കൊല്ലം: ജര്‍മനിയിലെ ബോണിന് സമീപം ബാഡ് ഹോന്നഫില് താമസിക്കുന്ന മുതിരവിള പി. ചെറിയാന് (ബാബു - 81) അന്തരിച്ചു. അവധിക്കാലം ആഘോഷിക്കാനായി സ്വന്തം നാടായ കൊല്ലം കണ്ടച്ചിറ വീട്ടില്‍ എത്തിയപ്പോഴാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചത്.
സംസ്കാര ശുശ്രൂഷകള്‍ ചൊവ്വാഴ്ച രാവിലെ 11ന് കൊല്ലം കണ്ടച്ചിറ സെന്റ് തോമസ് ദേവാലയത്തില്‍ നടക്കും. മുതിരവിള പൗലോസിന്റെ (മീശ അപ്പന്) മകനാണ്.
ഭാര്യ: ഗ്രേസി ചെറിയാന് കൊല്ലം, പത്തനാപുരം, മഞ്ഞകാല, കോട്ടാപണിക്കത്തു കുടുംബാംഗം. മക്കള്‍: ബിയോള വോള്‍ഫ്, ബിഗോണ്‍ ചെറിയാന്. മരുമക്കള്‍: ഉവെ വോള്‍ഫ്, സീന ചെറിയാന്.
1973ലാണ് ചെറിയാന് ജര്‍മനിയില്‍ എത്തിയത്. ജര്‍മനിയിലെ സാമൂഹ്യ സാംസ്കാരിക സാമുദായിക രംഗങ്ങളില്‍ സജീവമായിരുന്ന ചെറിയാന്റെ വേര്‍പാടില്‍ ജർമനിയിലെ സംഘടന നേതാക്കൾ ആദരാഞ്ജലികള്‍ അർപ്പിച്ചു.