മധുര: തമിഴ്നാട്ടിൽ സി. ജോസഫ് വിജയ് സർക്കാരിനെ അട്ടിമറിക്കാൻ ടിവികെ എംഎൽഎയെ പണം നൽകി സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന കേസിൽ ചോദ്യംചെയ്യലിനു വിധേയനാകാൻ മധുര മുൻ ഡെപ്യൂട്ടി മേയറും അണ്ണാഡിഎംകെ നേതാവു മായ പി.എം. മന്നൻ ക്രൈംബ്രാഞ്ച് ഓഫീസിലെത്തി.
സര്‍ക്കാരിനെതിരേ അവിശ്വാസപ്രമേയം കൊണ്ടുവരുന്പോൾ പിന്തുണയ്ക്കുന്നതിന് 15 കോടി മുതൽ 30 കോടിരൂപവരെ വാഗ്ദാനം ലഭിച്ചതായി ടിവികെയുടെ മധുര സെന്‍ട്രല്‍ എംഎല്‍എ മാധര് ബദറുദ്ദീന്‍ വെളിപ്പെടുത്തിയതാണ് കേസിനാധാരം.
ഇതിനു പിന്നാലെ പ്രത്യേക പോലീസ് സംഘം മന്നനെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയെങ്കിലും മന്നനെ വിട്ടയയ്ക്കാൻ മജിസ്ട്രേറ്റ് നിർദേശിക്കുകയായിരുന്നു. തുടർന്ന് ചോദ്യംചെയ്യലിന് വിധേയനാകാൻ ആവശ്യപ്പെട്ട് പൊലിസ് പുതിയ സമൻസ് പുറത്തിറക്കുകയും ചെയ്തു.
കുതിരക്കച്ചവടത്തിനു പിന്നിൽ ഡിഎംകെയുടെയും എഡിഎംകെയുടെയും ഭാരവാഹികളാണെന്നാണ് ടിവികെയുടെ പ്രചാരണം.
സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഡിഎംകെയും എഐഎഡിഎംകെയും ബിജെപിയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുകയാണെന്ന് നിയമമന്ത്രി സി.ടി.ആര്. നിര്‍മല്‍ കുമാർ ആരോപിച്ചു.