നിലന്പൂർ: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ മലബാർ ഭദ്രാസനത്തിലെ സീനിയർ വൈദികരിൽ ഒരാളും മലബാറിലെ ആദ്യകാല സുവിശേഷ പ്രസംഗകനും വടപുറം സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളി ഇടവക അംഗവുമായ പി.സി. ഏബ്രഹാം കോർ എപ്പിസ്കോപ്പ (70) അന്തരിച്ചു. മലബാർ ഭദ്രാസന സുവിശേഷ സംഘം സെക്രട്ടറിയായി ദീർഘനാൾ പ്രവർത്തിച്ചു.
സംസ്കാര ശുശ്രൂഷ ഇന്ന് ഉച്ചക്ക് 12 മണിക്ക് ശുശ്രൂഷയുടെ ഏഴാംക്രമവും രണ്ടുമണിക്ക് സമാപന ശുശ്രൂഷയും വടപുറം സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളിയിൽ മലബാർ ഭദ്രാസന അധിപൻ ഗീവർഗീസ് മാർ പക്കോമിയോസ് തിരുമേനിയുടെ മുഖ്യകാർമികത്വത്തിൽ നടക്കും.
മുണ്ടൻപാറ സെന്റ് ജോർജ്, വടപുറം സെന്റ് ജോർജ് വലിയ പള്ളി, മഞ്ചേരി സെന്റ് ഗ്രിഗോറിയോസ്, മുതുകുറിശി സെന്റ് ജോർജ്, കാരപ്പുറം സെന്റ് സ്റ്റീഫൻ, പനമണ്ണ സെന്റ് മേരീസ്, പാലുണ്ട സെന്റ് മേരീസ്, പാലക്കുന്ന് സെന്റ് പോൾസ് ആൻഡ് സെന്റ് പീറ്റേഴ്സ്, നിലന്പൂർ സെന്റ് ഗ്രിഗോറിയോസ്, കരുവാരകുണ്ട് സെന്റ് ജോർജ് തുടങ്ങി മലബാർ ഭദ്രാസനത്തിലെ വിവിധ ദേവാലയങ്ങളിൽ വികാരിയായി സേവനമനുഷ്ഠിച്ചു.
ഭാര്യ: മൈക്കാവ് തട്ടുംപുറം കുടുംബത്തിൽ അന്നമ്മ എബ്രഹാം(റിട്ടയേർഡ് അധ്യാപിക). മക്കൾ: എബി ഏബ്രഹാം (അധ്യാപകൻ, എഎൽപി സ്കൂൾ കൊന്നമണ്ണ), ഫാ. അജി ഏബ്രഹാം (വികാരി സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളി, പെരുംകുളം). മരുമക്കൾ: അനു എബി, സിമി അജി,