Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Overpasses

Palakkad

ദേ​ശീ​യ​പാ​ത​യി​ലെ മേ​ൽ​പാ​ല​ങ്ങ​ളു​ടെ ത​ക​ർ​ച്ച: ഐ​ഐ​ടി വി​ദ​ഗ്ധ സം​ഘ​ത്തി​ന്‍റെ പ​രി​ശോ​ധ​നാ​ഫ​ലം വൈ​കു​ന്നു

വ​ട​ക്ക​ഞ്ചേ​രി: നൂ​റി​ൽ​പ​രം​ത​വ​ണ കു​ത്തി​പ്പൊ​ളി​ച്ച് റി​പ്പ​യ​ർ ചെ​യ്തി​ട്ടും അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ക്കാ​ൻ ക​ഴി​യാ​ത്ത വ​ട​ക്ക​ഞ്ചേ​രി- മ​ണ്ണു​ത്തി ആ​റു​വ​രി ദേ​ശീ​യ​പാ​ത​യി​ലെ വ​ട​ക്ക​ഞ്ചേ​രി മേ​ൽ​പാ​ലം ഉ​ൾ​പ്പെ​ടെ​യു​ള്ള മേ​ൽ​പാ​ല​ങ്ങ​ളു​ടെ സു​ര​ക്ഷാ​സ്ഥി​തി പ​രി​ശോ​ധി​ക്കാ​നെ​ത്തി​യ ഐ​ഐ​ടി സം​ഘ​ത്തി​ന്‍റെ പ​രി​ശോ​ധ​നാ​ഫ​ലം ര​ണ്ടാ​ഴ്ച ക​ഴി​ഞ്ഞി​ട്ടും പു​റ​ത്തു​വ​ന്നി​ല്ല.

ഈ ​മാ​സം 13നാ​ണ് ചെ​ന്നൈ​യി​ൽ നി​ന്നു​ള്ള ഐ​ഐ​ടി സം​ഘം മേ​ൽ​പാ​ല​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്താ​ൻ എ​ത്തി​യി​രു​ന്ന​ത്. പാ​ല​ത്തി​ലെ ബീ​മു​ക​ളു​ടെ ജോ​യി​ന്‍റു​ക​ളി​ൽ​നി​ന്ന് സി​മ​ന്‍റ് മി​ശ്രി​ത​ത്തി​ന്‍റെ​യും മ​റ്റും സാ​മ്പി​ളു​ക​ൾ സം​ഘം ശേ​ഖ​രി​ച്ചി​രു​ന്നു. ചെ​ന്നൈ​യി​ലെ ലാ​ബി​ൽ ക്വാ​ളി​റ്റി ടെ​സ്റ്റ് ന​ട​ത്തി പ​ത്തു​ദി​വ​സ​ത്തി​ന​കം തു​ട​ർ​സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ നി​ർ​ദേ​ശി​ക്കു​മെ​ന്നാ​യി​രു​ന്നു പ​റ​ഞ്ഞി​രു​ന്ന​ത്. തൂ​ണു​ക​ളു​ടെ അ​ലൈ​ൻ​മെ​ന്‍റ് പ​രി​ശോ​ധ​ന​യും സ്കാ​നിം​ഗി​ലൂ​ടെ ക​മ്പി​ക​ളു​ടെ ദൃ​ഢ​ത​യും പ​രി​ശോ​ധി​ച്ചി​രു​ന്നു. ഭാ​ര​വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​മ്പോ​ൾ പാ​ല​ത്തി​നു​ണ്ടാ​കു​ന്ന വി​റ​യ​ൽ പോ​ലെ​യു​ള്ള ഗു​രു​ത​ര​സ്ഥി​തി​യും സം​ഘ​ത്തി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യി​രു​ന്ന​താ​ണ്.

പ​രി​ശോ​ധ​നാ​ഫ​ലം അ​ന​ന്ത​മാ​യി നീ​ളു​ന്ന​ത് പാ​ലം​ബ​ല​പ്പെ​ടു​ത്ത​ൽ വൈ​കു​ന്ന​തി​ന് കാ​ര​ണ​മാ​കു​മെ​ന്നാ​ണ് സൂ​ച​ന​ക​ൾ. പാ​ലം​പൊ​ളി​ച്ച് പു​ന​ർ നി​ർ​മി​ക്കു​ന്ന​ത് പ്രാ​യോ​ഗി​ക​മ​ല്ലെ​ന്ന നി​ല​പാ​ടാ​ണ് ഇ​പ്പോ​ഴ​ത്തെ ക​രാ​ർ ക​മ്പ​നി​ക്കു​ള്ള​ത്. അ​ല്ലാ​തെ​യു​ള്ള ബ​ല​പ്പെ​ടു​ത്ത​ൽ പ്ര​വൃ​ത്തി​ക​ളാ​ണ് ആ​ലോ​ചി​ക്കു​ന്ന​തെ​ന്നു ക​മ്പ​നി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ഇ​തി​ന് പ​രി​ശോ​ധ​നാ​ഫ​ല​വും നി​ർ​ദേ​ശ​ങ്ങ​ളും ല​ഭി​ക്കേ​ണ്ട​തു​ണ്ട്.

ഡി​സൈ​നിം​ഗി​ലും മ​റ്റു​മാ​യി മേ​ൽ​പാ​ല​ങ്ങ​ളു​ടെ നി​ർ​മാ​ണ​ത്തി​ൽ വ​ലി​യ അ​പാ​ക​ത​ക​ൾ സം​ഭ​വി​ച്ചി​ട്ടു​ണ്ടെ​ന്ന ക​ണ്ടെ​ത്ത​ലി​ലാ​ണ് പ​ത്തു​ല​ക്ഷം​രൂ​പ ചെ​ല​വി​ൽ വി​ദ​ഗ്ധ സം​ഘ​ത്തെ പ​രി​ശോ​ധ​ന​ക്ക് കൊ​ണ്ടു​വ​ന്ന​ത്. വ​ട​ക്ക​ഞ്ചേ​രി മേ​ൽ​പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണ​ഘ​ട്ട​ത്തി​ൽ ത​ങ്കം ജം​ഗ്ഷ​ന​ടു​ത്ത് പാ​ല​ത്തി​ന്‍റെ വ​ലി​യ ഒ​രു പി​ല്ല​ർ ത​ക​ർ​ന്നു​വീ​ഴു​ന്ന സ്ഥി​തി​യു​ണ്ടാ​യി​ട്ടു​ണ്ട്. ഇ​തി​ന​ടു​ത്താ​ണ് ഒ​രു​മാ​സം​മു​മ്പ് പാ​ല​ക്കാ​ട് ലൈ​നി​ൽ വ​ലി​യ തോ​തി​ലു​ള്ള ത​ക​ർ​ച്ച​യു​ണ്ടാ​യ​ത്.

പ​തി​വി​ൽ​നി​ന്ന് വ​ള​രെ ഗു​രു​ത​ര നി​ല​യി​ൽ ത​ക​ർ​ച്ച ക​ണ്ടെ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു വാ​ഹ​ന​ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും നി​രോ​ധി​ച്ച​ത്. ഇ​പ്പോ​ഴും സ്ഥ​ല​ത്ത് റി​പ്പ​യ​ർ വ​ർ​ക്കു​ക​ൾ ന​ട​ന്നു വ​രി​ക​യാ​ണ്.2022 ഫെ​ബ്രു​വ​രി​യി​ലാ​ണ് വ​ട​ക്ക​ഞ്ചേ​രി മേ​ൽ​പാലം നി​ർ​മി​ച്ച് തു​റ​ന്നു കൊ​ടു​ത്ത​ത്. അ​ന്നു​മു​ത​ൽ ത​ന്നെ പാ​ല​ത്തി​ൽ അ​പാ​ക​ത​ക​ളും കാ​ണാ​ൻ തു​ട​ങ്ങി​യി​രു​ന്നു.

Latest News

Corehub Up