Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : P.K. Firoz

എ. ​​​സു​​​രേ​​​ഷ് പാണക്കാട്ടെത്തി ലീഗ് നേതാക്കളെ ക​​​ണ്ടു

മ​​​ല​​​പ്പു​​​റം: മ​​​ല​​​ന്പു​​​ഴ​​​യി​​​ൽ യു​​​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​കു​​​മെ​​​ന്ന അ​​​ഭ്യൂ​​​ഹ​​​ങ്ങ​​​ൾ​​​ക്കി​​​ടെ മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​എ​​​സ്. അ​​​ച്യു​​​താ​​​ന​​​ന്ദ​​​ന്‍റെ പ​​​ഴ്സ​​​ണ​​​ൽ അ​​​സി​​​സ്റ്റ​​​ന്‍റാ​​​യി​​​രു​​​ന്ന എ. ​​​സു​​​രേ​​​ഷ് പാ​​​ണ​​​ക്കാ​​​ട്ടെ​​​ത്തി മു​​​സ്‌​​​ലിം ലീ​​​ഗ് നേ​​​താ​​​ക്ക​​​ളെ ക​​​ണ്ടു.

ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ 11നാ​​​ണ് അ​​​ദ്ദേ​​​ഹം പാ​​​ണ​​​ക്കാ​​​ട്ടെ​​​ത്തി​​​യ​​​ത്. മ​​​ഞ്ഞ​​​ളാം​​​കു​​​ഴി അ​​​ലി എം​​​എ​​​ൽ​​​എ, യൂ​​​ത്ത് ലീ​​​ഗ് സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി പി.​​​കെ. ഫി​​​റോ​​​സ് എ​​​ന്നി​​​വ​​​രും അ​​​ദ്ദേ​​​ഹ​​​ത്തോ​​​ടൊ​​​പ്പ​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു. ഏ​​​റെ നേ​​​രം ലീ​​​ഗ് സം​​​സ്ഥാ​​​ന അ​​​ധ്യ​​​ക്ഷ​​​ൻ സാ​​​ദി​​​ഖ​​​ലി ശി​​​ഹാ​​​ബ് ത​​​ങ്ങ​​​ൾ ഉ​​​ൾ​​​പ്പ​​​ടെ​​​യു​​​ള്ള നേ​​​താ​​​ക്ക​​​ളു​​​മാ​​​യി സു​​​രേ​​​ഷ് കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി. നേ​ര​ത്തേ മു​​​സ്‌​​​ലിം ലീ​​​ഗ് അ​​​ഖി​​​ലേ​​​ന്ത്യാ ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി പി.​​​കെ. കു​​​ഞ്ഞാ​​​ലി​​​ക്കു​​​ട്ടി​​​യെ ക​​​ണ്ട​​​തി​​​നു ശേ​​​ഷ​​​മാ​​​ണ് സു​​​രേ​​​ഷ് പാ​​​ണ​​​ക്കാ​​​ട് എ​​​ത്തി​​​യ​​​ത്.

ഏ​​​റെ​​​ക്കാ​​​ല​​​ത്തെ ആ​​​ഗ്ര​​​ഹ​​​മാ​​​യി​​​രു​​​ന്നു പാ​​​ണ​​​ക്കാ​​​ട് വ​​​ര​​​ണ​​​മെ​​​ന്ന​​​ത്. അ​​​ത് സാ​​​ധി​​​ച്ച​​​തി​​​ൽ അ​​​തി​​​യാ​​​യ സ​​​ന്തോ​​​ഷ​​​മു​​​ണ്ടെ​​​ന്ന് സു​​​രേ​​​ഷ് പ​​​റ​​​ഞ്ഞു. അ​​​നു​​​ഗ്ര​​​ഹം തേ​​​ടി​​​യാ​​​ണ് പാ​​​ണ​​​ക്കാ​​​ട്ടെ​​​ത്തി​​​യ​​​ത്. കേ​​​ര​​​ള​​​ത്തി​​​ന്‍റെ മ​​​തേ​​​ത​​​ര​​​ത്വ​​​ത്തി​​​ന്‍റെ അം​​​ബാ​​​സ​​​ഡ​​​ർ​​​മാ​​​രാ​​​ണ് പാ​​​ണ​​​ക്കാ​​​ട് ത​​​ങ്ങ​​​ൾ​​​മാ​​​ർ. സാം​​​സ്കാ​​​രി​​​ക ഇ​​​ട​​​മാ​​​ണ് കൊ​​​ട​​​പ്പ​​​ന​​​ക്ക​​​ൽ ത​​​റ​​​വാ​​​ടെ​​​ന്നും സു​​​രേ​​​ഷ് പ​​​റ​​​ഞ്ഞു. മ​​​ല​​​ന്പു​​​ഴ​​​യി​​​ൽ മ​​​ത്സ​​​രി​​​ക്കു​​​ന്ന കാ​​​ര്യം യു​​​ഡി​​​എ​​​ഫ് തീ​​​രു​​​മാ​​​നി​​​ക്കു​​​മെ​​​ന്നും മാ​​​ധ്യ​​​മ​​​ങ്ങ​​​ളു​​​ടെ ചോ​​​ദ്യ​​​ത്തി​​​ന് സു​​​രേ​​​ഷ് പ്ര​​​തി​​​ക​​​രി​​​ച്ചു.

ജ​​​നാ​​​ധി​​​പ​​​ത്യ ചേ​​​രി​​​യി​​​ലേ​​​ക്ക് സ്വാ​​​ഗ​​​തം: സാ​​​ദി​​​ഖ​​​ലി ത​​​ങ്ങ​​​ൾ

സു​​​രേ​​​ഷി​​​നെ ജ​​​നാ​​​ധി​​​പ​​​ത്യ ചേ​​​രി​​​യി​​​ലേ​​​ക്കു സ്വാ​​​ഗ​​​തം ചെ​​​യ്യു​​​ന്നു​​​വെ​​​ന്നു മു​​​സ്‌​​​ലിം ലീ​​​ഗ് സം​​​സ്ഥാ​​​ന അ​​​ധ്യ​​​ക്ഷ​​​ൻ പാ​​​ണ​​​ക്കാ​​​ട് സ​​​യ്യി​​​ദ് സാ​​​ദി​​​ഖ​​​ലി ശി​​​ഹാ​​​ബ് ത​​​ങ്ങ​​​ൾ പ്ര​​​തി​​​ക​​​രി​​​ച്ചു. സു​​​രേ​​​ഷി​​​ന്‍റെ മാ​​​റ്റം ജ​​​നം അം​​​ഗീ​​​ക​​​രി​​​ക്കു​​​മെ​​​ന്നാ​​​ണു പ്ര​​​തീ​​​ക്ഷ. രാ​​​ഷ്‌​​​ട്രീ​​​യ കേ​​​ര​​​ള​​​ത്തി​​​നു ന​​​ല്ലൊ​​​രു സ​​​ന്ദേ​​​ശം ഇ​​​തി​​​ലൂ​​​ടെ ന​​​ൽ​​​കാ​​​ൻ ക​​​ഴി​​​യും.

മ​​​ല​​​ന്പു​​​ഴ​​​യു​​​മാ​​​യി സു​​​രേ​​​ഷി​​​നു പൊ​​​ക്കി​​​ൾ​​​കൊ​​​ടി ബ​​​ന്ധ​​​മാ​​​ണു​​​ള്ള​​​ത്. ന​​​ല്ല പാ​​​ര​​​ന്പ​​​ര്യ​​​മു​​​ള്ള വ്യ​​​ക്തി​​​യാ​​​ണ് സു​​​രേ​​​ഷ്. അ​​​ത് ജ​​​ന​​​ങ്ങ​​​ൾ​​​ക്ക് ബോ​​​ധ്യ​​​വു​​​മു​​​ണ്ട്. ഈ ​​​മാ​​​റ്റ​​​ത്തെ ജ​​​ന​​​ങ്ങ​​​ളും തീ​​​ർ​​​ച്ച​​​യാ​​​യും അം​​​ഗീ​​​ക​​​രി​​​ക്കും. യു​​​ഡി​​​എ​​​ഫി​​​നും ക​​​രു​​​ത്താ​​​കും- ത​​​ങ്ങ​​​ൾ പ​​​റ​​​ഞ്ഞു.

Latest News

Corehub Up