Mon, 26 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : P.K. Indira Investment

പി.കെ. ഇന്ദിരയുടെ വൈദേകത്തിലെ നിക്ഷേപം റിട്ടയർമെന്‍റ് ആനുകൂല്യങ്ങൾ ഉപയോഗിച്ചാണോ?

ക​​ണ്ണൂ​​ര്‍: ഇ.​​പി. ജ​​യ​​രാ​​ജ​​നെ​​യും ഭാ​​ര്യ ഇ​​ന്ദി​​ര​​യെ​​യും വി​​ടാ​​തെ സ​​ഹോ​​ദ​​രീ​​പു​​ത്ര​​ന്‍ ഇ.​​പി. ശ്യാം​​ജി​​ത്ത്. വൈ​​ദേ​​കം റി​​സോ​​ര്‍ട്ടി​​ലെ നി​​ക്ഷേ​​പം സം​​ബ​​ന്ധി​​ച്ച രേ​​ഖ​​ക​​ളി​​ല്‍ മാ​​റ്റം വ​​രു​​ത്താ​​ന്‍ ഇ.​​പി. ജ​​യ​​രാ​​ജ​​ന്‍റെ ഭാ​​ര്യ പി.​​കെ. ഇ​​ന്ദി​​ര ശ്ര​​മി​​ച്ചെ​​ന്നാ​​ണ് ശ്യാം​​ജി​​ത്തി​​ന്‍റെ ഇ​​ന്ന​​ലെ​​ത്തെ ആ​​രോ​​പ​​ണം. ഇ​​നി​​യും കു​​റെ തെ​​ളി​​വു​​ക​​ളും രേ​​ഖ​​ക​​ളും ബ​​ന്ധ​​ങ്ങ​​ളും പു​​റ​​ത്തു​​വ​​രാ​​നു​​ണ്ട്. കാ​​ത്തി​​രി​​ക്കൂ എ​​ന്നാ​​ണ് ഇ​​ന്ന​​ലെ ഫേ​​സ് ബു​​ക്കി​​ൽ കു​​റി​​ച്ചി​​രി​​ക്കു​​ന്ന​​ത്.

പി.​​കെ. ഇ​​ന്ദി​​ര​​യു​​ടെ ക​​ണ്ണൂ​​ർ ആ​​യു​​ർ​​വേ​​ദ റി​​സോ​​ർ​​ട്ടി​​ലെ നി​​ക്ഷേ​​പം റി​​ട്ട​​യ​​ർ​​മെ​​ന്‍റ് ആ​​നു​​കൂ​​ല്യ​​ങ്ങ​​ൾ ഉ​​പ​​യോ​​ഗി​​ച്ചാ​​ണോ?, കേ​​ര​​ള ബാ​​ങ്കി​​ൽ ജോ​​ലി ചെ​​യ്തു വി​​ര​​മി​​ച്ച ഒ​​രാ​​ൾ​​ക്കു ല​​ഭി​​ച്ച ആ​​നു​​കൂ​​ല്യ​​ങ്ങ​​ൾ എ​​ത്ര​​യാ​​യി​​രു​​ന്നു? ആ ​​തു​​ക​​യു​​ടെ ക​​ണ​​ക്കു​​ക​​ളും നി​​ക്ഷേ​​പ​​ത്തി​​ന്‍റെ രേ​​ഖ​​ക​​ളും പു​​റ​​ത്തു​​വ​​രേ​​ണ്ട​​ത​​ല്ലേ?
ഇ​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട പ​​ല ഇ​​ട​​പാ​​ടു​​ക​​ളു​​ടെ​​യും രേ​​ഖ​​ക​​ൾ ഇ​​നി​​യും പു​​റ​​ത്തു​​വ​​രാ​​നു​​ണ്ടെ​​ന്നു​​മാ​​ണ് ആ​​രോ​​പ​​ണം.

ഫേ​​സ്ബു​​ക്ക് കു​​റി​​പ്പ്:

ഇ​​തി​​നി​​ടെ റി​​സോ​​ര്‍ട്ടി​​ലെ നി​​ക്ഷേ​​പം സം​​ബ​​ന്ധി​​ച്ച രേ​​ഖ​​ക​​ളി​​ല്‍ മാ​​റ്റം വ​​രു​​ത്താ​​ൻ ത​​യാ​​റാ​​കാ​​തി​​രു​​ന്ന​​തോ​​ടെ​​യാ​​ണ് ത​​ന്‍റെ ഭാ​​ര്യ​​യെ പി​​രി​​ച്ചു​​വി​​ട്ട​​തെ​​ന്ന് ശ്യാം​​ജി​​ത്ത് ഒ​​രു സ്വ​​കാ​​ര്യ ചാ​​ന​​ലി​​ലൂ​​ടെ ആ​​രോ​​പ​​ണം ഉ​​ന്ന​​യി​​ക്കു​​ക​​യും ചെ​​യ്തു. ഇ​​ക്കാ​​ര്യ​​ത്തി​​ൽ ലേ​​ബ​​ര്‍ ക​​മ്മി​​ഷ​​ണ​​റെ സ​​മീ​​പി​​ച്ച​​താ​​യും ശ്യാം​​ജി​​ത്ത് പ​​റ​​യു ന്നു.

സി​​പി​​എം മു​​ന്‍ എം​​എ​​ല്‍എ ജ​​യിം​​സ് മാ​​ത്യു ഭീ​​ഷ​​ണി​​പ്പെ​​ടു​​ത്തി​​യെ​​ന്ന ആ​​രോ​​പ​​ണ​​വും ശ്യാം​​ജി​​ത്ത് ഉ​​ന്ന​​യി​​ക്കു​​ന്നു​​ണ്ട്. റി​​സോ​​ര്‍ട്ടി​​ല്‍ പ​​ല​​ര്‍ക്കും നി​​ക്ഷേ​​പ​​മു​​ണ്ടെ​​ന്നും ശ്യാം​​ജി​​ത്ത് ആ​​രോ​​പി​​ച്ചു.

ക​​ഴി​​ഞ്ഞ ദി​​വ​​സം ശ​​ശി​​ധ​​ര​​ന്‍ ക​​ര്‍ത്ത​​യി​​ല്‍നി​​ന്ന് ഇ​​പി​​യു​​ടെ ഭാ​​ര്യ പി.​​കെ. ഇ​​ന്ദി​​ര പ​​ണം വാ​​ങ്ങി​​യെ​​ന്നും ഈ ​​പ​​ണ​​മാ​​ണ് വൈ​​ദേ​​കം റി​​സോ​​ര്‍ട്ടി​​ല്‍ ചെ​​ല​​വ​​ഴി​​ച്ച​​തെ​​ന്നു​​മു​​ള്ള ഗു​​രു​​ത​​ര ആ​​രോ​​പ​​ണ​​വു​​മാ​​യാ​​ണ് ശ്യാം​​ജി​​ത്തി​​ന്‍റെ ഫേ​​സ്ബു​​ക്ക് പോ​​സ്റ്റ് പു​​റ​​ത്തു​​വ​​ന്ന​​ത്. വാ​​ര്‍ത്ത പു​​റ​​ത്തു​​വ​​ന്ന​​തി​​നു പി​​ന്നാ​​ലെ ഫേ​​സ്ബു​​ക്ക് പോ​​സ്റ്റ് പി​​ന്‍വ​​ലി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ത​​ന്‍റെ ഫേ​​സ്ബു​​ക്ക് ഹാ​​ക്ക്‌ ചെ​​യ്യ​​പ്പെ​​ട്ടു​​വെ​​ന്നും ആ​​രോ​​പ​​ണം ഉ​​ന്ന​​യി​​ച്ച​​ത് താ​​ന​​ല്ലെ​​ന്നും വി​​ശ​​ദീ​​ക​​രി​​ച്ച് മ​​റ്റൊ​​രു ഫേ​​സ്ബു​​ക്ക് പോ​​സ്റ്റും ഇ​​തി​​നു പി​​ന്നാ​​ലെ ശ്യാം​​ജി​​ത്ത് പ​​ങ്കു​​വ​​ച്ചി​​രു​​ന്നു.

സി​​പി​​എ​​മ്മി​​നെ​​തി​​രേ നീ​​ങ്ങി​​യ മു​​ൻ ലോ​​ക്ക​​ൽ ക​​മ്മി​​റ്റി സെ​​ക്ര​​ട്ട​​റി തോ​​മ​​സി​​നെ ക​​ണ്ണൂ​​ർ ആ​​യു​​ർ​​വേ​​ദ റി​​സോ​​ർ​​ട്ടി​​ൽ പി.​​കെ. ഇ​​ന്ദി​​ര നി​​യ​​മി​​ച്ച​​താ​​ണോ എ​​ന്ന കാ​​ര്യ​​ത്തി​​ലും വ്യ​​ക്ത​​ത വ​​രേ​​ണ്ട​​തു​​ണ്ടെ​​ന്നും മ​​റ്റൊ​​രു ഫേ​​സ്ബു​​ക്ക് കു​​റി​​പ്പി​​ലു​​ണ്ട്.

പാ​​ർ​​ട്ടി​​ക്കു​​ള്ളി​​ലെ പ​​ല കാ​​ര്യ​​ങ്ങ​​ളും പു​​റ​​ത്ത​​റി​​യു​​ന്ന​​തി​​ന് പി​​ന്നി​​ൽ പി.​​കെ. ഇ​​ന്ദി​​ര​​യു​​ടെ ബ​​ന്ധു​​വി​​ന് പ​​ങ്കു​​ണ്ടോ എ​​ന്ന​​തും വ​​ഴി​​യേ വ്യ​​ക്ത​​മാ​​കു​​മാ​​യി​​രി​​ക്കും.ഇ​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട പ​​ല കാ​​ര്യ​​ങ്ങ​​ളും ഇ​​നി​​യും പു​​റ​​ത്തു​​വ​​രാ​​നു​​ണ്ട്. രേ​​ഖ​​ക​​ളും വി​​വ​​ര​​ങ്ങ​​ളും പു​​റ​​ത്തു​​വ​​ര​​ട്ടെ. ആ​​രേ​​യും മു​​ൻ​​കൂ​​ട്ടി കു​​റ്റ​​ക്കാ​​ര​​നാ​​ക്കു​​ന്നി​​ല്ല. ചോ​​ദ്യ​​ങ്ങ​​ൾ​​ക്ക് വ്യ​​ക്ത​​മാ​​യ മ​​റു​​പ​​ടി വേ​​ണം.
രേ​​ഖ​​ക​​ൾ സം​​സാ​​രി​​ക്ക​​ട്ടെ. കാ​​ത്തി​​രി​​ക്കൂ… ബാ​​ക്കി വ​​ഴി​​യേ അ​​റി​​യാം എ​​ന്നു പ​​റ​​ഞ്ഞാ​​ണ് ര​​ണ്ടാ​​മ​​ത്തെ കു​​റി​​പ്പ് അ​​വ​​സാ​​നി​​പ്പി​​ക്കു​​ന്ന​​ത്.

Latest News

Corehub Up