Tue, 11 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : PDS

Idukki

കൃ​ഷി​യി​ലെ മി​ക​വ് -പു​ര​സ്‌​കാ​രത്തി​ള​ക്ക​ത്തി​ല്‍ പി​ഡി​എ​സ്

പീ​രു​മേ​ട്: ഹൈ​റേ​ഞ്ചി​ന്‍റെ പെ​രു​മ ലോ​ക​ത്തെ അ​റി​യി​ച്ച പി​ഡി​എ​സ് (പീ​രു​മേ​ട് ഡെ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി) പു​ര​സ്‌​കാ​ര തി​ള​ക്ക​ത്തി​ല്‍. കൃ​ഷി​യി​ലെ മി​ക​വി​ന് പീ​രു​മേ​ട് ഡെ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി​ക്ക് (പി​ഡി​എ​സ്) കൃ​ഷി വ​കു​പ്പു​മാ​യി ബ​ന്ധ​മി​ല്ലാ​ത്ത കാ​ര്‍​ഷി​ക രം​ഗ​ത്തെ മി​ക​ച്ച പ്ര​വ​ര്‍​ത്ത​ങ്ങ​ള്‍​ക്കു​ള്ള 50,000 രൂ​പ​യു​ടെ അ​വാ​ര്‍​ഡാ​ണ് ല​ഭി​ച്ച​ത്. മ​ല​യോ​ര മേ​ഖ​ല​യി​ലെ സാ​ധാ​ര​ണ​ക്കാ​രാ​യ ക​ര്‍​ഷ​ക​രു​ടെ​യും പീ​രു​മേ​ടി​നു ചു​റ്റു​മു​ള്ള പ്ര​ദേ​ശ​ങ്ങ​ളു​ടെ​യും ആ​ദി​വാ​സി ജ​ന​വി​ഭാ​ഗ​ങ്ങ​ളു​ടെ​യും വി​ക​സ​നം ല​ക്ഷ്യ​മാ​ക്കി 1980ല്‍ ​കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത​യി​ല്‍​പ്പെ​ട്ട പീ​രു​മേ​ട് സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യു​ടെ അ​ന്ന​ത്തെ വി​കാ​രി​യാ​യി​രു​ന്ന ഫാ. ​മാ​ത്യു അ​റ​യ്ക്ക​ല്‍ (മാ​ര്‍ മാ​ത്യു അ​റ​യ്ക്ക​ല്‍) തു​ട​ങ്ങി​യ​താ​ണ് പി​ഡി​എ​സ്.
ഇ​ന്ന് പ​ശ്ചി​മ​ഘ​ട്ട മേ​ഖ​ല​യി​ലെ ര​ണ്ടാ​യി​രം ചെ​റു​കി​ട ക​ര്‍​ഷ​ക​രെ ഉ​ള്‍​പ്പെ​ടു​ത്തി കൃ​ഷി, സം​സ്‌​ക​ര​ണം, സ​ര്‍​ട്ടി​ഫി​ക്കേ​ഷ​ന്‍, വി​പ​ണ​നം, എ​ന്നി​ങ്ങ​നെ സ​മ​ഗ്ര​മാ​യ ഫാം ​ടു ഫോ​ര്‍​ക്ക് മാ​തൃ​ക ന​ട​പ്പാ​ക്കി ലോ​കം അ​റി​യ​പ്പെ​ടു​ന്ന ബ​ഹു​മു​ഖ കാ​ര്‍​ഷി​ക സം​സ്​കാ​ര​മാ​യി പി​ഡി​എ​സ് മാ​റി​ക്ക​ഴി​ഞ്ഞു. സ​ന്ന​ദ്ധ സം​ഘ​ട​ന​യു​ടെ ച​ട്ട​ക്കൂ​ട്ടി​ല്‍ നി​ന്നു​കൊ​ണ്ടു​ത​ന്നെ നൂ​ത​ന​വും ത​ന​തു​മാ​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലൂ​ടെ ചെ​റു​കി​ട, നാ​മ​മാ​ത്ര ക​ര്‍​ഷ​ക​രു​ടെ​യും ആ​ദി​വാ​സി വി​ഭാ​ഗ​ങ്ങ​ളു​ടെ​യും സ്ത്രീ​ക​ളു​ടെ​യും സു​സ്ഥി​ര​വി​ക​സ​നം സാ​ധ്യ​മാ​ക്കു​ന്ന​തി​ല്‍ സു​പ്ര​ധാ​ന പ​ങ്ക് വ​ഹി​ക്കു​വാ​നും പി​ഡി​എ​സി​ന് സാ​ധി​ക്കു​ന്നു. ജൈ​വ​കൃ​ഷി പ്രോ​ത്സാ​ഹ​ന പ​ദ്ധ​തി​ക​ള്‍ ആ​വി​ഷ്‌​ക​രി​ച്ച് ക​ര്‍​ഷ​ക​രു​ടെ ഉ​പ​ജീ​വ​ന​ത്തി​നു​ള്ള വി​പ്ല​വ​ക​ര​മാ​യ ഇ​ട​പെ​ട​ലു​ക​ളാ​ണ് പി​ഡി​എ​സ് ന​ട​പ്പി​ലാ​ക്കി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്.
1990 മു​ത​ല്‍ പി​ഡി​എ​സ് ജൈ​വ​കൃ​ഷി ന​ട​പ്പി​ലാ​ക്കി വ​രു​ന്നു. നി​ല​വി​ല്‍ ജൈ​വ സ​ര്‍​ട്ടി​ഫി​ക്കേ​ഷ​നു​ള്ള 1,550 ക​ര്‍​ഷ​ക​രി​ലൂ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. പൂ​ര്‍​ണ​മാ​യും ജൈ​വ​രീ​തി​യി​ല്‍ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന കു​രു​മു​ള​ക്, ജാ​തി, ഗ്രാ​മ്പു, മ​ഞ്ഞ​ള്‍, ഇ​ഞ്ചി, ഏ​ല​ക്കാ​യ മു​ത​ലാ​യ ഉ​ത്പ​ന്ന​ങ്ങ​ള്‍ ക​ര്‍​ഷ​ക​രി​ല്‍​നി​ന്ന് വി​പ​ണി വി​ല​യേ​ക്കാ​ള്‍ ഉ​യ​ര്‍​ന്ന വി​ല​യ്ക്ക് ശേ​ഖ​രി​ച്ച് കു​ട്ടി​ക്കാ​ന​ത്തി​നു സ​മീ​പ​മു​ള്ള വ​ള​ഞ്ഞ​ങ്ങാ​ന​ത്ത് സ്ഥി​തി ചെ​യ്യു​ന്ന അ​ത്യാ​ധു​നി​ക ഫാ​ക്ട​റി​യി​ല്‍ സം​സ്‌​ക​രി​ച്ച് വി​പ​ണ​നം ന​ട​ത്തി​വ​രു​ന്നു.
ട്രൂ ​ബ​യോ ബ്രാ​ന്‍​ഡി​ല്‍ ഉ​ത്പാ​ദി​പ്പി ക്കു​ന്ന ജൈ​വ​ഉ​ത്പ​ന്ന​ങ്ങ​ള്‍ ഇ​രു​പ​തി​ല​ധി​കം രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് ഇ​ന്നു ക​യ​റ്റു​മ​തി​ചെ​യ്യു​ന്നു​ണ്ട്. കു​ട്ടി​ക്കാ​ന​ത്തു​ള്ള സ​ഹ്യാ​ദി എ​ക്കോ ഷോ​പ്പി​ലും കേ​ര​ള​ത്തി​ലെ വി​വി​ധ സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റു​ക​ളി​ലും ആ​മ​സോ​ണി​ലും ഉ​ത്പ​ന്ന​ങ്ങ​ൾ ല​ഭ്യ​മാ​ണ്.

ഇ​ടു​ക്കി ജി​ല്ല​യി​ലെ ചെ​റു​കി​ട, നാ​മ​മാ​ത്ര തേ​യി​ല ക​ര്‍​രി​ലൂ​ടെ ജൈ​വ​കൃ​ഷി ന​ട​പ്പി​ലാ​ക്കി അ​വ​ര്‍ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന ജൈ​വ തേ​യി​ല പി​ഡി​എ​സി​ന്‍റെ നേ​ത്യ​ത്വ​ത്തി​ല്‍ കു​ട്ടി ക്കാ​ന​ത്തെ ജൈ​വ തേ​യി​ല ഫാ​ക്ട​റി​യി​ല്‍ സം​സ്‌​ക​രി​ച്ച് വി​പ​ണ​നം ന​ട​ത്തു​ന്നു.

ആ​ദി​വാ​സി വി​ഭാ​ഗ​ങ്ങ​ളി​ല്‍​നി​ന്നും പ്ര​ദേ​ശ​വാ​സി​ക​ളി​ല്‍​നി​ന്നും ശേ​ഖ​രി​ക്കു​ന്ന ഔ​ഷ​ധ സ​സ്യ​ങ്ങ​ളും മ​റ്റ് ഉ​ത്പ​ന്ന​ങ്ങ​ളും ഉ​പ​യോ​ഗി​ച്ച് ഗു​ണ​നി​ല​വാ​ര​മു​ള്ള ആ​യു​ര്‍​വേ​ദ മ​രു​ന്നു​ക​ളും ചി​കി​ത്സാ സേ​വ​ന​ങ്ങ​ളും സ​ഹ്യ ശ്രീ ​എ​ന്ന ബ്രാ​ന്‍​ഡി​ല്‍ ന​ല്‍​കി വ​രു​ന്നു. കൂ​ട്ടി​ക്കാ​ന​ത്തി​ന​ടു​ത്ത് പ​ള്ളി​ക്കു​ന്നി​ല്‍ സ്ഥി​തി ചെ​യ്യു​ന്ന ജി​എം​പി സ​ര്‍​ട്ടി​ഫി​ക്കേ​ഷ​നു​ള്ള ആ​യു​ര്‍​വേ​ദ ഫാ​ക്ട​റി​യി​ല്‍ 250ല്‍​പ​രം മ​രു​ന്നു​ക​ള്‍ ഉ​ത്പാ​ദി​പ്പി​ച്ച് വി​പ​ണ​നം ന​ട​ത്തു​ന്നു​ണ്ട്.

വി​ഷ​മ​യ​മി​ല്ലാ​ത്ത​തും മാ​യം ക​ല​ര്‍​ന്നി​ട്ടി​ല്ലാ ത്ത​തു​മാ​യ ശു​ദ്ധ​മാ​യ ഭ​ക്ഷ​ണം ജ​ന​ങ്ങ​ള്‍​ക്ക് ല​ഭ്യ​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടു​കൂ​ടി​യാ​ണ് പി​ഡി​എ​സ് നാ​ച്വ​റ​ല്‍ പ്രോ​ഡ​ക്ട്‌​സ് ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. പ​ന്ത്ര​ണ്ടി​ല്‍​പ​രം ക​റി​പ്പൊ​ടി​ക​ള്‍, മി​ല്ല​റ്റ് ഉ​ത്പ​ന്ന​ങ്ങ​ള്‍, പ്രാ​ദേ​ശി​ക​മാ​യി ല​ഭ്യ​മാ​യ സു​ഗ​ന്ധ​വ്യ​ഞ്ജ​ന ങ്ങ​ളും മ​റ്റ് ഉ​ത്പ​ന്ന​ങ്ങ​ളും ചേ​ര്‍​ത്തു​ള്ള ഉ​ത്പ​ന്ന​ങ്ങ​ള്‍ മു​ത​ലാ​യ​വ വി​പ​ണി​യി​ല്‍ ല​ഭ്യ​മാ​ണ്.

കേ​ര​ള ഹോ​ര്‍​ട്ടി​ക​ള്‍​ച്ച​ര്‍ മി​ഷ​നു​മാ​യി സ​ഹ​ക​രി​ച്ച് ആ​ധു​നി​ക രീ​തി​യി​ലു​ള്ള ഫാ​ക്ട​റി​യു​ടെ നി​ര്‍​മാ​ണം കു​ട്ടിക്കാന​ത്തി​ന​ടു​ത്ത് വ​ള​ഞ്ഞ​ങ്ങാ​ന​ത്ത് പു​രോ​ഗ​മി​ക്കു​ന്നു. കാ​ഞ്ഞി​ര​പ്പ​ള്ളി അ​മ​ല്‍​ജ്യോ​തി എ​ന്‍​ജി​നി​യ​റിം​ഗ് കോ​ള​ജി​നോ​ടു​ചേ​ര്‍​ന്ന് പി​ഡി​എ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ടി​ഷ്യു ക​ള്‍​ച്ച​ര്‍ ലാ​ബി​ല്‍ അ​ത്യു​ത്പാ​ദ​ന​ശേ​ഷി​യു​ള്ള​തും രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി​യു​ള്ള​തു​മാ​യ വി​വി​ധ​യി​നം ഏ​ത്ത​വാ​ഴ തൈ​ക​ള്‍ ഉ​ത്പാ​ദി​പ്പി​ച്ച് ക​ര്‍​ഷ​ക​ര്‍​ക്ക് വി​ത​ര​ണം ചെ​യ്തു​വ​രു​ന്നു. കു​ട്ടി​ക്കാ​ന​ത്തി​ന​ടു​ത്തു​ള്ള ത​ട്ടാ​ത്തി​ക്കാ​ന​ത്ത് പ്ര​വ​ര്‍​ത്തി​ക്കു​ന്ന പി​ഡി​എ​സ് കാ​ര്‍​ഷി​ക ന​ഴ്സ​റി​യി​ല്‍ വി​വി​ധ​യി​നം ഫ​ല​വൃ​ക്ഷ​ത്തൈ​ക​ള്‍, കാ​പ്പി, കു​രു​മു​ള​ക്, അ​ല​ങ്കാ​ര ചെ​ടി​ക​ള്‍ മു​ത​ലാ​യ​വ​യും ല​ഭ്യ​മാ​ണ്.

കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത​യു​ടെ സാ​മൂ​ഹി​ക സേ​വ​ന വി​ഭാ​ഗ​മാ​യ പി​ഡി​എ​സ് ഇ​ന്ന് പ്ര​തി​രോ​ധ ശേ​ഷി​യു​ള്ള കാ​ര്‍​ഷി​ക സ​മൂ​ഹ​ത്തെ രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​ല്‍ നി​ര്‍​ണാ​യ ഇ​ട​പെ​ട​ലു​ക​ളാ​ണ് ന​ട​ത്തു​ന്ന​തെ​ന്ന് എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​ണ്‍ പ​ന​ച്ചി​ക്ക​ല്‍ പ​റ​ഞ്ഞു.

Latest News

Corehub Up