നെയ്യാറ്റിന്‍കര : കാരോട് പഞ്ചായത്തിലെ കാരുണ്യവും കഠിനാധ്വാനവും നിറഞ്ഞ കൈകളാൽ വിജയം തീർക്കുന്ന മാതൃകാ കർഷക ദമ്പതികളാണ് തോബിയാസും ഭാര്യ ലില്ലിലെറ്റും. വൃത്തിയിലും കൃത്യതയിലും പരിപാലിക്കുന്ന ഇവരുടെ ചിപ്പിക്കൂൺ കൃഷിയിടം ഓരോ കൃഷിസ്നേഹിയുടെയും കണ്ണും കരളും കവരുമെന്നതില്‍ സംശയമില്ല.
വിഷരഹിതവും ആരോഗ്യപ്രദവുമായ, ഔഷധഗുണമുള്ള ചിപ്പിക്കൂൺ കൃഷിയാണ് തോബിയാസിന്റെയും ലില്ലിലെറ്റിന്റെയും ഉപജീവനമാര്‍ഗം. കാരോട് കൃഷി ഭവനു സമീപത്താണ് ഇവരുടെ ഭവനം. തോബിയാസ് നേരത്തെ ഗള്‍ഫിലായിരുന്നു. അക്കാലത്ത് ലില്ലിലെറ്റാണ് കൂണ്‍കൃഷി ആരംഭിച്ചത്. യൂ ട്യൂബായിരുന്നു അന്നു വഴികാട്ടി. വീട്ടിലെ ചെറിയ മുറിയിലായിരുന്നു കൃഷിയുടെ തുടക്കം. ആദ്യമാദ്യം ചില വെല്ലുവിളികളൊക്കെയുണ്ടായി. എല്ലാറ്റിനെയും അതിജീവിച്ച് തോബിയാസും ലില്ലിലെറ്റും ചേര്‍ന്ന് വീടിനടുത്ത് തന്നെ ഫാം തുടങ്ങി. കൂണ് ബെഡ് കൂടുതലായി തയാറാക്കി. ഫംഗസിന്റെ ആക്രമണം ഏറെ ബുദ്ധിമുട്ടിച്ചു. പിന്നീട് വളരെ ശാസ്ത്രീയമായി തന്നെ ചിപ്പിക്കൂണ്‍ കൃഷിയെക്കുറിച്ച് ഇരുവരും മനസിലാക്കിയതിനു ശേഷം തുടരുന്ന ദൗത്യം വിജയകരമായി മുന്നോട്ടു പോകുന്നുണ്ട്. മികച്ച വിളവ് ഇരട്ടി സന്തോഷം പകരുന്നു. ചില ദിവസങ്ങളില്‍ വിളവിന്റെ തോത് വര്‍ധിക്കും. അവ വില്ക്കാനാകാതെയും വരാറുണ്ട്. അങ്ങനെയാണ് കൂണ് അച്ചാര്‍ നിര്‍മിക്കാന്‍ തീരുമാനിച്ചത്. ഇപ്പോള്‍ കാര്യക്ഷമമായി തന്നെ കൂണ് അച്ചാറും വിറ്റഴിക്കപ്പെടുന്നു.
താത്പര്യമുള്ളവര്‍ക്ക് കൂണ്‍കൃഷിയെയും കൂണ് അച്ചാര്‍ തയാറാക്കലിനെയും കുറിച്ചുള്ള അറിവ് പകര്‍ന്ന് നല്‍കാനും തോബിയാസ് ശ്രമിക്കാറുണ്ട്.
Tags : Oyster Mushroom Cultivation Nattuvishesham District News Tobias and Lilletta Make History