Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : P.K. Shyamala

മു​ഖ്യ​മ​ന്ത്രി​യും ജ​യ​രാ​ജ​നും ശ്യാ​മ​ള​യു​ടെ വാ​ഴ്ത്തു​പാ​ട്ടു​കാ​ർ: ടി.​കെ. ഗോ​വി​ന്ദ​ൻ

മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി​​​​​യും പാ​​​​​ർ​​​​​ട്ടി സെ​​​​​ക്ര​​​​​ട്ട​​​​​റി​​​​​യും പ​​​​​ര​​​​​സ്പ​​​​​രം സ​​​​​ഹാ​​​​​യി​​​​​ക്കു​​​​​ന്ന​​​​​തി​​​​​ന്‍റെ ഭാ​​​​​ഗ​​​​​മാ​​​​​യാ​​​​​ണ് പി.​​​​​കെ. ശ്യാ​​​​​മ​​​​​ള​​​​​യു​​​​​ടെ​​​​​യും മു​​​​​ഹ​​​​​മ്മ​​​​​ദ് റി​​​​​യാ​​​​​സി​​​​​ന്‍റെ​​​​​യും സ്ഥാ​​​​​നാ​​​​​ർ​​​​​ഥി​​​​​ത്വ​​​​​മെ​​​​​ന്ന് ത​​​​​ളി​​​​​പ്പ​​​​​റ​​​​​ന്പ് മ​​​​​ണ്ഡ​​​​​ല​​​​​ത്തി​​​​​ലെ യു​​​​​ഡി​​​​​എ​​​​​ഫ് സ്വ​​​​​ത​​​​​ന്ത്ര സ്ഥാ​​​​​നാ​​​​​ർ​​​​​ഥി​​​​​യും സി​​​​​പി​​​​​എം ക​​​​​ണ്ണൂ​​​​​ർ മു​​​​​ൻ ജി​​​​​ല്ലാ സെ​​​​​ക്ര​​​​​ട്ടേ​​​​​റി​​​​​യ​​​​​റ്റം​​​​​ഗ​​​​​വു​​​​​മാ​​​​​യ ടി.​​​​​കെ. ഗോ​​​​​വി​​​​​ന്ദ​​​​​ൻ. പി.​​​​​കെ. ശ്യാ​​​​​മ​​​​​ള​​​​​യു​​​​​ടെ വാ​​​​​ഴ്ത്തു​​​​​പാ​​​​​ട്ടു​​​​​കാ​​​​​രാ​​​​​യി ജ​​​​​യ​​​​​രാ​​​​​ജ​​​​​നും മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി​​​​​യും മാ​​​​​റി​​​​​യെ​​​​​ന്നും എം.​​​​​വി. ഗോ​​​​​വി​​​​​ന്ദ​​​​​ന്‍റെ വീ​​​​​ട് കേ​​​​​ന്ദ്രീ​​​​​ക​​​​​രി​​​​​ച്ച് ഉ​​​​​പ​​​​​ജാ​​​​​പ​​​​​ക​​​​​സം​​​​​ഘ​​​​​ങ്ങ​​​​​ൾ പ്ര​​​​​വ​​​​​ർ​​​​​ത്തി​​​​​ക്കു​​​​​ന്നു​​​​​ണ്ടെ​​​​​ന്നും ടി.​​​​​കെ. ഗോ​​​​​വി​​​​​ന്ദ​​​​​ൻ ദീ​​​​​പി​​​​​ക​​​​​യ്ക്ക് അ​​​​​നു​​​​​വ​​​​​ദി​​​​​ച്ച പ്ര​​​​​ത്യേ​​​​​ക അ​​​​​ഭി​​​​​മു​​​​​ഖ​​​​​ത്തി​​​​​ൽ പ​​​​​റ​​​​​ഞ്ഞു.

പാ​​​​​ർ​​​​​ട്ടി കോ​​​​​ട്ട​​​​​ക​​​​​ളി​​​​​ലെ പ്ര​​​​​തി​​​​​ക​​​​​ര​​​​​ണം എ​​​​​ങ്ങ​​​​​നെ?

മ​​​​​ല​​​​​പ്പ​​​​​ട്ടം, മ​​​​​യ്യി​​​​​ൽ, ആ​​​​​ന്തൂ​​​​​ർ പ്ര​​​​​ദേ​​​​​ശ​​​​​ത്തെ സി​​​​​പി​​​​​എം പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക​​​​​ർ​​​​​ക്ക് ഞാ​​​​​ൻ ഉ​​​​​യ​​​​​ർ​​​​​ത്തി​​​​​യ ആ​​​​​ശ​​​​​യ​​​​​ത്തോ​​​​​ട് യോ​​​​​ജി​​​​​പ്പു​​​​​ണ്ട്. അ​​​​​തി​​​​​നെ ആ​​​​​രും എ​​​​​തി​​​​​ർ​​​​​ക്കു​​​​​ന്നി​​​​​ല്ല. ഞാ​​​​​ൻ എ​​​​​ന്തു​​​​​കൊ​​​​​ണ്ടാ​​​​​ണ് ഈ ​​​​​തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ൽ മ​​​​​ത്സ​​​​​രി​​​​​ക്കാ​​​​​ൻ ഇ​​​​​ട​​​​​യാ​​​​​യ​​​​​തെ​​​​​ന്ന ആ​​​​​ശ​​​​​യം പാ​​​​​ർ​​​​​ട്ടി​​​​ഗ്രാ​​​​​മ​​​​​ങ്ങ​​​​​ളി​​​​​ലെ പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക​​​​​ർ സ്വീ​​​​​ക​​​​​രി​​​​​ക്കു​​​​​ന്നു​​​​​ണ്ട്. സി​​​​​പി​​​​​എം നേ​​​​​താ​​​​​ക്ക​​​​​ളു​​​​​ടെ ഗ​​​​​ർ​​​​​വ്, അ​​​​​ഹ​​​​​ങ്കാ​​​​​രം, ധി​​​​​ക്കാ​​​​​രം ഇ​​​​​തി​​​​​നൊ​​​​​ക്കെ എ​​​​​തി​​​​​രാ​​​​​യി​​​​​ട്ടു​​​​​ള്ള ഒ​​​​​രു വി​​​​​കാ​​​​​രം പാ​​​​​ർ​​​​​ട്ടി അ​​​​​ണി​​​​​ക​​​​​ളി​​​​​ലു​​​​​ണ്ട്. നേ​​​​​താ​​​​​ക്ക​​​​​ൾ​​​​​ക്കെ​​​​​തി​​​​​രേ​​​​​യു​​​​​ള്ള പ്ര​​​​​തി​​​​​ഷേ​​​​​ധ​​​​​ത്തി​​​​​നു പ​​​​​ര​​​​​സ്യ​​​​​മാ​​​​​യി പാ​​​​​ർ​​​​​ട്ടി ഗ്രാ​​​​​മ​​​​​ങ്ങ​​​​​ളി​​​​​ലു​​​​​ള്ള​​​​​വ​​​​​ർ രം​​​​​ഗ​​​​​ത്തു​​​​വ​​​​​ന്നി​​​​​ല്ലെ​​​​​ങ്കി​​​​​ലും അ​​​​​വ​​​​​രു​​​​​ടെ മ​​​​​ന​​​​​സി​​​​​ൽ പ്ര​​​​​തി​​​​​ഷേ​​​​​ധ​​​​മു​​​​​ണ്ട്. ഇ​​​​​വ​​​​​രു​​​​​ടെ പി​​​​​ന്തു​​​​​ണ തീ​​​​​ർ​​​​​ച്ച​​​​​യാ​​​​​യും എ​​​​​നി​​​​​ക്കു​​​​​ണ്ടാ​​​​​കും.

ടി.​​​​​കെ. ഗോ​​​​​വി​​​​​ന്ദ​​​​​നും ഭാ​​​​​ര്യ കെ.​​​​​പി. ര​​​​​മ​​​​​ണി​​​​​യും പാ​​​​​ർ​​​​​ട്ടി ഓ​​​​​ഫീ​​​​​സു​​​​​ക​​​​​ളി​​​​​ൽ​​​​നി​​​​​ന്നു നി​​​​​ര​​​​​വ​​​​​ധി ത​​​​​വ​​​​​ണ ഭ​​​​​ക്ഷ​​​​​ണം ക​​​​​ഴി​​​​​ച്ച കാ​​​​​ര്യം സി​​​​​പി​​​​​എം ജി​​​​​ല്ലാ സെ​​​​​ക്ര​​​​​ട്ട​​​​​റി കെ.​​​​​കെ. രാ​​​​​ഗേ​​​​​ഷും സെ​​​​​ക്ര​​​​​ട്ടേ​​​​​റി​​​​​യ​​​​​റ്റം​​​​​ഗം എം.​​​​​വി. ജ​​​​​യ​​​​​രാ​​​​​ജ​​​​​നും ആ​​​​​രോ​​​​​പി​​​​​ച്ചി​​​​​രു​​​​​ന്നു?

വി​​​​​വ​​​​​ര​​​​​ക്കേ​​​​​ട് പ​​​​​റ​​​​​യു​​​​​ന്ന​​​​​വ​​​​​രോ​​​​​ട് എ​​​​​നി​​​​​ക്ക് മ​​​​​റു​​​​​പ​​​​​ടി​​​​​യി​​​​​ല്ല. വി​​​​​വ​​​​​രം ഉ​​​​​ള്ള​​​​​വ​​​​​ർ ആ​​​​​രെ​​​​​ങ്കി​​​​​ലും ഭ​​​​​ക്ഷ​​​​​ണം ക​​​​​ഴി​​​​​ച്ച​​​​​തി​​​​​ന്‍റെ ക​​​​​ണ​​​​​ക്കു ചോ​​​​​ദി​​​​​ക്കാ​​​​​റു​​​​​ണ്ടോ? ത​​​​​രം​​​താ​​​​​ഴ്ന്ന വ​​​​​ർ​​​​​ത്ത​​​​​മാ​​​​​ന​​​​​മാ​​​​​ണ് ജ​​​​​യ​​​​​രാ​​​​​ജ​​​​​ൻ പ​​​​​റ​​​​​യു​​​​​ന്ന​​​​​ത്. സി​​​​​പി​​​​​എം എ​​​​​ന്ന പാ​​​​​ർ​​​​​ട്ടി​​​​​ക്കു​​​വേ​​​​​ണ്ടി​​​​​യാ​​​​​ണു ഞാ​​​​​ൻ എ​​​​​ന്‍റെ സ​​​​​ർ​​​​​വ സു​​​​​ഖ​​​​​ങ്ങ​​​​​ളും ത്യ​​​​​ജി​​​​​ച്ചി​​​​​ട്ടു‌​​​​​ള്ള​​​​​ത്. ജോ​​​​​ലി​​​​​യി​​​​​ൽ​​​​നി​​​​​ന്നു ലീ​​​​​വെ​​​​​ടു​​​​​ത്ത് പാ​​​​​ർ​​​​​ട്ടി​​​​​ക്കു​​​വേ​​​​​ണ്ടി പ്ര​​​​​വ​​​​​ർ​​​​​ത്തി​​​​​ച്ചു. ജോ​​​​​ലി​​​​​യി​​​​​ൽ​​​​നി​​​​​ന്നു നേ​​​​​ര​​​​​ത്തെ റി​​​​​ട്ട​​​​​യ​​​​​ർ ചെ​​​​​യ്ത് ആ​​​​​നു​​​​​കൂ​​​​​ല്യ​​​​​ങ്ങ​​​​​ളെ​​​​​ല്ലാം പാ​​​​​ർ​​​​​ട്ടി​​​​​ക്കു ന​​​​​ല്കി. ഈ ​​​​​പ​​​​​റ​​​​​യു​​​​​ന്ന രാ​​​​​ഗേ​​​​​ഷും എം.​​​​​വി. ജ​​​​​യ​​​​​രാ​​​​​ജ​​​​​നും പാ​​​​​ർ​​​​​ട്ടി​​​​​ക്കു​​​​​വേ​​​​​ണ്ടി എ​​​​​ന്താ​​​​​ണ് ചെ​​​​​യ്ത​​​​​ത്.

മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി പി​​​​​ണ​​​​​റാ​​​​​യി വി​​​​​ജ​​​​​യ​​​​​ൻ ക​​​​​ഴി​​​​​ഞ്ഞ​​​ദി​​​​​വ​​​​​സം പ​​​​​റ​​​​​ഞ്ഞി​​​​​രു​​​​​ന്നു ത​​​​​ന്‍റെ​​​​​യും​​​​കൂ​​​​​ടി അ​​​​​റി​​​​​വോ​​​​​ടെ​​​​​യാ​​​​​ണ് പി.​​​​​കെ. ശ്യാ​​​​​മ​​​​​ള​​​​​യു​​​​​ടെ സ്ഥാ​​​​​നാ​​​​​ർ​​​​​ഥി​​​​​ത്വ​​​​​മെ​​​​​ന്ന്?

മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി​​​​​യ​​​​​റി​​​​​യാ​​​​​തെ ഒ​​​​​രി​​​​​ക്ക​​​​​ലും പി.​​​​​കെ. ശ്യാ​​​​​മ​​​​​ള​​​​​യു​​​​​ടെ സ്ഥാ​​​​​നാ​​​​​ർ​​​​​ഥി​​​​​ത്വം നി​​​​​ശ്ച​​​​​യി​​​​​ക്കി​​​​​ല്ല. മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി​​​​​യും പാ​​​​​ർ​​​​​ട്ടി സെ​​​​​ക്ര​​​​​ട്ട​​​​​റി​​​​​യും പ​​​​​ര​​​​​സ്പ​​​​​രം സ​​​​​ഹാ​​​​​യി​​​​​ക്ക​​​​​ലാ​​​​​ണ്. പാ​​​​​ർ​​​​​ട്ടി സെ​​​​​ക്ര​​​​​ട്ട​​​​​റി​​​​​യു​​​​​ടെ ഭാ​​​​​ര്യ​​​​​യെ ഇ​​​​​വി​​​​​ടെ സ്ഥാ​​​​​നാ​​​​​ർ​​​​​ഥി​​​​​യാ​​​​​ക്കു​​​​​ക, മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി​​​​​യു​​​​​ടെ മ​​​​​ക​​​​​ളു​​​​​ടെ കെ​​​​​ട്ടി​​​​​യോ​​​​​നെ അ​​​​​വി​​​​​ടെ സ്ഥാ​​​​​നാ​​​​​ർ​​​​​ഥി​​​​​യാ​​​​​ക്കു​​​​​ക, പി​​​​​ബി മെം​​​​​ബ​​​​​റു​​​​​ടെ ഭാ​​​​​ര്യ​​​​​യെ അ​​​​​പ്പു​​​​​റ​​​​​ത്ത് സ്ഥാ​​​​​നാ​​​​​ർ​​​​​ഥി​​​​​യാ​​​​​ക്കു​​​​​ക. ഇ​​​​​ങ്ങ​​​​​നെ പ​​​​​ര​​​​​സ്പ​​​​​ര സ​​​​​ഹാ​​​​​യ​​​​​സം​​​​​ഘ​​​​​ങ്ങ​​​​​ളാ​​​​​യാ​​​​​ണ് പാ​​​​​ർ​​​​​ട്ടി​​​​​യി​​​​​ൽ ഇ​​​​​വ​​​​​ർ പ്ര​​​​​വ​​​​​ർ​​​​​ത്തി​​​​​ക്കു​​​​​ന്ന​​​​​ത്.

പി​​​​​ണ​​​​​റാ​​​​​യി വി​​​​​ജ​​​​​യ​​​​​ൻ പ​​​​​ണ്ട​​​​​ത്തെ രീ​​​​​തി​​​​​യി​​​​​ൽ​​​​നി​​​​​ന്നു മാ​​​​​റി​​​​​യോ?

പി​​​​​ണ​​​​​റാ​​​​​യി​​​​​ക്ക് എ​​​​​ങ്ങ​​​​​നെ​​​​​യാ​​​​​ണ് മാ​​​​​റ്റം വ​​​​​ന്ന​​​​​തെ​​​​​ന്ന കാ​​​​​ര്യ​​​​​മാ​​​​​ണ് എ​​​​​ന്നെ അ​​​​​തി​​​​​ശ​​​​​യ​​​​​പ്പെ​​​​​ടു​​​​​ത്തു​​​​​ന്ന​​​​​ത്. ഞാ​​​​​ൻ ആ​​​​​ദ​​​​​രി​​​​​ക്കു​​​​​ന്ന നേ​​​​​താ​​​​​വാ​​​​​ണ് പി​​​​​ണ​​​​​റാ​​​​​യി വി​​​​​ജ​​​​​യ​​​​​ൻ. പി​​​​​ണ​​​​​റാ​​​​​യി ജി​​​​​ല്ലാ സെ​​​​​ക്ര​​​​​ട്ട​​​​​റി​​​​​യാ​​​​​യി​​​​​രു​​​​​ന്ന​​​​​പ്പോ​​​​​ൾ ഞാ​​​​​ൻ ഏ​​​​​രി​​​​​യാ സെ​​​​​ക്ര​​​​​ട്ട​​​​​റി​​​​​യാ​​​​​ണ്. അ​​​​​തു​​​​​കൊ​​​​​ണ്ട് ന​​​​​ല്ല രീ​​​​​തി​​​​​യി​​​​​ലു​​​​​ള്ള ബ​​​​​ന്ധ​​​​​മാ​​​​​ണു ഞ​​​​​ങ്ങ​​​​​ൾ ത​​​​​മ്മി​​​​​ൽ ഉ​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്ന​​​​​ത്. എ​​​​​ന്നാ​​​​​ൽ, എം.​​​​​വി. ഗോ​​​​​വി​​​​​ന്ദ​​​​​ന്‍റെ ഭാ​​​​​ര്യ പി.​​​​​കെ. ശ്യാ​​​​​മ​​​​​ള​​​​​യു​​​​​ടെ കാ​​​​​ര്യ​​​​​ത്തി​​​​​ൽ വാ​​​​​ഴ്ത്തു​​​​​പാ​​​​​ട്ടു​​​​​കാ​​​​​രാ​​​​​യി മാ​​​​​റു​​​​​ക​​​​​യാ​​​​​ണ് മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി പി​​​​​ണ​​​​​റാ​​​​​യി വി​​​​​ജ​​​​​യ​​​​​ൻ ഉ​​​​​ൾ​​​​​പ്പെ​​​​​ടെ​​​​​യു​​​​​ള്ള പാ​​​​​ർ​​​​​ട്ടി​​​​​യി​​​​​ലെ സ​​​​​മു​​​​​ന്ന​​​​​ത നേ​​​​​താ​​​​​ക്ക​​​​​ൾ. ശ്യാ​​​​​മ​​​​​ള​​​​​യ്ക്കു​​​​വേ​​​​​ണ്ടി എം.​​​​​വി. ജ​​​​​യ​​​​​രാ​​​​​ജ​​​​​ൻ പാ​​​​​ർ​​​​​ട്ടി പ​​​​​ത്ര​​​​​ത്തി​​​​​ൽ ലേ​​​​​ഖ​​​​​ന​​​​​മെ​​​​​ഴു​​​​​തി. പാ​​​​​ർ​​​​​ട്ടി​​​​​ക്കു​​​​വേ​​​​​ണ്ടി എ​​​​​ത്ര സ്ഥാ​​​​​നാ​​​​​ർ​​​​​ഥി​​​​​ക​​​​​ൾ മ​​​​​ത്സ​​​​​രി​​​​​ക്കു​​​​​ന്നു​​​​​ണ്ട്. പാ​​​​​ർ​​​​​ട്ടി​​​​​യു​​​​​ടെ കേ​​​​​ന്ദ്ര ക​​​​​മ്മി​​​​​റ്റി​​​​​യം​​​​​ഗ​​​​​മ​​​​​ല്ലേ പേ​​​​​രാ​​​​​വൂ​​​​​രി​​​​​ൽ മ​​​​​ത്സ​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്. ഇ​​​​​വ​​​​​രു​​​​​ടെ ആ​​​​​രു​​​​​ടെ​​​​​യും മ​​​​​ഹ​​​​​ത്വം വി​​​​​വ​​​​​രി​​​​​ച്ച് ലേ​​​​​ഖ​​​​​നം എ​​​​​ഴു​​​​​തി​​​​​യി​​​​​ട്ടി​​​​​ല്ല. ഒ​​​​​രു സ്ഥാ​​​​​നാ​​​​​ർ​​​​​ഥി​​​​​യു​​​​​ടെ കാ​​​​​ര്യ​​​​​ത്തി​​​​​ൽ​​​മാ​​​​​ത്രം എ​​​​​ന്താ​​​​​ണ് ഇ​​​​​ങ്ങ​​​​​ന​​​​​ത്തെ നി​​​​​ല​​​​​പാ​​​​​ട് സ്വീ​​​​​ക​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്.

ത​​​​​ളി​​​​​പ്പ​​​​​റ​​​​​ന്പ് മ​​​​​ണ്ഡ​​​​​ല​​​​​ത്തി​​​​​ലെ ക​​​​​ഴി​​​​​ഞ്ഞ അ​​​​​ഞ്ചു​​​​​വ​​​​​ർ​​​​​ഷ​​​​​ത്തെ വി​​​​​ക​​​​​സ​​​​​നം എ​​​​​ങ്ങ​​​​​നെ​​​​​യാ​​​​​യി​​​​​രു​​​​​ന്നു?

ക​​​​​ഴി​​​​​ഞ്ഞ അ​​​​​ഞ്ചു​​​​​വ​​​​​ർ​​​​​ഷം അ​​​​​ധി​​​​​കാ​​​​​ര​​​​​ത്തി​​​​​ന്‍റെ ഹു​​​​​ങ്കാ​​​​​ണ് എം.​​​​​വി. ഗോ​​​​​വി​​​​​ന്ദ​​​​​ൻ എം​​​​​എ​​​​​ൽ​​​​​എ ജ​​​​​ന​​​​​ങ്ങ​​​​​ളോ​​​​​ടു കാ​​​​​ണി​​​​​ച്ചി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്. ത​​​​​ളി​​​​​പ്പ​​​​​റ​​​​​ന്പ് മ​​​​​ണ്ഡ​​​​​ല​​​​​ത്തി​​​​​ലെ ചി​​​​​ല സ്ഥ​​​​​ല​​​​​ങ്ങ​​​​​ൾ കേ​​​​​ന്ദ്രീ​​​​​ക​​​​​രി​​​​​ച്ചാ​​​​​ണു ഗോ​​​​​വി​​​​​ന്ദ​​​​​ൻ ന​​​​​ട​​​​​പ്പാ​​​​​ക്കി​​​​​യ കോ​​​​​ടി​​​​​ക​​​​​ളു​​​​​ടെ വി​​​​​ക​​​​​സ​​​​​ന​​​​​ങ്ങ​​​​​ൾ. പാ​​​​​ർ​​​​​ട്ടി അ​​​​​റി​​​​​യാ​​​​​തെ​​​​​യാ​​​​​ണ് പ​​​​​ല വി​​​​​ക​​​​​സ​​​​​ന​​​​​ങ്ങ​​​​​ളും. എം​​​​​എ​​​​​ൽ​​​​​എ​​​​​യു​​​​​ടെ വീ​​​​​ട്ടി​​​​​ൽ നി​​​​​ന്നാ​​​​​ണ് എ​​​​​വി​​​​​ടെ വി​​​​​ക​​​​​സ​​​​​നം വ​​​​​രു​​​​​ത്തേ​​​​​ണ്ട​​​​​തെ​​​​​ന്ന് തീ​​​​​രു​​​​​മാ​​​​​നി​​​​​ക്കു​​​​​ന്ന​​​​​ത്. ഈ ​​​​​വീ​​​​​ട് കേ​​​​​ന്ദ്രീ​​​​​ക​​​​​രി​​​​​ച്ചാ​​​​​ണ് ഉ​​​​​പ​​​​​ജാ​​​​​പ​​​​​ക​​​​​സം​​​​​ഘ​​​​​ങ്ങ​​​​​ൾ പ്ര​​​​​വ​​​​​ർ​​​​​ത്തി​​​​​ക്കു​​​​​ന്ന​​​​​ത്.

തു​​​​​ട​​​​​ർഭ​​​​​ര​​​​​ണം ഉ​​​​​ണ്ടാ​​​​​കു​​​​​മോ?

ഇ​​​​​നി​​​​​യൊ​​​​​രു അ​​​​​ധി​​​​​കാ​​​​​രം കി​​​​​ട്ടി​​​​​ക്ക​​​​​ഴി​​​​​ഞ്ഞാ​​​​​ൽ ഇ​​​​​വ​​​​​ർ എ​​​​​ന്താ​​​​​കും എ​​​​​ന്ന ഒ​​​​​രു ഭ​​​​​യ​​​​​പ്പാ​​​​​ട് ജ​​​​​ന​​​​​ങ്ങ​​​​​ൾ​​​​​ക്കു​​​​​ണ്ട്. സി​​​​​പി​​​​​എ​​​​​മ്മി​​​​​ൽ സം​​​​​ഭ​​​​​വി​​​​​ച്ചി​​​​​രി​​​​​ക്കു​​​​​ന്ന അ​​​​​പ​​​​​ച​​​​​യ​​​​​ങ്ങ​​​​​ളെ​​​​​ക്കു​​​​​റി​​​​​ച്ച് ജ​​​​​യിം​​​​​സ് മാ​​​​​ത്യു ഉ​​​​​ൾ​​​​​പ്പെ​​​​​ടെ​​​​​യു​​​​​ള്ള നേ​​​​​താ​​​​​ക്ക​​​​​ൾ​​​​​ക്ക​​​​​റി​​​​​യാം. ഇ​​​​​ത്ത​​​​​രം അ​​​​​പ​​​​​ച​​​​​യ​​​​​ങ്ങ​​​​​ൾ സം​​​​​ഭ​​​​​വി​​​​​ച്ച് ക​​​​​ഴി​​​​​ഞ്ഞാ​​​​​ൽ പാ​​​​​ർ​​​​​ട്ടി ഇ​​​​​ല്ലാ​​​​​താ​​​​​കും. അ​​​​​തു​​​​​കൊ​​​​​ണ്ടാ​​​​​ണ് സ​​​​​ച്ചി​​​​​ദാ​​​​​ന​​​​​ന്ദ​​​​​ൻ മാ​​​​​ഷ് ഇ​​​​​നി​​​​​യൊ​​​​​രു ഭ​​​​​ര​​​​​ണ​​​​​തു​​​​​ട​​​​​ർ​​​​​ച്ച ഉ​​​​​ണ്ടാ​​​​​യി​​​​​ക്കൂ​​​​​ടാ​​​​​യെ​​​​​ന്ന് പ​​​​​റ​​​​​ഞ്ഞ​​​​​ത്. അ​​​​​ദ്ദേ​​​​​ഹം ക​​​​​മ്യൂ​​​​​ണി​​​​​സ്റ്റ് വി​​​​​രു​​​​​ദ്ധ​​​​​ന​​​​​ല്ല. എ​​​​​ന്നി​​​​​രു​​​​​ന്നാ​​​​​ലും അ​​​​​ദ്ദേ​​​​​ഹം പ​​​​​റ​​​​​ഞ്ഞ​​​​​ത് ശ​​​​​രി​​​​​യാ​​​​​ണ്. തു​​​​​ട​​​​​ർ​​​​​ഭ​​​​​ര​​​​​ണം ഉ​​​​​ണ്ടാ​​​​​കി​​​​​ല്ല.

Latest News

Corehub Up