Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : P.k. Kunhalikutty

ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ​യും മ​തേ​ത​ര​ത്വ​ത്തി​ന്‍റെ​യും നി​ല​നി​ൽ​പ്പ് പ്ര​ധാ​നം: പി.​​​​കെ. കു​​​​ഞ്ഞാ​​​​ലി​​​​ക്കു​​​​ട്ടി


മു​​​​സ്‌​​​ലിം​​​ലീ​​​​ഗ് ദേ​​​​ശീ​​​​യ ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി പി.​​​​കെ. കു​​​​ഞ്ഞാ​​​​ലി​​​​ക്കു​​​​ട്ടി പ​​​റ​​​യു​​​ന്നു:
കേ​​​​ര​​​​ള​​​​ത്തി​​​​ൽ ഇ​​​​ട​​​​തു​​​​പ​​​​ക്ഷ​​​​ത്തി​​​​ന്‍റെ ക​​​​ഴി​​​​ഞ്ഞ പ​​​​ത്തു​​​​വ​​​​ർ​​​​ഷ​​​​ത്തെ ഭ​​​​ര​​​​ണം ജ​​​​ന​​​​ങ്ങ​​​​ളു​​​​ടെ താത്​​​​പ​​​​ര്യ​​​​ങ്ങ​​​​ളെ മാ​​​​നി​​​​ക്കു​​​​ന്ന​​​​താ​​​​യി​​​​രു​​​​ന്നി​​​​ല്ല. സം​​​​സ്ഥാ​​​​ന​​​​ത്ത് ഭ​​​​ര​​​​ണ​​​​മാ​​​​റ്റം അ​​​​നി​​​​വാ​​​​ര്യ​​​മാ​​​ണ്.

പ്ര​​​​ചാ​​​​ര​​​​ണ​​​​ത്തി​​​​ര​​​​ക്കു​​​​ക​​​​ൾ​​​​ക്കി​​​​ട​​​​യി​​​​ലും ദീ​​​​പി​​​​ക​​​യ്​​​​ക്ക് അ​​​​നു​​​​വ​​​​ദി​​​​ച്ച അ​​​​ഭി​​​​മു​​​​ഖ​​​​ത്തി​​​​ൽ പി.​​​​കെ.​​​​കു​​​​ഞ്ഞാ​​​​ലി​​​​ക്കു​​​​ട്ടി രാ​​​ഷ്‌​​​ട്രീ​​​​യ നി​​​​ല​​​​പാ​​​​ടു​​​​ക​​​​ൾ വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്നു.

? ക​​​​ഴി​​​​ഞ്ഞ പ​​​​ത്ത് വ​​​​ർ​​​​ഷം യു​​​​ഡി​​​​എ​​​​ഫ് അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ന് പു​​​​റ​​​​ത്താ​​​​യി​​​​രു​​​​ന്നു. ഈ ​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ലെ വി​​​​ജ​​​​യം മു​​​​ന്ന​​​​ണി​​​​ക്ക് നി​​​​ല​​​​നി​​​​ൽ​​​​പ്പി​​​​ന്‍റെകൂ​​​​ടി വി​​​​ഷ​​​​യ​​​​മ​​​​ല്ലേ.

അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​നു​​​വേ​​​​ണ്ടി മാ​​​​ത്ര​​​​മ​​​​ല്ല​​​​ല്ലോ രാ​​​ഷ്‌​​​ട്രീ​​​​യ പാ​​​​ർ​​​​ട്ടി​​​​ക​​​​ൾ നി​​​​ല​​​​നി​​​​ൽ​​​​ക്കു​​​​ന്ന​​​​ത്. ജ​​​​ന​​​​സേ​​​​വ​​​​ന​​​​മാ​​​​ണ് ഞ​​​​ങ്ങ​​​​ളു​​​​ടെ ല​​​​ക്ഷ്യം. നി​​​​ല​​​​വി​​​​ൽ ഭ​​​​രി​​​​ക്കു​​​​ന്ന മു​​​​ന്ന​​​​ണി​​​​യു​​​​ടെ തെ​​​​റ്റു​​​​ക​​​​ൾ പൊ​​​​തു​​​​സ​​​​മൂ​​​​ഹ​​​​ത്തി​​​​ൽ ചൂ​​​​ണ്ടി​​​​ക്കാ​​​ട്ടി അ​​​​തി​​​​ന് അ​​​​വ​​​​സാ​​​​നം വേ​​​​ണ​​​​മെ​​​ന്നാ​​​​ണ് ഞ​​​​ങ്ങ​​​​ൾ പ​​​​റ​​​​യു​​​​ന്ന​​​​ത്. എ​​​​ൽ​​​​ഡി​​​​എ​​​​ഫ് സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ ജ​​​​ന​​​​വി​​​​രു​​​​ദ്ധ ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് മു​​​​ന്നി​​​​ൽ ഞ​​​​ങ്ങ​​​​ൾ തു​​​​റ​​​​ന്ന് കാ​​​​ണി​​​​ക്കു​​​​ക​​​​യാ​​​​ണ്. കേ​​​​ര​​​​ള​​​​ത്തി​​​​ൽ ഭ​​​​ര​​​​ണ​​​മാ​​​​റ്റ​​​ത്തി​​​ന് ജ​​​​ന​​​​ങ്ങ​​​​ളും ആ​​​​ഗ്ര​​​​ഹി​​​​ക്കു​​​​ന്നു​​​​ണ്ട്.

? തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് കോ​​​​ണ്‍ഗ്ര​​​​സി​​​​ലും മു​​​​സ്‌​​​ലിം​​​ലീ​​​​ഗി​​​​ലു​​​​മു​​​​ണ്ടാ​​​​യ ഉ​​​​ൾ​​​​പ്പാ​​​​ർ​​​​ട്ടി പ്ര​​​​ശ്ന​​​​ങ്ങ​​​​ൾ മു​​​​ന്ന​​​​ണി​​​​യു​​​​ടെ വി​​​​ജ​​​​യ​​​​സാ​​​​ധ്യ​​​​ത​​​​യെ ബാ​​​​ധി​​​​ക്കു​​​​ന്ന​​​​ത​​​​ല്ലേ.

അ​​​​തെ​​​​ല്ലാം ക​​​​ഴി​​​​ഞ്ഞ കാ​​​​ര്യ​​​​ങ്ങ​​​​ള​​​​ല്ലേ? ഇ​​​​പ്പോ​​​​ൾ എ​​​​ന്തെ​​​​ങ്കി​​​​ലും പ്ര​​​​ശ്ന​​​​മു​​​​ണ്ടോ? യു​​​​ഡി​​​​എ​​​​ഫി​​​​ലെ എ​​​​ല്ലാ ഘ​​​​ട​​​​ക​​​​ക​​​​ക്ഷി​​​​ക​​​​ളും ഒ​​​​റ്റ​​​​ക്കെ​​​​ട്ടാ​​​​യാ​​​ണ് പ്ര​​​​ചാ​​​​ര​​​​ണ​​​രം​​​​ഗ​​​​ത്തു​​​​ള്ള​​​​ത്. വ​​​​ലി​​​​യ പാ​​​​ർ​​​​ട്ടി​​​​ക​​​​ളാ​​​​കു​​​​ന്പോ​​​​ൾ സ്ഥാ​​​​നാ​​​​ർ​​​​ഥി നി​​​​ർ​​​​ണ​​​​യ​​​​ത്തി​​​​ൽ ചി​​​​ല ബു​​​​ദ്ധി​​​​മു​​​​ട്ടു​​​​ക​​​​ളു​​​​ണ്ടാ​​​​കും. അ​​​​തെ​​​​ല്ലാം താ​​​​ത്കാ​​​​ലി​​​​ക​​​​മാ​​​​ണ്. പ​​​​ര​​​​സ്പ​​​​രം ച​​​​ർ​​​​ച്ച​​​ചെ​​​​യ്ത് പ​​​​രി​​​​ഹ​​​​രി​​​​ക്കും. മു​​​​സ്‌​​​ലിം ലീ​​​​ഗി​​​​നെ സം​​​​ബ​​​​ന്ധി​​​​ച്ച് പാ​​​​ണ​​​​ക്കാ​​​​ട് സ​​​​യ്യി​​​​ദ് സാ​​​​ദി​​​​ഖ​​​​ലി ശി​​​​ഹാ​​​​ബ് ത​​​​ങ്ങ​​​​ളു​​​​ടെ ശ​​​​ക്ത​​​​മാ​​​​യ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ ഒ​​​​റ്റ​​​​ക്കെ​​​​ട്ടാ​​​​യാ​​​​ണ് പാ​​​​ർ​​​​ട്ടി മു​​​​ന്നോ​​​​ട്ടു പോ​​​​കു​​​​ന്ന​​​​ത്. എ​​​​വി​​​​ടെ​​​​യും ഭി​​​​ന്നാ​​​​ഭി​​​​പ്രാ​​​​യ​​​​മി​​​​ല്ല.

? ഈ ​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ എ​​​​ന്താ​​​​ണ് യു​​​​ഡി​​​​എ​​​​ഫി​​​​ന് ജ​​​​ന​​​​ങ്ങ​​​​ളോ​​​​ട് പ്ര​​​​ധാ​​​​ന​​​​മാ​​​​യും പ​​​​റ​​​​യാ​​​​നു​​​​ള്ള​​​​ത്.

കേ​​​​ന്ദ്ര,സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​രു​​​​ക​​​​ളു​​​​ടെ വി​​​​ക​​​​ല​​​​മാ​​​​യ ന​​​​യ​​​​ങ്ങ​​​​ൾ സാ​​​​ധാ​​​​ര​​​​ണ​​​​ക്കാ​​​​രാ​​​​യ ജ​​​​ന​​​​ങ്ങ​​​​ളെ ഏ​​​​റെ ബു​​​​ദ്ധി​​​​മു​​​​ട്ടി​​​​ക്കു​​​​ന്നു​​​​ണ്ട്. തൊ​​​​ഴി​​​​ലി​​​ല്ലാ​​​​യ്മ പ്ര​​​​ധാ​​​​ന പ്ര​​​​ശ്ന​​​​മാ​​​​ണ്. കാ​​​​ർ​​​​ഷി​​​​ക മേ​​​​ഖ​​​​ല​​​​യി​​​​ൽ ക​​​​ടു​​​​ത്ത പ്ര​​​​തി​​​​സ​​​​ന്ധി​​​​യു​​​ണ്ട്. നെ​​​​ൽ​​​​ക​​​​ർ​​​​ഷ​​​​ക​​​​ർ നെ​​​​ല്ല് സ​​​​ർ​​​​ക്കാ​​​​രി​​​​ന് കൊ​​​​ടു​​​ത്ത് മാ​​​​സ​​​​ങ്ങ​​​​ൾ ക​​​​ഴി​​​​ഞ്ഞി​​​​ട്ടും പ​​​​ണം കി​​​​ട്ടി​​​​യി​​​​ട്ടി​​​​ല്ല.

ഉ​​​​യ​​​​ർ​​​​ന്ന കെ​​​​ട്ടി​​​​ട നി​​​​കു​​​​തി സാ​​​​ധാ​​​​ര​​​​ണ​​​​ക്കാ​​​​രെ ബു​​​​ദ്ധി​​​​മു​​​​ട്ടി​​​​ക്കു​​​​ന്നു. സാ​​​​ന്പ​​​​ത്തി​​​​ക അ​​​​ച്ച​​​​ട​​​​ക്ക​​​​മി​​​​ല്ലാ​​​​യ്മ വ​​​​ലി​​​​യ ക​​​​ട​​​​ക്കെ​​​​ണി​​​​യി​​​​ലേ​​​​ക്കാ​​​​ണ് കേ​​​​ര​​​​ള​​​​ത്തെ ത​​​​ള്ളി​​​​വി​​​​ട്ടി​​​​ട്ടു​​​​ള്ള​​​​ത്. ജ​​​​ന​​​​ങ്ങ​​​​ളു​​​​ടെ ക​​​​ഷ്‌​​​ട​​​പ്പാ​​​​ടു​​​​ക​​​​ളും ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ളും തി​​​​രി​​​​ച്ച​​​​റി​​​​ഞ്ഞു​​​​ള്ള ഭ​​​​ര​​​​ണ​​​​മാ​​​​ണ് വേ​​​​ണ്ട​​​​ത്. യു​​​​ഡി​​​​എ​​​​ഫ് സ​​​​ർ​​​​ക്കാ​​​​രി​​​നേ അ​​​തു ക​​​ഴി​​​യൂ.

? എ​​​​ൽ​​​​ഡി​​​​എ​​​​ഫ് ന​​​​ട​​​​ത്തു​​​​ന്ന​​​​ത് പി​​​​ആ​​​​ർ വ​​​​ർ​​​​ക്ക് മാ​​​​ത്ര​​​​മാ​​​​ണ് എ​​​​ന്നാ​​​​ണ് യു​​​​ഡി​​​​എ​​​​ഫ് ആ​​​​രോ​​​​പി​​​​ക്കു​​​​ന്ന​​​​ത്. സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ വി​​​​ക​​​​സ​​​​ന പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ ച​​​​ർ​​​​ച്ച​​​​യാ​​​​കേ​​​​ണ്ട​​​​ത​​​​ല്ലേ

ക​​​​ഴി​​​​ഞ്ഞ പ​​​​ത്തു വ​​​​ർ​​​​ഷ​​​​ത്തെ ഒ​​​​രു പ്ര​​​​ധാ​​​​ന പ​​​​ദ്ധ​​​​തി​​​പോ​​​​ലും ചൂ​​​​ണ്ടിക്കാ​​​​ണി​​​​ക്കാ​​​​ൻ എ​​​​ൽ​​​​ഡി​​​​എ​​​​ഫി​​​​നി​​​​ല്ല. ഉ​​​​മ്മ​​​​ൻ​​​​ചാ​​​​ണ്ടി സ​​​​ർ​​​​ക്കാ​​​​ർ കൊ​​​​ണ്ടു​​​​വ​​​​ന്ന പ​​​​ദ്ധ​​​​തി​​​​ക​​​​ളാ​​​​ണ് ഇ​​​​പ്പോ​​​​ൾ അ​​​​വ​​​​ർ ഉ​​​​യ​​​​ർ​​​​ത്തി​​​​ക്കാ​​​​ട്ടു​​​​ന്ന​​​​ത്. യു​​​​ഡി​​​​എ​​​​ഫ് ഭ​​​​ര​​​​ണ​​​​കാ​​​​ല​​​​ത്ത് ന​​​​ട​​​​പ്പാ​​​​ക്കി​​​​യ പ​​​​ദ്ധ​​​​തി​​​​ക​​​​ളു​​​​മാ​​​​യി താ​​​​ര​​​​ത​​​​മ്യം ചെ​​​​യ്താ​​​​ൽ അ​​​​തി​​​​ന്‍റെ ഒ​​​​രു ശ​​​​ത​​​​മാ​​​​നം​​​പോ​​​​ലും ഇ​​​​ട​​​​തു​​​​പ​​​​ക്ഷ സ​​​​ർ​​​​ക്കാ​​​​ർ കൊ​​​ണ്ടു​​​വ​​​ന്നി​​​ട്ടി​​​​ല്ല. മ​​​​റി​​​​ച്ചു​​​​ള്ള പ്ര​​​​ചാ​​​​ര​​​​ണം തെ​​​​റ്റി​​​​ദ്ധ​​​​രി​​​​പ്പി​​​​ക്കാ​​​​ൻ മാ​​​​ത്ര​​​​മു​​​​ള്ള​​​​താ​​​​ണ്.

? ത​​​​ദ്ദേ​​​​ശ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ലെ വ​​​​ലി​​​​യ മു​​​​ന്നേ​​​​റ്റം നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ലും ആ​​​​വ​​​​ർ​​​​ത്തി​​​​ക്കാ​​​​ൻ ലീ​​​​ഗി​​​​ന് ക​​​​ഴി​​​​യു​​​​മോ.

ത​​​​ദ്ദേ​​​​ശ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ ച​​​​രി​​​​ത്ര​​​​വി​​​​ജ​​​​യ​​​​മാ​​​​ണ് വോ​​​​ട്ട​​​​ർ​​​​മാ​​​​ർ മു​​​​സ‌്‌ലിം​​​ ലീ​​​​ഗി​​​​ന് ന​​​​ൽ​​​​കി​​​​യ​​​​ത്. പ്രാ​​​​ദേ​​​​ശി​​​​ക വി​​​​ക​​​​സ​​​​നം യു​​​​ഡി​​​​എ​​​​ഫി​​​​നേ ക​​​​ഴി​​​​യൂ എ​​​ന്ന ഉ​​​​ത്ത​​​​മ​​​ബോ​​​​ധ്യ​​​​ത്തോ​​​​ടെ​​​​യാ​​​​യി​​​​രു​​​​ന്നു ആ ​​​​ജ​​​​ന​​​​വി​​​​ധി. ഇ​​​​ട​​​​തു​​​​മു​​​​ന്ന​​​​ണി​​​​യി​​​​ലു​​​​ള്ള വി​​​​ശ്വാ​​​​സം ന​​​​ഷ്‌​​​ട​​​പ്പെ​​​ട്ട​​​​തി​​​​ന് ഉ​​​​ദാ​​​​ഹ​​​​ര​​​​ണ​​​​മാ​​​​ണ് ആ ​​​​വി​​​​ധി​​​​യെ​​​​ഴു​​​​ത്ത്. നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ലും ജ​​​​ന​​​​ങ്ങ​​​​ളു​​​​ടെ വ​​​​ലി​​​​യ പി​​​​ന്തു​​​​ണ യു​​​​ഡി​​​​എ​​​​ഫി​​​​ന് ഉ​​​​ണ്ടാ​​​​കു​​​​മെ​​​​ന്ന് ത​​​​ന്നെ​​​​യാ​​​​ണ് ഉ​​​​റ​​​​ച്ച വി​​​​ശ്വാ​​​​സം.

? ഈ ​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ ച​​​​ർ​​​​ച്ച​​​​യാ​​​​കേ​​​​ണ്ട പ്ര​​​​ധാ​​​​ന വി​​​​ഷ​​​​യ​​​​ങ്ങ​​​​ൾ എ​​​​ന്തൊ​​​​ക്കെ​​​​യാ​​​​ണ്.

ഒ​​​​ട്ടേ​​​​റെ​​​​യു​​​​ണ്ട്. ജ​​​​നാ​​​​ധി​​​​പ​​​​ത്യ​​​​ത്തി​​​​ന്‍റെ​​​​യും മ​​​​തേ​​​​ത​​​​ര​​​​ത്വ​​​​ത്തി​​​​ന്‍റെ​​​​യും നി​​​​ല​​​​നി​​​​ൽ​​​​പ്പ് പ്ര​​​​ധാ​​​​ന​​​​മാ​​​​ണ്. ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കി​​​​ട​​​​യി​​​​ൽ വ​​​​ർ​​​​ഗീ​​​​യ ചേ​​​​രി​​​​തി​​​​രി​​​​വു​​​​ണ്ടാ​​​​ക്കാ​​​​ൻ ശ്ര​​​​മി​​​​ക്കു​​​​ന്ന​​​​വ​​​​രെ തി​​​​രി​​​​ച്ച​​​​റി​​​​യ​​​​ണം. ജ​​​​നാ​​​​ധി​​​​പ​​​​ത്യ​​​മൂ​​​​ല്യ​​​​ങ്ങ​​​​ളെ ദു​​​​ർ​​​​ബ​​​​ല​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന നീ​​​​ക്ക​​​​ങ്ങ​​​​ൾ ത​​​​ട​​​​യ​​​​ണം. യു​​​​വാ​​​​ക്ക​​​​ൾ, ക​​​​ർ​​​​ഷ​​​​ക​​​​ർ, ക​​​​ച്ച​​​​വ​​​​ട​​​​ക്കാ​​​​ർ തു​​​​ട​​​​ങ്ങി വി​​​​വി​​​​ധ ജ​​​​ന​​​​വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ൾ നേ​​​​രി​​​​ടു​​​​ന്ന പ​​​​ല​​​ത​​​​രം പ്ര​​​​ശ്ന​​​​ങ്ങ​​​​ളും ച​​​​ർ​​​​ച്ച​​​​യാ​​​​കേ​​​​ണ്ട​​​​തു​​​​ണ്ട്.

? ഈ ​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ വ​​​​നി​​​​ത​​​​ക​​​​ൾ​​​​ക്ക് മ​​​​തി​​​​യാ​​​​യ പ്രാ​​​​തി​​​​നി​​​​ധ്യം മു​​​​സ‌്‌ലിം​​​ ലീ​​​​ഗ് ന​​​​ൽ​​​​കി​​​​യെ​​​​ന്ന് തോ​​​​ന്നു​​​​ന്നു​​​​ണ്ടോ.

ഇ​​​​ത്ത​​​​വ​​​​ണ വ​​​​നി​​​​ത​​​​ക​​​​ൾ​​​​ക്ക് സാ​​​​ധ്യ​​​​മാ​​​​യ പ​​​​രി​​​​ഗ​​​​ണ​​​​ന ന​​​​ൽ​​​​കി​​​​യി​​​​ട്ടു​​​​ണ്ട്. ത​​​​ദ്ദേ​​​​ശ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ൽ ലീ​​​​ഗി​​​​ന് നി​​​​ര​​​​വ​​​​ധി വ​​​​നി​​​​താ പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളു​​​​ണ്ട്. വ​​​​ർ​​​​ഷ​​​​ങ്ങ​​​​ളാ​​​​യി ഈ ​​​​പ​​​​രി​​​​ഗ​​​​ണ​​​​ന തു​​​​ട​​​​രു​​​​ന്നു​​​​ണ്ട്. ഇ​​​​ത്ത​​​​രം കാ​​​​ര്യ​​​​ങ്ങ​​​​ളി​​​​ൽ ആ​​​​വ​​​​ശ്യ​​​​മാ​​​​യ സ​​​​മ​​​​യ​​​ത്ത് ഉ​​​​ചി​​​​ത​​​​മാ​​​​യ തീ​​​​രു​​​​മാ​​​​ന​​​മെ​​​​ടു​​​​ക്കു​​​​ന്ന നേ​​​​തൃ​​​​ത്വ​​​​മാ​​​​ണ് മു​​​​സ്‌ലിം ​​​ലീ​​​​ഗി​​​​നു​​​​ള്ള​​​​ത്.

? തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് പ്ര​​​​ചാ​​​​ര​​​​ണം അ​​​​വ​​​​സാ​​​​ന​​​ഘ​​​​ട്ട​​​​ത്തി​​​​ലേ​​​​ക്ക് ക​​​​ട​​​​ക്കു​​​​ന്പോ​​​​ൾ യു​​​​ഡി​​​​എ​​​​ഫി​​​​ന്‍റെ വി​​​​ജ​​​​യ​​​​സാ​​​​ധ്യ​​​​ത എ​​​​ത്ര​​​​ത്തോ​​​​ള​​​​മാ​​​​ണ്.

മി​​​​ക​​​​ച്ച രീ​​​​തി​​​​യി​​​​ലു​​​​ള്ള പ്ര​​​​ചാ​​​​ര​​​​ണ​​​​മാ​​​​ണ് യു​​​​ഡി​​​​എ​​​​ഫ് ന​​​​ട​​​​ത്തി​​​​യി​​​​ട്ടു​​​​ള്ള​​​​ത്. സാ​​​​ധാ​​​​ര​​​​ണ പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ മു​​​​ത​​​​ൽ നേ​​​​തൃ​​​​സ്ഥാ​​​​ന​​​​ത്തു​​​​ള്ള​​​​വ​​​​ർ​​​വ​​​​രെ ഒ​​​​രേ മ​​​​ന​​​​സോ​​​​ടെ​​​യാ​​​​ണ് രം​​​​ഗ​​​​ത്തു​​​​ള്ള​​​​ത്. ജ​​​​ന​​​​കീ​​​​യ പ്ര​​​​ശ്ന​​​​ങ്ങ​​​​ൾ ഉ​​​​യ​​​​ർ​​​​ത്തി​​​​ക്കാ​​​​ട്ടു​​​​ന്ന​​​​തി​​​​ൽ യു​​​​ഡി​​​​എ​​​​ഫി​​​​ന്‍റെ പ്ര​​​​ചാ​​​​ര​​​​ണ​​​​ത്തി​​​​ന് ക​​​​ഴി​​​​ഞ്ഞി​​​​ട്ടു​​​​ണ്ട്.

കേ​​​​ര​​​​ള​​​​ത്തി​​​​ൽ ഭ​​​​ര​​​​ണ​​​​മാ​​​​റ്റം വേ​​​​ണ​​​​മെ​​​​ന്ന് മ​​​​ഹാ​​​​ഭൂ​​​​രി​​​​പ​​​​ക്ഷം ജ​​​​ന​​​​ങ്ങ​​​​ളും ആ​​​​ഗ്ര​​​​ഹി​​​​ക്കു​​​​ന്നു. മാ​​​​റ്റ​​​​ത്തി​​​​നു വേ​​​​ണ്ടി​​​​യു​​​​ള്ള വോ​​​​ട്ടിം​​​​ഗ് ഇ​​​​ത്ത​​​​വ​​​​ണ​​​​യു​​​​ണ്ടാ​​​​കും. യു​​​​ഡി​​​​എ​​​​ഫ് വ​​​​ലി​​​​യ ഭൂ​​​​രി​​​​പ​​​​ക്ഷ​​​​ത്തി​​​​ൽ വി​​​​ജ​​​​യി​​​​ച്ചു​​​വ​​​​രും.

Latest News

Corehub Up