Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : PAULY VALSAN

ദി​ലീ​ഷ് പോ​ത്ത​നും പൗ​ളി വ​ത്സ​നും; ‘ചെ​വി​ട്ടോ​ർ​മ’ ട്രെ​യി​ല​ർ

പ​ന്ത്ര​ണ്ട്, ലോ​ന​പ്പ​ന്‍റെ മാ​മ്മോ​ദീ​സാ എ​ന്നീ ചി​ത്ര​ങ്ങ​ളു​ടെ എ​ഴു​ത്തു​കാ​ര​നും സം​വി​ധാ​യ​ക​നു​മാ​യ ലി​യോ ത​ദ്ദേ​വൂ​സി​ന്‍റെ പു​തി​യ ചി​ത്രം ‘ചെ​വി​ട്ടോ​ർ​മ’ ട്രെ​യി​ല​ർ എ​ത്തി.

ഒ​ക്ടോ​ബ​റി​ൽ ന​ട​ക്കു​ന്ന കൊ​റി​യ​യി​ലെ ബു​സാ​ൻ ഇ​ന്‍റ​ർ​നാ​ഷ്ന​ൽ ഫി​ലിം ഫെ​സ്റ്റി​വ​ലി​ലേ​ക്ക് ഔ​ദ്യോ​ഗി​ക​മാ​യി ചി​ത്രം തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രു​ന്നു.

വി​ൻ​ഡോ റ്റു ​ഏ​ഷ്യ​ൻ സി​നി​മ എ​ന്ന വി​ഭാ​ഗ​ത്തി​ലാ​ണ് ചി​ത്രം അ​വി​ടെ പ്ര​ദ​ർ​ശി​പ്പി​ക്കു​ക. ലോ​ക​ത്തി​ലെ ത​ന്നെ ഏ​റ്റ​വും മി​ക​ച്ച ഫെ​സ്റ്റി​വ​ലു​ക​ളി​ലൊ​ന്നാ​ണ് ബു​സാ​ൻ ച​ല​ച്ചി​ത്ര മേ​ള.

ദി​ലീ​ഷ് പോ​ത്ത​നും പൗ​ളി വ​ത്സ​നും പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന ചി​ത്രം നി​ർ​മ്മി​ച്ചി​രി​ക്കു​ന്ന​ത് ഓ​സ്‌​ട്രേ​ലി​യ​ൻ ക​മ്പ​നി​യാ​യ സ്റ്റോ​പ്പ് വി​ഞ്ചിം​ഗ് ഫി​ലിം​സ്, ല​വ്‌​ലി ഫ്രെ​യിം​സ്, അ​ൺ​കോം​ബ്ഡ് ബു​ദ്ധ, എ​സ് ഫോ​ർ സി​നി​മാ​സ് എ​ന്നീ ബാ​ന​റു​ക​ളി​ലാ​ണ്.

ക്രി​യേ​റ്റീ​വ് പ്രൊ​ഡ്യൂ​സ​ർ ആ​യ സ്റ്റീ​ഫ​ൻ സ​ക്ക​റി​യാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക​ൻ ര​വി, സാ​ജ​ൻ ബാ​ല​ൻ എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​ണം.

ദേ​ശീ​യ, രാ​ജ്യാ​ന്ത​ര ത​ല​ങ്ങ​ളി​ൽ ശ്ര​ദ്ധ നേ​ടി​യ എ​ഡി​റ്റ​ർ കാ​ർ​ലോ ഫ്രാ​ൻ​സി​സ്കോ മ​ന​ടാ​ഡ് (ഫ്രാ​ൻ​സ്), സം​ഗീ​ത സം​വി​ധാ​യ​ക​ൻ മി​ലാ​ദ് മോ​വ​ഹെ​ദി (ഇ​റാ​ൻ) തു​ട​ങ്ങി​യ​വ​ർ ചി​ത്ര​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

 

Latest News

Corehub Up