ഇസ്ലാമാബാദ്: പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ രണ്ടു സഹോദരിമാരെക്കൂടി ജയിലിലടച്ച് പാക് പൊലിസ്.
ഇമ്രാനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് നടത്താനിരിക്കുന്ന ‘ലോംഗ് മാർച്ചി’ന് മുന്നോടിയായാണ് ഇമ്രാന്റെ സഹോദരിമാരായ ഡോ. ഉസ്മ ഖാൻ, നോറിൻ നിയാസി എന്നിവരെ പൊലിസ് കസ്റ്റഡിയിലെടുത്തത് ജയിലിലടച്ചത്. മറ്റൊരു സഹോദരി അലീമ ഖാനെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു.
ഇവരുടെ ആൺമക്കളെയും പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എല്ലാവരെയും കോട്ട് ലഖ്പത് ജയിലിലേക്കു മാറ്റി.