Wed, 15 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : PCVishnunadh

സാം​സ്കാ​രി​ക സ്ഥാ​പ​ന​ങ്ങ​ളി​ലെ അ​ന​ധി​കൃ​ത​നി​യ​മ​ന​ങ്ങ​ൾ പ​രി​ശോ​ധി​ക്കും: പി.​സി. വി​ഷ്ണു​നാ​ഥ്

തി​രു​വ​ന​ന്ത​പു​രം: സാ​ഹി​ത്യ അ​ക്കാ​ദ​മി ഉ​ൾ​പ്പെ​ടെ​യു​ള്ള സാം​സ്കാ​രി​ക സ്ഥാ​പ​ന​ങ്ങ​ളി​ലെ അ​ന​ധി​കൃ​ത നി​യ​മ​ന​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​മെ​ന്ന് സാം​സ്കാ​രി​ക മ​ന്ത്രി പി.​സി. വി​ഷ്ണു​നാ​ഥ്. ആ​വ​ശ്യ​മു​ള്ള​തും ആ​വ​ശ്യ​മി​ല്ലാ​ത്ത​തു​മാ​യ നി​ര​വ​ധി നി​യ​മ​ന​ങ്ങ​ളാ​ണ് ന​ട​ന്നി​ട്ടു​ള്ള​തെ​ന്ന് ധ​ന​കാ​ര്യ പ​രി​ശോ​ധ​നാ വി​ഭാ​ഗം ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

അ​വ​യെ​ല്ലാം വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച് ആ​വ​ശ്യ​മു​ള്ള​ത് മാ​ത്രം നി​ല​നി​ർ​ത്തും. സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ബാ​ധ്യ​ത​യാ​യ നി​യ​മ​ന​ങ്ങ​ൾ ഒ​ഴി​വാ​ക്കും. ആ​ളു​ക​ൾ​ക്ക് വേ​ണ്ടി സ്ഥാ​പ​നം പ്ര​വ​ർ​ത്തി​ക്കേ​ണ്ട. സ്ഥാ​പ​ന​ത്തി​ന് വേ​ണ്ടി ആ​ളു​ക​ൾ പ്ര​വ​ർ​ത്തി​ക്ക​ട്ടെ​യെ​ന്ന​താ​ണ് സ​ർ​ക്കാ​രി​ന്‍റെ നി​ല​പാ​ടെ​ന്നും വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

സാം​സ്കാ​രി​ക വ​കു​പ്പി​ന്‍റെ കീ​ഴി​ലു​ള്ള അ​ക്കാ​ദ​മി​ക​ളു​ടെ ത​ല​പ്പ​ത്തേ​ക്ക് ചു​മ​ത​ല​ക്കാ​രെ നി​യ​മി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് അ​വ​സാ​ന​വ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ക​യാ​ണെ​ന്നും ഈ​മാ​സം അ​വ​സാ​ന​ത്തോ​ടെ പു​തി​യ അ​ധ്യ​ക്ഷ​ൻ​മാ​ർ ചു​മ​ത​ല​യേ​ൽ​ക്കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി​യു​ടെ അ​ധ്യ​ക്ഷ​നെ നി​യ​മി​ക്കാ​ൻ വൈ​കു​ന്നു​വെ​ന്ന പേ​രി​ൽ അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്ര​മേ​ള​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ യാ​തൊ​രു ത​ര​ത്തി​ലും ബാ​ധി​ച്ചി​ട്ടി​ല്ല. ഓ​ഗ​സ്റ്റ് ഒ​ന്നി​ന് ഐ​എ​ഫ്എ​ഫ്കെ​യി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന ചി​ത്ര​ങ്ങ​ളു​ടെ എ​ൻ​ട്രി​ക​ൾ ക്ഷ​ണി​ക്കു​ന്ന​തി​നു​ള്ള വി​ജ്ഞാ​പ​നം ഇ​റ​ക്കും. ഡി​സം​ബ​ർ ആ​ദ്യ​വാ​ര​ത്തി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത് ത​ന്നെ പ​തി​വു​പോ​ലെ ഐ​എ​ഫ്എ​ഫ്കെ ന​ട​ക്കും.

സം​സ്ഥാ​ന ച​ല​ച്ചി​ത്ര വി​ക​സ​ന കോ​ർ​പ്പ​റേ​ഷ​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ്ര​തി​സ​ന്ധി​യി​ലാ​ണെ​ന്ന് മ​ന്ത്രി പി.​സി. വി​ഷ്ണു​നാ​ഥ് പ​റ​ഞ്ഞു. റീ​പെ​യ്മെ​ന്‍റ് എ​ഗ്രി​മെ​ന്‍റ് ഇ​ല്ലാ​ത്ത​തി​നാ​ൽ കി​ഫ്ബി പ​ദ്ധ​തി​യി​ലു​ള്ള കാ​യം​കു​ളം, വൈ​ക്കം തു​ട​ങ്ങി കേ​ര​ള​ത്തി​ലെ പ​ല പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും തി​യ​റ്റ​റു​ക​ളു​ടെ നി​ർ​മാ​ണം പാ​തി​വ​ഴി​യി​ലാ​ണ്.

കി​ഫ്ബി പ്രോ​ജ​ക്ടാ​യി​ട്ടാ​ണ് തു​ട​ങ്ങി​യ​ത്. പ​ക്ഷെ, റീ​പെ​യ്മെ​ന്‍റ് എ​ഗ്രി​മെ​ന്‍റ് ഇ​ല്ലാ​ത്ത​തി​നാ​ൽ അ​ടു​ത്ത​ഘ​ട്ട​ത്തി​ലേ​ക്ക് പ​ണം റി​ലീ​സ് ചെ​യ്യാ​ൻ ക​ഴി​യു​ന്നി​ല്ല. പൂ​ർ​ത്തി​യാ​ക്കാ​യി​ല്ലെ​ങ്കി​ൽ ഇ​തു​വ​രെ മു​ട​ക്കി​യ പൊ​തു​പ​ണം ന​ഷ്ട​മാ​കും. മു​ഖ്യ​മ​ന്ത്രി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ യോ​ഗം ചേ​ർ​ന്ന് ഇ​ക്കാ​ര്യ​ത്തി​ൽ മു​ന്നോ​ട്ടു​ള്ള പോ​ക്കി​നെ​ക്കു​റി​ച്ച് തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

Latest News

Corehub Up