Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : PM Road Construction

Pathanamthitta

പി​എം റോ​ഡ് നി​ർ​മാ​ണ​ത്തി​ലെ അ​ഴി​മ​തിയാ​രോ​പ​ണം; അ​ന്വേ​ഷ​ണതീ​രു​മാ​നം വൈ​കു​ന്നു

പ​ത്ത​നം​തി​ട്ട: പു​ന​ലൂ​ർ - മൂ​വാ​റ്റു​പു​ഴ സം​സ്ഥാ​ന പാ​ത നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​യ​ർ​ന്ന 500 കോ​ടി​യു​ടെ അ​ഴി​മ​തി ആ​രോ​പ​ണം സം​ബ​ന്ധി​ച്ച് ഇ​നി അ​ന്വേ​ഷ​ണ​മി​ല്ല. ഇ​തു സം​ബ​ന്ധി​ച്ചു പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ന​ട​ത്തി​യ വി​ജി​ല​ൻ​സ് സം​ഘം അ​ഴി​മ​തി ഉ​ണ്ടെ​ന്ന ത​ര​ത്തി​ൽ റി​പ്പോ​ർ​ട്ട് ന​ൽ​കി​യെ​ങ്കി​ലും തു​ട​ര​ന്വേ​ഷ​ണം ത​ട​സ​പ്പെ​ട്ടു. റാ​ന്നി സ്വ​ദേ​ശി​യ​ടെ പ​രാ​തി​യി​ൽ സം​സ്ഥാ​ന ഗ​വ​ർ​ണ​റു​ടെ ഓ​ഫി​സ് ഇ​ട​പെ​ട്ട് അ​ന്വേ​ഷ​ണ​ത്തി​നു നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടും തു​ട​ർ​ന​ട​പ​ടി​ക​ൾ വൈ​കു​ക​യാ​ണ്.

153.6 കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​മു​ള്ള പു​ന​ലൂ​ർ - മൂ​വാ​റ്റു​പു​ഴ സം​സ്ഥാ​ന പാ​ത​യു​ടെ പൊ​ൻ​കു​ന്നം - പു​ന​ലൂ​ർ മേ​ഖ​ല ബി​എം ബി​സി നി​ല​വാ​ര​ത്തി​ലാ​ണ് പു​ന​ർ​നി​ർ​മി​ച്ച​ത്. കി​ഴ​ക്ക​ൻ ഹൈ​വേ എ​ന്ന പേ​രി​ൽ അ​റി​യ​പ്പെ​ടു​ന്ന ഈ ​റോ​ഡ് കേ​ര​ള​ത്തി​ലെ ര​ണ്ടാ​മ​ത്തെ ഏ​റ്റ​വും നീ​ളം കൂ​ടി​യ സം​സ്ഥാ​ന പാ​ത കൂ​ടി​യാ​ണ്.

കൊ​ല്ലം, പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ലൂ​ടെ​യാ​ണ് പാ​ത ക​ട​ന്നു​പോ​കു​ന്ന​ത്. കെ​എ​സ്ടി​പി റോ​ഡ് നി​ർ​മാ​ണ​ത്തി​ന് പാ​ലി​ക്കേ​ണ്ട മാ​ന​ദ​ണ്ഡ​ങ്ങ​ൾ കാ​റ്റി​ൽ​പ്പ​റ​ത്തി അ​റ്റ​കു​റ്റ​പ്പ​ണി ശൈ​ലി​യി​ൽ നി​ർ​മാ​ണം ന​ട​ത്തി ലാ​ഭ​മു​ണ്ടാ​ക്കി​യെ​ന്നാ​ണ് ആ​രോ​പ​ണം. പ്ലാ​ച്ചേ​രി - കോ​ന്നി റീ​ച്ചി​ൽ മൈ​ല​പ്ര ഭാ​ഗ​ത്തെ പ​ണി​ക​ൾ ഇ​പ്പോ​ഴും ബാ​ക്കി​യാ​ണ്.

കെ​എ​സ്ടി​പി നി​ർ​മാ​ണം
ഇ​ന്ത്യ​ൻ റോ​ഡ്സ് കോ​ൺ​ഗ്ര​സ്, കേ​ന്ദ്ര ഉ​പ​രി​ത​ല ഗ​താ​ഗ​ത മ​ന്ത്രാ​ല​യം എ​ന്നി​വ നി​ശ്ച​യി​ച്ചി​ട്ടു​ള്ള മാ​ന​ദ​ണ്ഡ​ങ്ങ​ളാ​ണ് സം​സ്ഥാ​ന​പാ​ത​യു​ടെ നി​ർ​മാ​ണ​ത്തി​ൽ കെ​എ​സ്ടി​പി പി​ന്തു​ട​രു​ന്ന​ത്. ഇ​തി​നാ​യി പ്ര​ത്യേ​കം പ്ലാ​നിം​ഗും സ​ർ​വേ​യും ഉ​ണ്ട്. റോ​ഡി​ലൂ​ടെ ഭാ​വി​യി​ൽ ക​ട​ന്നു​പോ​കാ​ൻ സാ​ധ്യ​ത​യു​ള്ള വാ​ഹ​ന​ങ്ങ​ളു​ടെ എ​ണ്ണ​വും അ​വ​യു​ടെ ഭാ​ര​വും മു​ൻ​കൂ​ട്ടി ക​ണ​ക്കാ​ക്കു​ക​യാ​ണ് രീ​തി. തു​ട​ർ​ന്ന് വ​ള​വു​ക​ളും തി​രി​വു​ക​ളും പ​ര​മാ​വ​ധി കു​റ​ച്ച്, സു​ര​ക്ഷി​ത​വും ദൂ​രം കു​റ​ഞ്ഞ​തു​മാ​യ പാ​ത നി​ർ​ണ​യി​ക്കും. ഇ​തി​നാ​യി ജി​പി​എ​സ് ഡ്രോ​ൺ സ​ർ​വേ, ലി​ഡാ​ർ സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ ഉ​പ​യോ​ഗി​ച്ചു പ​ഠ​നം ന​ട​ത്തും. റോ​ഡ് നി​ർ​മി​ക്കു​ന്ന സ്ഥ​ല​ത്തെ മ​ണ്ണി​ന്‍റെ ഉ​റ​പ്പ് പ​രി​ശോ​ധി​ച്ച് അ​തി​ന​നു​സ​രി​ച്ചാ​ണ് ക​നം നി​ശ്ച​യി​ക്കു​ന്ന​ത്.

ഫ്ലെ​ക്സി​ബി​ൾ പേ​വ്മെ​ന്‍റ് (ബി​റ്റു​മി​ൻ - ടാ​റിം​ഗ്) റി​ജി​ഡ് പേ​വ്മെ​ന്‍റ് (കോ​ൺ​ക്രീ​റ്റ്) എ​ന്നി​ങ്ങ​നെ ര​ണ്ടു നി​ർ​മാ​ണ​ശൈ​ലി​യാ​ണ് ആ​ധു​നി​ക റോ​ഡ് നി​ർ​മാ​ണ​ത്തി​ൽ നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​നു കൃ​ത്യ​മാ​യ പാ​ളി​ക​ളു​ണ്ട്. സ്വാ​ഭാ​വി​ക മ​ണ്ണ് ന​ന്നാ​യി ഇ​ടി​ച്ച് ഉ​റ​പ്പി​ക്കു​ക​യാ​ണ് വേ​ണ്ട​ത്. തു​ട​ർ​ന്ന് ജി​എ​സ്ബി, മെ​റ്റ​ൽ എ​ന്നി​വ ഉ​പ​യോ​ഗി​ച്ച് ഭാ​രം താ​ങ്ങാ​ൻ പാ​ക​ത്തി​ൽ പാ​ളി നി​ർ​മി​ക്കു​ക​യാ​ണ് പ​തി​വ്. വാ​ഹ​നം ഓ​ടു​ന്ന ഏ​റ്റ​വും മു​ക​ളി​ല​ത്തെ കോ​ൺ​ക്രീ​റ്റ് പാ​ളി​ക്ക് ഘ​ർ​ഷ​ണം കൃ​ത്യ​മാ​യി​രി​ക്ക​ണം.

വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കാ​ൻ ന​ട​പ​ടി വേണം. ​​പ്ലാ​സ്റ്റി​ക് പെ​യി​ന്‍റ് ഉ​പ​യോ​ഗി​ച്ച് രാ​ത്രി​യി​ലും വ്യ​ക്ത​മാ​യി കാ​ണു​ന്ന വ​ര​ക​ളും അ​ട​യാ​ള​ങ്ങ​ളും രേ​ഖ​പ്പെ​ടു​ത്ത​ണം. വ​ള​വു​ക​ൾ, വേ​ഗ​പ​രി​ധി, അ​പ​ക​ട മേ​ഖ​ല​ക​ൾ എ​ന്നി​വ കാ​ണി​ക്കു​ന്ന റി​ഫ്ല​ക്ടീ​വ് ബോ​ർ​ഡു​ക​ൾ, നി​യ​ന്ത്ര​ണം വി​ടു​ന്ന വാ​ഹ​ന​ങ്ങ​ൾ താ​ഴ്ച​യി​ലേ​ക്ക് മ​റി​യാ​തി​രി​ക്കാ​ൻ ഇ​രു​വ​ശ​ങ്ങ​ളി​ലും മെ​റ്റ​ൽ ബീം ​അ​ല്ലെ​ങ്കി​ൽ കോ​ൺ​ക്രീ​റ്റ് ക്രാ​ഷ് ബാ​രി​യ​റു​ക​ൾ എ​ന്നി​വ സ്ഥാ​പി​ക്ക​ണം. എ​ന്നാ​ൽ പു​ന​ലൂ​ർ - മൂ​വാ​റ്റു​പു​ഴ റോ​ഡ് നി​ർ​മാ​ണ​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ ഇ​വ​യൊ​ന്നും കൃ​ത്യ​മാ​യി ന​ട​ന്നി​ട്ടി​ല്ല. ടാ​ർ, സി​മ​ന്‍റ്, മെ​റ്റ​ൽ, മ​ണ​ൽ എ​ന്നി​വ​യു​ടെ ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ ന​ട​ത്താ​ൻ പോ​ലും അ​ധി​കൃ​ത​ർ ത​യാ​റാ​യി​ല്ലെ​ന്ന് പ​രാ​തി​യു​ണ്ട്.

ചെ​ല​വ​ഴി​ച്ച​ത് കി​ലോ​മീ​റ്റ​റി​ന് പ​ത്തു​കോ​ടി
റോ​ഡ് നി​ർ​മാ​ണ​ത്തി​ന് കി​ലോ മീ​റ്റ​റി​ന് 10 കോ​ടി​യി​ൽ അ​ധി​കം രൂ​പ ചെ​ല​വ​ഴി​ച്ചി​ട്ടും ബി​എം, ബി​സി നി​ല​വാ​ര​ത്തി​ൽ ടാ​റിം​ഗ് ന​ട​ന്നി​ട്ടി​ല്ല. ടാ​റിം​ഗി​ന് വേ​ണ്ട​ത്ര ക​ന​മോ ഗു​ണ​നി​ല​വാ​ര​മോ ഇ​ല്ല. പ​ഴ​യ റോ​ഡ് പൂ​ർ​ണ​മാ​യി കു​ത്തി​പ്പൊ​ളി​ക്കാ​തെ​യാ​ണ് പ​ല​യി​ട​ത്തും ടാ​റിം​ഗ് ന​ട​ന്ന​ത്.
നി​ല​വി​ലു​ണ്ടാ​യി​രു​ന്ന ടാ​റിം​ഗി​നു മു​ക​ളി​ലൂ​ടെ ആ​ദ്യ ലെ​യ​ർ പൂ​ർ​ത്തീ​ക​രി​ച്ചു. തു​ട​ർ​ന്ന് പ​ല​ത​ര​ത്തി​ലാ​ണ് ടാ​റിം​ഗ് പൂ​ർ​ത്തീ​ക​രി​ച്ച​ത്. ബി​എം​ബി​സി മാ​ന​ദ​ണ്ഡ​ങ്ങ​ൾ യാ​തൊ​ന്നും പാ​ലി​ച്ചി​രു​ന്നി​ല്ല. ഒ​റ്റ രാ​ത്രി​യി​ൽ പ​ത്തു കി​ലോ​മീ​റ്റ​ർ​വ​രെ ടാ​റം​ഗ് ന​ട​ത്തിയി​ട്ടു​ണ്ട്. റോ​ഡ് വി​ക​സ​ന​ത്തി​നാ​യി പൊ​ന്നുംവി​ലയ്​ക്ക് ഏ​റ്റ​ടു​ത്ത സ്ഥ​ലം പൂ​ർ​ണ​മാ​യി വി​നി​യോ​ഗി​ച്ചി​ട്ടി​ല്ല.

പ​ല സ്ഥ​ല​ങ്ങ​ളി​ലും ഒ​ന്നു മു​ത​ൽ 11 മീ​റ്റ​ർ വ​രെ സ്ഥ​ലം ഒ​ഴി​വാ​ക്കി വീ​തി കു​റ​ച്ചാ​ണ് നി​ർ​മാ​ണം ന​ട​ന്ന​ത്. കെ​എ​സ്ടി​പി രേ​ഖ​ക​ൾ പ്ര​കാ​രം 11.5 മീ​റ്റ​ർ മു​ത​ൽ 23 മീ​റ്റ​ർ വീ​തി​യി​ൽ വ​രെ, പ്ലാ​ച്ചേ​രി - കോ​ന്നി റീ​ച്ചി​ൽ സ്ഥ​ലം ഏ​റ്റെ​ടു​ത്തി​ട്ടു​ണ്ട്. നി​ർ​മാ​ണം 10 മു​ത​ൽ 12 മീ​റ്റ​ർ വ​രെ മാ​ത്രം. റോ​ഡ് വി​ക​സ​ന​ത്തി​ന് ഏ​റ്റെ​ടു​ത്ത മു​ഴു​വ​ൻ സ്ഥ​ല​വും തി​രി​ച്ചെ​ടു​ത്തു ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.
റോ​ഡി​ന് വീ​തി കൂ​ട്ടാ​ൻ സ്ഥ​ലം ഏ​റ്റെ​ടു​ത്ത​ത് ഓ​രോ അ​ര കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ലും വ്യ​ത്യ​സ്ത​മാ​യ വി​തി​യി​ലാ​ണ്. വ​ൻ ത​ട്ടി​പ്പാ​ണ് ഇ​തി​ലൂ​ടെ ന​ട​ത്തി​യി​രി​ക്കു​ന്ന​ത് പ​ര​മ്പ​രാ​ഗ​ത​മാ​യി നീ​രൊ​ഴു​ക്കു​ള്ള നി​ര​വ​ധി തോ​ടു​ക​ൾ പാ​ത​യോ​ര​ത്തു​ണ്ട്. ഇ​വ കെ​ട്ടി​യ​ട​ച്ച് ക​ലു​ങ്കു​ക​ൾ ഒ​ഴി​വാ​ക്കി​യ​താ​യി ഇ​തി​നോ​ട​കം ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ക​ലു​ങ്ക് ആ​വ​ശ്യ​മാ​യി​രു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ ഇ​തൊ​ഴി​വാ​ക്കി​യ​തു മൂ​ല​മു​ള്ള ത​ർ​ക്ക​ങ്ങ​ൾ ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണ്.

ബ​സ്ബേ​ക​ൾ, പാ​ർ​ക്കിം​ഗ്പേ​രി​ൽ മാ​ത്രം
പി​എം റോ​ഡ് ആ​ധു​നി​വ​ത്ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യ ബ​സ് ബേ​ക​ൾ, പാ​ർ​ക്കിം​ഗ് സ്ഥ​ല​ങ്ങ​ൾ ഇ​വ​യെ​ല്ലാം പേ​രി​നു മാ​ത്ര​മാ​യി. റാ​ന്നി ടൗ​ണി​ൽ നി​ർ​ദേ​ശി​ക്ക​പ്പെ​ട്ട ര​ണ്ടു പാ​ർ​ക്കിം​ഗ് സ്ഥ​ല​ങ്ങ​ളം രേ​ഖ​യി​ൽ​മാ​ത്ര​മാ​യി. ജം​ഗ്ഷ​നു​ക​ളു​ടെ വി​പു​ലീ​ക​ര​ണം ന​ട​ത്താ​തെ ബ​സ്ബേ വ​ര​ച്ചി​ടു​ക​യാ​ണ് ചെ​യ്ത​ത്.

എം​പി, എം​എ​ൽ​എ വെ​യ്റ്റിം​ഗ് ഷെ​ഡു​ക​ൾ മ​ത്സ​രി​ച്ചെ​ത്തി​യ​തോ​ടെ കെ​എ​സ്ടി​പി​വ​ക കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ങ്ങ​ൾ അ​ധി​ക​മു​ണ്ടാ​യി​ല്ല. അ​പ​ക​ട​മേ​ഖ​ല​ക​ളി​ലെ സു​ര​ക്ഷാ​സം​വി​ധാ​ന​ങ്ങ​ൾ സ്ഥാ​പി​ച്ചി​ട്ടി​ല്ല. പ​ണി പൂ​ർ​ത്തി​യാ​കാ​ത്ത മ​ണ്ണാ​റ​ക്കു​ള​ഞ്ഞി - മൈ​ല​പ്ര ഭാ​ഗ​ത്തെ അ​പ​ക​ട​മേ​ഖ​ല​ക​ളി​ൽ യാ​തൊ​രു സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളും സ്ഥാ​പി​ച്ചി​ട്ടി​ല്ല.

പ്ലാ​ച്ചേ​രി മു​ത​ൽ കോ​ന്നി വ​രെ​യു​ള്ള ഭാ​ഗ​ത്തു​നി​ന്ന് കോ​ടിക്കണ​ക്കി​ന് രൂ​പ​യു​ടെ ക​ല്ലും മ​ണ്ണും ക​രാ​റു​കാ​ര​ൻ റോ​ഡി​ൽത​ന്നെ ഉ​പ​യോ​ഗി​ച്ചി​ട്ടു​ണ്ട്. ഇ​ത് ഇ​വ​ർ​ക്കു സൗ​ജ​ന്യ​മാ​യി ന​ൽ​കി​യെ​ന്ന ആ​രോ​പ​ണ വും ​ഉ​യ​ർ​ന്നി​രു​ന്നു. എ​ന്നാ​ൽ, ക​ല്ല് ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ച്ച പാ​ർ​ശ്വ​ഭി​ത്തി​ക്ക് മാ​ത്രം 45.6 കോ​ടി രൂ​പ​യാ​ണ് ക​രാ​റു​കാ​ർ​ക്കു ന​ൽ​കി​യി​ട്ടു​ള്ള​ത്. മ​ണ്ണും ക​ല്ലും നീ​ക്കം ചെ​യ്യു​ന്ന​തി​ന് 7.5 കോ​ടി രൂ​പ അ​ധി​ക​മാ​യി ന​ൽ​കി​യി​ട്ടു​മു​ണ്ട്.

Latest News

Corehub Up