Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : PaidToSleep

Special

ഉ​റ​ക്ക​ത്തി​ന് ല​ക്ഷ​ങ്ങ​ൾ സ​മ്മാ​നം; ഇ​ന്ത്യ​യു​ടെ 'സ്ലീ​പ് ചാ​മ്പ്യ​ൻ' പ​ട്ടം മും​ബൈ യു​വ​തി​ക്ക്!

ദി​വ​സ​വും കൃ​ത്യ​മാ​യി ഉ​റ​ങ്ങു​ന്ന​ത് ഒ​രു ജോ​ലി​യാ​യി മാ​റി ല​ക്ഷാ​ധി​പ​തി​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് മും​ബൈ സ്വ​ദേ​ശി​നി​യാ​യ ജി​നി​യ ചാ​റ്റ​ർ​ജി. ഉ​റ​ക്ക​ത്തെ പ്രൊ​ഫ​ഷ​ണ​ലാ​ക്കി മാ​റ്റി​യ ഈ ​മി​ടു​ക്കി പ്ര​ശ​സ്ത ബ്രാ​ൻ​ഡാ​യ വേ​ക്ക്ഫി​റ്റ് ന​ട​ത്തി​യ മ​ത്സ​ര​ത്തി​ലാ​ണ് ഇ​ന്ത്യ​യു​ടെ സ്ലീ​പ് ചാ​മ്പ്യ​ൻ പ​ദ​വി സ്വ​ന്ത​മാ​ക്കി​യ​ത്.

അ​ഞ്ച് ല​ക്ഷ​ത്തി​ല​ധി​കം ആ​ളു​ക​ൾ അ​പേ​ക്ഷി​ച്ച ഈ ​മ​ത്സ​ര​ത്തി​ൽ നീ​ണ്ട 60 ദി​വ​സ​ത്തെ നി​രീ​ക്ഷ​ണ​ങ്ങ​ൾ​ക്കും നൂ​ത​ന​മാ​യ വെ​ല്ലു​വി​ളി​ക​ൾ​ക്കും ശേ​ഷ​മാ​ണ് വി​ജ​യി​യെ ക​ണ്ടെ​ത്തി​യ​ത്. രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള ല​ക്ഷ​ക്ക​ണ​ക്കി​ന് പേ​രി​ൽ നി​ന്ന് തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 10 പേ​ർ മാ​ത്ര​മാ​ണ് മ​ത്സ​ര​ത്തി​ന്‍റെ അ​ന്തി​മ​ഘ​ട്ട​ത്തി​ലേ​ക്ക് പ്ര​വേ​ശി​ച്ച​ത്.

വെ​റു​തെ കി​ട​ന്നു​റ​ങ്ങു​ക മാ​ത്ര​മ​ല്ല, ഉ​റ​ക്ക​ത്തി​ന്‍റെ ഗു​ണ​നി​ല​വാ​രം കൃ​ത്യ​മാ​യി ട്രാ​ക്ക് ചെ​യ്യു​ന്ന​തി​നൊ​പ്പം വി​ചി​ത്ര​മാ​യ പ​ല ടാ​സ്കു​ക​ളും ഇ​വ​ർ പൂ​ർ​ത്തി​യാ​ക്കേ​ണ്ടി വ​ന്നി​രു​ന്നു.

പ്ര​ശ​സ്ത ച​ല​ച്ചി​ത്ര രം​ഗ​ങ്ങ​ൾ ഉ​റ​ക്ക​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പു​ന​രാ​വി​ഷ്ക​രി​ക്കു​ക, സം​ഭാ​ഷ​ണ​ത്തി​നി​ട​യി​ൽ പ്ര​ത്യേ​ക വാ​ക്കു​ക​ൾ ക​ട​ത്തി​വി​ടു​ക തു​ട​ങ്ങി സ​ർ​ഗാ​ത്മ​ക​ത പ​രീ​ക്ഷി​ക്കു​ന്ന പ​ല ക​ട​മ്പ​ക​ളും ഈ ​ദി​വ​സ​ങ്ങ​ളി​ൽ മ​ത്സ​രാ​ർ​ഥി​ക​ൾ വി​ജ​യ​ക​ര​മാ​യി മ​റി​ക​ട​ന്നു.

ഒ​ടു​വി​ൽ ന​ട​ന്ന ബി​ഗ് ബെ​ഡ് എ​ന്ന ഫൈ​ന​ൽ റൗ​ണ്ടി​ൽ ഓ​ർ​മ്മ​ശ​ക്തി പ​രീ​ക്ഷി​ക്കു​ന്ന ടാ​സ്കു​ക​ളും ത​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​യ കി​ട​പ്പു​മു​റി സാ​ധ​ന​ങ്ങ​ൾ ലേ​ല​ത്തി​ൽ പി​ടി​ക്കു​ന്ന മ​ത്സ​ര​വും അ​ര​ങ്ങേ​റി. ഇ​വ​ർ ഒ​രു​ക്കി​യ മു​റി​ക​ളി​ൽ അ​വ​സാ​ന രാ​ത്രി ചെ​ല​വ​ഴി​ച്ച ശേ​ഷ​മു​ള്ള ഉ​റ​ക്ക​ത്തി​ന്‍റെ നി​ല​വാ​രം വി​ല​യി​രു​ത്തി​യാ​ണ് ജി​നി​യ ചാ​റ്റ​ർ​ജി​യെ ഒ​ന്നാം സ്ഥാ​ന​ക്കാ​രി​യാ​യി പ്ര​ഖ്യാ​പി​ച്ച​ത്.

സ​മ്മാ​ന​ത്തു​ക​യാ​യ 9.6 ല​ക്ഷം രൂ​പ​യും ഒ​പ്പം സൗ​ജ​ന്യ വി​ദേ​ശ​യാ​ത്ര​യും സ്വ​ന്ത​മാ​ക്കി​യ ഈ ​മും​ബൈ സ്വ​ദേ​ശി​നി​യു​ടെ വി​ജ​യം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലും വ​ലി​യ കൗ​തു​ക​ത്തോ​ടെ​യാ​ണ് ആ​ളു​ക​ൾ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്.

Latest News

Corehub Up