Sun, 22 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Oyster Mushroom Cultivation

Thiruvananthapuram

ചി​പ്പി​ക്കൂ​ണ്‍ കൃ​ഷി​: ച​രി​ത്രം ര​ചി​ച്ച് തോ​ബി​യാ​സും ലി​ല്ലി​ലെ​റ്റും

നെ​യ്യാ​റ്റി​ന്‍​ക​ര : കാ​രോ​ട് പ​ഞ്ചാ​യ​ത്തി​ലെ കാ​രു​ണ്യ​വും ക​ഠി​നാ​ധ്വാ​ന​വും നി​റ​ഞ്ഞ കൈ​ക​ളാ​ൽ വി​ജ​യം തീ​ർ​ക്കു​ന്ന മാ​തൃ​കാ ക​ർ​ഷ​ക ദ​മ്പ​തി​ക​ളാ​ണ് തോ​ബി​യാ​സും ഭാ​ര്യ ലി​ല്ലി​ലെ​റ്റും. വൃ​ത്തി​യി​ലും കൃ​ത്യ​ത​യി​ലും പ​രി​പാ​ലി​ക്കു​ന്ന ഇ​വ​രു​ടെ ചി​പ്പി​ക്കൂ​ൺ കൃ​ഷി​യി​ടം ഓ​രോ കൃ​ഷി​സ്നേ​ഹി​യു​ടെ​യും ക​ണ്ണും ക​ര​ളും ക​വ​രു​മെ​ന്ന​തി​ല്‍ സം​ശ​യ​മി​ല്ല.

വി​ഷ​ര​ഹി​ത​വും ആ​രോ​ഗ്യ​പ്ര​ദ​വു​മാ​യ, ഔ​ഷ​ധ​ഗു​ണ​മു​ള്ള ചി​പ്പി​ക്കൂ​ൺ കൃ​ഷി​യാ​ണ് തോ​ബി​യാ​സി​ന്‍റെ​യും ലി​ല്ലി​ലെ​റ്റി​ന്‍റെ​യും ഉ​പ​ജീ​വ​ന​മാ​ര്‍​ഗം. കാ​രോ​ട് കൃ​ഷി ഭ​വ​നു സ​മീ​പ​ത്താ​ണ് ഇ​വ​രു​ടെ ഭ​വ​നം. തോ​ബി​യാ​സ് നേ​ര​ത്തെ ഗ​ള്‍​ഫി​ലാ​യി​രു​ന്നു. അ​ക്കാ​ല​ത്ത് ലി​ല്ലി​ലെ​റ്റാ​ണ് കൂ​ണ്‍​കൃ​ഷി ആ​രം​ഭി​ച്ച​ത്. യൂ ​ട്യൂ​ബാ​യി​രു​ന്നു അ​ന്നു വ​ഴി​കാ​ട്ടി. വീ​ട്ടി​ലെ ചെ​റി​യ മു​റി​യി​ലാ​യി​രു​ന്നു കൃ​ഷി​യു​ടെ തു​ട​ക്കം. ആ​ദ്യ​മാ​ദ്യം ചി​ല വെ​ല്ലു​വി​ളി​ക​ളൊ​ക്കെ​യു​ണ്ടാ​യി. എ​ല്ലാ​റ്റി​നെ​യും അ​തി​ജീ​വി​ച്ച് തോ​ബി​യാ​സും ലി​ല്ലി​ലെ​റ്റും ചേ​ര്‍​ന്ന് വീ​ടി​ന​ടു​ത്ത് ത​ന്നെ ഫാം ​തു​ട​ങ്ങി. കൂ​ണ്‍ ബെ​ഡ് കൂ​ടു​ത​ലാ​യി ത​യാ​റാ​ക്കി. ഫം​ഗ​സി​ന്‍റെ ആ​ക്ര​മ​ണം ഏ​റെ ബു​ദ്ധി​മു​ട്ടി​ച്ചു. പി​ന്നീ​ട് വ​ള​രെ ശാ​സ്ത്രീ​യ​മാ​യി ത​ന്നെ ചി​പ്പി​ക്കൂ​ണ്‍ കൃ​ഷി​യെ​ക്കു​റി​ച്ച് ഇ​രു​വ​രും മ​ന​സി​ലാ​ക്കി​യ​തി​നു ശേ​ഷം തു​ട​രു​ന്ന ദൗ​ത്യം വി​ജ​യ​ക​ര​മാ​യി മു​ന്നോ​ട്ടു പോ​കു​ന്നു​ണ്ട്. മി​ക​ച്ച വി​ള​വ് ഇ​ര​ട്ടി സ​ന്തോ​ഷം പ​ക​രു​ന്നു. ചി​ല ദി​വ​സ​ങ്ങ​ളി​ല്‍ വി​ള​വി​ന്‍റെ തോ​ത് വ​ര്‍​ധി​ക്കും. അ​വ വി​ല്‍​ക്കാ​നാ​കാ​തെ​യും വ​രാ​റു​ണ്ട്. അ​ങ്ങ​നെ​യാ​ണ് കൂ​ണ്‍ അ​ച്ചാ​ര്‍ നി​ര്‍​മി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്. ഇ​പ്പോ​ള്‍ കാ​ര്യ​ക്ഷ​മ​മാ​യി ത​ന്നെ കൂ​ണ്‍ അ​ച്ചാ​റും വി​റ്റ​ഴി​ക്ക​പ്പെ​ടു​ന്നു.

താ​ത്പ​ര്യ​മു​ള്ള​വ​ര്‍​ക്ക് കൂ​ണ്‍​കൃ​ഷി​യെ​യും കൂ​ണ്‍ അ​ച്ചാ​ര്‍ ത​യാ​റാ​ക്ക​ലി​നെ​യും കു​റി​ച്ചു​ള്ള അ​റി​വ് പ​ക​ര്‍​ന്ന് ന​ല്‍​കാ​നും തോ​ബി​യാ​സ് ശ്ര​മി​ക്കാ​റു​ണ്ട്.

Latest News

Corehub Up