Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Overgrowth Along T

Palakkad

വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ സാ​ന്നിധ്യം തി​രി​ച്ച​റി​യാ​ത്ത​വി​ധം റോ​ഡ​രി​കി​ൽ കാ​ട്; വെ​ട്ടി​മാ​റ്റ​ണ​മെ​ന്ന് നാ​ട്ടു​കാ​ർ

നെ​ല്ലി​യാ​മ്പ​തി: കൈ​കാ​ട്ടി ജം​ഗ്ഷ​ൻ മു​ത​ൽ ഊ​ത്തു​കു​ഴി വ​രെ​യു​ള്ള നാ​ലു കി​ലോ​മീ​റ്റ​ർ ദൂ​രം വ​രു​ന്ന പൊ​തു​മ​രാ​മ​ത്ത് റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലും കാ​ടു​ക​ൾ വ​ള​ർ​ന്നു​നി​ൽ​ക്കു​ന്ന​ത് യാ​ത്ര​ക്കാ​ർ​ക്കും നാ​ട്ടു​കാ​ർ​ക്കും ദു​രി​ത​മാ​കു​ന്നു. റോ​ഡ​രി​കി​ലെ കാ​ടു​ക​ൾ വ​ർ​ഷ​ത്തി​ൽ ര​ണ്ടു​ത​വ​ണ​യെ​ങ്കി​ലും വെ​ട്ടി​മാ​റ്റേ​ണ്ട​തു​ണ്ടെ​ങ്കി​ലും കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ ശു​ചീ​ക​ര​ണം ന​ട​ത്താ​ത്ത​താ​ണ് പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണ​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ലും മ​റ്റ് അ​വ​ധി ദി​വ​സ​ങ്ങ​ളി​ലും സീ​താ​ർ​കു​ണ്ട് വ്യൂ ​പോ​യി​ന്‍റ് ഉ​ൾ​പ്പെ​ടെ​യു​ള്ള വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കാ​നാ​യി നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ളാ​ണ് ഇ​തു​വ​ഴി എ​ത്തു​ന്ന​ത്. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വാ​ഹ​ന​ങ്ങ​ളു​ടെ തി​ര​ക്ക് വ​ർ​ധി​ക്കു​ന്ന​തി​നൊ​പ്പം റോ​ഡി​ന്‍റെ ഇ​രു​വ​ശ​ത്തും കാ​ട് വ​ള​ർ​ന്നു​നി​ൽ​ക്കു​ന്ന​ത് കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കും വാ​ഹ​ന​യാ​ത്ര​ക്കാ​ർ​ക്കും ഒ​രു​പോ​ലെ ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്നു.

കാ​ട്ടു​പ​ന്നി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വ​ന്യ​മൃ​ഗ​ങ്ങ​ൾ റോ​ഡ​രി​കി​ൽ എ​ത്തി​യാ​ൽ പോ​ലും കാ​ടു​ക​ൾ​ക്കി​ട​യി​ൽ തി​രി​ച്ച​റി​യാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. ഇ​ത് യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ​യ്ക്കും ഭീ​ഷ​ണി​യാ​കു​ന്നു​ണ്ട്. വ​ള​വു​ക​ളി​ലും ഇ​ടു​ങ്ങി​യ ഭാ​ഗ​ങ്ങ​ളി​ലും കാ​ഴ്ച മ​റ​യ്ക്കു​ന്ന​വി​ധം കാ​ടു​ക​ൾ വ​ള​ർ​ന്ന​ത് അ​പ​ക​ട​സാ​ധ്യ​ത​യും വ​ർ​ധി​പ്പി​ക്കു​ന്നു.

വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ തി​ര​ക്കേ​റി​യ പാ​ത​യാ​യ​തി​നാ​ൽ റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലു​മു​ള്ള കാ​ടു​ക​ൾ അ​ടി​യ​ന്ത​ര​മാ​യി വെ​ട്ടി​മാ​റ്റ​ണ​മെ​ന്നും തു​ട​ർ​ന്ന് കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ ശു​ചീ​ക​ര​ണം ന​ട​ത്താ​ൻ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നു​മാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Latest News

Corehub Up