ൽ നി​ന്നും 30 ല​ക്ഷ​ത്തി​ല​ധി​ക്കം രൂ​പ ക​ടം വാ​ങ്ങി​യ​താ​യും ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ ത​ർ​ക്ക​ങ്ങ​ളാ​ണ് കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്ന് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യി. മു​ത്തു​ല​ക്ഷി​യു​ടെ പെ​രു​മാ​റ്റ​മാ​ണ് വീ​ടു​വി​ട്ടി​റ​ങ്ങാ​നും കെ​ന്ന​ത്തി​നൊ​പ്പം ജീ​വി​ക്കാ​നും ത​ന്നെ പ്രേ​രി​പ്പി​ച്ച​തെ​ന്ന് ശ്വേ​ത പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു.

"അ​മ്മ ഞ​ങ്ങ​ൾ​ക്ക് ഒ​രു സ്വാ​ത​ന്ത്ര്യ​വും ന​ൽ​കി​യി​ട്ടി​ല്ല. ഹൈ​സ്കൂ​ൾ കാ​ലം മു​ത​ൽ എ​ൻ​ജി​നീ​യ​റിം​ഗ് ബി​രു​ദം നേ​ടു​ന്ന​തു വ​രെ ഞാ​ൻ ഒ​രു ത​ട​വു​കാ​രി​യു​ടെ ജീ​വി​ത​മാ​ണ് ന​യി​ച്ച​ത്. എ​ന്‍റെ കൂ​ട്ടു​കാ​രും സ​ഹ​പാ​ഠി​ക​ളും എ​ന്നെ ക​ളി​യാ​ക്കു​ക​യോ എ​ന്‍റെ അ​വ​സ്ഥ ക​ണ്ട് വി​ഷ​മി​ക്കു​ക​യോ ചെ​യ്യു​മാ​യി​രു​ന്നു. മാ​താ​പി​താ​ക്ക​ളും സ​ഹോ​ദ​രി​യും ഉ​ണ്ടാ​യി​ട്ടും ഞാ​ൻ ഒ​രു അ​നാ​ഥ​യെ​പ്പോ​ലെ​യാ​ണ് ജീ​വി​ച്ച​ത്. ഇ​താ​ണ് അ​മ്മ​യോ​ട് എ​നി​ക്ക് വെ​റു​പ്പു​ണ്ടാ​ക്കി​യ​ത്", ശ്വേ​ത പോ​ലീ​സി​ന് ന​ൽ​കി​യ മൊ​ഴി​യി​ൽ പ​റ​യു​ന്നു.

ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച ശ്വേ​ത​യും കെ​ന്ന​ത്തും ഫ്ലാ​റ്റി​ൽ എ​ത്തി​യ​പ്പോ​ൾ മു​ത്തു​ല​ക്ഷ്മി മാ​ത്ര​മാ​ണ് അ​വി​ടെ ഉ​ണ്ടാ​യി​രു​ന്ന​ത്. സോ​മ​സു​ന്ദ​റും സു​പ്രി​യ​യും പു​റ​ത്തു പോ​യി​രി​ക്കു​ക​യാ​യി​രു​ന്നു. മു​ത്തു​ല​ക്ഷ്മി​യും ശ്വേ​ത​യും ത​മ്മി​ൽ വാ​ക്കു​ത​ർ​ക്കം ഉ​ണ്ടാ​യി. തു​ട​ർ​ന്ന് വെ​ട്ടു​ക​ത്തി ഉ​പ​യോ​ഗി​ച്ച് ശ്വേ​ത​യും കെ​ന്ന​ത്തും മു​ത്തു​ല​ക്ഷ്മി​യെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. സോ​മ​സു​ന്ദ​റും സു​പ്രി​യ​യും തി​രി​ച്ചെ​ത്തു​ന്ന​തി​ന് മു​ൻ​പ് പ്ര​തി​ക​ൾ ര​ക്ത​ക്ക​റ ക​ഴു​കി​ക്ക​ള​ഞ്ഞു.

സു​പ്രി​യ വീ​ട്ടി​ൽ എ​ത്തി​യ​പ്പോ​ൾ അ​വ​ളെ ആ​ദ്യം ആ​ക്ര​മി​ച്ചു. സോ​മ​സു​ന്ദ​റി​ന് നേ​രെ​യും ക​ത്തി വീ​ശി. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റെ​ങ്കി​ലും അ​ദ്ദേ​ഹം വീ​ടി​ന് പു​റ​ത്തേ​ക്ക് ഓ​ടി ഉ​റ​ക്കെ നി​ല​വി​ളി​ച്ചു. അ​പ്പോ​ഴേ​ക്കും മു​ൻ​വ​ശ​ത്തെ വാ​തി​ൽ ഉ​ള്ളി​ൽ നി​ന്ന് പൂ​ട്ടി ബാ​ൽ​ക്ക​ണി വ​ഴി ശ്വേ​ത​യും കെ​ന്ന​ത്തും ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പി​ന്നീ​ട് ഇ​രു​വ​രും ര​ണ്ടു വ​ഴി​ക്ക് പോ​യി. പു​തു​ച്ചേ​രി​യി​ൽ നി​ന്നാ​ണ് ശ്വേ​ത​യെ പി​ടി​കൂ​ടി​യ​ത്. കെ​ന്ന​ത്തി​നെ ഇ​തു​വ​രെ പി​ടി​കൂ​ടാ​നാ​യി​ട്ടി​ല്ലെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

 

Latest News

Corehub Up