Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : P.S. Sreedharan Pillai

അ​ഭി​ഭാ​ഷ​ക വേ​ഷ​ത്തി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തി പി.​എ​സ്. ശ്രീ​ധ​ര​ൻ​പി​ള്ള; ഷാ​ൻ വ​ധ​ക്കേ​സി​ൽ ഹാജരായി

ആ​ല​പ്പു​ഴ: ഗ​വ​ർ​ണ​ർ പ​ദ​വി​യൊ​ഴി​ഞ്ഞ ശേ​ഷം മു​ൻ ഗോ​വ ഗ​വ​ർ​ണ​ർ പി.​എ​സ്. ശ്രീ​ധ​ര​ൻ​പി​ള്ള വീ​ണ്ടും അ​ഭി​ഭാ​ഷ​ക വേ​ഷ​ത്തി​ൽ കോ​ട​തി​യി​ലെ​ത്തി. എ​സ്ഡി​പി​ഐ നേ​താ​വ് കെ.​എ​സ്. ഷാ​ൻ കൊ​ല്ല​പ്പെ​ട്ട കേ​സി​ലെ പ്ര​തി​ക​ൾ​ക്ക് വേ​ണ്ടി വാ​ദി​ക്കാ​നാ​ണ് അ​ദ്ദേ​ഹം ആ​ല​പ്പു​ഴ സെ​ഷ​ൻ​സ് കോ​ട​തി​യി​ൽ ഹാ​ജ​രാ​യ​ത്. പ്ര​മു​ഖ അ​ഭി​ഭാ​ഷ​ക​ൻ ബി. ​രാ​മ​ൻ​പി​ള്ള​യും ഓ​ൺ​ലൈ​ൻ മു​ഖേ​ന കേ​സി​ലെ വി​സ്താ​ര​ത്തി​ൽ പ​ങ്കു​ചേ​ർ​ന്നു.

11 ആ​ർ​എ​സ്എ​സ്, ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രാ​ണ് കേ​സി​ലെ പ്ര​തി​ക​ൾ. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ മു​ത​ൽ വൈ​കു​ന്നേ​രം വ​രെ വി​സ്താ​ര ന​ട​പ​ടി​ക​ൾ നീ​ണ്ടു​നി​ന്നു. ഗ​വ​ർ​ണ​ർ പ​ദ​വി ഒ​ഴി​ഞ്ഞ ശേ​ഷം വീ​ണ്ടും അ​ഭി​ഭാ​ഷ​ക വൃ​ത്തി​യി​ലേ​ക്ക് മ​ട​ങ്ങി​വ​രു​ന്ന രാ​ജ്യ​ത്തെ ആ​ദ്യ​ത്തെ വ്യ​ക്തി​യാ​ണ് താ​നെ​ന്ന് ശ്രീ​ധ​ര​ൻ​പി​ള്ള പ്ര​തി​ക​രി​ച്ചു.

പ​ദ​വി​യി​ൽ നി​ന്ന് മാ​റി​യ​തി​ന് ശേ​ഷം ചി​ല കേ​സു​ക​ളി​ൽ വ​ക്കാ​ല​ത്ത് ഏ​റ്റെ​ടു​ത്തി​രു​ന്നെ​ങ്കി​ലും, വി​സ്താ​ര​ത്തി​നാ​യി നേ​രി​ട്ട് കോ​ട​തി​യി​ലെ​ത്തു​ന്ന​ത് ഇ​താ​ദ്യ​മാ​യാ​ണ്. ഗ​വ​ർ​ണ​റാ​യി​രു​ന്ന കാ​ല​ത്തും ത​നി​ക്ക് ഏ​റ്റ​വും പ്രി​യ​പ്പെ​ട്ട​ത് അ​ഭി​ഭാ​ഷ​ക​വൃ​ത്തി​യാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കി​യി​രു​ന്ന​താ​യും, ആ ​ഇ​ഷ്ട​മാ​ണ് ത​ന്നെ വീ​ണ്ടും കോ​ട​തി മു​റി​യി​ലേ​ക്ക് എ​ത്തി​ച്ച​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

2019 മു​ത​ൽ 2021 വ​രെ മി​സോ​റം ഗ​വ​ർ​ണ​റാ​യും, തു​ട​ർ​ന്ന് 2021 മു​ത​ൽ 2025 വ​രെ ഗോ​വ ഗ​വ​ർ​ണ​റാ​യും സേ​വ​ന​മ​നു​ഷ്ഠി​ച്ച ശ്രീ​ധ​ര​ൻ​പി​ള്ള 2019-ന് ​ശേ​ഷ​മാ​ണ് വീ​ണ്ടും കോ​ട​തി​യി​ൽ ഹാ​ജ​രാ​കു​ന്ന​ത്. സ​ജീ​വ രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ന​ത്തി​നൊ​പ്പം ത​ന്നെ നി​യ​മ​രം​ഗ​ത്തും തി​ള​ങ്ങി​യ അ​ദ്ദേ​ഹം 12 കേ​സു​ക​ളി​ൽ സ്പെ​ഷ്യ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​റാ​യി പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. കൂ​ടാ​തെ കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്റെ​യും സി​ബി​ഐ​യു​ടെ​യും ഹൈ​ക്കോ​ട​തി സ്റ്റാ​ൻ​ഡിം​ഗ് കൗ​ൺ​സി​ൽ, കാ​ലി​ക്ക​റ്റ് ബാ​ർ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് എ​ന്നീ സു​പ്ര​ധാ​ന പ​ദ​വി​ക​ളും വ​ഹി​ച്ചി​ട്ടു​ണ്ട്.

Latest News

Corehub Up