രാജഗിരി കിഡ്സ്ഫെസ്റ്റില് ഓവറോള്‍ ചാന്പ്യന്മാരായ തേവര സേക്രഡ് ഹാര്‍ട്ട് സിഎംഐ കിന്ഡര്ഗാര്ട്ടന് ടീമിന് നടി നടി ഡോ. മുത്തുമണി സോമസുന്ദരന്‍ ട്രോഫി സമ്മ
കൊച്ചി: കിന്ഡര്ഗാര്ട്ടന് കുട്ടികളുടെ ഏറ്റവും വലിയ മഹോത്സവമായ രാജഗിരി കിഡ്സ്ഫെസ്റ്റിന്റെ 30ാമത്തെ പതിപ്പ് ശിശുദിനത്തില്‍ അരങ്ങേറി. തേവര സേക്രഡ് ഹാര്‍ട്ട് സിഎംഐ കിന്ഡര്ഗാര്ട്ടന് ഓവറോള്‍ ട്രോഫി കരസ്ഥമാക്കി. രണ്ടാം സ്ഥാനം കാക്കനാട് രാജഗിരി ക്രിസ്തു ജയന്തി കിന്ഡര്ഗാര്ട്ടന്, അങ്കമാലി വിശ്വജ്യേതി കിന്‍ഡര്‍ ഗാര്‍ട്ടന്‍ എന്നിവര്‍ പങ്കിട്ടു. 60 സ്കൂളുകളില്‍ നിന്നായി ആയിരത്തിലധികം കിന്ഡര്ഗാര്ട്ടന് വിദ്യാര്‍ഥികള്‍ വിവിധ മത്സരങ്ങളില്‍ തങ്ങളുടെ സര്‍ഗവൈഭവം പ്രകടിപ്പിച്ചു.
മേളയുടെ ഭാഗമായി 496 കുരുന്നുകള്‍ ഒത്തുചേര്‍ന്ന് 4.87 മീറ്റര്‍ നീളവും മൂന്ന് മീറ്റര്‍ വീതിയുമുള്ള 522 പസില്‍ പീസുകള്‍ ഉള്‍കൊള്ളുന്ന കൂറ്റന്‍ ജിഗ്സാ പസില്‍ പൂര്‍ത്തിയാക്കി ഏഷ്യന്‍ ബുക്ക് ഓഫ് റിക്കാര്‍ഡ്സില്‍ ഇടംപിടിച്ചു. റിക്കാര്‍ഡ് പ്രഖ്യാപനം ഏഷ്യ ബുക്ക് ഓഫ് റിക്കാര്‍ഡ്സ് അഡ്ജുഡിക്കേറ്റര്‍ സാം ജോര്‍ജ് കിഡ്സ് ഫെസ്റ്റ് സമാപന ചടങ്ങളില്‍ നടത്തി.
മേളയുടെ ഉദ്ഘാടനം സേക്രഡ് ഹാര്‍ട്ട് പ്രോവിന്‍സ് പ്രൊവിന്‍ഷ്യാല്‍ ആന്‍ഡ് മാനേജര്‍ ഫാ. പൗലോസ് കിടങ്ങന്‍ നിര്‍വഹിച്ചു. കിന്റര്ഗാര്ട്ടന് വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും മുത്തശ്ശി-മുത്തച്ഛന്മാര്ക്കുമായി ഒരുക്കിയ വിനോദമേളയായ ഫണ്‍ടൈം നടി പ്രാചി തെഹ്ലാന് ഉദ്ഘാടനം ചെയ്തു. ആരവം എന്ന പ്രമേയത്തില്‍ കുടുംബത്തിലെ എല്ലാവര്‍ക്കുമായി നൃത്തപരിപാടികള്‍, വിവിധ മത്സരങ്ങള്‍, വിനോദക്കളികള്‍ തുടങ്ങി നിരവധി പരിപാടികള്‍ സംഘടിപ്പിച്ചു. 74 സ്റ്റാളുകളും പ്രമേയാധിഷ്ഠിതമായ ഘോഷയാത്രയും ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി.
നടി ഡോ. മുത്തുമണി സോമസുന്ദരന്‍, സമ്മാനദാനം നടത്തി. രാജഗിരി പബ്ലിക് സ്കൂള്‍ ആന്‍ഡ് കിന്ഡര്ഗാര്ട്ടന് പ്രിന്‍സിപ്പല്‍ ഫാ. മാര്ട്ടിന് മുണ്ടാടന്‍, മുഖ്യാധ്യാപിക സജനി സൂസന് ഫിലിപ്പ്, പിടിഎ പ്രസിഡന്റ്് ഡോ. സന്ദീപ് സുബ്രമണിയന്‍, വൈസ് പ്രസിഡന്റ് ഐഡ ടി. ജോണി, ട്രഷറര്‍ ജേക്കബ് ജോസ് ചിറ്റിലപ്പിള്ളി, ചീഫ് കോര്‍ഡിനേറ്റര്‍ നിതിന്‍ ആന്റണി ഫ്രാന്‍സിസ് തുടങ്ങിയവര്‍ പങ്കെടുത്തു.
Tags : Overall for Sacred Heart Nattuvishesham DistrictNews