Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : PTM Clinch The

Kozhikode

മു​ക്കം ഉ​പ​ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വം: നീ​ലേ​ശ്വ​ര​ത്തി​നും പി​ടി​എ​മ്മി​നും കിരീടം

തി​രു​വ​മ്പാ​ടി : മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ലാ​യി തി​രു​വ​മ്പാ​ടി​ക്ക് ആ​ഘോ​ഷ രാ​വു​ക​ളും പ​ക​ലു​ക​ളും സ​മ്മാ​നി​ച്ച മു​ക്കം ഉ​പ​ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വം സ​മാ​പി​ച്ചു.

വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ൽ ആ​വേ​ശ​ക​ര​മാ​യ ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ട്ടം അ​ര​ങ്ങേ​റി​യ ക​ലോ​ല്‍​സ​വ​ത്തി​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ 232 പോ​യി​ന്‍റ് നേ​ടി നീ​ലേ​ശ്വ​രം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഓ​വ​റോ​ൾ ചാ​മ്പ്യ​ൻ​പ​ട്ടം ക​ര​സ്ഥ​മാ​ക്കി. 221 പോ​യി​ന്‍റ് നേ​ടി​യ ചേ​ന്ദ​മം​ഗ​ല്ലൂ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​നാ​ണ് ര​ണ്ടാം സ്ഥാ​നം.​ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ കൊ​ടി​യ​ത്തൂ​ർ പി​ടി​എം.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഒ​ന്നാം സ്ഥാ​നം നേ​ടി. കൂ​ട​ര​ഞ്ഞി സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ര​ണ്ടാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി.​

യു​പി വി​ഭാ​ഗ​ത്തി​ൽ ജി​യു​പി​എ​സ്. മ​ണാ​ശേ​രി, ആ​സാ​ദ് മെ​മ്മോ​റി​യ​ൽ യു​പി സ്കൂ​ൾ കാ​ര​മൂ​ല, സേ​ക്ര​ഡ് ഹാ​ർ​ട്ട് യു​പി സ്കൂ​ൾ തി​രു​വ​മ്പാ​ടി, ജി​എം​യു​പി സ്കൂ​ൾ കൊ​ടി​യ​ത്തൂ​ർ എ​ന്നി​വ ഒ​ന്നാം സ്ഥാ​നം പ​ങ്കി​ട്ടു. പ​ന്നി​ക്കോ​ട് എ​യു​പി സ്കൂ​ൾ, ലി​റ്റി​ൽ ഫ്ല​വ​ർ യു​പി. സ്കൂ​ൾ വേ​ന​പ്പാ​റ, ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് സ്കൂ​ൾ തി​രു​വ​മ്പാ​ടി എ​ന്നി​വ ര​ണ്ടാം സ്ഥാ​ന​വും നേ​ടി.​എ​ൽ​പി വി​ഭാ​ഗ​ത്തി​ൽ ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് സ്കൂ​ൾ തി​രു​വ​മ്പാ​ടി, ജി​എം​യു​പി സ്കൂ​ൾ കൊ​ടി​യ​ത്തൂ​ർ, സെ​ന്‍റ് ജോ​സ​ഫ് എ​ൽ​പി സ്കൂ​ൾ പു​ല്ലൂ​രാം​പാ​റ, സി​എ​ച്ച് എ​ൽ​പി സ്കൂ​ൾ നെ​ല്ലി​ക്കാ​പ​റ​മ്പ്, സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് സ്കൂ​ൾ കൂ​ട​ര​ഞ്ഞി എ​ന്നി​വ ഒ​ന്നാം സ്ഥാ​നം പ​ങ്കി​ട്ടു.

സ​മാ​പ​ന സ​മ്മേ​ള​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​ല്ലി മോ​ഹ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കൊ​ടു​വ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അം​ബി​ക മം​ഗ​ല​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.​കെ. കാ​സിം എം​എ​ൽ​എ ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ശി​ഷ്ടാ​തി​ഥി​ക​ൾ വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.

Latest News

Corehub Up