Wed, 24 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Overpass For Train

Malappuram

അങ്ങാടിപ്പുറത്ത് ട്രെ​യി​ന്‍ യാ​ത്ര​ക്കാ​ര്‍ക്ക് മേ​ല്‍​​പ്പാ​ലം യാ​ഥാ​ര്‍​ഥ്യ​ത്തി​ലേ​ക്ക്

പെ​രി​ന്ത​ല്‍​മ​ണ്ണ: അ​ങ്ങാ​ടി​പ്പു​റം റെ​യി​ല്‍​വെ സ്റ്റേ​ഷ​ന്‍ വി​ക​സ​ന​ത്തി​ല്‍ പു​തി​യൊ​രു കാ​ല്‍​വയ്പാ​യി മേ​ല്‍​പ്പാ​ലം യാ​ഥാ​ര്‍​ഥ്യ​ത്തി​ലേ​ക്ക്.എ​ഫ്‌​സി​ഐ റോ​ഡി​ല്‍നി​ന്ന് സ്റ്റേ​ഷ​ന്‍ മാ​സ്റ്റ​റു​ടെ ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​ന് സ​മീ​പ​ത്താ​യി ഒ​ന്നാം പ്ലാ​റ്റ്‌​ഫോ​മി​ല്‍ എ​ത്താ​വു​ന്ന വി​ധ​ത്തി​ലു​ള്ള മേ​ല്‍​പ്പാ​ല​ത്തി​ന്‍റെ നി​ര്‍​മാ​ണ പ്ര​വൃ​ത്തി തു​ട​ങ്ങി.

ന​ട​പ്പാ​ല​ത്തി​നാ​യു​ള്ള കൂ​റ്റ​ന്‍ ഇ​രു​മ്പ് ഗ​ര്‍​ഡു​ക​ള്‍ എ​ത്തി​ച്ച് അ​വ പാ​ല​ത്തി​ന്‍റെ തൂ​ണി​ല്‍ പ്ര​ത്യേ​ക ക്രെ​യി​ന്‍ ഉ​പ​യോ​ഗി​ച്ച് ഉ​യ​ര്‍​ത്തി വയ്ക്കു​ന്ന പ്ര​വൃ​ത്തി​യാ​ണ് പു​രോ​ഗ​മി​ക്കു​ന്ന​ത്. രാ​വി​ലെ 10.45നു​ള്ള ട്രെ​യി​ന്‍ ക​ട​ന്നു​പോ​യാ​ല്‍ ഉ​ച്ച​യ്ക്ക് 2.55നാ​ണ് അ​ടു​ത്ത ട്രെ​യി​ന്‍.

ഇ​തി​നി​ട​യി​ല്‍ ല​ഭി​ക്കു​ന്ന നാ​ല് മ​ണി​ക്കൂ​റാ​ണ് ത​ട​സ​മി​ല്ലാ​തെ മേ​ല്‍ ന​ട​പ്പാ​ലം നി​ര്‍​മാ​ണ​ത്തി​ന് പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​ത്. കൂ​റ്റ​ന്‍ ഇ​രു​മ്പ് ഗ​ര്‍​ഡ​റു​ക​ളും ഉ​യ​ര്‍​ത്തിവയ്ക്കാ​നു​ള്ള ക്രെ​യി​നു​ക​ളും ഷൊ​ര്‍​ണൂ​രി​ല്‍നി​ന്ന് ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് എ​ത്തി​ച്ച​ത്.മേ​ലപ്പാ​ല​ത്തി​നാ​യു​ള്ള കോ​ണ്‍​ക്രീ​റ്റ് തൂ​ണു​ക​ളു​ടെ നി​ര്‍​മാ​ണം മാ​സ​ങ്ങ​ള്‍​ക്ക് മു​മ്പ് പൂ​ര്‍​ത്തി​യാ​യി​രു​ന്നു.

കോ​ഴി​ക്കോ​ട് -പാ​ല​ക്കാ​ട് ദേ​ശീ​യ​പാ​ത​യി​ലൂ​ടെ പോ​ളി​ടെ​ക്‌​നി​ക് കോ​ള​ജി​ന് മു​ന്നി​ല്‍നി​ന്ന് ആരം​ഭി​ക്കു​ന്ന എ​ഫ്‌​സി​ഐ ഗോ​ഡൗ​ണ്‍ റോ​ഡി​ലൂ​ടെ വ​രു​ന്ന​വ​ര്‍​ക്ക് റെ​യി​ല്‍ പാ​ള​ങ്ങ​ള്‍ മു​റി​ച്ച് ക​ട​ക്കാ​തെ നേ​രി​ട്ട് ടി​ക്ക​റ്റ് കൗ​ണ്ട​റു​ള്ള ഒ​ന്നാം പ്ലാ​റ്റ് ഫോ​മി​ന് സ​മീ​പം എ​ത്തി​പ്പെ​ടാ​ന്‍ സൗ​ക​ര്യ​പ്പെ​ടു​ന്ന​താ​ണ് പു​തി​യ സം​വി​ധാ​നം.

Latest News

Corehub Up