Sat, 1 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : OutofRange

മൈ​​ന​​റാ​​യ മേ​​ജ​​റും മാ​​നം ക​​ണ്ട മാ​​ന്യ​​നും!

വേ​​ലി​​യി​​ൽ റെ​​സ്റ്റ് എ​​ടു​​ത്തി​​രി​​ക്കു​​ന്ന പാ​​ന്പി​​നെ ഫ്ര​​ണ്ട് റി​​ക്വ​​സ്റ്റ് അ​​യ​​ച്ചു സ്വ​​ന്തം വാ​​ളി​​ൽ; ക്ഷ​​മി​​ക്ക​​ണം, തോ​​ളി​​ൽ ക​​യ​​റ്റി​​യി​​രു​​ത്തു​​ന്ന ഏ​​താ​​നും പേ​​രെ ക​​ഴി​​ഞ്ഞ ദി​​വ​​സ​​ങ്ങ​​ളി​​ൽ കാ​​ണാ​​നാ​​യി. കീ​​ർ​​ത്തി​​ച​​ക്ര​​ത്തി​​നു​​ള്ളി​​ൽ വീ​​ർ​​ത്തു​​പൊ​​ട്ടി​​യ സി​​നി​​മാ​​ക്കാ​​ര​​നാ​​യി​​രു​​ന്നു ആ​​ദ്യതാ​​രം.

പേ​​രി​​ൽ മാ​​ത്ര​​മ​​ല്ല, പേ​​രു​​ദോ​​ഷ​​ത്തി​​ലും താ​​ൻത​​ന്നെ​​യാ​​ണ് മേ​​ജ​​ർ എ​​ന്നു തെ​​ളി​​യി​​ക്കാ​​നു​​ള്ള സം​​വി​​ധാ​​ന​​ത്തി​​ലാ​​ണ് അ​​ദ്ദേ​​ഹ​​മെ​​ന്നു തോ​​ന്നു​​ന്നു. പാ​​റ്റാസ​​മ​​ര​​ത്തെ അ​​നു​​കൂ​​ലി​​ച്ചു മോ​​ഹ​​ൻ​​ലാ​​ലി​​ന്‍റെ മ​​ക​​ൾ വി​​സ്മ​​യ രം​​ഗ​​ത്തു​​വ​​ന്ന​​താ​​ണ് മേ​​ജ​​റി​​നെ മൈ​​ന​​റാ​​യൊ​​ന്നു പ്ര​​കോ​​പി​​പ്പി​​ച്ച​​ത്.

രാ​​ഷ്‌​ട്രീ​യ​​ത്തി​​ന്‍റെ എ​​ബി​​സി​​ഡി അ​​റി​​യാ​​ത്ത പി​​ഞ്ചുമ​​ന​​സാ​​ണ് വി​​സ്മ​​യയു​​ടേ​​തെ​​ന്നു മേ​​ജ​​ർ പ്ര​​ഖ്യാ​​പി​​ച്ചു. ഇ​​തു പാ​​റ്റ​​ക​​ൾ​​ക്കു​​ള്ള പി​​ന്തു​​ണ​​യാ​​യി ക​​രു​​തേ​​ണ്ട​​തി​​ല്ലെ​​ന്നും വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കു ത​​ല്ലു​​കി​​ട്ടു​​ന്ന​​തു ക​​ണ്ട​​പ്പോ​​ൾ വേ​​ദ​​നി​​ച്ച പി​​ഞ്ചുമ​​ന​​സി​​ന്‍റെ നൊ​​ന്പ​​ര​​മാ​​ണെ​​ന്നും മേ​​ജ​​ർ ക​​ണ്ടെ​​ത്തി. എ​​ന്നാ​​ൽ, മ​​റ്റൊ​​രാ​​ൾ പ​​റ​​ഞ്ഞ ക​​ഥ​​യ്ക്കു വ​​ലി​​ഞ്ഞു​​ക​​യ​​റി തി​​ര​​ക്ക​​ഥ​​യെ​​ഴു​​താ​​ൻ ചെ​​ന്ന സം​​വി​​ധാ​​യ​​ക​​നെ സോ​​ഷ്യ​​ൽ മീ​​ഡി​​യ പി​​ള്ളേ​​ർ പ​​ഞ്ഞി​​ക്കി​​ട്ടു.

ഇ​​നി​​യും ഇ​​ത്ത​​രം പ​​ട്ടാ​​ള​​ക്ക​​ഥ​​യു​​മാ​​യി വ​​ന്നാ​​ൽ കോ​​ർ​​ട്ട് മാ​​ർ​​ഷ​​ൽ ത​​ന്നെ വേ​​ണ്ടി​​വ​​രു​​മെ​​ന്നാ​​ണ് പി​​ള്ളേ​​ർ പ​​റ​​യു​​ന്ന​​ത്. അ​​താ​​യ​​ത്, കൈ​​യും കാ​​ലും കെ​​ട്ടി​​യി​​ട്ട് പു​​ള്ളി​​യു​​ടെത​​ന്നെ ചി​​ല പ​​ട്ടാ​​ള​​പ്പ​​ട​​ങ്ങ​​ൾ ര​​ണ്ടു ത​​വ​​ണ വീ​​തം കാ​​ണി​​ച്ചു​​കൊ​​ടു​​ക്കാ​​നാ​​ണ് തീ​​രു​​മാ​​നം!

പേ​​ളി മാ​​ണി​​യാ​​യി​​രു​​ന്നു മ​​റ്റൊ​​രു പി​​ഞ്ചുമ​​ന​​സി​​ന്‍റെ ഉ​​ട​​മ. സ​​മ​​ര​​ത്തി​​ൽ പ​​ങ്കെ​​ടു​​ക്കു​​ന്ന കു​​ട്ടി​​ക​​ൾ അ​​ടി വാ​​ങ്ങാ​​തെ എ​​ത്ര​​യും വേ​​ഗം വീ​​ടു​​പി​​ടി​​ക്ക​​ണ​​മെ​​ന്ന് ഒ​​രു ഉ​​പ​​ദേ​​ശം കൊ​​ടു​​ത്ത​​തേ ഓ​​ർ​​മ​​യു​​ള്ളൂ, “പ​​ണി പാ​​ളി മാ​​ണീ” എ​​ന്ന അ​​ശ​​രീ​​രി​​യാ​​ണ് പി​​ന്നെ കേ​​ട്ട​​ത്.

ഇ​​ന്ന​​ലെ വ​​രെ സോ​​ഷ്യ​​ൽ മീ​​ഡി​​യ​​യി​​ൽ പൊ​​ളി​​യാ​​യി നി​​ന്ന ത​​ന്നെ ജെ​​ൻ​​സി പി​​ള്ളേ​​ർ പൊ​​ളി​​ച്ച​​ടു​​ക്കു​​ന്ന​​തു ക​​ണ്ട​​പ്പോ​​ൾ പേ​​ളി മാ​​ണി ചൂ​​ളി മാ​​ണി​​യാ​​യി. താ​​ൻ ഉ​​ദ്ദേ​​ശി​​ച്ച​​ത് അ​​ങ്ങ​​നെ​​യ​​ല്ലെ​​ന്നു പ​​റ​​ഞ്ഞ് ഉൗ​​ളി​​യി​​ടാ​​ൻ നോ​​ക്കി​​യെ​​ങ്കി​​ലും അ​​ക്ക​​ളി​​യും ഏ​​റ്റി​​ല്ല.

ആ​​കാ​​ശ​​ത്തു​​കൂ​​ടി പോ​​യ പ​​ക്ഷി​​യെ ഏ​​ണി​​വ​​ച്ചു പി​​ടി​​ക്കേ​​ണ്ട യാ​​തൊ​​രു കാ​​ര്യ​​വു​​മു​​ണ്ടാ​​യി​​രു​​ന്നി​​ല്ലെ​​ന്ന് മാ​​ഡം ഇ​​പ്പോ​​ൾ ഇ​​ന്പോ​​സി​​ഷ​​ൻ എ​​ഴു​​തി​​ക്കൊ​​ണ്ടി​​രി​​ക്കു​​ക​​യാ​​ണ​​ത്രേ.

ടി.​​ജി​​യു​​ടെ വ​​ക​​യാ​​യി​​രു​​ന്നു അ​​ടു​​ത്ത വെ​​ടി. പാ​​റ്റ​​ക​​ളു​​ടെ സ​​മ​​രം കൊ​​ടു​​ങ്കാ​​റ്റു പോ​​ലെ വീ​​ശു​​ന്ന​​തു ക​​ണ്ട​​പ്പോ​​ൾ തോ​​ക്കെ​​ടു​​ക്കാ​​നാ​​ണ് പു​​ള്ളി​​ക്കു തോ​​ന്നി​​യ​​ത്. കൈ​​യി​​ൽ ത​​ത്സ​​മ​​യം തോ​​ക്കി​​ല്ലാ​​യി​​രു​​ന്ന​​തി​​നാ​​ൽ ബെ​​ല്ലും ബ്രേ​​ക്കു​​മി​​ല്ലാ​​ത്ത നാ​​ക്കെ​​ടു​​ത്തു പൊ​​ട്ടി​​ച്ചു. എം.​​എം. മ​​ണി​​യു​​ടെ വ​​ണ്‍ ടു ​​ത്രീ മോ​​ഡ​​ൽ പൊ​​ട്ടി​​ക്ക​​ൽ. ഞാ​​നാ​​യി​​രു​​ന്നെ​​ങ്കി​​ൽ ല​​വ​​ൻ​​മാ​​രെ​​യെ​​ല്ലാം ച​​കു​​പു​​കാ വെ​​ടി​​വ​​ച്ചു തീ​​ർ​​ത്തേ​​നെ! കു​​റെ​​യെ​​ണ്ണം മ​​രി​​ക്കും, കു​​റെ​​യെ​​ണ്ണ​​ത്തി​​നു പ​​രി​​ക്കേ​​ൽ​​ക്കും. അ​​തോ​​ടെ സ​​മ​​രം തീ​​രും... ബോ​​യിം​​ഗ് ബോ​​യിം​​ഗ് സി​​നി​​മ​​യി​​ൽ നീ​​ണ്ടക​​ഥ​​യു​​മാ​​യി വ​​ന്ന ജ​​ഗ​​തി​​യാ​​യി മി​​സ്റ്റ​​ർ ടി.​​ജി. മോ​​ഹ​​ൻ​​ജി മാ​​റു​​ന്ന​​താ​​ണ് പി​​ന്നെ കേ​​ര​​ളം ക​​ണ്ട​​ത്. ഒ​​രു ബോം​​ബ്.. ര​​ണ്ടു ബോം​​ബ്... മൂ​​ന്നു ബോം​​ബ്... അ​​വ​​സാ​​നം നീ​​ണ്ട ഒ​​രു വെ​​ടി​​യും പു​​ക​​യും! എ​​ല്ലാം കേ​​ട്ടു ക​​ഴി​​ഞ്ഞ​​പ്പോ​​ൾ സി​​നി​​മ​​യി​​ൽ ജ​​ഗ​​തി​​യോ​​ടു ശ​​ങ്ക​​രാ​​ടി ചോ​​ദി​​ച്ച​​ത് നാ​​ട്ടു​​കാ​​രും ചോ​​ദി​​ച്ചു. “​ത​​ന്‍റെ ത​​ല​​യ്ക്കു വ​​ല്ല പ്രാ​​ന്തു​​മു​​ണ്ടോ?’’

എ​​ന്നാ​​ൽ, ഈ ​​ഉ​​ണ്ട​​യി​​ല്ലാവെ​​ടി​​യി​​ൽ മാ​​ത്ര​​മൊ​​തു​​ക്കാ​​ൻ ടി.​​ജി മി​​ത്രം ത​​യാ​​റാ​​യി​​ല്ല. സ​​മ​​ര​​ത്തി​​നെ​​ത്തി​​യ പെ​​ണ്‍​കു​​ട്ടി​​ക​​ൾ​​ക്കു നേ​​രേ​​യാ​​യി​​രു​​ന്നു ജി​​യു​​ടെ അ​​ടു​​ത്ത ക്ഷു​​ദ്ര​​പ്ര​​യോ​​ഗം. മാ​​ന​​വും മ​​ര്യാ​​ദ​​യു​​മു​​ള്ള ഒ​​രു പെ​​ണ്‍​കു​​ട്ടി​​യും കേ​​ൾ​​ക്കാ​​ൻ ഇ​​ഷ‌്ട​​പ്പെ​​ടാ​​ത്ത ത​​ന്ത​​വൈ​​ബു​​ക​​ളാ​​യി​​രു​​ന്നു അ​​ടു​​ത്ത ഇ​​നം. ഇ​​തോ​​ടെ പെ​​ണ്‍​കു​​ട്ടി​​ക​​ളെ​​ല്ലാ​​വ​​രും കൂ​​ടി പു​​ള്ളി​​യെ മാ​​ന​​ത്തേ​​ക്കു ക​​യ​​റ്റി​​വി​​ട്ടു. അ​​ടു​​ത്തകാ​​ല​​ത്തൊ​​ന്നും അ​​മ്മാ​​വ​​ന് ഇ​​നി എ​​യ​​റി​​ൽ​​നി​​ന്ന് താ​​ഴെ​​യി​​റ​​ങ്ങാ​​ൻ ക​​ഴി​​യു​​മെ​​ന്നു തോ​​ന്നു​​ന്നി​​ല്ല. അ​​വി​​ടെ വ​​ർ​​ത്ത​​മാ​​നം പ​​റ​​ഞ്ഞി​​രി​​ക്കാ​​ൻ മേ​​ജ​​റും ഗൗ​ളി​യു​മൊ​ക്കെ​ ഉ​​ണ്ട​​ല്ലോ എ​​ന്നു സ​​മാ​​ധാ​​നി​​ക്കാം. അ​​റി​​യ​​പ്പെ​​ടു​​ന്ന എ​​യ​​ർ​​മാ​​നാ​​യ ടി​​നി ടോ​​മും ഇ​​ട​​യ്ക്ക് എ​​ത്തു​​മെ​​ന്നു ക​​രു​​താം.

മി​​സ്ഡ് കോ​​ൾ

ലോ​​ക​​ക​​പ്പി​​നു​​ള്ള ഇ​​ന്ത്യ​​ൻ ഹോ​​ക്കി​​ ടീ​​മി​​ന്‍റെ ജേ​​ഴ്സി​​നി​​റം നീ​​ല മാ​​റ്റി കാ​​വി​​യാ​​ക്കി.

- വാ​​ർ​​ത്ത

അ​​ടു​​ത്ത ത​​വ​​ണ സ്റ്റി​​ക്കി​​നു പ​​ക​​രം ദ​​ണ്ഡ്!

Out of Range

കോഴി കൂവരുത്, കോളാമ്പിക്കു കൂവാം!

വ​ണ്ടി​യു​മെ​ടു​ത്ത് ആ​ർ​ഡി​ഒ പാ​യു​ന്ന​തു ക​ണ്ട​പ്പോ​ൾ നാ​ട്ടു​കാ​ർ അ​ന്പ​ര​ന്നു, അ​ടി​യ​ന്ത​ര​മാ​യി എ​ന്തോ ഉ​ണ്ട്. വ​ണ്ടി നേ​രേ പോ​യ​ത് ഒ​രു കോ​ഴി​ക്കൂ​ട് തേ​ടി. അ​യ​ൽ​വീ​ട്ടി​ലെ കോ​ഴി കൂ​വി ശ​ല്യ​മു​ണ്ടാ​ക്കു​ന്നെ​ന്ന് പ​രാ​തി.

പോ​കാ​തി​രി​ക്കാ​ൻ പ​റ്റു​മോ? ആ​ർ​ഡി​ഒ വ​ണ്ടി​യും പി​ടി​ച്ചു നേ​രി​ട്ടു​വ​ന്നു. കോ​ഴി​യെ മാ​ത്ര​മ​ല്ല, കോ​ഴി​ക്കൂ​ട് കൂ​ടി മാ​റ്റാ​ൻ ഉ​ത്ത​ര​വ്. അ​തേ​സ​മ​യം, ഏ​തെ​ങ്കി​ലും ആ​രാ​ധ​നാ​ല​യ​ത്തി​ലെ കോ​ളാ​ന്പി അ​യ​ൽ​ക്കാ​ര​ന്‍റെ മാ​ത്ര​മ​ല്ല നാ​ട്ടു​കാ​രു​ടെ മു​ഴു​വ​ൻ ചെ​വി തു​ള​യ്ക്കും വി​ധം മ​ണി​ക്കൂ​റു​ക​ൾ അ​ല​റി​യാ​ലും ആ​രെ​ങ്കി​ലും മൈ​ൻ​ഡ് ചെ​യ്യു​ന്ന​താ​യി കേ​ട്ടി​ട്ടു​ണ്ടോ? കോ​ഴി​യേ​ക്കാ​ൾ ശ​ബ്ദം കോ​ളാ​ന്പി​ക്ക​ല്ലേ​യെ​ന്നു ചോ​ദി​ക്ക​രു​ത്, ഇ​വി​ട​ത്തെ രീ​തി ഇ​ങ്ങ​നെ​യാ​ണ് ഭാ​യി.

നാ​ട്ടു​കാ​രു​ടെ കൃ​ഷി​യും കി​ട​പ്പാ​ട​വും ച​വി​ട്ടി​മെ​തി​ച്ച് മേ​ഞ്ഞു ന​ട​ന്ന കാ​ട്ടാ​ന​യു​ടെ മ​സ്ത​ക​ത്തി​ല്‍ ഒ​രു കൊ​തു​കു കു​ത്തി​യാ​ല്‍ പോ​ലും വ​നം​വ​കു​പ്പി​ന് പി​ന്നെ ഇ​രി​ക്ക​പ്പൊ​റു​തി​യി​ല്ല. വെ​ടി​യും പു​ക​യും പോ​ലെ മ​യ​ക്കു​വെ​ടി സം​ഘ​മെ​ത്തും. ച​ങ്കു​വി​രി​ച്ച് കു​ങ്കി​യാ​ന​ക​ള്‍ ര​ണ്ടോ മൂ​ന്നോ എ​ണ്ണം. എ​ലി​ഫ​ന്‍റ് ആം​ബു​ല​ന്‍​സും എ​ണ്ണി​യാ​ല്‍ തീ​രാ​ത്ത പ​രി​വാ​ര​ങ്ങ​ളും റെ​ഡി. ആ​ന​യെ പാ​ർ​പ്പി​ക്കാ​ൻ കാ​ട്ടി​ലെ ത​ടി​വെ​ട്ടി ആ​ന​ക്കൊ​ട്ടി​ല്‍. ആ​ന ചി​മ്മു​ന്നു​ണ്ടോ തു​മ്മു​ന്നു​ണ്ടോ ആ​ടു​ന്നു​ണ്ടോ എ​ന്നൊ​ക്കെ അ​റി​യാ​ന്‍ വാ​ച്ച് ആ​ൻ​ഡ് വാ​ർ​ഡ് ഉ​റ​ക്ക​മി​ള​ച്ച് 24 മ​ണി​ക്കൂ​ർ കാ​ട്ടി​ൽ കാ​വ​ല്‍. തീ​റ്റ​യും മ​രു​ന്നും എ​ത്തി​ക്കാ​ന്‍ പ​ര​ക്കം​പാ​ച്ചി​ൽ...

അ​തേ​സ​മ​യം, കാ​ട്ടാ​ന ഒ​രു​ത്ത​നെ ച​വി​ട്ടി കൈ​യും കാ​ലും ഒ​ടി​ച്ചി​ട്ടാ​ല്‍ ആം​ബു​ല​ന്‍​സു​മി​ല്ല, ആ​ള്‍​പ്പ​ട​യു​മി​ല്ല. എ​ങ്ങ​നെ​യെ​ങ്കി​ലും അ​റി​ഞ്ഞു​കേ​ട്ടു നാ​ട്ടു​കാ​ര്‍ വ​ന്നു തോ​ളി​ല്‍ എ​ടു​ത്തി​ട്ടു കി​ലോ​മീ​റ്റ​റു​ക​ള്‍ ചു​മ​ന്ന് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചാ​ല്‍ അ​വി​ടെ അ​പ്പോ​ള്‍ ഡോ​ക്ട​ര്‍ ഉ​ണ്ടെ​ങ്കി​ല്‍ എ​ന്തെ​ങ്കി​ലും ചി​കി​ത്സ കി​ട്ടും. അ​ല്ലെ​ങ്കി​ല്‍ ഏ​തെ​ങ്കി​ലും വ​ണ്ടി വി​ളി​ച്ചു​കൊ​ണ്ടു​വ​ന്നു രോ​ഗി​യെ ഡോ​ക്ട​റും മ​രു​ന്നു​മു​ള്ള ആ​ശു​പ​ത്രി​യി​ലേ​ക്ക് എ​ത്തി​ച്ചാ​ൽ ചി​ല​പ്പോ​ൾ ര​ക്ഷ​പ്പെ​ടും. ഈ ​സ​മ​യം ആ​ളെ ച​വി​ട്ടി​യ ആ​ന​യു​ടെ മൂ​ഡ് ശ​രി​യ​ല്ലാ​ത്ത​തു കാ​ര​ണം ജ​നം ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന വ​നം​വ​കു​പ്പ് മു​ന്ന​റി​യി​പ്പ് കി​ട്ടി​യാ​ല്‍ അ​ത്ര​യും ഭാ​ഗ്യം. ഇ​നി ആ​ളു ത​ട്ടി​പ്പോ​യാ​ല്‍ ത​ട്ടി​പ്പോ​യ​വ​ന്‍റെ ബോ​ഡി​യു​മാ​യി പെ​രു​വ​ഴി​യി​ല്‍ കു​ത്തി​യി​രു​ന്നാ​ല്‍ അ​ധി​കാ​രി​ക​ള്‍ ചി​ല​പ്പോ​ൾ ഉ​ണ​രാം. എ​ന്തെ​ങ്കി​ലും പ്ര​ഖ്യാ​പി​ക്കും, എ​ന്നെ​ങ്കി​ലും കി​ട്ടി​യാ​ല്‍ ഭാ​ഗ്യം. ആ​ന​യ്ക്കു കൊ​ടു​ക്കു​ന്ന പ്രാ​ധാ​ന്യം ആ​ളി​നും കൊ​ടു​ക്കേ​ണ്ട​ത​ല്ലേ​യെ​ന്നു ചോ​ദി​ക്ക​രു​ത്, ഞ​ങ്ങ​ളു​ടെ രീ​തി​ക​ള്‍ ഇ​ങ്ങ​നെ​യാ​ണ് ഭാ​യി.

ഇ​ന്‍​ഷ്വ​റ​ന്‍​സും പു​ക സ​ര്‍​ട്ടി​ഫി​ക്ക​റ്റു​മി​ല്ലാ​തെ ഏ​തെ​ങ്കി​ലും ഒ​രു​ത്ത​ന്‍ വ​ണ്ടി​യു​മാ​യി റോ​ഡി​ലി​റ​ങ്ങി​യാ​ല്‍ അ​വ​ന്‍റെ കാ​ര്യം ക​ട്ട​പ്പു​ക. പെ​റ്റി സെ​റ്റാ​ക്കി വീ​ട്ടി​ലെ​ത്തി​ച്ച് സ​ര്‍​ക്കാ​ര്‍ കൈ​യോ​ടെ കാ​ശു​വാ​ങ്ങി കീ​ശ​യി​ലി​ടും. എ​ന്നാ​ല്‍, ഇ​തേ സ​ര്‍​ക്കാ​രി​ന്‍റെ വ​ക ആ​നവ​ണ്ടി ഇ​ന്‍​ഷ്വ​റ​ന്‍​സു​മി​ല്ല, പു​ക സ​ര്‍​ട്ടി​ഫി​ക്ക​റ്റ് എ​ന്നു കേ​ട്ടി​ട്ടു​പോ​ലു​മി​ല്ലാ​തെ തെ​ക്കു​വ​ട​ക്ക് പോ​ലീ​സി​ന്‍റെ മീ​ശ​യ്ക്കു മു​ക​ളി​ലൂ​ടെ പാ​ഞ്ഞാ​ലും പെ​റ്റി​യു​മി​ല്ല, കു​റ്റി​യു​മി​ല്ല. ഇ​ത് അ​നീ​തി​യ​ല്ലേ എ​ന്നു ചോ​ദി​ക്ക​രു​ത്, ഇ​വി​ട​ത്തെ കാ​ര്യ​ങ്ങ​ൾ ഇ​ങ്ങ​നെ​യാ​ണ് ഭാ​യി.

നാ​ട്ടു​കാ​ർ​ക്കു ശ​ല്യ​മാ​യ ഒ​രു കാ​ട്ടു​പ​ന്നി​യെ എ​വി​ടെ​യെ​ങ്കി​ലും വ​ച്ചു വെ​ടി​വ​ച്ചു കൊ​ന്നാ​ൽ ഉ​ട​ൻ വ​രും ക​ന്നാ​സു​മാ​യി വ​നം മു​ത​ലാ​ളി​മാ​ർ. കാ​ട്ടു​പ​ന്നി​യു​ടെ ബോ​ഡി ഒ​രു​ത്ത​നും തൊ​ടാ​തെ കു​ഴി​ച്ചി​ട​ണം, അ​താ​ണ് ആ​ചാ​രം. കു​ഴി​മാ​ന്തി​പ്പോ​ലും ആ​രും എ​ടു​ക്കാ​തി​രി​ക്കാ​ൻ “ത​ളി​യാ​നെ മ​ണ്ണെ​ണ്ണ...” എ​ന്നു പ​റ​ഞ്ഞ് മ​ണ്ണെ​ണ്ണ​യും കൂ​ടി ത​ളി​ച്ച് മ​ണ്ണി​ട്ടു മൂ​ടി​യി​ട്ട് നാ​ട്ടു​കാ​രെ നോ​ക്കി ചു​ണ്ടു​കോ​ട്ടി ഒ​രു ചി​രി ചി​രി​ക്കും.

അ​തേ​സ​മ​യം, മൃ​ഗ​ശാ​ല​യി​ലെ ക​ടു​വ​യ്ക്കും പു​ലി​ക്കു​മൊ​ക്കെ തി​ന്നാ​ന്‍ ദി​വ​സ​വും ല​ക്ഷ​ക്ക​ണ​ക്കി​നു രൂ​പ​യു​ടെ ഇ​റ​ച്ചി സ​ര്‍​ക്കാ​ര്‍ കാ​ശു കൊ​ടു​ത്തു​വാ​ങ്ങും. എ​ന്നാ​ല്‍, പി​ന്നെ ഈ ​പ​ന്നി​ക​ളു​ടെ ഇ​റ​ച്ചി മൃ​ഗ​ശാ​ല​യി​ലെ മൃ​ഗ​ങ്ങ​ള്‍​ക്കു കൊ​ടു​ത്താ​ല്‍ പോ​രേ ആ ​കാ​ശു ലാ​ഭി​ക്ക​രു​തോ എ​ന്നു ചോ​ദി​ക്ക​രു​ത്... ഇ​വി​ടു​ത്തെ ആ​ചാ​ര​ങ്ങ​ള്‍ വി​ചി​ത്ര​മാ​ണ് ഭാ​യി...

മി​​സ്ഡ് കോ​​ൾ

ഖ​ജ​നാ​വ് കാ​ലി; ഇ​ഷ്ട​ക്കാ​ർ​ക്കു വാ​രി​ക്കോ​രി കൊ​ടു​ത്ത് സ​ർ​ക്കാ​ർ

- വാ​​ർ​​ത്ത.

ഇ​ഷ്ടം ത​ന്നി​ഷ്ടം, ശി​ഷ്ടം ക​ഷ്ടം!

Out of Range

അടുത്തത് പത്തു മാർക്കോയുടെ ചോദ്യം!

സ​​​​​​​​​​​​​​മ​​​​​​​​​​​​​​ര​​​​​​​​​​​​​​ക്കാ​​​​​​​​​​​​​​ർ ഇ​​​​​​​​​​​​​​ര​​​​​​​​​​​​​​ച്ചു​​​​​​​​​​​​​​വ​​​​​​​​​​​​​​രു​​​​​​​​​​​​​​ന്നു, പോ​​​​​​​​​​​​​​ലീ​​​​​​​​​​​​​​സ് ജീ​​​​​​​​​​​​​​പ്പ് പാ​​​​​​​​​​​​​​ഞ്ഞു​​​​​​​​​​​​​​വ​​​​​​​​​​​​​​രു​​​​​​​​​​​​​​ന്നു, ചോ​​​​​​​​​​​​​​ദ്യ​​​​​​​​​​​​​​പേ​​​​​​​​​​​​​​പ്പ​​​​​​​​​​​​​​ർ പ​​​​​​​​​​​​​​റ​​​​​​​​​​​​​​ന്നു​​​​​​​​​​​​​​വ​​​​​​​​​​​​​​രു​​​​​​​​​​​​​​ന്നു, അ​​​​​​​​​​​​​​ധ്യാ​​​​​​​​​​​​​​പ​​​​​​​​​​​​​​ക​​​​​​​​​​​​​​ർ വി​​​​​​​​​​​​​​റ​​​​​​​​​​​​​​ച്ചു​​​​​​​​​​​​​​വ​​​​​​​​​​​​​​രു​​​​​​​​​​​​​​ന്നു, പി​​​​​​​​​​​​​​ള്ളേ​​​​​​​​​​​​​​ർ ചി​​​​​​​​​​​​​​രി​​​​​​​​​​​​​​ച്ചു​​​​​​​​​​​​​​വ​​​​​​​​​​​​​​രു​​​​​​​​​​​​​​ന്നു... ഏ​​​​​​​​​​​​​​തെ​​​​​​​​​​​​​​ങ്കി​​​​​​​​​​​​​​ലും ആ​​​​​​​​​​​​​​ക്‌​​​​​​​​​​​​​​ഷ​​​​​​​​​​​​​​ൻ മൂ​​​​​​​​​​​​​​വി​​​​​​​​​​​​​​യി​​​​​​​​​​​​​​ലെ ക്ലൈ​​​​​​​​​​​​​​മാ​​​​​​​​​​​​​​ക്സ് സീ​​​​​​​​​​​​​​നാ​​​​​​​​​​​​​​ണെ​​​​​​​​​​​​​​ന്നു ക​​​​​​​​​​​​​​രു​​​​​​​​​​​​​​തി ത്രി​​​​​​​​​​​​​​ല്ല​​​​​​​​​​​​​​ടി​​​​​​​​​​​​​​ക്കേ​​​​​​​​​​​​​​ണ്ട. ഇ​​​​​​​​​​​​​​തു നാ​​​​​​​​​​​​​​ട്ടി​​​​​​​​​​​​​​ൽ സീ​​​​​​​​​​​​​​നു​​​​​​​​​​​​​​ണ്ടാ​​​​​​​​​​​​​​ക്കു​​​​​​​​​​​​​​ന്ന ഇ​​​​​​​​​​​​​​ൻ​​​​​​​​​​​​​​സ്റ്റ​​​​​​​​​​​​​​ഗ്രാം കാ​​​​​​​​​​​​​​ല​​​​​​​​​​​​​​ത്തെ പി​​​​​​​​​​​​​​ള്ളേ​​​​​​​​​​​​​​ർ​​​​​​​​​​​​​​ക്കുവേ​​​​​​​​​​​​​​ണ്ടി​​​​​​​​​​​​​​യു​​​​​​​​​​​​​​ള്ള സ്പെ​​​​​​​​​​​​​​ഷ​​​​​​​​​​​​​​ൽ പ​​​​​​​​​​​​​​രീ​​​​​​​​​​​​​​ക്ഷ​​​​​​​​​​​​​യാ​​​​​​​​​​​​​ണ്.

പൊ​​​​​​​​​​​​​​രി​​​​​​​​​​​​​​വെ​​​​​​​​​​​​​​യി​​​​​​​​​​​​​​ൽ കൊ​​​​​​​​​​​​​​ള്ളേ​​​​​​​​​​​​​​ണ്ട, സ​​​​​​​​​​​​​​മ​​​​​​​​​​​​​​യ​​​​​​​​​​​​​​ത്തു ബ​​​​​​​​​​​​​​സ് പി​​​​​​​​​​​​​​ടി​​​​​​​​​​​​​​ക്കാ​​​​​​​​​​​​​​ൻ‌ പ​​​​​​​​​​​​​​ര​​​​​​​​​​​​​​ക്കം പാ​​​​​​​​​​​​​​യേ​​​​​​​​​​​​​​ണ്ട, ഹാ​​​​​​​​​​​​​​ൾ ടി​​​​​​​​​​​​​​ക്ക​​​​​​​​​​​​​​റ്റ് എ​​​​​​​​​​​​​​ടു​​​​​​​​​​​​​​ത്തോ​​​​​​​​​​​​​​യെ​​​​​​​​​​​​​​ന്ന ടെ​​​​​​​​​​​​​​ൻ​​​​​​​​​​​​​​ഷ​​​​​​​​​​​​​​ൻ വേ​​​​​​​​​​​​​​ണ്ടേ വേ​​​​​​​​​​​​​​ണ്ട... ‘പ്ര​​​​​​​​​​​​​തി’ഭ​​​​​​​​​​​​​ക​​​​​​​​​​​​​ളെ​​​​​​​​​​​​​ത്തേ​​​​​​​​​​​​​ടി പ​​​​​​​​​​​​​രീ​​​​​​​​​​​​​ക്ഷാ ​​​​​​​​​​​​​സെ​​​​​​​​​​​​​ന്‍റ​​​​​​​​​​​​​ർ ഇ​​​​​​​​​​​​​ങ്ങോ​​​​​​​​​​​​​ട്ടു​​​​​​​​​​​​​വ​​​​​​​​​​​​​രും, അ​​​​​​​​​​​​താ​​​​​​​​​​​​ണ് ഈ ​​​നാ​​​ട്ടി​​​ലെ ​​​​​​​​​ന​​​​​​​​​​​​ട​​​​​​​​​​​​പ്പ്. എ​​​​​​​​​​​​​ന്താ​​​​​​​​​​​​​യാ​​​​​​​​​​​​​ലും ഇ​​​​​​​​​​​​​ത്ര റി​​​​​​​​​​​​​സ്ക് എ​​​​​​​​​​​​​ടു​​​​​​​​​​​​​ത്തു പ​​​​​​​​​​​​​രീ​​​​​​​​​​​​​ക്ഷ​​​​​​​​​​​​​യെ​​​​​​​​​​​​​ഴു​​​​​​​​​​​​​തു​​​​​​​​​​​​​ന്ന പ്ര​​​​​​​​​​​​​തി​​​​​​​​​​​​​ഭ​​​​​​​​​​​​​ക​​​​​​​​​​​​​ൾ​​​​​​​​​​​​​ക്കാ​​​​​​​​​​​​​യി പ്ര​​​​​​​​​​​​​ത്യേ​​​​​​​​​​​​​ക ട്യൂ​​​​​​​​​​​​​ഷ​​​​​​​​​​​​​നും കം​​​​​​​​​​​​​ബൈ​​​​​​​​​​​​​ൻ​​​​​​​​​​​​​ഡ് സ്റ്റ​​​​​​​​​​​​​ഡി​​​​​​​​​​​​​യും ഏ​​​​​​​​​​​​​ർ​​​​​​​​​​​​​പ്പെ​​​​​​​​​​​​​ടു​​​​​​​​​​​​​ത്തി​​​​​​​​​​​​​യി​​​​​​​​​​​​​ട്ടു​​​​​​​​​​​​​ണ്ട്. ആ​​​​​​​​​​​​​ദ്യം ന​​​​​​​​​​​​​മു​​​​​​​​​​​​​ക്കു ട്യൂ​​​​​​​​​​​​​ഷ​​​​​​​​​​​​​ൻ ക്ലാ​​​​​​​​​​​​​സി​​​​​​​​​​​​​ലേ​​​​​​​​​​​​​ക്കു പോ​​​​​​​​​​​​​കാം.

ട്യൂ​​​​​​​​​​​​​ഷ​​​​​​​​​​​​​ൻ മാ​​​​​​​​​​​​​ഷ്: എ​​​​​​​​​​​​​ല്ലാ​​​​​​​​​​​​​വ​​​​​​​​​​​​​രും വ​​​​​​​​​​​​​ന്നി​​​​​​​​​​​​​ട്ടു​​​​​​​​​​​​​ണ്ട​​​​​​​​​​​​​ല്ലോ അ​​​​​​​​​​​​​ല്ലേ, പേ​​​​​​​​​​​​​ന​​​​​​​​​​​​​യും പെൻ​​​​​​​​​​​​​സി​​​​​​​​​​​​​ലു​​​​​​​​​​​​​മൊ​​​​​​​​​​​​​ക്കെ കൊ​​​​​​​​​​​​​ണ്ടു​​​​​​​​​​​​​വ​​​​​​​​​​​​​ന്നി​​​​​​​​​​​​​ട്ടു​​​​​​​​​​​​​ണ്ടോ?

പ്ര​​​​​​​​​​​​​തി​​​​​​​​​​​​​ഭ: പേ​​​​​​​​​​​​​ന​​​​​​​​​​​​​യും പേ​​​​​​​​​​​​​നാ​​​​​​​​​​​​​ക്ക​​​​​​​​​​​​​ത്തി​​​​​​​​​​​​​യു​​​​​​​​​​​​​മൊ​​​​​​​​​​​​​ക്കെ പ​​​​​​​​​​​​​ഴ​​​​​​​​​​​​​യ സെ​​​​​​​​​​​​​റ്റ​​​​​​​​​​​​​പ്പ് അല്ലേ സാ​​​​​​​​​​​​​റേ. ന​​​​​​​​​​​​​ഞ്ച​​​​​​​​​​​​​ക്ക് ഉ​​​​​​​​​​​​​ണ്ട്. ബെ​​​​​​​​​​​​ഞ്ചി​​​​​​​​​​​​ന​​​​​​​​​​​​ടി​​​​​​​​​​​​യി​​​​​​​​​​​​ൽ വ​​​​​​​​​​​​ച്ചി​​​​​​​​​​​​ട്ടു​​​​​​​​​​​​ണ്ട്, മ​​​​​​​​​​​​​തി​​​​​​​​​​​​​യോ? (ഇ​​​​​​​​​​​​​തും പ​​​​​​​​​​​​​റ​​​​​​​​​​​​​ഞ്ഞ് ഒ​​​രു പ്ര​​​​​​​​​​​​​തി​​​​​​​​​​​​​ഭ ബെ​​​​​​​​​​​​ഞ്ചി​​​​​​​​​​​​ന​​​​​​​​​​​​ടി​​​​​​​​​​​​യി​​​​​​​​​​​​ൽ പ​​​​​​​​​​​​ര​​​​​​​​​​​​തു​​​​​​​​​​​​​ന്നു).

ട്യൂ​​​​​​​​​​​​​ഷ​​​​​​​​​​​​​ൻ മാ​​​​​​​​​​​​​ഷ്: വേ​​​​​​​​​​​​​ണ്ട, ഇ​​​​​​​​​​​​​പ്പോ ഒ​​​​​​​​​​​​​ന്നും പു​​​​​​​​​​​​​റ​​​​​​​​​​​​​ത്തേ​​​​​​​​​​​​​ക്കെ​​​​​​​​​​​​​ടു​​​​​​​​​​​​​ക്കേ​​​​​​​​​​​​​ണ്ട. വരയ്ക്കാ​​​​​​​​​​​​​നോ കു​​​​​​​​​​​​​റി​​​​​​​​​​​​​ക്കാ​​​​​​​​​​​​​നോ ഉ​​​​​​​​​​​​​ണ്ടെ​​​​​​​​​​​​​ങ്കി​​​​​​​​​​​​​ൽ പ​​​​​​​​​​​​​റ​​​​​​​​​​​​​യാം. അ​​​​​​​​​​​പ്പോ​​​​​​​​​​​ളെ​​​​​​​​​​​ടു​​​​​​​​​​​ത്താ​​​​​​​​​​​ൽ മ​​​​​​​​​​​തി.

മ​​​​​​​​​​​​​റ്റൊ​​​​​​​​​​​​​രു പ്ര​​​​​​​​​​​​​തി​​​​​​​​​​​​​ഭ: വ​​​​​​​​​​​​​ര​​​​​​​​​​​​​യാ​​​​​​​​​​​​​ൻ നഞ്ച​​​​​​​​​​​​ക്ക് പ​​​​​​​​​​​​റ്റി​​​​​​​​​​​​ല്ല സാ​​​​​​​​​​​​റേ, വ​​​​​​​​​​​​​ടി​​​​​​​​​​​​​വാ​​​​​​​​​​​​​ളാ​​​​​​​​​​​​​ണു ന​​​​​​​​​​​​ല്ല​​​​​​​​​​​​ത് അ​​​​​​​​​​ല്ലെ​​​​​​​​​​ങ്കി​​​​​​​​​​ൽ പി​​​​​​​​​​ന്നെ മ​​​​​​​​​​ല​​​​​​​​​​പ്പു​​​​​​​​​​റം ക​​​​​​​​​​ത്തി കി​​​​​​​​​​ട്ടും.

ട്യൂ​​​​​​​​​​​​ഷ​​​​​​​​​​​​ൻ മാ​​​​​​​​​​​​ഷ്: പ​​​​​​​​​​​ത്താം ക്ലാ​​​​​​​​​​​സ് ന​​​​​​​​​​​മ്മു​​​​​​​​​​​ടെ ജീ​​​​​​​​​​​വി​​​​​​​​​​​ത​​​​​​​​​​​ത്തി​​​​​​​​​​​ലെ ഒ​​​​​​​​​​​രു പ്രധാ​​​​​​​​​​​ന ക​​​​​​​​​​​ട​​​​​​​​​​​ന്പ​​​​​​​​​​​യാ​​​​​​​​​​​ണ്. ക​​​​​​​​​​​ളി​​​​​​​​​​​യും ചി​​​​​​​​​​​രി​​​​​​​​​​​യു​​​​​​​​​​​മൊ​​​​​​​​​​​ക്കെ മാ​​​​​​​​​​​റ്റി​​​​​​​​​​​വ​​​​​​​​​​​ച്ചു ന​​​​​​​​​​​മ്മ​​​​​​​​​​​ൾ സീ​​​​​​​​​​​രി​​​​​​​​​​​യ​​​​​​​​​​​സ് ആ​​​​​​​​​​​കേ​​​​​​​​​​​ണ്ട സ​​​​​​​​​​​മ​​​​​​​​​​​യം. ഇ​​​​​​​​​​​പ്പോ​​​​​​​​​​​ൾ ആ​​​​​​​​​​​ഞ്ഞുപി​​​​​​​​​​​ടി​​​​​​​​​​​ച്ചാ​​​​​​​​​​​ൽ പിന്നെ വി​​​​​​​​​​​ഷ​​​​​​​​​​​മി​​​​​​​​​​​ക്കേ​​​​​​​​​​​ണ്ടിവ​​​​​​​​​​​രി​​​​​​​​​​​ല്ല.

പ്ര​​​​​​​​​​​ധാ​​​​​​​​​​​ന പ്ര​​​​​​​​​​​തി​​​​​​​​​​​ഭ: സാ​​​​​​​​​​​റി​​​​​​​​​​​ന​​​​​​​​​​ങ്ങ​​​​​​​​​​​നെ പ​​​​​​​​​​​റ​​​​​​​​​​​യാം... ഞ​​​​​​​​​​​ങ്ങ​​​​​​​​​​​ൾ ക​​​​​​​​​​​ഴി​​​​​​​​​​​ഞ്ഞ ദി​​​​​​​​​​​വ​​​​​​​​​​​സം ക​​​​​​​​​​​ളി​​​​​​​​​​​യും ചി​​​​​​​​​​​രി​​​​​​​​​​​യും വി​​​​​​​​​​​ട്ട് അ​​​​​​​​​​​ല്പം സീ​​​​​​​​​​​രി​​​​​​​​​​​യ​​​​​​​​​​​സ് ആ​​​​​​​​​​​യെ​​​​​​​​​​​ന്നു പ​​​​​​​​​​​റ​​​​​​​​​​​ഞ്ഞ് എ​​​​​​​​​​​ന്തൊ​​​​​​​​​​​രു പു​​​​​​​​​​​കി​​​​​​​​​​​ലാ​​​​​​​​​​​ണ് ഈ ​​​​​​​​​​​നാ​​​​​​​​​​​ട്ടി​​​​​​​​​​​ൽ ന​​​​​​​​​​​ട​​​​​​​​​​​ക്കു​​​​​​​​​​​ന്ന​​​​​​​​​​​ത്. മാ​​​​​​​​​​​ഷ് പ​​​​​​​​​​​റ​​​​​​​​​​​ഞ്ഞ​​​​​​​​​​​തു​​​​​​​​​​​പോ​​​​​​​​​​​ലെ ആ​​​​​​​​​​​ഞ്ഞു​​​​​​​​​​​പി​​​​​​​​​​​ടി​​​​​​​​​​​ച്ച​​​​​​​​​​​പ്പോ​​​​​​​​​​​ൾ അ​​​​​​​​​​​ത് ആ​​​​​​​​​​​ർ​​​​​​​​​​​ക്കും പി​​​​​​​​​​​ടി​​​​​​​​​​​ച്ചി​​​​​​​​​​​ല്ല. ദേ ​​​​​​​​​​​ഇ​​​​​​​​​​​പ്പം പോ​​​​​​​​​​​ലീ​​​​​​​​​​​സ് പി​​​​​​​​​​​ടി​​​​​​​​​​​ച്ചു പ​​​​​​​​​​​രീ​​​​​​​​​​​ക്ഷ എ​​​​​​​​​​​ഴു​​​​​​​​​​​തി​​​​​​​​​​​ക്കു​​​​​​​​​​​ന്നു. ഇ​​​​​​​​​​ങ്ങ​​​​​​​​​​നെ​​​​​​​​​​യാ​​​​​​​​​​ണോ ഭാ​​​​​​​​​​വി​​​​​​​​​​യു​​​​​​​​​​ടെ വാ​​​​​​​​​​ഗ്ദാ​​​​​​​​​​ന​​​​​​​​​​മാ​​​​​​​​​​യ കു​​​​​​​​​​ട്ടി​​​​​​​​​​ക​​​​​​​​​​ളോ​​​​​​​​​​ടു പെ​​​​​​​​​​രു​​​​​​​​​​മാ​​​​​​​​​​റേ​​​​​​​​​​ണ്ട​​​​​​​​​​ത്.

അ​​​​​​​​​​ല്പം മ​​​​​​​​​​നു​​​​​​​​​​ഷ്യ​​​​​​​​​​ത്വ​​​​​​​​​​മൊ​​​​​​​​​​ക്കെ വേ​​​​​​​​​​ണ്ടേ... ഞ​​​​​​​​​​ങ്ങ​​​​​​​​​​ളും മ​​​​​​​​​​നു​​​​​​​​​​ഷ്യ​​​​​​​​​​ര​​​​​​​​​​ല്ലേ... ഒ​​​​​​​​​​രു ഇ​​​​​​​​​​ൻ​​​​​​​​​​സ്റ്റ​​​​​​​​​​ഗ്രാം പോ​​​​​​​​​​സ്റ്റ് ഇ​​​​​​​​​​ട്ടി​​​​​​​​​​ട്ട് എ​​​​​​​​​​ത്ര ദി​​​​​​​​​​വ​​​​​​​​​​സ​​​​​​​​​​മാ​​​​​​​​​​യെ​​​​​​​​​​ന്ന​​​​​​​​​​റി​​​​​​​​​​യാ​​​​​​​​​​മോ സാ​​​​​​​​​​റി​​​​​​​​​​ന്. നാ​​​​​​​​​​ട്ടി​​​​​​​​​​ൽ പ​​​​​​​​​​ല​​​​​​​​​​രു​​​​​​​​​​ടെ​​​​​​​​​​യും അ​​​​​​​​​​ടു​​​​​​​​​​പ്പ് പു​​​​​​​​​​ക​​​​​​​​​​യു​​​​​​​​​​ന്നു​​​​​​​​​​ണ്ടോ​​​​​​​​​​യെ​​​​​​​​​​ന്ന് നോ​​​​​​​​​​ക്കാ​​​​​​​​​​ൻ നൂ​​​​​​​​​​റു സം​​​​​​​​​​വി​​​​​​​​​​ധാ​​​​​​​​​​ന​​​​​​​​​​ങ്ങ​​​​​​​​​​ളു​​​​​​​​​​ണ്ട്. എ​​​​​​​​​​ന്നാ​​​​​​​​​​ൽ, കു​​​​​​​​​​റെ ദി​​​​​​​​​​വ​​​​​​​​​​സ​​​​​​​​​​മാ​​​​​​​​​​യി ഞ​​​​​​​​​​ങ്ങ​​​​​​​​​​ളു​​​​​​​​​​ടെ ചു​​​​​​​​​​ണ്ടി​​​​​​​​​​ലെ​​​​​​​​​​ന്തെ​​​​​​​​​​ങ്കി​​​​​​​​​​ലും പു​​​​​​​​​​ക​​​​​​​​​​യു​​​​​​​​​​ന്നു​​​​​​​​​​ണ്ടോ​​​​​​​​​​യെ​​​​​​​​​​ന്ന് ആ​​​​​​​​​​രെ​​​​​​​​​​ങ്കി​​​​​​​​​​ലും അ​​​​​​​​​​ന്വേ​​​​​​​​​​ഷി​​​​​​​​​​ക്കു​​​​​​​​​​ന്നു​​​​​​​​​​ണ്ടോ? അ​​​​​​​​​തി​​​​​​​​​നെ​​​​​​​​​ന്തെ​​​​​​​​​ങ്കി​​​​​​​​​ലും ഒ​​​​​​​​​രു വ​​​​​​​​​ഴി ആ​​​​​​​​​രെ​​​​​​​​​ങ്കി​​​​​​​​​ലും പ​​​​​​​​​റ​​​​​​​​​യു​​​​​​​​​ന്നു​​​​​​​​​ണ്ടോ!

ട്യൂ​​​​​​​​​ഷ​​​​​​​​​ൻ മാ​​​​​​​​​ഷ്: സി​​​​​​​​​ല​​​​​​​​​ബ​​​​​​​​​സി​​​​​​​​​ലു​​​​​​​​​ള്ള കാ​​​​​​​​​ര്യ​​​​​​​​​മാ​​​​​​​​​ണ് പ്ര​​​​​​​​​ധാ​​​​​​​​​നം. പ​​​​​​​​​ത്താം ക്ലാ​​​​​​​​​സി​​​​​​​​​ന്‍റെ പ​​​​​​​​​ടി ക​​​​​​​​​ട​​​​​​​​​ക്കു​​​​​​​​​ക എ​​​​​​​​​ന്ന​​​​​​​​​താ​​​​​​​​​ണ് ന​​​​​​​​​മ്മ​​​​​​​​​ൾ ശ്ര​​​​​​​​​ദ്ധി​​​​​​​​​ക്കേ​​​​​​​​​ണ്ട കാര്യം.

പ്ര​​​​​​​​​തി​​​​​​​​​ഭ: സാ​​​​​​​​​റേ ഒ​​​​​​​​​രു സം​​​​​​​​​ശ​​​​​​​​​യ​​​മു​​​​​​​​​ണ്ട്. ക്ര​​​​​​​​​മ​​​​​​​​​സ​​​​​​​​​മാ​​​​​​​​​ധാ​​​​​​​​​നം എ​​​​​​​​​ന്ന വി​​​​​​​​​ഷ​​​​​​​​​യ​​​​​​​​​ത്തെ​​​​​​​​​ക്കു​​​​​​​​​റി​​​​​​​​​ച്ച് ഉ​​​​​​​​​പ​​​​​​​​​ന്യാ​​​​​​​​​സ​​​​​​​​​മെ​​​​​​​​​ഴു​​​​​​​​​താ​​​​​​​​​ൻ പ​​​​​​​​​ത്തു മാ​​​​​​​​​ർ​​​​​​​​​ക്കോ​​​​​​​​​യു​​​​​​​​​ടെ ചോദ്യം വ​​​​​​​​​രു​​​​​​​​​മെ​​​​​​​​​ന്ന് ഇ​​​​​​​​​വ​​​​​​​​​ൻ പ​​​​​​​​​റ​​​​​​​​​യു​​​​​​​​​ന്നു. ശ​​​​​​​​​രി​​​​​​​​​യാ​​​​​​​​​ണോ?
ട്യൂ​​​​​​​​​ഷ​​​​​​​​​ൻ മാ​​​​​​​​​ഷ്: മാ​​​​​​​​​ർ​​​​​​​​​ക്കോ അ​​​​​​​​​ല്ലെടാ മാ​​​​​​​​​ർ​​​​​​​​​ക്ക്.

പ്ര​​​​​​​​​തി​​​​​​​​​ഭ: സാ​​​​​​​​​റി​​​​​​​​​നും മ​​​റ്റു പി​​​​​​​​​ള്ളേ​​​​​​​​​ർ​​​​​​​​​ക്കു​​​​​​​​​മൊ​​​​​​​​​ക്കെ മാ​​​​​​​​​ർ​​​​​​​​​ക്ക് ആ​​​​​​​​​യി​​​​​​​​​രി​​​​​​​​​ക്കും. പ​​​​​​​​​ക്ഷേ, ഞ​​​​​​​​​ങ്ങ​​​​​​​​​ൾ​​​​​​​​​ക്ക് ഇ​​​​​​​​​തൊ​​​​​​​​​ക്കെ മാ​​​​​​​​​ർ​​​​​​​​​ക്കോ​​​​​​​​​യാ​​​​​​​​​ണ്.

ട്യൂ​​​​​​​​​ഷ​​​​​​​​​ൻ മാ​​​​​​​​​ഷ്: മാ​​​​​​​​​ർ​​​​​​​​​ക്ക് ആ​​​​​​​​​യാ​​​​​​​​​ലും മാ​​​​​​​​​ർ​​​​​​​​​ക്കോ ആ​​​​​​​​​യാ​​​​​​​​​ലും ഉ​​​​​​​​​പ​​​​​​​​​ന്യാ​​​​​​​​​സം ചോ​​​​​​​​​ദി​​​​​​​​​ച്ചാ​​​​​​​​​ൽ എ​​​​​​​​​ഴു​​​​​​​​​ത​​​​​​​​​ണം. ചോ​​​​​​​​​ദ്യ​​​​​​​​​പേ​​​​​​​​​പ്പ​​​​​​​​​റി​​​​​​​​​ൽ വ​​​​​​​​​രു​​​​​​​​​ന്ന​​​​​​​​​ത് ക്ര​​​​​​​​​മ​​​​​​​​​സ​​​​​​​​​മാ​​​​​​​​​ധാ​​​​​​​​​ന​​​​​​​​​മാ​​​​​​​​​ണോ അ​​​​​​​​​ക്ര​​​​​​​​​മ​​​​​​​​​സ​​​​​​​​​മാ​​​​​​​​​ധാ​​​​​​​​​ന​​​​​​​​​മാ​​​​​​​​​ണോ​​​​​​​​​യെ​​​​​​​​​ന്നൊ​​​​​​​​​ന്നും ഇ​​​​​​​​​പ്പോ​​​​​​​​​ൾ പ​​​​​​​​​റ​​​​​​​​​യാ​​​​​​​​​ൻ പ​​​​​​​​​റ്റി​​​​​​​​​ല്ല. പി​​​​​​​​​ന്നെ, മു​​​​​​​​​കു​​​​​​​​​ന്ദ​​​​​​​​​ൻ ഉ​​​​​​​​​ണ്ണി​​​​​​​​​മാ​​​​​​​​​ർ പ്ര​​​​​​​​​ത്യേ​​​​​​​​​കം ശ്ര​​​​​​​​​ദ്ധി​​​​​​​​​ക്കേ​​​​​​​​​ണ്ട ഒ​​​​​​​​​രു കാ​​​​​​​​​ര്യ​​​​​​​​​മു​​​​​​​​​ണ്ട്. ഒ​​​രോ വാ​​​​​​​ച​​​​​​​കം തീ​​​​​​​രു​​​​​​​ന്പോ​​​​​​​ഴും കു​​​​​​​ത്തി​​​​​​​ടാ​​​​​​​ൻ വി​​​​​​​ട്ടു​​​​​​​പോ​​​​​​​ക​​​​​​​രു​​​​​​​ത്.

മു​​​​​​​ഖ്യ​​​​​​​പ്ര​​​​​​​തി​​​​​​​ഭ: പ​​​​​​​ക്ഷേ, സാ​​​​​​​റേ കു​​​​​​​ത്തി​​​യി​​​ട്ടാ​​​ൽ പി​​​ന്നെ അ​​​​​​​വി​​​​​​​ടെ നി​​​​​​​ൽ​​​​​​​ക്ക​​​​​​​രു​​​​​​​ത് വി​​​​​​​ട്ടു​​​​​​​പോ​​​​​​​ര​​​​​​​ണം എ​​​​​​​ന്നാ​​​​​​​ണ​​​​​​​ല്ലോ ഞ​​​​​​​ങ്ങ​​​​​​​ൾ കേ​​​​​​​ട്ടി​​​​​​​ട്ടു​​​​​​​ള്ള​​​​​​​ത്...

ട്യൂ​​​​​​​​​ഷ​​​​​​​​​ൻ മാ​​​​​​​​​ഷ്: അ​​​​​​​തു കേ​​​​​​​ട്ട​​​​​​​തു​​​​​​​കൊ​​​​​​​ണ്ടാ ഇ​​​​​​​പ്പോ​​​​​​​ൾ ഇ​​​​​​​വി​​​​​​​ടെ കു​​​​​​​ത്തി​​​​​​​യി​​​​​​​രി​​​​​​​ക്കേ​​​​​​​ണ്ടി വ​​​​​​​ന്ന​​​​​​​ത്. പി​​​​​​​ന്നൊ​​​​​​​രു കാ​​​​​​​ര്യം, ഇ​​​​​​​​ത്ത​​​​​​​​വ​​​​​​​​ണ ച​​​​​​​​രി​​​​​​​​ത്ര​​​​​​​പു​​​​​​​​സ്ത​​​​​​​​ക​​​​​​​​ത്തി​​​​​​​​ൽ‌​​​​​​​​നി​​​​​​​​ന്നു​​​​​​​​ള്ള ക്വ​​​​​​​​ട്ടേ​​​​​​​​ഷ​​​​​​​​നു​​​​​​​​ക​​​​​​​​ൾ ചോ​​​​​​​​ദി​​​​​​​​ക്കാ​​​​​​​​നു​​​​​​​​ള്ള സാ​​​​​​​​ധ്യ​​​​​​​​ത​​​​​​​​യു​​​​​​​​ണ്ട്. അ​​​​​​​​തു ന​​​​​​​​ന്നാ​​​​​​​​യി നോ​​​​​​​​ക്കി​​​​​​​​യി​​​​​​​​ട്ടു വേ​​​​​​​​ണം പോ​​​​​​​​കാ​​​​​​​​ൻ.

കു​​​​​​​​ഞ്ഞു​​​​​​​​പ്ര​​​​​​​​തി​​​​​​​​ഭ: ക്വ​​​​​​​​ട്ടേ​​​​​​​​ഷ​​​​​​​​ൻ ആ​​​​​​​​ണെ​​​​​​​​ങ്കി​​​​​​​​ൽ ദേ ​​​​​​​​ഇ​​​​​​​​വ​​​​​​​​ന്‍റെ അ​​​​​​​​ച്ഛ​​​​​​​​നോടു പ​​​​​​​​റ​​​​​​​​ഞ്ഞാ​​​​​​​​ൽ മ​​​​​​​​തി മാ​​​​​​​​ഷേ. ഇ​​​​​​​​വ​​​​​​​​ന്‍റെ അ​​​​​​​​ച്ഛ​​​​​​​​ൻ ക്വ​​​​​​​​ട്ടേ​​​​​​​​ഷ​​​​​​​​നാ. ഫോ​​​​​​​​ട്ടോ​​​​​​​​യൊ​​​​​​​​ക്കെ​​​​​​​​യു​​​​​​​​ണ്ട്. പ​​​ണി​​​ക്കു പോ​​​കു​​​മ്പോ​​​ൾ കൂ​​​ടെ വ​​​രി​​​ക​​​യും ചെ​​​യ്യും.
ഇ​​​​​​തു കേ​​​​​​ട്ട് ത​​​​​​ല​​​​​​യി​​​​​​ൽ കൈ​​​​​​വ​​​​​​ച്ച് ട്യൂ​​​​​​ഷ​​​​​​ൻ മാ​​​​​​ഷ് മു​​​​​​ക​​​​​​ളി​​​​​​ലേ​​​​​​ക്കു നോ​​​​​​ക്കു​​​​​​ന്പോ​​​​​​ൾ ഒ​​​​​​രു അ​​​​​​ശ​​​​​​രീ​​​​​​രി: “കേ​​​​​​​ര​​​​​​​ള​​​​​​​ത്തി​​​​​​​ന്‍റെ ഓ​​​​​​​രോ സ്പ​​​​​​​ന്ദ​​​​​​​ന​​​​​​​വും പൂ​​​​​​​ജ​​​​​​​പ്പു​​​​​​​ര​​​​​​​യി​​​​​​​ലാ​​​​​​​ണ്. വി​​​​​​​ത്തൗ​​​​​​​ട്ട് പൂ​​​​​​​ജ​​​​​​​പ്പു​​​​​​​ര, കേ​​​​​​​ര​​​​​​​ളം വെ​​​​​​​റു​​​​​​​മൊ​​​​​​​രു വ​​​​​​​ട്ട​​​​​​​പ്പൂ​​​​​​​ജ്യം! - മാ​​​​​​​ർ​​​​​​​ക്കോ മാ​​​​​​​ഷ്!

മി​​​​​സ്ഡ് കോ​​​​​ൾ

മൂ​​​​​ന്നാം ഇ​​​​​ട​​​​​തുഭ​​​​​ര​​​​​ണം ഉ​​​​​റ​​​​​പ്പെ​​​​​ന്ന് എം.​​​​​വി. ഗോ​​​​​വി​​​​​ന്ദ​​​​​ൻ.

- വാ​​​​​ർ​​​​​ത്ത

കെ ​​​​റെ​​​​യി​​​​ൽ അ​​​​പ്പ​​​​വും ഉ​​​​റ​​​​പ്പ്!

Out of Range

പട്ടിക്ക് എബിസി, പട്ടികയ്ക്ക് എബിസിഡി

ഫോ​ൺ റിം​ഗ് ചെ​യ്യു​ന്നു.

“ഹ​ലോ പാ​താ​ള​മ​ല്ലേ? ആ​രാ​ണ് ഫോ​ൺ എ​ടു​ത്തി​രി​ക്കു​ന്ന​ത്?”

“അ​തെ പാ​താ​ള​മാ​ണ്. ഇ​തു മാ​വേ​ലി​യു​ടെ മ​ന്ത്രി​യാ​ണ്. എ​ന്താ​ണു കാ​ര്യം...‍?”

ഫോ​ൺ വ​ച്ച ശേ​ഷം മ​ന്ത്രി: “പ്ര​ഭോ, ഭൂ​മി​യി​ൽ​നി​ന്ന് ഒ​രു പെ​ൺ​കു​ട്ടി വി​ളി​ച്ചി​രു​ന്നു.”

“പെ​ൺ​കു​ട്ടി​യോ എ​ന്നെ​യോ? പേ​ര് വ​ല്ല​തും പ​റ​ഞ്ഞോ?”

“ഒ​രു മോ​ണി​ക്ക ആ​ണെ​ന്നാ​ണു പ​റ​ഞ്ഞ​ത്.”

“എ​ടോ അ​തു വ​ല്ല പെ​ൺ​കു​ട്ടി​യു​മ​ല്ല. കേ​ര​ള​ത്തി​ലേ​ക്ക് ഇ​ത്ത​വ​ണ​യു​ള്ള ന​മ്മു​ടെ യാ​ത്ര അ​റേ​ഞ്ച് ചെ​യ്യു​ന്ന ട്രാ​വ​ൽ ഏ​ജ​ൻ​സി​യാ. അ​വ​രെ​ന്താ പ​റ​ഞ്ഞ​ത്?’”

“തി​രു​മേ​നി ഇ​ത്ത​വ​ണ നേ​ര​ത്തേ ഇ​റ​ങ്ങ​ണ​മെ​ന്നു പ​റ​യാ​നാ അ​വ​ർ വി​ളി​ച്ച​ത്.”

“നേ​ര​ത്തെ​യോ? നോം ​സാ​ധാ​ര​ണ അ​ത്ത​ദി​ന​ത്തി​ലാ​ണ​ല്ലോ കേ​ര​ള​ത്തി​ലേ​ക്കു യാ​ത്ര തി​രി​ക്കാ​റ്.”

“അ​ത്ത​ദി​ന​ത്തി​ൽ പു​റ​പ്പെ​ടാ​നി​രു​ന്നാ​ൽ ഈ ​ഒാ​ണം പോ​യി​ട്ട് അ​ടു​ത്ത ഒാ​ണ​ത്തി​നു പോ​ലും അ​ങ്ങ് എ​ത്തി​ല്ലെ​ന്നാ പ​റ​യു​ന്ന​ത്.”

“അ​തെ​ന്താ​ണ് അ​ങ്ങ​നെ​യൊ​രു പു​തു​മ.”

“ഇ​ത്ത​വ​ണ ദേ​ശീ​യ​പാ​ത​യി​ലൂ​ടെ​യാ​ണ് ന​മ്മു​ടെ റൂ​ട്ട് മാ​പ്പ്. തി​രു​മേ​നി പ​ത്ര​ത്തി​ൽ ക​ണ്ടി​ല്ലേ. അ​വി​ടെ മ​ണി​ക്കൂ​റു​ക​ൾ ബ്ലോ​ക്കും കു​രു​ക്കു​മാ​ണ്. ഒ​രു​റ​ക്കം ക​ഴി​ഞ്ഞാ​ലേ ഒ​രു ജം​ഗ്ഷ​ൻ ക​ട​ക്കാ​ൻ പ​റ്റു​ക​യു​ള്ള​ത്രേ.”

“ എ​ന്നാ​ൽ, താ​നൊ​രു കാ​ര്യം ചെ​യ്യ്. ന​മ്മ​ൾ ടൂ​ർ പോ​കു​ന്പോ​ൾ എ​ടു​ക്കാ​റു​ള്ള ആ ​ടെ​ന്‍റ് കൂ​ടി എ​ടു​ത്തോ. വ​ണ്ടി​യി​ൽ കു​ത്തി​യി​രു​ന്ന് ഉ​റ​ങ്ങാ​ൻ വ​യ്യ. ബ്ലോ​ക്കി​ലെ​ങ്ങാ​നും പെ​ട്ടാ​ൽ സൈ​ഡി​ൽ എ​വി​ടെ​ങ്കി​ലും ടെ​ന്‍റ​ടി​ച്ചു കി​ട​ക്കാം. ബ്ലോ​ക്കു മാ​റു​ന്പോ​ൾ എ​ഴു​ന്നേ​റ്റു പോ​യാ​ൽ മ​തി​യ​ല്ലോ.”

“അ​തു ക​ല​ക്ക​ൻ ഐ​ഡി​യ. ലോ​ഡ്ജും ഹോ​ട്ട​ലും ത​പ്പി ന​ട​ക്കേ​ണ്ട​ല്ലോ. പി​ന്നെ തി​രു​മേ​നി, അ​ങ്ങ് കേ​ര​ള​ത്തി​ലേ​ക്കു പോ​കു​ന്പോ​ൾ എ​നി​ക്കു കു​റ​ച്ചു​ദി​വ​സം ലീ​വ് കി​ട്ടി​യാ​ൽ കൊ​ള്ളാ​മാ​യി​രു​ന്നു.”

“താ​നെ​ന്താ​ണീ പ​റ​യു​ന്ന​ത്. ത​നി​ക്ക് ലീ​വോ? എ​ടോ ചെ​യ്യു​ന്ന ജോ​ലി​യോ​ട് ഉ​ത്ത​ര​വാ​ദി​ത്വ ടൂ​റി​സം വേ​ണം. ന​മ്മ​ൾ ഒ​ന്നി​ച്ച​ല്ലേ ഇ​തു​വ​രെ പോ​യി​ട്ടു​ള്ള​ത്. ഇ​ത്ത​വ​ണ ത​നി​ക്കെ​ന്താ ഒ​രു മ​നം​മാ​റ്റം?”

“അ​തു തി​രു​മേ​നി, വാ​ർ​ത്ത​ക​ളൊ​ക്കെ വാ​യി​ച്ച​പ്പോ​ൾ ഒ​രു പേ​ടി. നാ​ട്ടി​ൽ കാ​ലു​ കു​ത്തി​യാ​ൽ അ​പ്പോ​ൾ പ​ട്ടി ക​ടി​ക്കു​മെ​ന്നാ​ണു കേ​ട്ട​ത്. ജ​യി​ലി​ലെ ന​ട​യ​ടി എ​ന്ന​തു​പോ​ലെ ന​ട​ക​ടി ത​ന്നി​ട്ടാ​ണ് കേ​ര​ള​ത്തി​ലേ​ക്കു ക​യ​റ്റു​ന്ന​ത​ത്രേ. പ​ട്ടി വ​ന്നാ​ൽ ഒാ​ടി​ക്കാ​ൻ തി​രു​മേ​നി​യു​ടെ കൈ​യി​ൽ കൊ​ട​യും വ​ടി​യു​മൊ​ക്കെ​യു​ണ്ട്. ഞാ​നെ​ന്തു ചെ​യ്യും?”

“ശെ​ടാ, ജ​ന​ങ്ങ​ളോ​ടു വ​രാ​മെ​ന്നു പ​ണ്ടു വാ​ക്കു കൊ​ടു​ത്ത​ത​ല്ലേ. അ​ന്ന് ഇ​തു​പോ​ലെ പ​ട്ടി​യും പ​ന്നി​യു​മൊ​ന്നും നാ​ട്ടി​ൽ ഇ​ല്ലാ​യി​രു​ന്ന​ല്ലോ. ഇ​നി​യി​പ്പോ​ൾ എ​ന്തു ചെ​യ്യും?”

“എ​ന്തു ചെ​യ്യാ​ൻ, തി​രു​മേ​നി​യും ഒ​ന്നു സൂ​ക്ഷി​ക്കു​ന്ന​തു ന​ല്ല​താ. ഈ ​താ​റു പാ​ച്ചി​യ​തു​പോ​ലെ​യു​ള്ള വേ​ഷ​മൊ​ക്കെ ഇ​ട്ടു ചെ​ന്നാ​ൽ പ​ട്ടി​ക്കു ബു​ഫെ കി​ട്ടി​യ​തു​പോ​ലെ​യാ​യി​രി​ക്കും.”
“പ​ട്ടി ക​ടി​ച്ചാ​ൽ കു​ത്തി​വ​യ്പ് എ​ടു​ക്കേ​ണ്ടി​വ​രി​ല്ലേ?”- മാ​വേ​ലി​ക്ക് ആ​ശ​ങ്ക.

“അ​തു ക​ടി​യു​ടെ ഗ​തി​പോ​ലെ​യി​രി​ക്കും. ക​ടി​ച്ച​തി​നു ശേ​ഷം ബോ​ഡി​യി​ൽ വ​ല്ല​തും ബാ​ക്കി​യു​ണ്ടെ​ങ്കി​ൽ കു​ത്തി​വ​യ്ക്കാം. അ​ല്ലെ​ങ്കി​ൽ എ​ല്ലും പ​ല്ലും കു​ഴി​യെ​ടു​ത്തു മൂ​ടാം.”

“എ​ങ്കി​ൽ ഇ​ത്ത​വ​ണ വേ​ഷ​മൊ​ന്നു മാ​റ്റി​പ്പി​ടി​ച്ചാ​ലോ? ക​ട്ടി​യു​ള്ള ജീ​ൻ​സ് ആ​യാ​ലോ? പ​ട്ടി ക​ടി​ച്ചാ​ലും അ​ത്ര​യ​ങ്ങോ​ട്ട് എ​ൽ​ക്കി​ല്ല​ല്ലോ. അ​ല്ല, മ​ന്ത്രീ എ​നി​ക്കൊ​രു സം​ശ​യം. ഈ ​രാ​ഷ്‌​ട്രീ​യ​ക്കാ​ർ മു​ണ്ടും ചു​റ്റി​യ​ല്ലേ കേ​ര​ള​ത്തി​ലൂ​ടെ തേ​രാ​പാ​രാ ന​ട​ക്കു​ന്ന​ത്. എ​ന്നി​ട്ട് അ​വ​രെ​യൊ​ന്നും അ​ങ്ങ​നെ പ​ട്ടി ക​ടി​ച്ച​താ​യി കേ​ൾ​ക്കു​ന്നി​ല്ല​ല്ലോ?”

“പി​ന്നേ, ക​രി​ങ്ക​ല്ലി​ൽ ക​ടി​ച്ച് പ​ല്ലു​ക​ള​യാ​ൻ പ​ട്ടി​ക്കു ഭ്രാ​ന്ത​ല്ലേ. തി​രു​മേ​നി, രാ​ഷ്‌​ട്രീ​യ​ക്കാ​ര​ൻ ആ​കാ​നു​ള്ള പ്ര​ധാ​ന യോ​ഗ്യ​ത​ക​ളി​ലൊ​ന്ന് അ​പാ​ര തൊ​ലി​ക്ക​ട്ടി​യാ​ണ്. ക​ടി​ച്ചാ​ൽ ഏ​ൽ​ക്കി​ല്ലെ​ന്നു പ​ട്ടി​ക്കു​പോ​ലും അ​റി​യാം.”

“എ​ന്താ​യാ​ലും പ​ട്ടി ക​ടി​യേ​റ്റ​വ​രു​ടെ പ​ട്ടി​ക​യി​ൽ മാ​വേ​ലി​യു​ടെ പേ​രു വ​രു​ന്ന​ത് മ​ല​യാ​ളി​ക്കു നാ​ണ​ക്കേ​ട​ല്ലേ മ​ന്ത്രീ. അ​വ​രെ​ന്തെ​ങ്കി​ലും പ​രി​ഹാ​രം കാ​ണു​മാ​യി​രി​ക്കും.”

“അ​വ​രെ​ന്തു ചെ​യ്യാ​ൻ... ക​ടി കി​ട്ടി​യാ​ലും ഇ​ല്ലെ​ങ്കി​ലും അ​വ​ർ പ​ട്ടി​ക​യി​ൽ​നി​ന്നു പേ​ര​ങ്ങു വെ​ട്ടും. അ​താ​ണ​ല്ലോ ഇ​പ്പോ​ൾ ട്രെ​ൻ​ഡ്.”

“ഏ​തു പ​ട്ടി​ക​യു​ടെ കാ​ര്യ​മാ താ​നീ പ​റ​യു​ന്ന​ത്?”

“അ​താ​ണ് തി​രു​മേ​നി വോ​ട്ട​ർപ​ട്ടി​ക. നാ​ട്ടു​കാ​രെ പ​ട്ടി​യാ​ണ് ക​ടി​ക്കു​ന്ന​തെ​ങ്കി​ൽ രാ​ഷ്‌​ട്രീ​യ​ക്കാ​രെ പ​ട്ടി​ക​യ​ല്ലേ ക​ടി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. പ​ട്ടി​ക്ക് എ​ബി​സി ആ​ണെ​ങ്കി​ൽ ചി​ല വോ​ട്ട​ർ​മാ​ർ​ക്ക് എ​ബി​സി​ഡി ആ​ണ​ത്രേ.”

“ഞാ​നും കേ​ട്ടു. ഒ​രി​ട​ത്തു കൂ​ട്ട​ത്തോ​ടെ വെ​ട്ടു​ന്നു, മ​റ്റൊ​രി​ട​ത്തു കൂ​ട്ട​ത്തോ​ടെ ക​യ​റ്റു​ന്നു. പ​ട്ടി​ക്കു വ​ന്ധ്യം​ക​ര​ണം, പ​ട്ടി​ക​യ്ക്ക് അ​ന്തം​ക​ര​ണം. ശ​രി​ക്കും പേ​യി​ള​കി​യി​രി​ക്കു​ന്ന​ത് പ​ട്ടി​ക്കാ​ണോ പ​ട്ടി​ക​യ്ക്കാ​ണോ? അ​തോ ര​ണ്ടി​നു​മാ​ണോ‍?”

മി​സ്ഡ് കോ​ൾ

ടെ​ലി​കോം ക​ന്പ​നി​ക​ൾ മൊ​ബൈ​ൽ ഫോ​ൺ നി​ര​ക്കു​ക​ൾ വീ​ണ്ടും കൂ​ട്ടു​ന്നു.

- വാ​ർ​ത്ത

യു​വ​നേ​താ​ക്ക​ളെ കു​ത്തു​പാ​ള​യെ​ടു​പ്പി​ക്കു​മോ?

Out of Range

കാ​​​​​​​ക്കി​​​​​​​ക്കു​​​​​​​ള്ളി​​​​​​​ലെ ചൊ​​​​​​​റി​​​​​​​യ​​​​​​​ണ​​​​​​​ങ്ങ​​​​​​​ള്‍

രാ​​​​​​​വി​​​​​​​ലെ ന​​​​​​​ട​​​​​​​ക്കാ​​​​​​​ന്‍ ഇ​​​​​​​റ​​​​​​​ങ്ങു​​​​​​ക​​​​​​യാ​​​​​​ണെ​​​​​​ന്നാ​​​​​​ണ് പ​​​​​​റ​​​​​​ച്ചി​​​​​​ലെ​​​​​​ങ്കി​​​​​​ലും മി​​​​​​​ക്ക​​​​​​​വാ​​​​​​​റും ഓ​​​​​​​ട്ട​​​​​​​മാ​​​​​​​ണ് കൂ​​​​​​​ടു​​​​​​​ത​​​​​​​ല്‍. ത​​​​​​​നി​​​​​​​യെ ഒാ​​​​​​​ടു​​​​​​​ന്ന​​​​​​​ത​​​​​​​ല്ല, തെ​​​​​​​രു​​​​​​​വുനാ​​​​​​​യ്ക്ക​​​​​​​ള്‍ ഓ​​​​​​​ടി​​​​​​​ക്കു​​​​​​​ന്ന​​​​​​​താ​​​​​​​ണ്. അ​​​​​​​ങ്ങ​​​​​​​നെയൊ​​​​​​​രു ഓ​​​​​​​ട്ടം ക​​​​​​​ഴി​​​​​​​ഞ്ഞ് കി​​​​​​​ത​​​​​​​പ്പു​​​​​​​ മാ​​​​​​​റ്റി​​​​​​​ക്കൊ​​​​​​​ണ്ടി​​​​​​​രി​​​​​​​ക്കു​​​​​​​ന്ന​​​​​​​തി​​​​​​​നി​​​​​​​ട​​​​​​​യി​​​​​​​ലാ​​​​​​​ണ് വാ​​​​​​​ര്‍​ഡി​​​​​​​ലെ ലോ​​​​​​​ക്ക​​​​​​​ല്‍ നേ​​​​​​​താ​​​​​​​ക്ക​​​​​​​ളി​​​​​​​ല്‍ ഒ​​​​​​​രാ​​​​​​​ള്‍ വി​​​​​​​യ​​​​​​​ര്‍​ത്തു​​​​​​​കു​​​​​​​ളി​​​​​​​ച്ച് പ​​​​​​​രി​​​​​​​ഭ്രാ​​​​​​​ന്ത​​​​​​​നാ​​​​​​​യി വ​​​​​​​രു​​​​​​​ന്ന​​​​​​​തു ക​​​​​​​ണ്ട​​​​​​​ത്.

ആ​​​​​ൾ ജെ​​​​​ൻ സി ​​​​​ആ​​​​​ണെ​​​​​ങ്കി​​​​​ലും രാ​​​​​ഷ്‌​​​​​ട്രീ​​​​​യ​​​​​ക്കാ​​​​​രു​​​​​ടെ ഫാ​​​​​ൻ​​​​​സിഡ്ര​​​​​സി​​​​​നോ​​​​​ടാ​​​​​ണ് താ​​​​​ത്പ​​​​​ര്യം. ഏ​​​​​തു കാ​​​​​ലാ​​​​​വ​​​​​സ്ഥ​​​​​യി​​​​​ലും ഖ​​​​​ദ​​​​​ർ ഉ​​​​​ട​​​​​യാ​​​​​തെ ന​​​​​ട​​​​​ക്കു​​​​​ന്ന​​​​​തി​​​​​ൽ ശ്ര​​​​​ദ്ധാ​​​​​ലു​​​​​വാ​​​​​യ നേ​​​​​താ​​​​​വ് തി​​​​​ര​​​​​ക്കി​​​​​ട്ടു പാ​​​​​യു​​​​​ന്ന​​​​​തു ക​​​​​ണ്ട​​​​​പ്പോ​​​​​ൾ ആ​​​​​രെ​​​​​ങ്കി​​​​​ലും ‘ക്ലി​​​​​പ് ഇ​​​​​ട്ടോ’ എ​​​​​ന്നാ​​​​​യി​​​​​രു​​​​​ന്നു ആ​​​​​​​ദ്യ​​​​​​​ത്തെ സം​​​​​​​ശ​​​​​​​യം. “എ​​​​​​​ന്താ നേ​​​​​​​താ​​​​​​​വേ മു​​​​​​​ഖം വ​​​​​​​ല്ലാ​​​​​​​തി​​​​​​​രി​​​​​​​ക്കു​​​​​​​ന്ന​​​​​​​ത്‍? അ​​​​​​​തി​​​​​​​രാ​​​​​​​വി​​​​​​​ലെ എ​​​​​​​ങ്ങോ​​​​​​​ട്ടാ...? ആ​​​​​​​കെ വി​​​​​​​യ​​​​​​​ര്‍​ത്തു കു​​​​​​​ളി​​​​​​​ച്ച​​​​​​​ല്ലോ.”

“ഒ​​​​​​​ന്നും പ​​​​​​​റ​​​​​​​യേ​​​​​​​ണ്ട ചേ​​​​​​​ട്ടാ. രാ​​​​​​​വി​​​​​​​ലെ പോ​​​​​​​ലീ​​​​​​​സ് സ്റ്റേ​​​​​​​ഷ​​​​​നി​​​​​​​ലേ​​​​​​​ക്കു വി​​​​​ളി​​​​​പ്പി​​​​​ച്ചി​​​​​​​ട്ടു​​​​​​​ണ്ട്. ക​​​​​​​ഴി​​​​​​​ഞ്ഞ ദി​​​​​​​വ​​​​​​​സം ഒ​​​​​​​രാ​​​​​​​ളെ ജാ​​​​​​​മ്യ​​​​​​​ത്തി​​​​​​​ലി​​​​​​​റ​​​​​​​ക്കാ​​​​​​​ന്‍ പോ​​​​​​​യി​​​​​​​രു​​​​​​​ന്നു. അ​​​​​​​തു​​​​​​​മാ​​​​​​​യി ബ​​​​​​​ന്ധ​​​​​​​പ്പെ​​​​​​​ട്ട് എ​​​​​​​ന്തോ കാ​​​​​​​ര്യം സം​​​​​​​സാ​​​​​​​രി​​​​​​​ക്കാ​​​​​​​നാ​​​​​​​ണ​​​​​​​ത്രേ.”

“അ​​​​​​​തി​​​​​​​നെ​​​​​​​ന്താ നേ​​​​​​​രേ​​​​​​​യ​​​​​​​ങ്ങ് ചെ​​​​​​​ന്നാ​​​​​​​ല്‍ പോ​​​​​​​രേ. നി​​​​​​​ങ്ങ​​​​​​​ള്‍ രാ​​​​​ഷ്‌​​​​​ട്രീ​​​​​​​യ​​​​​​​ക്കാ​​​​​​​ര്‍​ക്കു പോ​​​​​​​ലീ​​​​​​​സ് സ്റ്റേ​​​​​​​ഷ​​​​​​​ന്‍ പു​​​​​​​ത്ത​​​​​​​രി​​​​​​​യാ​​​​​​​ണോ?”

“ചേ​​​​​ട്ടാ ഭ​​​​​ര​​​​​ണ​​​​​ക​​​​​ക്ഷി​​​​​ക്കു മാ​​​​​ത്ര​​​​​മാ പു​​​​​​​ത്ത​​​​​​​രിയല്ലാത്തത്. പ്ര​​​​​തി​​​​​പ​​​​​ക്ഷ​​​​​മാ​​​​​ണേ​​​​​ൽ ചി​​​​​ല​​​​​പ്പോ​​​​​ൾ പൂ​​​​​ര​​​​​ത്തെ​​​​​റി​​ ആ​​​​​യി​​​​​രി​​​​​ക്കും.”

“അ​​​​​​​തെ​​​​​​​ന്താ​​​​​​​ അ​​​​​​​ങ്ങ​​​​​​​നെ​​​​​​​യൊ​​​​​​​രു വ​​​​​​​ര്‍​ത്ത​​​​​​​മാ​​​​​​​നം. ഇ​​​​​​​പ്പോ​​​​​​​ള്‍ മൊ​​​​​ത്തം ജ​​​​​​​ന​​​​​​​മൈ​​​​​​​ത്രി പോ​​​​​​​ലീ​​​​​​​സ് അ​​​​​ല്ലേ... സ്റ്റേ​​​​​​​ഷ​​​​​ന്‍റെ​​​​​​​യൊ​​​​​​​ക്കെ വാ​​​​​​​തി​​​​​​​ല്‍​ക്ക​​​​​​​ല്‍ എ​​​​​​​ഴു​​​​​​​തി​​​​​​​വ​​​​​​​ച്ചി​​​​​​​ട്ടുണ്ടല്ലോ ജ​​​​​​​ന​​​​​​​മൈ​​​​​​​ത്രി പോ​​​​​​​ലീ​​​​​​​സ് സ്റ്റേ​​​​​​​ഷ​​​​​​​നെന്ന്..‍.”

“ഭി​​​​​​​ത്തി​​​​​​​യി​​​​​​​ലങ്ങനെ പ​​​​​​​ല​​​​​​​തുമെഴു​​​​​​​തും. അ​​​​​​​തും വാ​​​​​​​യി​​​​​​​ച്ച് ആ​​​​​​​വേ​​​​​​​ശത്തിൽ ചെ​​​​​​​ന്നു ക​​​​​​​യ​​​​​​​റി​​​​​​​ക്കൊ​​​​​​​ടു​​​​​​​ത്താ​​​​​​​ല്‍ ചി​​​​​​​ല​​​​​​​പ്പോ​​​​​​​ള്‍ വൈ​​​​​​​കാ​​​​​​​തെ മാ​​​​​​​ല​​​​​​​യി​​​​​​​ട്ട് ഭി​​​​​​​ത്തി​​​​​​​യി​​​​​​​ല്‍ ഇ​​​​​​​രി​​​​​​​ക്കേ​​​​​​​ണ്ടി വ​​​​​​​രും. അ​​​​​ത​​​​​ല്ലേ ഇ​​​​​പ്പോ​​​​​ൾ ക​​​​​ണ്ടു​​​​​കൊ​​​​​ണ്ടി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്.”

“ജ​​​​​​​ന​​​​​​​മൈ​​​​​​​ത്രി​​​​​​​യെ​​​​​​​ന്നാ​​​​​​​ല്‍ ജ​​​​​​​ന​​​​​​​ങ്ങ​​​​​​​ളോ​​​​​​​ടു മൈ​​​​​​​ത്രി എ​​​​​​​ന്ന​​​​​​​ല്ലേ അ​​​​​​​ര്‍​ഥം. പി​​​​​​​ന്നെയെന്താ​​​​​​​ പ്ര​​​​​​​ശ്നം?”

“മൈ​​​​​​​ത്രി കൂ​​​​​​​ടി​​​​​​​യ​​​​​​​താ​​​​​​​ണോ​​​​​​​യെ​​​​​​​ന്ന​​​​​​​റി​​​​​​​യി​​​​​​​ല്ല, അ​​​​​വി​​​​​ടെ ക​​​​​യ​​​​​റി​​​​​യി​​​​​റ​​​​​ങ്ങി​​​​​യ പ​​​​​​​ല​​​​​​​ർ​​​​​ക്കും മൂ​​​​​​​ത്രം പെ​​​​​ൻ​​​​​ഡിം​​​​​ഗ് ആ​​​​​ണ​​​​​ത്രേ. മൈ​​​​​​​ത്രി വ​​​​​​​ന്നാ​​​​​​​ലും മ​​​​​​​ന്ത്രി വ​​​​​​​ന്നാ​​​​​​​ലും ഓ​​​​​​​രോ​​​​​​​രോ ആ​​​​​​​ചാ​​​​​​​ര​​​​​​​ങ്ങ​​​​​​​ളാ​​​​​​​കു​​​​​​​മ്പോ​​​​​​​ള്‍ അ​​​​​​​തു പാ​​​​​​​ലി​​​​​​​ക്കേ​​​​​​​ണ്ട​​​​​​​ത​​​​​​​ല്ലേ എ​​​​​​​ന്നാ​​​​​​​ണ് ചി​​​​​​​ല എ​​​​​​​മാ​​​​​​​ന്മാ​​​​​​​രു​​​​​ടെ ചോ​​​​​ദ്യം.”

“പോ​​​​​​​ലീ​​​​​​​സ് ആ​​​​​​​കെ മാ​​​​​​​റി​​​​​​​യെ​​​​​​​ന്നാ​​​​​​​ണ​​​​​​​ല്ലോ പൊ​​​​​​​തു​​​​​​​വേ പ​​​​​​​റ​​​​​​​ഞ്ഞു​​​​​​​കേ​​​​​​​ട്ടി​​​​​​​രു​​​​​​​ന്ന​​​​​​​ത്. അ​​​​​​​വ​​​​​​​ര്‍ പാ​​​​​​​ട്ടു​​​​​​​പാ​​​​​​​ടു​​​​​​​ന്നു, ട്രോ​​​​​​​ള്‍ ഉ​​​​​​​ണ്ടാ​​​​​​​ക്കു​​​​​​​ന്നു, ഡാ​​​​​​​ന്‍​സ് ക​​​​​​​ളി​​​​​​​ക്കു​​​​​​​ന്നു, കൃ​​​​​​​ഷി ചെ​​​​​​​യ്യു​​​​​​​ന്നു, ആ​​​​​​​ളു​​​​​​​ക​​​​​​​ളെ തൊ​​​​​​​ട്ടും ത​​​​​​​ലോ​​​​​​​ടി​​​​​​​യും ആ​​​​​​​ശ്വ​​​​​​​സി​​​​​​​പ്പി​​​​​​​ക്കു​​​​​​​ന്നു... ഇ​​​​​​​ങ്ങ​​​​​​​നെ പ​​​​​​​ല​​​​​​​തും അ​​​​​​​ടു​​​​​​​ത്ത കാ​​​​​​​ല​​​​​​​ത്തു ക​​​​​​​ണ്ടി​​​​​​​രു​​​​​​​ന്നു.”

“കൃ​​​​​​​ഷി വ്യാ​​​​​​​പ​​​​​​​ക​​​​​​​മാ​​​​​​​യി ചെ​​​​​​​യ്യു​​​​​​​ന്നു​​​​​​​ണ്ട്. കൂ​​​​​​​ടു​​​​​​​ത​​​​​​​ലും ചൊ​​​​​​​റി​​​​​​​യ​​​​​​​ണമാ​​​​​​​ണെ​​​​​​​ന്ന കേ​​​​​​​ള്‍​വി.”

“അ​​​​​​​തെ​​​​​​​ന്താ ചൊ​​​​​​​റി​​​​​​​യ​​​​​​​ണ​​​​​​​ത്തി​​​​​​​നു വ​​​​​​​ല്ല പോ​​​​​​​ഷ​​​​​​​ക​​​​​​​ഗു​​​​​​​ണ​​​​​​​വുമുണ്ടോ അ​​​​​​​തി​​​​​​​ല്‍ ശ്ര​​​​​​​ദ്ധ വ​​​​​​​യ്ക്കാ​​​​​​​ന്‍... അ​​​​​​​തോ തോ​​​​​​​ര​​​​​​​ന്‍ വ​​​​​​​യ്ക്കാ​​​​​​​നാ​​​​​​​ണോ?”

“പോ​​​​​​​ഷ​​​​​​​ക​​​​​​​ഗു​​​​​​​ണ​​​​​​​മ​​​​​​​ല്ല, അ​​​​തി​​​​നു​​​​ള്ള​​​​തു പോ​​​​ലീ​​​​സ് ഗു​​​​ണ​​​​മാ​​​​ണെ​​​​ന്നാ​​​​ണ് അ​​​​നു​​​​ഭ​​​​വ​​​​സ്ഥ​​​​ർ പ​​​​റ​​​​യു​​​​ന്ന​​​​ത്. അ​​​​​​​ടി​​​​​​​മു​​​​​​​ടി ചൊ​​​​​​​റി​​​​​​​ച്ചി​​​​​​​ല്‍. കാ​​​​​​​ക്കി ബോ​​​​​​​ഡി​​​​​​​യി​​​​​​​ലേ​​​​​​​ക്കു പ​​​​​​​റ്റി​​​​​​​പ്പി​​​​​​​ടി​​​​​​​ച്ചാ​​​​​​​ല്‍ പി​​​​​​​ന്നെ ചി​​​​​​​ല ഏ​​​​​​​മാ​​​​​​​ന്മാ​​​​​​​ര്‍​ക്കു സാ​​​​​​​ധാ​​​​​​​ര​​​​​​​ണ​​​​​​​ക്കാ​​​​​​​രെ ക​​​​​​​ണ്ടാ​​​​​​​ല്‍ വ​​​​​​​ല്ലാ​​​​​​​ത്ത ചൊ​​​​​​​റി​​​​​​​ച്ചി​​​​​​​ല്‍ ആ​​​​​​​ണ​​​​​​​ത്രേ. അ​​​​​​​പ്പോ​​​​​​​ള്‍ അ​​​​​​​വ​​​​​​​ര്‍​ക്കു നാ​​​​​​​ട്ടു​​​​​​​കാ​​​​​​​രെ ചൊ​​​​​​​റി​​​​​​​യ​​​​​​​ണ​​​​​​​മെ​​​​​​​ന്നു തോ​​​​​​​ന്നും. പോ​​​​​​​ലീ​​​​​​​സ് ജീ​​​​​​​പ്പി​​​​​​​ല്‍​ത്ത​​​​​​​ന്നെ ഗ്രോ ​​​​​​​ബാ​​​​​​​ഗി​​​​​​​ല്‍ ചൊ​​​​​​​റി​​​​​​​യ​​​​​​​ണം വ​​​​​​​ള​​​​​​​ര്‍​ത്താ​​​​​​​നു​​​​​​​ള്ള സാ​​​​​​​ധ്യ​​​​​​​ത​​​​​​​ക​​​​​​​ളാ​​​​​​​ണ് ഇ​​​​​​​പ്പോ​​​​​​​ള്‍ ചി​​​​​​​ല ഏ​​​​​​​മാ​​​​​​​ന്മാ​​​​​​​ര്‍ അ​​​​​​​ന്വേ​​​​​​​ഷി​​​​​​​ച്ചു​​​​​​​കൊ​​​​​​​ണ്ടി​​​​​​​രി​​​​​​​ക്കു​​​​​​​ന്ന​​​​​​​ത​​​​​​​ത്രേ. പി​​​​​​​ന്നെ തോ​​​​​​​ര​​​​​​​ന്‍ വേ​​​​​​​ണോ തോ​​​​​​​രെ​​​​​​​ത്തോ​​​​​​​രെ വേ​​​​​​​ണോ എ​​​​​​​ന്ന​​​​​​​തൊ​​​​​​​ക്കെ ഏ​​​​​​​മാ​​​​ന്‍റെ മൂ​​​​​​​ഡ് പോ​​​​​​​ലി​​​​​​​രി​​​​​​​ക്കും.”

“ച​​​​​​​ങ്ങ​​​​​​​നാ​​​​​​​ശേ​​​​​​​രി​​​​​​​യി​​​​​​​ല്‍ ഒ​​​​​​​രാ​​​​​​​ൾ​​​​ക്കു വി​​​​​​​ര​​​​​​​ല്‍ കൊ​​​​ടു​​​​ക്കേ​​​​ണ്ടി വ​​​​ന്നെ​​​​ന്നു കേ​​​​ട്ടി​​​​രു​​​​ന്നു. ഏ​​​​​​​ക​​​​​​​ല​​​​​​​വ്യ​​​​​​​നോ​​​​​​​ടു ദ്രോ​​​​​​​ണാ​​​​​​​ചാ​​​​​​​ര്യ​​​​​​​ര്‍ ചോ​​​​​​​ദി​​​​​​​ച്ച​​​​​​​തു​​​​​​​പോ​​​​​​​ലെ ഗു​​​​​​​രു​​​​​​​ദ​​​​​​​ക്ഷി​​​​​​​ണ വ​​​​​​​ല്ല​​​​​​​തു​​​​​​​മാ​​​​​​​ണോ?”

“ഇ​​​​​​​തു ദ്രോ​​​​​​​ണാ​​​​​​​ചാ​​​​​​​ര്യ​​​​​​​ര്‍ അ​​​​​​​ല്ല, ദ്രോ​​​​​​​ഹാ​​​​​​​ചാ​​​​​​​ര്യ​​​​ന്മാ​​​​രാ​​​​ണ്. ന​​​ല്ല പോ​​​ലീ​​​സു​​​കാ​​​രെ​​​ക്കൂ​​​ടി ചീ​​​ത്ത കേ​​​ൾ​​​പ്പി​​​ക്കു​​​ന്ന കാ​​​ക്കി​​​ക്കു​​​ള്ളി​​​ലെ ചൊ​​​റി​​​യ​​​ണ​​​ങ്ങ​​​ൾ. ഏ​​​​​​​ക​​​​​​​ല​​​​​​​വ്യ​​​​​​​നോ​​​​​​​ടു ഗു​​​​​​​രു​​​​​​​ദ​​​​​​​ക്ഷി​​​​​​​ണ​​​​​​​യാ​​​​​​​യി ഒ​​​​​​​രു വി​​​​​​​ര​​​​​​​ലല്ലേ ചോ​​​​​​​ദി​​​​​​​ച്ചു​​​​​​​ള്ളൂ. ഇ​​​​​​​വി​​​​​​​ടെ​​​​​​​യൊ​​​​​​​രു ദ്രോ​​​​​​​ഹാ​​​​​​​ചാ​​​​​​​ര്യ​​​​​​​ര്‍ ര​​​​​​​ണ്ടു വി​​​​​​​ര​​​​​​​ലാ​​​​​​​ണ് ച​​​​​​​വി​​​​​​​ട്ടി​​​​​​​യെ​​​​​​​ടു​​​​​​​ത്ത​​​​​​​ത്. ബൂ​​​​​​​ട്ട് ഇ​​​​​​​ത്തി​​​​​​​രി തേ​​​​​​​ഞ്ഞ​​​​​​​താ​​​​​​​യി​​​​​​​രു​​​​​​​ന്നു അ​​​​​​​ല്ലെ​​​​​​​ങ്കി​​​​​​​ല്‍ അ​​​​​​​ഞ്ചു വി​​​​​​​ര​​​​​​​ലും കി​​​​​​​ട്ടി​​​​​​​യേ​​​​​​​നെ​​​​​​​യെ​​​​​​​ന്നാ​​​​​​​ണ് ഏ​​​​​​​മാ​​​​​​​ന്‍ പി​​​​​​​ന്നീ​​​​​​​ട് പ​​​​​​​റ​​​​​​​ഞ്ഞ​​​​​​​തെ​​​​​​​ന്നാ​​​​​​​ണ് അ​​​​​​​റി​​​​​​​യു​​​​​​​ന്ന​​​​​​​ത്.”

ഇ​​​​​​​തെ​​​​​​​ല്ലാം കേ​​​​​​​ട്ടു ത​​​​​​​രി​​​​​​​ച്ചു​​​​​​​നി​​​​​​​ന്ന പൗ​​​​​​​ര​​​​​​​നെ നോ​​​​​​​ക്കി നേ​​​​​​​താ​​​​​​​വ് ഇ​​​​​​​ത്ര​​​​​​​യും​​​​​​​കൂ​​​​​​​ടി പ​​​​​​​റ​​​​​​​ഞ്ഞു. “സാ​​​​​​​ര്‍ ഒ​​​​​​​രു ഉ​​​​​​​പ​​​​​​​കാ​​​​​​​രം ചെ​​​​​​​യ്യ​​​​​​​ണം. ഞാ​​​​​​​ന്‍ എ​​​​​​​ന്താ​​​​​​​യാ​​​​​​​ലും സ്റ്റേ​​​​​​​ഷ​​​​​​​നി​​​​​​​ലേ​​​​​​​ക്കു പോ​​​​​​​കാ​​​​​​​ന്‍ത​​​​ന്നെ തീ​​​​​​​രു​​​​​​​മാ​​​​​​​നി​​​​​​​ച്ചു. സാ​​​​​​​ര്‍ ഈ ​​​​​​​വി​​​​​​​വ​​​​​​​രം അ​​​​​​​റി​​​​​​​യി​​​​​​​ക്കേ​​​​​​​ണ്ട​​​​​​​വ​​​​​​​രെ​​​​​​​യെ​​​​​​​ല്ലാം ഒ​​​​​​​ന്ന​​​​​​​റി​​​​​​​യി​​​​​​​ച്ചേ​​​​​​​ക്ക​​​​​​​ണം. ബാ​​​​​​​ക്കി​​​​​​​യു​​​​​​​ണ്ടേ​​​​​​​ല്‍ വീ​​​​​​​ണ്ടും കാ​​​​​​​ണാം.”

മി​​സ്ഡ് കോ​​ൾ

മു​​​ഖ്യ​​​മ​​​ന്ത്രി​​​യെ​​​യും മ​​​ന്ത്രി​​​മാ​​​രെ​​​യും ‘ബ​​​ഹു’ എ​​​ന്നു സം​​​ബോ​​​ധ​​​ന ചെ​​​യ്യ​​​ണ​​​മെ​​​ന്നു സ​​​ർ​​​ക്കു​​​ല​​​ർ.

- വാ​​ർ​​ത്ത.

ബ​​​ഹു​​​ത് അ​​​ച്ഛാ വി​​ന​​യം!

Out of Range

സ്വർണപ്പാളി ഡയറ്റിംഗിലായിരുന്നു

എ​ന്‍റെ പൊ​ന്നേ, എ​ന്‍റെ ത​ങ്ക​മേ എ​ന്നൊ​ക്കെ സ്വ​ർ​ണ​ത്തെ​ നോ​ക്കി ത​ല​യി​ൽ കൈ​വ​ച്ചു നാ​ട്ടു​കാ​ർ നി​ർ​ത്താ​തെ വി​ളി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന സ​മ​യം. പൊ​ന്ന​മ്മ​യെ​ന്നും ത​ങ്ക​മ്മ​യെ​ന്നും സ്വ​ർ​ണ​മ്മ​യെ​ന്നു​മൊ​ക്കെ പേ​രു വീ​ണ​വ​ർ ത​ല കു​റ​ച്ചു​കൂ​ടി ഉ​യ​ർ​ത്തി​പ്പി​ടി​ച്ചു ന​ട​ക്കു​ന്ന കാ​ലം. മു​ക​ളി​ലേ​ക്കു പോ​യ സ്വ​ർ​ണ​വി​ല ബ​ഹി​രാ​കാ​ശ നി​ല​യം ല​ക്ഷ്യ​മാ​ക്കി കു​തി​ക്കു​ക​യാ​ണോ​യെ​ന്നാ​ണ് ഇ​പ്പോ​ൾ നാ​ട്ടു​കാ​രു​ടെ സം​ശ​യം. ഇ​ലോ​ൺ മ​സ്കി​ന്‍റെ ആ​കാ​ശ​വ​ണ്ടി​ക്കു പോ​ലും പി​ടി​കൊ​ടു​ക്കാ​തെ​യു​ള്ള പോ​ക്ക്. “പൊ​ന്നി​ൽ കു​ളി​ച്ചു​നി​ന്നു ച​ന്ദ്രി​കാ​വ​സ​ന്തം...” എ​ന്ന പാ​ട്ട് വൈ​കാ​തെ ച​ന്ദ്ര​നി​ൽ കേ​ൾ​ക്കു​മോ എന്ന​തേ അ​റി​യാ​നു​ള്ളൂ.

അ​ടി​മു​ടി പൊ​ന്നി​ൽ പൊ​തി​ഞ്ഞ് ക​ല്യാ​ണപ്പന്ത​ലു​ക​ളി​ൽ വി​ല​സി​യ സീ​നി​യ​റ​ത്തി​ക​ൾ ഇ​പ്പോ​ഴ​ത്തെ ജെ​ൻ​സി​ക​ളെ നോ​ക്കി ചു​ണ്ടു​കോ​ട്ടി ചി​രി​ക്കു​ന്ന​ത് ക​ണ്ടി​ല്ലെ​ന്നു ന​ടി​ക്കാം. അ​ല്ലെ​ങ്കി​ലും ജെ​ൻ​സി​ക​ൾ​ക്കു സ്വ​ർ​ണ​മ​ര​ത്തി​ൽ ക​യ​റു​ന്ന​തി​നേ​ക്കാ​ൾ പ്രി​യം ഡ​യ​മ​ണ്ടി​ന്‍റെ മ​ണ്ട​യി​ൽ തോ​ണ്ടി​ക്കൊ​ണ്ട് ഇ​രി​ക്കു​ന്ന​താ​ണ​ത്രേ. ഇ​ങ്ങ​നെ തൊ​ട്ടാ​ൽ പൊ​ള്ളു​ന്ന സ്വ​ർ​ണ​ക്ക​ഥ​ക​ൾ പ​റ​ഞ്ഞു നാ​ട്ടു​കാ​ർ ത്രി​ല്ല​ടി​ച്ചി​രി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ശ​ബ​രി​മ​ല​യി​ൽ​നി​ന്ന് ഒ​രു സ്വ​ർ​ണ​ക്ക​ഥ പൊ​ട്ടി​വീ​ണി​രി​ക്കു​ന്ന​ത്. ദ്വാ​ര​പാ​ല​ക വി​ഗ്ര​ഹ​ത്തെ പൊ​തി​ഞ്ഞ സ്വ​ർ​ണ​പ്പാ​ളി​യു​ടെ ച​രി​ത്ര​മാ​ണ് അ​ടി​മു​ടി പാ​ളി​യി​രി​ക്കു​ന്ന​ത്. കോ​ട​തി​കൂ​ടി ഇ​ട​പെ​ട്ട​തോ​ടെ പാ​ളി​യെ പൂ​ളി​യ പു​ള്ളി​ക​ൾ​ക്ക് പ​ള്ള​യി​ൽ ഒ​രു ആ​ന്ത​ൽ തു​ട​ങ്ങി​യി​ട്ടു​ണ്ടാ​വ​ണം.

ഇ​വി​ടെ ഭാ​രം കു​റ​യ്ക്കാ​ൻ മ​നു​ഷ്യ​ൻ ന​ട​ന്നും ഒാ​ടി​യും പ​ട്ടി​ണി​ കി​ട​ന്നും ക​ഷ്ട​പ്പെ​ടു​ന്ന​തി​നി​ട​യി​ലാ​ണ് ചെ​ന്നൈ വ​രെ പോ​യി​ട്ടു​ വ​ന്ന സ്വ​ർ​ണ​പ്പാ​ളി ഒ​റ്റ​യ​ടി​ക്ക് നാ​ലു കി​ലോ കു​റ​ച്ച​ത്. അ​ങ്ങോ​ട്ടു​ പോ​യ​പ്പോ​ൾ 42 കി​ലോ ഉ​ണ്ടാ​യി​രു​ന്ന സ്വ​ർ​ണ​പ്പാ​ളി തി​രി​ച്ചെ​ത്തി​യ​പ്പോ​ൾ 38 കി​ലോ!

കൊ​ടു​ത്തു​വി​ട്ട സ്വ​ർ​ണം നാ​ലു കി​ലോ കു​റ​ഞ്ഞി​ട്ടും ദേ​വ​സ്വം മു​ത​ലാ​ളി​മാ​ർ​ക്കൊ​ന്നും ഒ​രു കു​ലു​ക്ക​വു​മു​ണ്ടാ​യി​ല്ല എ​ന്ന​താ​ണ് അ​തി​ശ​യ​ക​രം. അ​തോ അ​റി​യാ​ത്ത​തു​പോ​ലെ ക​ണ്ണ​ട​ച്ചു കി​ട​ന്നേ​ക്കാം എ​ന്നു ക​രു​തി​യ​താ​ണോ? പാ​ളി മാ​ത്ര​മ​ല്ല, സ്വ​ർ​ണ​പീ​ഠ​വും കാ​ണാ​നി​ല്ലെ​ന്നാ​ണ് സ്പോ​ൺ​സ​ർ ചെ​യ്ത ഭ​ക്ത​ന്‍റെ ഒ​ടു​വി​ല​ത്തെ ആ​രോ​പ​ണം. ചി​ല​ർ​ക്ക് മി​നു​ക്കും അ​റ്റ​കു​റ്റ​പ്പ​ണി​യു​മൊ​ക്കെ ന​റു​ക്കെ​ടു​പ്പി​നു മു​ന്നേ അ​ടി​ക്കു​ന്ന ബം​പ​ർ പോ​ലെ​യാ​ണോ​യെ​ന്നൊ​രു സം​ശ​യം ഇ​ല്ലാ​തി​ല്ല. സ്വ​ർ​ണ​പ്പാ​ളി മ​ങ്ങി​യെ​ന്നും പ​റ​ഞ്ഞ് വീ​ണ്ടും പൊ​ളി​ച്ചെ​ടു​ത്ത് ചെ​ന്നൈ​ക്കു വി​ടു​ന്ന കാ​ര്യം കോ​ട​തി​യും നാ​ട്ടു​കാ​രും ഒ​ക്കെ അ​റി​ഞ്ഞു​വ​ന്ന​പ്പോ​ഴേ​ക്ക് അ​വി​ടെ ഉ​ര​യ്ക്ക​ലും ഉ​രു​ക്ക​ലും ക​ഴി​ഞ്ഞി​രു​ന്നു. ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ ഉ​രു​ള​ൽ മാ​ത്ര​മാ​ണ് പി​ന്നെ ദൃ​ശ്യ​മാ​യ​ത്.

പെ​ട്രോ​ൾ ആ​യി​രു​ന്നെ​ങ്കി​ൽ ആ​വി​യാ​യി പോ​യ​താ​ണെ​ന്നു ക​രു​താ​മാ​യി​രു​ന്നെ​ന്നും എ​ന്നാ​ൽ, സ്വ​ർ​ണം പോ​യ​ത് എ​ങ്ങ​നെ​യെ​ന്നു ക​ണ്ടെ​ത്ത​ണ​മെ​ന്നും ഹൈ​ക്കോ​ട​തി. സ്വ​ർ​ണം ആ​വി​യാ​യ​താ​ണോ ഏ​തെ​ങ്കി​ലും മാ​യാ​വി​യു​ടെ നാ​വി​ലാ​യ​താ​ണോ എ​ന്ന​താ​ണ് സം​ശ​യം. ഇ​നി ചെ​ന്നൈ​യി​ലെ ക​ന​ത്ത ചൂ​ടി​ലെ​ങ്ങാ​നും ഉ​ണ​ങ്ങി​പ്പോ​യ​താ​കു​മോ? ത​ല​ച്ചോ​റു തി​ന്നു​ന്ന അ​മീ​ബ​യെ​പ്പോ​ലെ സ്വ​ർ​ണ​ച്ചോ​റ് ക​ഴി​ക്കു​ന്ന ഏ​തോ അ​മീ​ബ ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ മൂ​ക്കി​ൽ ക​യ​റി​യി​ട്ടു​ണ്ടെ​ന്നു തോ​ന്നു​ന്നു. എ​ങ്കി​ൽ കാ​ര്യ​മാ​യ ക്ലോ​റി​നേ​ഷ​ൻ വേ​ണ്ടി​വ​രും. അ​ന്വേ​ഷ​ണം ക​ഴി​യു​മ്പോ​ൾ ചെ​ന്നൈ​യി​ൽ പോ​യ സ്വ​ർ​ണ​പ്പാ​ളി ഡ​യ​റ്റിം​ഗി​ൽ ആ​യി​രു​ന്നെ​ന്നും അ​ങ്ങ​നെ നാ​ലു കി​ലോ കു​റ​ച്ച​താ​ണെ​ന്നും ഭ​ക്ത​ർ വി​ശ്വ​സി​ക്കേ​ണ്ടി വ​രു​മോ​യെ​ന്തോ?

മി​സ്ഡ് കോ​ൾ

ഇ​വി​എ​മ്മി​ൽ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ ക​ള​ർ ഫോ​ട്ടോ വ​രു​മെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ.

- വാ​ർ​ത്ത

ചോ​രി​ല്ലാ ക​ള​ർ!

Latest News

Corehub Up