അഹമ്മദാബാദ്: പ്രൈം വോളിബോള്‍ ലീഗിന്റെ (പിവിഎല്‍) അഞ്ചാം സീസണ് 30ന് അഹമ്മദാബാദില്‍ അരങ്ങേറും. പത്ത് ടീമുകള്‍ കിരീടത്തിനായി മാറ്റുരയ്ക്കും.
അഹമ്മദാബാദ് ഡിഫന്‍ഡേഴ്സ്, ബംഗളൂരു ടോര്‍പ്പിഡോസ്, കാലിക്കട്ട് ഹീറോസ്, ചെന്നൈ ബ്ലിറ്റ്സ്, ഡല്‍ഹി തൂഫാന്‍സ്, ഗോവ ഗാര്‍ഡിയന്‍സ്, കൊച്ചി ബ്ലൂ സ്പൈക്കേഴ്സ്, കോല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്സ്, മുംബൈ മിറ്റിയോര്‍സ്, തെലുങ്ക് ബ്ലാക്ക് ഹോക്സ് ടീമുകളാണ് പോരാട്ടവേദിയിലുള്ളത്.ബംഗളൂരു ടോര്‍പ്പിഡോസ് ആണ് നിലവിലെ ചാമ്പ്യന്മാര്.