കോട്ടയം: മദ്യവരുമാനം ഉപേക്ഷിച്ച് സര്‍ക്കാര്‍ വരുമാനത്തിന് മറ്റു മാര്‍ഗങ്ങള്‍ കണ്ടെത്തണമെന്ന് ഓര്‍ത്തഡോക്സ് സഭാധ്യക്ഷന് ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ.
സംസ്ഥാന സര്‍ക്കാരിന്റെ ധൃതിപിടിച്ചുള്ള ജനവിരുദ്ധ മദ്യനയത്തിനെതിരേ കൂടിയാലോചനകള്‍ നടത്താന്‍ കോട്ടയം ദേവലോകം അരമനയില്‍ കെസിബിസി ടെമ്പറന്‍സ് കമ്മീഷന്റെ വൈദികരും സംസ്ഥാന ഭാരവാഹികളും കതോലിക്കാ ബാവയെ സന്ദര്‍ശിച്ച യോഗത്തിലാണ് ബാവ ഇങ്ങനെ പ്രതികരിച്ചത്.
ബാറുകളുടെ സമയം വര്‍ധിപ്പിച്ചതും മദ്യശാലകളുടെ എണ്ണം വര്‍ധിപ്പിച്ചതും മെട്രോ സ്റ്റേഷനുകളില്‍ ബെവ്കോ ഔട്ട്ലെറ്റുകള് തുടങ്ങിയതും ഉള്‍പ്പെടെയുള്ള നയങ്ങള്‍ തിരുത്തണമെന്നാവശ്യപ്പെട്ട് സഭാ പിതാക്കന്മാര് ഒപ്പിട്ട് സര്‍ക്കാരിന് നിവേദനം നല്ന്നതിന് യോഗം തീരുമാനമെടുത്തു.
രാഷ്ട്രീയ മുന്നണികള്‍ക്കും മദ്യ-ലഹരി നയകാര്യങ്ങളില്‍ നിലപാട് സ്വീകരിക്കമെന്നാവശ്യപ്പെട്ട് കത്തുനല്‍കും. സമാന ചിന്താഗതിക്കാരായ സമൂഹങ്ങളെ വിളിച്ചുചേര്‍ത്ത് നേതൃയോഗം നടത്താനും തീരുമാനമായി.
കെസിബിസി മദ്യവിരുദ്ധ സമിതി വക്താവും സംസ്ഥാന സെക്രട്ടറിയുമായ പ്രസാദ് കുരുവിളയുടെ നേതൃത്വത്തില്‍ ടെമ്പറന്‍സ് കമ്മീഷന് ഡയറക്ടര്‍മാരായ ഫാ. മാത്യു കുഴിപ്പള്ളി, ഫാ. ജിന്‍സ് ചോരേട്ട്, ഫാ. ലിബിന് കാലയ്ക്കല്‍, കെ.പി. മാത്യു, സാബു ഏബ്രഹാം, തോമസുകുട്ടി മണക്കുന്നേല്‍, ജോസ്മോന് പുഴക്കരോട്ട്, ജോസ് കവിയില്‍, ആന്റണി മാത്യു എന്നിവരാണ് കൂടിക്കാഴ്ചയില്‍ പങ്കെടുത്തത്.