x
ad
Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Home - Kerala - All - all

വരുമാനത്തിന് സർക്കാർ മറ്റു മാര്‍ഗങ്ങള്‍ കണ്ടെത്തണം: മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാബാവ


Published: February 22, 2026 12:16 AM IST | Updated: February 22, 2026 12:16 AM IST

കോ​ട്ട​യം: മ​ദ്യ​വ​രു​മാ​നം ഉ​പേ​ക്ഷി​ച്ച് സ​ര്‍ക്കാ​ര്‍ വ​രു​മാ​ന​ത്തി​ന് മ​റ്റു മാ​ര്‍ഗ​ങ്ങ​ള്‍ ക​ണ്ടെ​ത്ത​ണ​മെ​ന്ന് ഓ​ര്‍ത്ത​ഡോ​ക്സ് സ​ഭാ​ധ്യ​ക്ഷ​ന്‍ ബ​സേ​ലി​യോ​സ് മാ​ര്‍ത്തോ​മ്മാ മാ​ത്യൂ​സ് തൃതീ​യ​ന്‍ കാ​തോ​ലി​ക്കാ ബാ​വ.

സം​സ്ഥാ​ന സ​ര്‍ക്കാ​രി​ന്‍റെ ധൃ​തി​പി​ടി​ച്ചു​ള്ള ജ​ന​വി​രു​ദ്ധ മ​ദ്യ​ന​യ​ത്തി​നെ​തി​രേ കൂ​ടി​യാ​ലോ​ച​ന​ക​ള്‍ ന​ട​ത്താ​ന്‍ കോ​ട്ട​യം ദേ​വ​ലോ​കം അ​ര​മ​ന​യി​ല്‍ കെ​സി​ബി​സി ടെ​മ്പ​റ​ന്‍സ് ക​മ്മീ​ഷ​ന്‍റെ വൈ​ദി​ക​രും സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളും ക​തോ​ലി​ക്കാ ബാ​വ​യെ സ​ന്ദ​ര്‍ശി​ച്ച യോ​ഗ​ത്തി​ലാ​ണ് ബാ​വ ഇ​ങ്ങ​നെ പ്ര​തി​ക​രി​ച്ച​ത്.

ബാ​റു​ക​ളു​ടെ സ​മ​യം വ​ര്‍ധി​പ്പി​ച്ച​തും മ​ദ്യ​ശാ​ല​ക​ളു​ടെ എ​ണ്ണം വ​ര്‍ധി​പ്പി​ച്ച​തും മെ​ട്രോ സ്റ്റേ​ഷ​നു​ക​ളി​ല്‍ ബെ​വ്കോ ഔ​ട്ട്‌ലെ​റ്റു​ക​ള്‍ തു​ട​ങ്ങി​യ​തും ഉള്‍പ്പെ​ടെ​യു​ള്ള ന​യ​ങ്ങ​ള്‍ തി​രു​ത്ത​ണ​മെ​ന്നാവ​ശ്യ​പ്പെ​ട്ട് സ​ഭാ​ പി​താ​ക്ക​ന്മാ​ര്‍ ഒ​പ്പി​ട്ട് സ​ര്‍ക്കാ​രി​ന് നി​വേ​ദ​നം ന​ല്‍ന്നതിന് യോ​ഗം തീ​രു​മാ​ന​മെ​ടു​ത്തു.

രാ​ഷ്‌ട്രീ​യ മു​ന്ന​ണി​ക​ള്‍ക്കും മ​ദ്യ-​ല​ഹ​രി ന​യ​കാ​ര്യ​ങ്ങ​ളി​ല്‍ നില​പാ​ട് സ്വീ​ക​രി​ക്ക​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​ത്തു​ന​ല്‍കും. സ​മാ​ന ചി​ന്താ​ഗ​തി​ക്കാ​രാ​യ സ​മൂ​ഹ​ങ്ങ​ളെ വി​ളി​ച്ചു​ചേ​ര്‍ത്ത് നേ​തൃ​യോ​ഗം ന​ട​ത്താ​നും തീ​രു​മാ​ന​മാ​യി.

കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ സ​മി​തി വ​ക്താ​വും സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യു​മാ​യ പ്ര​സാ​ദ് കു​രു​വി​ള​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ടെ​മ്പ​റ​ന്‍സ് ക​മ്മീ​ഷ​ന്‍ ഡ​യ​റ​ക്ട​ര്‍മാ​രാ​യ ഫാ. ​മാ​ത്യു കു​ഴി​പ്പ​ള്ളി, ഫാ. ​ജി​ന്‍സ് ചോ​രേ​ട്ട്, ഫാ. ​ലി​ബി​ന്‍ കാ​ല​യ്ക്ക​ല്‍, കെ.​പി. മാ​ത്യു, സാ​ബു ഏ​ബ്ര​ഹാം, തോ​മ​സു​കു​ട്ടി മ​ണ​ക്കു​ന്നേ​ല്‍, ജോ​സ്മോ​ന്‍ പു​ഴ​ക്ക​രോ​ട്ട്, ജോ​സ് ക​വി​യി​ല്‍, ആ​ന്‍റ​ണി മാ​ത്യു എ​ന്നി​വ​രാ​ണ് കൂ​ടി​ക്കാ​ഴ്ച​യി​ല്‍ പ​ങ്കെ​ടു​ത്ത​ത്.

Tags : generate revenue Orthodox Catholic Bishop Baselios Marthoma Mathews III

Recent News

Corehub Up