Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Oversee Investigation

ഭൂ​മി കൈ​യേ​റ്റം: അ​ന്വേ​ഷ​ണ മേ​ല്‍​നോ​ട്ടത്തിന് എ​സ്ടി​എ​ഫ്

കൊ​​​ച്ചി: മൂ​​​ന്നാ​​​റി​​​ലെ​​​യ​​​ട​​​ക്കം ഭൂ​​​മി കൈ​​​യേ​​​റ്റ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​നും ഡി​​​ജി​​​റ്റ​​​ല്‍ സ​​​ര്‍​വേ​​​ക്കും മേ​​​ല്‍​നോ​​​ട്ടം വ​​​ഹി​​​ക്കാ​​​ന്‍ അ​​​ഞ്ചം​​​ഗ പ്ര​​​ത്യേ​​​ക ക​​​ര്‍​മ​​​സേ​​​ന​​​യെ (സ്‌​​​പെ​​​ഷ്യ​​​ല്‍ ടാ​​​സ്‌​​​ക് ഫോ​​​ഴ്‌​​​സ്-​​​എ​​​സ്ടി​​​എ​​​ഫ്) രൂ​​​പ​​വ​​ത്​​​ക​​​രി​​​ച്ച് ഹൈ​​​ക്കോ​​​ട​​​തി.

പൊ​​​തു​​​മ​​​രാ​​​മ​​​ത്ത് അ​​​ഡീ​​​ഷ​​​ണ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി വി.​​​ആ​​​ര്‍. വി​​​നോ​​​ദ് അ​​​ധ്യ​​​ക്ഷ​​​നും കേ​​​ര​​​ള ബു​​​ക്‌​​​സ് ആ​​​ന്‍​ഡ് പ​​​ബ്ലി​​​ക്കേ​​​ഷ​​​ന്‍ സൊ​​​സൈ​​​റ്റി പൊ​​​ലി​​​സ് സൂ​​​പ്ര​​​ണ്ട് എ​​​സ്. ഷം​​​സു​​​ദ്ദീ​​​ന്‍, കൊ​​​ല്ലം ഡെ​​​പ്യൂ​​​ട്ടി ക​​​ള​​​ക്ട​​​ര്‍ (റ​​​വ​​​ന്യു റി​​​ക്ക​​​വ​​​റി) എ​​​സ്. സ​​​നൂ​​​പ്, കോ​​​ട്ട​​​യം ഡെ​​​പ്യൂ​​​ട്ടി ഫോ​​​റ​​​സ്റ്റ് ക​​​ണ്‍​സ​​​ര്‍​വേ​​​റ്റ​​​ര്‍ (സ്‌​​​പെ​​​ഷ്യ​​​ല്‍ ഇ​​​ന്‍​വെ​​​സ്റ്റി​​​ഗേ​​​ഷ​​​ന്‍ ആ​​​ന്‍​ഡ് പ്രൊ​​​ട്ട​​​ക്‌ഷന്‍) ജോ​​​ണ്‍ മാ​​​ത്യു, ദേ​​​വി​​​കു​​​ളം സ​​​ര്‍​വേ സൂ​​​പ്ര​​​ണ്ട് എ.​​​കെ. മ​​​നോ​​​ജ് എ​​​ന്നി​​​വ​​​ര്‍ അം​​​ഗ​​​ങ്ങ​​​ളാ​​​യ​​​തു​​​മാ​​​ണ് സ​​​മി​​​തി.

ഭൂ​​​മി കൈ​​​കാ​​​ര്യം ചെ​​​യ്യു​​​ന്ന​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് സ​​​മ​​​ഗ്ര പ്രോ​​​ട്ടോ​​​ക്കോ​​​ളും പ്ര​​​വ​​​ര്‍​ത്ത​​​ന ക്ര​​​മ​​​വും (സ്റ്റാ​​​ന്‍​ഡേ​​​ര്‍​ഡ് ഓ​​​പ്പ​​​റേ​​​റ്റിം​​​ഗ് പ്രൊ​​​സീ​​​ജ്യ​​​ര്‍ എ​​​സ്ഒ​​​പി) ഡി​​​സം​​​ബ​​​ര്‍ 10ന​​​കം ത​​​യാ​​​റാ​​​ക്കാ​​​ന്‍ ജ​​​സ്റ്റീ​​​സ് ദേ​​​വ​​​ന്‍ രാ​​​മ​​​ച​​​ന്ദ്ര​​​ന്‍, ജ​​​സ്റ്റീ​​​സ് ബ​​​സ​​​ന്ത് ബാ​​​ലാ​​​ജി എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങു​​​ന്ന ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് നി​​​ര്‍​ദേ​​​ശി​​​ച്ചു.

മൂ​​​ന്നാ​​​റി​​​ലെ അ​​​ന​​​ധി​​​കൃ​​​ത കൈ​​​യേ​​​റ്റ​​​ങ്ങ​​​ള്‍ ഒ​​​ഴി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്നാവ​​​ശ്യ​​​പ്പെ​​​ട്ട് വ​​​ണ്‍ എ​​​ര്‍​ത്ത് വ​​​ണ്‍ ലൈ​​​ഫ്, പ​​​രി​​​സ്ഥി​​​തി സം​​​ര​​​ക്ഷ​​​ണ സ​​​മി​​​തി തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ സ​​​മ​​​ര്‍​പ്പി​​​ച്ച ഹ​​​ര്‍​ജി​​​ക​​​ളി​​​ലാ​​​ണ് ഉ​​​ത്ത​​​ര​​​വ്. വി​​​ല്ലേ​​​ജ്, റ​​​വ​​​ന്യൂ, ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ന്‍ ഓ​​​ഫീ​​​സു​​​ക​​​ളി​​​ല്‍ കൃ​​​ത്യ​​​മാ​​​യ ര​​​ജി​​​സ്റ്റ​​​റു​​​ക​​​ളും രേ​​​ഖ​​​ക​​​ളും സൂ​​​ക്ഷി​​​ക്കു​​​ന്നി​​​ല്ലെ​​​ന്നും പ​​​ട്ട​​​യ​​​ങ്ങ​​​ള്‍, ര​​​ജി​​​സ്ട്രി മാ​​​റ്റ​​​ങ്ങ​​​ള്‍, ഭൂ​​​മി പ​​​തി​​​ച്ചു​​​ന​​​ല്‍​ക​​​ല്‍ എ​​​ന്നി​​​വ​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ള്‍ പാ​​​ലി​​​ക്കു​​​ന്നി​​​ല്ലെ​​​ന്നും വ്യാ​​​പ​​​ക​​​മാ​​​യ പ​​​രാ​​​തി​​​ക​​​ളു​​​ണ്ടെ​​​ന്ന് കോ​​​ട​​​തി നി​​​രീ​​​ക്ഷി​​​ച്ചു.

വി​​​വി​​​ധ സ​​​മി​​​തി​​​ക​​​ള്‍ ന​​​ല്‍​കി​​​യ ശി​​​പാ​​​ര്‍​ശ​​​ക​​​ള്‍ പ​​​ഠി​​​ച്ച ശേ​​​ഷം, വി​​​ല്ലേ​​​ജ് ഓ​​​ഫീ​​​സു​​​ക​​​ള്‍ ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള റ​​​വ​​​ന്യൂ ഓ​​​ഫീ​​​സു​​​ക​​​ളി​​​ലെ ര​​​ജി​​​സ്റ്റ​​​റു​​​ക​​​ള്‍​ക്കും രേ​​​ഖ​​​ക​​​ള്‍​ക്കും പ്ര​​​ത്യേ​​​ക ഊ​​​ന്ന​​​ല്‍ ന​​​ല്‍​കി പ്രോ​​​ട്ടോ​​​കോ​​​ള്‍ ത​​​യാ​​​റാ​​​ക്കാ​​​നാ​​​ണ് ക​​​ര്‍​മ​​​സേ​​​ന​​​യ്ക്കു നി​​​ര്‍​ദേ​​​ശം ന​​​ല്‍​കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. നി​​​ല​​​വി​​​ലെ രേ​​​ഖ​​​ക​​​ള്‍ സം​​​ര​​​ക്ഷി​​​ക്കാ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ളും സ​​​മി​​​തി​​​ക്കു ശി​​​പാ​​​ര്‍​ശ ചെ​​​യ്യാം.

മ​റ്റ് ഔ​ദ്യോ​ഗി​ക ചു​മ​ത​ല​ക​ള്‍ ന​ല്‍​ക​രു​ത്

മോ​​​ണി​​​റ്റ​​​റിം​​​ഗ് ക​​​മ്മി​​​റ്റി, പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ സം​​​ഘം (എ​​​സ്‌​​​ഐ​​​ടി), ഡി​​​ജി​​​റ്റ​​​ല്‍ സ​​​ര്‍​വേ ടീം ​​​എ​​​ന്നി​​​വ ഒ​​​ഴി​​​കെ, നേ​​​ര​​​ത്തെ രൂ​​​പ​​വ​​ത്​​​ക​​​രി​​​ച്ച മ​​​റ്റ് സ​​​മി​​​തി​​​ക​​​ള്‍ ഇ​​​നി ആ​​​വ​​​ശ്യ​​​മി​​​ല്ലെ​​​ന്നും കോ​​​ട​​​തി വ്യ​​​ക്ത​​​മാ​​​ക്കി. ഭാ​​​വി​​​യി​​​ല്‍ മോ​​​ണി​​​റ്റ​​​റിം​​​ഗ് ക​​​മ്മി​​​റ്റി​​​യു​​​ടെ ചു​​​മ​​​ത​​​ല​​​ക​​​ള്‍ കൂ​​​ടി എ​​​സ്ടി​​​എ​​​ഫ് ഏ​​​റ്റെ​​​ടു​​​ക്കാ​​​നാ​​​യേ​​​ക്കു​​​മെ​​​ന്നും കോ​​​ട​​​തി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

പ്രോ​​​ട്ടോ​​​കോ​​​ള്‍ ത​​​യാ​​​റാ​​​ക്കു​​​മ്പോ​​​ള്‍ എ​​​സ്ടി​​​എ​​​ഫ് അം​​​ഗ​​​ങ്ങ​​​ള്‍​ക്ക് മ​​​റ്റ് ഔ​​​ദ്യോ​​​ഗി​​​ക ചു​​​മ​​​ത​​​ല​​​ക​​​ള്‍ ന​​​ല്‍​ക​​​രു​​​തെ​​​ന്നും, ആ​​​വ​​​ശ്യ​​​മാ​​​യ അ​​​ടി​​​സാ​​​ന സൗ​​​ക​​​ര്യ​​​ങ്ങ​​​ളും ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ​​​യും യാ​​​ത്രാ സൗ​​​ക​​​ര്യ​​​ങ്ങ​​​ളും സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​ര്‍ ല​​​ഭ്യ​​​മാ​​​ക്ക​​​ണ​​​മെ​​​ന്നും കോ​​​ട​​​തി നി​​​ര്‍​ദേ​​​ശി​​​ച്ചു. ഹ​​​ര്‍​ജി​​​ക​​​ള്‍ 12ന് ​​​വീ​​​ണ്ടും പ​​​രി​​​ഗ​​​ണി​​​ക്കും.

Latest News

Corehub Up