തായ്പെയ്: ചാംപി എന്ന ചുഴലിക്കൊടുങ്കാറ്റ് കരതൊടുന്ന പശ്ചാത്തലത്തിൽ കനത്ത ജാഗ്രതയോടെ തായ്വാൻ. ഈ വർഷം പസഫിക് സമുദ്രത്തിൽ രൂപംകൊള്ളുന്ന ഏറ്റവും ശക്തിയേറിയ കൊടുങ്കാറ്റാണിത്.
തായ്വാന്റെ വടക്കുകിഴക്കൻ ഭാഗത്തുകൂടി പോകുന്ന കാറ്റ് തുടർന്ന് ചൈനീസ് തീരത്തേക്കും അവിടെനിന്നു ജപ്പാന്റെ തെക്കൻ മേഖലയിലേക്കും നീങ്ങുമെന്നാണ് കാലാവസ്ഥാനിരീക്ഷണ കേന്ദ്രങ്ങളുടെ കണക്കുകൂട്ടൽ.
കൊടുങ്കാറ്റിനൊപ്പം വടക്കൻ തായ്വാനിലെ മലയോര മേഖലയിൽ കനത്ത മഴ പ്രതീക്ഷിക്കുന്നു.