Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : PSC Struggle

Thiruvananthapuram

പി​എ​സ്‌സി ​സ​മ​ര​ത്തി​ന് പി​ന്തു​ണ:​ യു​വ​മോ​ർ​ച്ച മ​ാർ​ച്ചി​ൽ സം​ഘ​ർ​ഷം

തി​രു​വ​ന​ന്ത​പു​രം: പി​എ​സ്‌സി ​റാ​ങ്ക് ഹോ​ള്‍​ഡേ​ഴ്‌​സ് സ​മ​ര​ത്തി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് യു​വ​മോ​ര്‍​ച്ച തി​രു​വ​ന​ന്ത​പു​രം നോ​ര്‍​ത്ത് ജി​ല്ലാ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച സെ​ക്ര​ട്ട​റി​യേ​റ്റ് മാ​ര്‍​ച്ചി​ല്‍ നേ​രി​യ സം​ഘ​ർ​ഷം. പാ​ള​യം ര​ക്ത​സാ​ക്ഷി മ​ണ്ഡ​പ​ത്തി​നു മു​ന്നി​ല്‍ നി​ന്നാ​രം​ഭി​ച്ച മാ​ര്‍​ച്ച് സെ​ക്ര​ട്ട​റി​യേ​റ്റി​നു മു​ന്നി​ല്‍ പൊ​ലീസ് ബാ​രി​ക്കേ​ഡ് സ്ഥാ​പി​ച്ചു ത​ട​ഞ്ഞു. ബാ​രി​ക്കേ​ഡ് മ​റി​ക​ട​ക്കാ​ന്‍ പ്ര​വ​ര്‍​ത്ത​ക​ര്‍ ശ്ര​മി​ച്ച​തോ​ടെ പൊ​ലി​സും പ്ര​വ​ര്‍​ത്ത​ക​രും ത​മ്മി​ല്‍ ഉ​ന്തും​ത​ള്ളും ഉ​ണ്ടാ​യി. പൊ​ലി​സ് ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചു.

ജ​ല​പീ​ര​ങ്കി പ്ര​യോ​ഗ​ത്തി​ല്‍ യു​വ​മോ​ര്‍​ച്ച പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു പ​രി​ക്കേ​റ്റു. യു​വ​മോ​ര്‍​ച്ച സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ഖി​ല്‍ എ. ​എ​സ്, ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജി​ഷ്ണു നാ​വാ​യ്ക്കു​ളം, കി​ളി​മാ​നൂ​ര്‍ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജി​തി​ന്‍ കി​ളി​മാ​നൂ​ര്‍, നെ​ടു​മ​ങ്ങാ​ട് മ​ണ്ഡ​ലം ക​മ്മി​റ്റി അം​ഗം ബി​ബി​ന്‍ എ​ന്നി​വ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ഡ്വ.​എ​സ്. സു​രേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. യു​വ​മോ​ർ​ച്ച നോ​ർ​ത്ത് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സൂ​ര്യ കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ബി​ജെ​പി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. പി. ​സു​ധീ​ർ, ബി​ജെ​പി തി​രു​വ​ന​ന്ത​പു​രം നോ​ർ​ത്ത് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് റ​ജി​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ മാ​ർ​ച്ചി​നു നേ​തൃ​ത്വം ന​ൽ​കി

Latest News

Corehub Up