Tue, 22 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : PSSanjeev

മു​ഖ്യ​മ​ന്ത്രി​യു​ടെ വി​മാ​ന​യാ​ത്ര; രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി എ​സ്എ​ഫ്ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ന്‍റെ യാ​ത്ര​യ്ക്കാ​യി ചാ​ർ​ട്ടേ​ർ​ഡ് വി​മാ​നം എ​ത്തി​ച്ച സം​ഭ​വ​ത്തി​ൽ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി എ​സ്എ​ഫ്ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി.​എ​സ്. സ​ഞ്ജീ​വ്. തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്ന് മ​ല​പ്പു​റ​ത്തേ​ക്ക് പോ​കാ​നാ​യി​രു​ന്നു വി​മാ​ന​യാ​ത്ര.

മു​ഖ്യ​മ​ന്ത്രി സ​ഞ്ച​രി​ച്ച ചാ​ർ​ട്ടേ​ർ​ഡ് വി​മാ​ന​ത്തി​ന്‍റെ ചെ​ല​വ് വ​ഹി​ക്കു​ന്ന​ത് സ്പോ​ൺ​സ​റാ​ണെ​ന്ന വി​ശ​ദീ​ക​ര​ണ​ത്തെ ചോ​ദ്യം ചെ​യ്ത സ​ഞ്ജീ​വ് സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ​യോ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യോ സൗ​ജ​ന്യം​പ​റ്റി യാ​ത്ര ചെ​യ്യു​ന്ന​ത് ഗു​രു​ത​ര​മാ​യ സ​ത്യ​പ്ര​തി​ജ്ഞാ ലം​ഘ​ന​മാ​ണെ​ന്ന് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഫേ​സ്ബു​ക്കി​ലൂ​ടെ​യാ​ണ് എ​സ്എ​ഫ്ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി വി​മ​ർ​ശ​ന​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. ജ​ന​ങ്ങ​ളു​ടെ പ​ണ​ത്തി​ന് ന​ഷ്ട​മൊ​ന്നു​മി​ല്ല​ല്ലോ എ​ന്നും സ​ർ​ക്കാ​രി​ന് ലാ​ഭ​മ​ല്ലേ എ​ന്നും വാ​ദി​ച്ച് ഈ ​കൊ​ള്ള​ത്ത​ര​ത്തെ ന്യാ​യീ​ക​രി​ക്കാ​നാ​ണ് കോ​ൺ​ഗ്ര​സും മു​സ്‌​ലിം ലീ​ഗും ശ്ര​മി​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

ആ​രാ​ണ് ഈ ​സ്പോ​ൺ​സ​ർ​ഷി​പ്പ് ന​ൽ​കി​യ​തെ​ന്നും എ​ന്തി​നാ​ണ് ഇ​ത്ത​ര​മൊ​രു സൗ​ജ​ന്യം ന​ൽ​കു​ന്ന​തെ​ന്നു​മു​ള്ള കാ​ത​ലാ​യ ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യി​ല്ലാ​തെ യു​ഡി​എ​ഫ് കേ​ന്ദ്ര​ങ്ങ​ൾ ചോ​ദ്യ​മു​ന്ന​യി​ക്കു​ന്ന​വ​രെ വ്യ​ക്തി​പ​ര​മാ​യി അ​ധി​ക്ഷേ​പി​ക്കു​ക​യാ​ണെ​ന്നും സ​ഞ്ജീ​വ് വി​മ​ർ​ശി​ച്ചു.

സം​സ്ഥാ​ന​ത്തി​ന്‍റെ ആ​സ്തി​ക​ൾ വി​റ്റു​തു​ല​യ്ക്കാ​ൻ ഈ ​അ​ഴി​മ​തി​ക്കാ​ർ ത​യാ​റാ​യാ​ലും യു​ഡി​എ​ഫ് സ​ഖ്യ​ക​ക്ഷി​ക​ൾ അ​തി​നെ ന്യാ​യീ​ക​രി​ക്കു​ക​യേ ഉ​ള്ളൂ​വെ​ന്നും സ​ഞ്ജീ​വ് കൂ​ട്ടി​ച്ചേ​ർ​ത്തു.

Latest News

Corehub Up