Mon, 16 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Overall For Sacred Heart

Ernakulam

തേ​വ​ര സേ​ക്ര​ഡ് ഹാ​ർ​ട്ടിന് ഓ​വ​റോ​ൾ

കൊ​ച്ചി: കി​ന്‍​ഡ​ര്‍​ഗാ​ര്‍​ട്ട​ന്‍ കു​ട്ടി​ക​ളു​ടെ ഏ​റ്റ​വും വ​ലി​യ മ​ഹോ​ത്സ​വ​മാ​യ രാ​ജ​ഗി​രി കി​ഡ്‌​സ്‌​ഫെ​സ്റ്റി​ന്‍റെ 30ാമ​ത്തെ പ​തി​പ്പ് ശി​ശു​ദി​ന​ത്തി​ല്‍ അ​ര​ങ്ങേ​റി. തേ​വ​ര സേ​ക്ര​ഡ് ഹാ​ര്‍​ട്ട് സി​എം​ഐ കി​ന്‍​ഡ​ര്‍​ഗാ​ര്‍​ട്ട​ന്‍ ഓ​വ​റോ​ള്‍ ട്രോ​ഫി ക​ര​സ്ഥ​മാ​ക്കി. ര​ണ്ടാം സ്ഥാ​നം കാ​ക്ക​നാ​ട് രാ​ജ​ഗി​രി ക്രി​സ്തു ജ​യ​ന്തി കി​ന്‍​ഡ​ര്‍​ഗാ​ര്‍​ട്ട​ന്‍, അ​ങ്ക​മാ​ലി വി​ശ്വ​ജ്യേ​തി കി​ന്‍​ഡ​ര്‍ ഗാ​ര്‍​ട്ട​ന്‍ എ​ന്നി​വ​ര്‍ പ​ങ്കി​ട്ടു. 60 സ്‌​കൂ​ളു​ക​ളി​ല്‍ നി​ന്നാ​യി ആ​യി​ര​ത്തി​ല​ധി​കം കി​ന്‍​ഡ​ര്‍​ഗാ​ര്‍​ട്ട​ന്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ല്‍ ത​ങ്ങ​ളു​ടെ സ​ര്‍​ഗ​വൈ​ഭ​വം പ്ര​ക​ടി​പ്പി​ച്ചു.

മേ​ള​യു​ടെ ഭാ​ഗ​മാ​യി 496 കു​രു​ന്നു​ക​ള്‍ ഒ​ത്തു​ചേ​ര്‍​ന്ന് 4.87 മീ​റ്റ​ര്‍ നീ​ള​വും മൂ​ന്ന് മീ​റ്റ​ര്‍ വീ​തി​യു​മു​ള്ള 522 പ​സി​ല്‍ പീ​സു​ക​ള്‍ ഉ​ള്‍​കൊ​ള്ളു​ന്ന കൂ​റ്റ​ന്‍ ജി​ഗ്‌​സാ പ​സി​ല്‍ പൂ​ര്‍​ത്തി​യാ​ക്കി ഏ​ഷ്യ​ന്‍ ബു​ക്ക് ഓ​ഫ്‌ റി​ക്കാ​ര്‍​ഡ്‌​സി​ല്‍ ഇ​ടം​പി​ടി​ച്ചു. റി​ക്കാ​ര്‍​ഡ് പ്ര​ഖ്യാ​പ​നം ഏ​ഷ്യ ബു​ക്ക് ഓ​ഫ് റി​ക്കാ​ര്‍​ഡ്‌​സ് അ​ഡ്ജു​ഡി​ക്കേ​റ്റ​ര്‍ സാം ​ജോ​ര്‍​ജ് കി​ഡ്‌​സ് ഫെ​സ്റ്റ് സ​മാ​പ​ന ച​ട​ങ്ങ​ളി​ല്‍ ന​ട​ത്തി.

മേ​ള​യു​ടെ ഉ​ദ്ഘാ​ട​നം സേ​ക്ര​ഡ് ഹാ​ര്‍​ട്ട് പ്രോ​വി​ന്‍​സ് പ്രൊ​വി​ന്‍​ഷ്യാ​ല്‍ ആ​ന്‍​ഡ് മാ​നേ​ജ​ര്‍ ഫാ. ​പൗ​ലോ​സ് കി​ട​ങ്ങ​ന്‍ നി​ര്‍​വ​ഹി​ച്ചു. കി​ന്‍റ​ര്‍​ഗാ​ര്‍​ട്ട​ന്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും ര​ക്ഷി​താ​ക്ക​ള്‍​ക്കും മു​ത്ത​ശ്ശി-​മു​ത്ത​ച്ഛ​ന്മാ​ര്‍​ക്കു​മാ​യി ഒ​രു​ക്കി​യ വി​നോ​ദ​മേ​ള​യാ​യ ഫ​ണ്‍​ടൈം ന​ടി പ്രാ​ചി തെ​ഹ്ലാ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ര​വം എ​ന്ന പ്ര​മേ​യ​ത്തി​ല്‍ കു​ടും​ബ​ത്തി​ലെ എ​ല്ലാ​വ​ര്‍​ക്കു​മാ​യി നൃ​ത്ത​പ​രി​പാ​ടി​ക​ള്‍, വി​വി​ധ മ​ത്സ​ര​ങ്ങ​ള്‍, വി​നോ​ദ​ക്ക​ളി​ക​ള്‍ തു​ട​ങ്ങി നി​ര​വ​ധി പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ച്ചു. 74 സ്റ്റാ​ളു​ക​ളും പ്ര​മേ​യാ​ധി​ഷ്ഠി​ത​മാ​യ ഘോ​ഷ​യാ​ത്ര​യും ആ​ഘോ​ഷ​ങ്ങ​ള്‍​ക്ക് മാ​റ്റു​കൂ​ട്ടി.

ന​ടി ഡോ. ​മു​ത്തു​മ​ണി സോ​മ​സു​ന്ദ​ര​ന്‍, സ​മ്മാ​ന​ദാ​നം ന​ട​ത്തി. രാ​ജ​ഗി​രി പ​ബ്ലി​ക് സ്‌​കൂ​ള്‍ ആ​ന്‍​ഡ് കി​ന്‍​ഡ​ര്‍​ഗാ​ര്‍​ട്ട​ന്‍ പ്രി​ന്‍​സി​പ്പ​ല്‍ ഫാ. ​മാ​ര്‍​ട്ടി​ന്‍ മു​ണ്ടാ​ട​ന്‍, മു​ഖ്യാ​ധ്യാ​പി​ക സ​ജ​നി സൂ​സ​ന്‍ ഫി​ലി​പ്പ്, പി​ടി​എ പ്ര​സി​ഡ​ന്‍റ്് ഡോ. ​സ​ന്ദീ​പ് സു​ബ്ര​മ​ണി​യ​ന്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് ഐ​ഡ ടി. ​ജോ​ണി, ട്ര​ഷ​റ​ര്‍ ജേ​ക്ക​ബ് ജോ​സ് ചി​റ്റി​ല​പ്പി​ള്ളി, ചീ​ഫ് കോ​ര്‍​ഡി​നേ​റ്റ​ര്‍ നി​തി​ന്‍ ആ​ന്‍റ​ണി ഫ്രാ​ന്‍​സി​സ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up